25 May 2011

ബുദ്ധിയുടെ നിലപാട്

ബുദ്ധിയുടെ നിലപാട്
ദൈവ വിശ്വാസത്തിന്റെ ഏറ്റവും പ്രത്യക്ഷമായ പ്രമാണങ്ങളിലൊന്നാണ് ബുദ്ധി. മുന്‍ധാരണകളും വളച്ചുകെട്ടുമില്ലാത്ത ശുദ്ധ യുക്തികൊണ്ടാലോചിച്ചാല്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ആവശ്യമാണെന്നും അവന്‍ ഏകനും സര്‍വ്വശക്തനുമായിരിക്കണമെന്നും ബോധ്യമാവുന്നു. പ്രവാചകന്മാരെ നിയോഗിക്കുന്നതിനു മുമ്പ് തന്നെ ഒരു വിഭാഗം ജനങ്ങള്‍ ഇത്തരമൊരു വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്നു എന്നു കാണാം. ഇത്തരക്കാരെക്കുറിച്ച് ഏകദൈവവിശ്വാസികള്‍ എന്നതില്‍ കവിഞ്ഞ് മുസ്ലിംകള്‍ എന്നു പറയാന്‍ നിര്‍വ്വാഹമില്ല.
ദൈവത്തിന്റെ ഗുണവിശേഷണങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ബുദ്ധികൊണ്ട് മാത്രം കഴിയുമെന്ന് ഇതിനര്‍ത്ഥമില്ല. അങ്ങനെയെങ്കില്‍ പ്രവാചകന്മാരെ നിയേഗിക്കേണ്ട ആവശ്യമില്ലല്ലോ. പ്രവാചകന്മാര്‍ പറഞ്ഞതാണ് സത്യമെന്നതിന് ഒരു പ്രമാണമായി വര്‍ത്തിക്കാനേ ബുദ്ധിക്ക് സാധ്യമാവൂ. കാരണം ദൈവമെന്നത് ഒരു പദാര്‍ത്ഥമല്ല. പദാര്‍ത്ഥങ്ങളേ ബുദ്ധിക്ക് വഴങ്ങൂ. ദൈവത്തെ പദാര്‍ത്ഥ രൂപത്തില്‍ രൂപകല്‍പ്പന ചെയ്യാനുള്ള വിഫലശ്രമമാണ് വിഗ്രഹാരാധനയെന്ന, ഒട്ടുമിക്ക മതങ്ങളും താഴ്ന്ന പടിയിലുള്ള ആരാധനാമുറയായി ഗണിക്കുന്ന സമ്പ്രദായത്തിന് ജന്മം നല്‍കിയത്. എന്നാല്‍ ദൈവത്തെ പദാര്‍ത്ഥ ലോകത്ത് കാണാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ദൈവം തന്നെ ഇല്ലെന്ന വാദഗതിയിലേക്ക് കൊണ്െടത്തിച്ചത്. പ്രപഞ്ച സൃഷ്ടിക്കും നിലനില്‍പ്പിനും പിന്നില്‍ ഒരു ദൈവം ഇല്ലാതിരിക്കുന്നതിനെയും അത്തരം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് പ്രകൃതിശക്തികളോ നിര്‍ജ്ജീവ വിഗ്രഹങ്ങളോ ആവുന്നതിനെയും ബുദ്ധിശക്തമായി നിരാകരിക്കുന്നു.
ശരീരത്തില്‍ കണ്ണ്, മൂക്ക്, നാക്ക് എന്നിവപോലെ വളരെ സങ്കീര്‍ണ്ണമായ ഒരവയവമാണ് ബുദ്ധി. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങളെ സ്വീകരിച്ച് സമീകരിക്കലും അവയുടെ അടിസ്ഥാനത്തില്‍ പുതിയ നിഗമനങ്ങള്‍ കണ്െടത്തലുമാണ് ബുദ്ധിയുടെ ധര്‍മം. കണ്ണ്, കാത്, ത്വക്ക് തുടങ്ങി ഓരോ അവയവങ്ങളുടെ കഴിവുകള്‍ക്കും ചില പരിമിതികളുണ്ട്. 20 ഹെട്സിനും 20000 ഹെട്സിനും ഇടയിലുള്ള ശബ്ദവും 380 മുതല്‍ 780 വരെ മില്ലി മൈക്രോണിന്റെ ഇടയിലുള്ള ശബ്ദവും.
തരംഗ ദൈര്‍ഘ്യമുള്ള പ്രകാശവും മാത്രമേ നമുക്ക് കാണാന്‍ സാധ്യമാവൂ. തരംഗദൈര്‍ഘ്യക്കുറവു മൂലം അള്‍ട്രാവയലറ്റു രശ്മികള്‍ നഗ്ന നേത്രങ്ങളില്‍ പെടാതെ പോവുമ്പോള്‍ ഉയര്‍ന്ന ദൈര്‍ഘ്യം മൂലം ഇന്‍ഫ്രാറെഡ് മുതലങ്ങോട്ടുള്ള രശ്മികള്‍ കണ്ണിനെ മറികടന്നു പോവുന്നു. ഇതുപോലെ ബുദ്ധിക്കും ചില പരിമിതികളുണ്ട്. ഭൌതിക ജീവിതത്തെ അനായാസവും പ്രയാസരഹിതവുമായി മുന്നോട്ട് കൊണ്ടു പോവുകയെന്നതാണ് ബുദ്ധിയുടെ ധര്‍മ്മം. ഇതിനെ സൃഷ്ടിച്ച ദൈവത്തെ ബുദ്ധിയിലൊതുക്കണമെന്ന് ശഠിക്കുന്നത് സ്വര്‍ണ്ണക്കച്ചവടക്കാരന്‍ തന്റെ തുലാസ് കൊണ്ട് ഭാരമേറിയ ഒരു പഞ്ചസാരച്ചാക്ക് തൂക്കണമെന്ന് ശഠിക്കുന്നതുപോലെയാണ്. ദൈവത്തെ ഉള്‍ക്കൊള്ളാന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കോ ബുദ്ധിക്കോ സാധ്യമല്ലെന്നര്‍ത്ഥം.
നമ്മുടെ ബുദ്ധിക്ക് ഒരു വസ്തുവിനെ സങ്കല്‍പ്പിക്കണമെങ്കില്‍ സ്ഥലകാലങ്ങളുടെ പശ്ചാത്തലം ആവശ്യമാണ്. സ്ഥല കാല പശ്ചാത്തലങ്ങളില്‍ നിന്ന് വെട്ടിമാറ്റി ഒന്നിനെയും സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. ബന്ധങ്ങള്‍ക്കതീതനായ അല്ലാഹു പിന്നെങ്ങനെ, നമ്മുടെ ബുദ്ധിക്ക് വഴങ്ങും. ബുദ്ധികൊണ്ട് പദാര്‍ത്ഥാതീതനായ അല്ലാഹുവിനെ പൂര്‍ണമായും, ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ദൈവത്തിന്റെ സാന്നിധ്യത്തെ സ്ഥിരീകരിക്കുന്ന നിരവധി ദൃഷ്ടാന്തങ്ങള്‍ നമ്മുടെ ബുദ്ധി തന്നെ നമുക്കു മുമ്പില്‍ നിരത്തിവെക്കുന്നു.
ഏതൊരു പ്രവൃത്തിയും നടക്കണമെങ്കില്‍ അതിനൊരു നിര്‍മ്മാതാവ് ആവശ്യമാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മനോഹരമായ ഒരു ബില്‍ഡിംങ് നമ്മുടെ കണ്ണില്‍പ്പെട്ടാല്‍ അതിനു പിന്നില്‍ സമര്‍ത്ഥനായ ഒരു എഞ്ചിനീയറും വിദഗ്ധരായ തൊഴിലാളികളും പ്രവര്‍ത്തിച്ചിട്ടുണ്െടന്ന് നമ്മോടാരും പറഞ്ഞറിയിക്കേണ്ടതില്ല. ഒരു കായലിനരികിലുള്ള മരം വീണ് സ്വയം പലകളായിമാറി ഒരു കപ്പല്‍ രൂപപ്പെട്ടു

No comments:

Post a Comment