30 May 2011

ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം


ലോകത്തില്‍ ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണെന്നതില്‍ യാതൊരു സംശയവുമില്ല. ഖുര്‍ആന്‍ എന്നു പറഞ്ഞാല്‍ തന്നെ വായന എന്നാണര്‍ത്ഥം. ലോകത്ത് മുസ്ലിംകളല്ലാത്ത പ്രദേശങ്ങള്‍ കുറവാണ്. അഞ്ചു നേരം മുസ്ലിംകള്‍ പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥനാ വേളകളിലെല്ലാം അവര്‍ ഖുര്‍ആനില്‍ നിന്നും ഏതെങ്കിലും ഭാഗങ്ങള്‍ ചെയ്യുന്നു. അതു കൂടാതെ ഖുര്‍ആന്‍ പാരായണം തന്നെ ഒരു ആരാധനാ കര്‍മമെന്ന നിലയില്‍ നിര്‍വഹിക്കുന്നു. മാത്രമല്ല, ഖുര്‍ആന്‍ അവതരണത്തിന്റെ ആഘോഷവേളയായ റമളാന്‍ മാസത്തില്‍ പല മുസ്ളിംകളും ഖുര്‍ആന്‍ പാരായണം പതിവാക്കിയവരായിരിക്കും. ദിവസവും ഖുര്‍ആനിന്റെ മുപ്പത് ഭാഗങ്ങളില്‍ ചുരുങ്ങിയത് ഒരു ഭാഗമെങ്കിലും ഓതാന്‍ വേണ്ടി ശ്രമിക്കുന്നവരാണ്. ഖുര്‍ആന്‍ മനഃപാഠമാക്കുക എന്ന പേരില്‍ തന്നെ പല സ്ഥാപനങ്ങളും പല സ്ഥലങ്ങളിലായി നടന്ന് പോയിക്കൊണ്ടിരിക്കുന്നു. പ്രവാചക പുങ്കവരുടെ കാലത്ത് തന്നെ ഈ സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ നിലനിന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. പുണ്യം മാത്രം പെയ്തിറങ്ങുന്ന റമളാനിന്റെ രാവുകളില്‍ അല്ലാഹുവിന്റെ സന്ദേശ വാഹകനായ പ്രവാചകരുടെ ഉറ്റ തോഴനായ ജിബ്രീല്‍(അ) ന് കേള്‍പിച്ച് കൊടുക്കാറുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എല്ലാ വര്‍ഷവും ജിബ്രീല്‍ നബിക്ക് ഖുര്‍ആന്‍ കേള്‍പ്പിച്ചു കൊടുക്കാറുണ്ടായിരുന്നു.

No comments:

Post a Comment