30 May 2011

ഖുര്‍ആനിലെ ഗണിത കൌതുകങ്ങള്‍:


അല്ലാഹുവിന്റെ തിരു ദൂതര്‍ മുഹമ്മദ് നബിയുടെ ഏറ്റവും വലിയ മുഅ്ജിസത്തും അല്ലാഹുവിന്റെ കലാമുമാണത്. അത്ഭുതങ്ങളുടെ കലവറയാണ്. അത് കൊണ്ട് തന്നെയാണ് അറേബ്യന്‍ ചരിത്രത്തിലെതന്നെ സാഹിത്യതമ്പുരാക്കന്‍മാര്‍ വരെ ഇതൊരിക്കലും ഒരു മനുഷ്യന്റെ വാക്കല്ല എന്ന് മുന്നും പിന്നും നോക്കാതെ പറയാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നത്. ഗണിതപരമായി ചിന്തിക്കുമ്പോള്‍ നമുക്ക് ഒരു പാട് അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും. 

ഉദാഹരണമായി നരകത്തെ പരാമര്‍ശിച്ച സന്ദര്‍ഭത്തില്‍ "അതിന്‍മേല്‍ 19 എണ്ണമുണ്ട്''(74:30) എന്ന പ്രസ്താവനയില്‍ നിന്ന് ഒരു പാട് വെളിപ്പെടുത്തലുകള്‍ നമുക്ക് കാണാന്‍ സാധിക്കും. 

ഖുര്‍ആനിലെ ആകെ അധ്യായങ്ങളുടെ എണ്ണം 114 ആണ്. 19 ന്റെ ഗുണിതം തന്നെ 19*6=114
ഖുര്‍ആനില്‍ അക്ഷരങ്ങള്‍ക്കിടയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത വിധം ഇന്റര്‍ ലോക്കിങ് നടത്തപ്പെട്ടതായി നമുക്ക് കാണാന്‍ സാധിക്കും. 19 ന്റെ പ്രത്യേകതയായി പറയാന്‍ കഴിയുന്നത് ഇതിനെ ശിഷ്ടം കൂടാതെ ഹരിക്കാന്‍ ശാധ്യമല്ല. പിന്നെ പത്തുവരെയുള്ള അക്കങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും അക്കങ്ങള്‍ ആണല്ലോ 1ഉം 9ഉം. 
ഖുര്‍ആനിലെ അധ്യായങ്ങള്‍ തുടങ്ങുന്നത് തന്നെ ബിസ്മില്ലാഹിറഹ്മാനി റഹീം എന്ന വാക്യത്തില്‍ 19 അക്ഷരങ്ങളാണുള്ളത്. ഇനി ഈ വാക്യത്തിലെ പദങ്ങള്‍ എത്ര പ്രാവശ്യം ആവര്‍ത്തിച്ചു എന്ന് നോക്കാം

ഇസ്മി 19 പ്രാവശ്യം 19*1
ല്ലാഹി 2698 പ്രാവശ്യം 19*142
റഹ്മാനി 57 പ്രാവശ്യം 19*3
റഹീം 114 പ്രാവശ്യം 19*6 


ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ചില അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. 14 അക്ഷരങ്ങളാണ് ഇങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. 14 രൂപങ്ങളില്‍ ഇവ യോജിപ്പിച്ച് ഉപയോഗിച്ചിരിക്കുന്നു. 29 അവ ഉപയോഗിച്ചിരിക്കുന്നു. ഇതിലും 19ന്റെ ഗുണിതം കാണാം. 14+14+29=157 (19*3)

ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ ചില അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്നു. ഇങ്ങനെ അക്ഷരങ്ങള്‍ കൊണ്ട് തുടങ്ങുന്ന വേറെ ഗ്രന്ഥം ഇല്ല എന്നതും ശ്രദ്ധേയമാണ്. 68ാം  അധ്യായം തുടങ്ങുന്നത് നൂന്‍ എന്ന അക്ഷരം വെച്ചാണ്. ആ അദ്ധ്യായത്തില്‍ 133 എണ്ണം നൂന്‍ ഉണ്ട്. (19*7=133). 50ാം  അധ്യായം തുടങ്ങുന്നത് ഖാഫ് എന്ന അക്ഷരം കൊണ്ടാണ് 42ാം അദ്ധ്യായത്തിലെ തുടക്കാക്ഷരങ്ങളിലും #്വസാനം ഖാഫ് എന്ന അക്ഷരമുണ്ട്. ഇനി 50ാം അദ്ധ്യായത്തില്‍ എത്ര ഖാഫ് ഉണ്ടെന്ന് നോക്കുകയാണെങ്കില്‍ 57 അഥവാ 19*3= 57 കാണാം. ഇത് രണ്ടും കൂട്ടിയാല്‍ 114. ഇത് ഖുര്‍ആനിലെ മൊത്തം അധ്യായങ്ങളെ സൂചിപ്പിക്കുന്നു. 


42ാം അധ്യായം തുടങ്ങുന്നത് ഹാമീം, ഐന്‍ സീന്‍ ഖാഫ് എന്നിവ കൊണ്ടാണ്. ഈ അദ്ധ്യായത്തില്‍ ഈ അഞ്ചക്ഷരങ്ങള്‍ ആകെ 570 പ്രാവശ്യമാണ് വന്നത് എന്ന് കാണാം. 19*30= 570

നാമാണ് ഖുര്‍ആനിനെ ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും എന്ന നാഥവാക്യത്തിന്റെ പൊരുള്‍ ഇവിടെയാണ് അന്വര്‍ത്ഥമാവുന്നത്. 

ഖുര്‍ആനില്‍ അല്ലാഹു എന്ന പദം 2698 പ്രാവശ്യമാണ് ഉപയോഗിച്ചത് അഥായത്, ശരാശരി രണ്ടര വാക്കില്‍ ഒന്ന് എന്ന നിലക്ക്. ഇതും ഒരു പത്തൊമ്പതിന്റെ ഗുണിതം. 19*142= 2698. 

ഖുര്‍ആനില്‍ ലൂത്ത് നബിയുടെ സമുദായത്തെക്കുറിച്ച് 12 പ്രാവശ്യം "ഖൌമു ലൂത്ത്'' എന്നാണ് ഉപയോഗിച്ചത്. ഒരു സ്ഥലത്ത് മാത്രം 'ഇഖ്വാനു ലൂത്ത്' എന്നുപയോഗിച്ചു. ഇതിന് കാരണം ഖാഫ് ഉപയോഗിക്കുന്നതിന്റെ എണ്ണം മാറിയാല്‍ 19ന്റെ ഗുണിതത്തില്‍ നിന്ന് പുറത്ത് പോവാന്‍ സാധ്യത ഉണ്ടായിരുന്നു. 

'സ്വാദ്' എന്ന അക്ഷരം കൊണ്ട് തുടങ്ങുന്ന അദ്ധ്യായങ്ങളെടുത്ത് (7.19.38) പരിശോധിച്ചാല്‍ അവയില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇത് തന്നെയാണ്. ആകെ (19*8)=152.

അലിഫ് ലാം മീം സ്വാദ് എന്ന അദ്ധ്യായത്തില്‍ അലിഫ് 2752 ഉം ലാം 1528 ഉം മീം 1165 ഉം സ്വാദ് 98ഉം ആണ് ആകെ 5358/19= 282

അലിഫ് ലാം മീ എന്ന് തുടങ്ങുന്ന സൂറത്തിലെ ആകെയുള്ള അലിഫ്, ലാം, മീം എന്നിവയുടെ എണ്ണം കൂടി നോക്കാം.

സൂറത്ത്മീംലാംഅലിഫ്

ബഖറ 2195 3202 4502
ആലു ഇംറാന്‍ 1249 1892 2521
അന്‍കബൂത്ത് 344 554 774
റൂം 317 393 544
ലുഖ്മാന്‍ 173 297 347
സജദഃ 158 155 257

4436 +6493 +8945 = 19874/19= 1046

No comments:

Post a Comment