മനുഷ്യ ജീവിതത്തില്‍ ഐഹികവും പാരത്രികവുമായ വിജയത്തിന് നിദാനമായ ഒരു സല്‍സരണിയാണ് ഇസ്ലാം മതം. അത് തികച്ചും ദൈവികമാണ്. മനുഷ്യോല്‍പ്പത്തിക്കു പിറകെ #ിന്നും ഭൂമിയിലേക്ക് മനുഷ്യനെ ഇറക്കിയ അന്നുമുതല്‍ തന്നെ ഇസ്ലം മതത്തെ ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യകാലത്ത് ഭൂമി ജനവാസ യോഗ്യമാക്കാന്‍ വേണ്ടി പാകപ്പെടുത്തുന്ന ജോലിയാണ് മനുഷ്യനെ അല്ലാഹു ഏല്‍പ്പിച്ചത്. കിണറുകള്‍ കുഴിക്കാനും നദികള്‍കീറിയുണ്ടാകാനും മനുഷ്യനെ അല്ലാഹു പഠിപ്പിച്ചു. മനുഷ്യനെ കൊണ്ടത് ചെയ്യിച്ചു. ഒന്നോ രണ്ടോ സമയങ്ങളിലുള്ള നിസ്കാരം മറ്റു ആരാധനാ മുറകള്‍ തുടങ്ങി യവ മാത്രമായിരുന്നു അത് ഉണ്ടായിരുന്നത്. പിന്നീട് അന്ത്യപ്രവാചകരായ മുഹമ്മദ് നബി (സ) യുടെ നിയോഗത്തോടെ 23 വര്‍ഷക്കാലം കൊണ്ട് അല്ലാഹു ഈ മതത്തെ സമ്പൂര്‍ണ്ണമായി അവതരിപ്പിച്ചു. ഹജ്ജത്തുല്‍ വിദാഇന്റെ അന്ന് തങ്ങള്‍ അത് പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
.......
ഈ സൂക്തം അവതീര്‍ണ്ണമായതോടെ ഇസ്ലാം സമ്പൂര്‍ണ്ണമായെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ പിന്നീട് വിവിധ ഘട്ടങ്ങളില്‍ നടന്നത് ഖുര്‍ആനിന്റെയും തിരുചര്യയുടെയും വിശദീകരണങ്ങളും അതില്‍ വന്നിട്ടുള്ള അഭിപ്രായാന്തരങ്ങളുമാണ്. ഈ അഭിപ്രായ വ്യത്യാസങ്ങളത്രയും അല്ലാഹുവും റസൂലും അംഗീകരിച്ചതും അവ സമൂഹത്തിന് അനുഗ്രഹമാണെന്ന് പ്രവാചകന്‍ തന്നെ പ്രഖ്യാപിച്ചതുമാണ്. വ്യത്യസ്തമായ രണ്ട് രീതികളില്‍ ഒരേ കാര്യം ചെയ്ത രണ്ട് അനുചരന്മാരോട് പ്രവാചകന്‍ നിങ്ങള്‍ രണ്ട് പേരും ചെയ്തത്. ശരിയാണെന്ന് പ്രതികരിച്ചതില്‍നിന്നും ഇതുതന്നെയല്ലേ നമുക്ക് മനസ്സിലാവുന്നത്.
ഇസ്ലാമിക കര്‍മശാസ്ത്രം ആധുനിക രീതിയില്‍ വളര്‍ന്നു പന്തലിച്ചത് ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോന്നതിനു ശേഷമാണ് അവ താഴെ വിവരിക്കുന്നു.
പ്രവാചകന്റെ കാലഘട്ടം
പ്രവാചകന്റെ നിയോഗകാലത്ത് അറേബ്യന്‍ ജനത തികച്ചും അരാജകത്വത്തിലും സാംസ്കാരിക അധപതനത്തിലുമായിരുന്നു ജീവിച്ചിരുന്നത്. അവര്‍ ബിംബാരാധകരായിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം പ്രഥമപ്രധാനമായും ശ്രദ്ധിച്ചത് വിശ്വാസ കാര്യങ്ങളിലായിരുന്നു. അതുകൊണ്ടാണ് മക്കിയ്യായ സൂക്തങ്ങളില്‍അധികവും വിശ്വാസപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതായി നമുക്ക്കാണാന്‍ സാധിക്കുന്നത്. സമൂഹത്തില്‍നിലനിന്നിരുന്ന വ്യഭിചാരം, കൊല, അക്രമം, പലിശ,ചൂതാട്ടം തുടങ്ങിയ കാര്യങ്ങളെ അവരുടെ മനസ്സുകളില്‍ നിന്നു തന്നെ നിര്‍ര്ര്‍ജ്ജനം ചെയ്യുന്നതിലും ഈ ഘട്ടത്തില്‍ ഇസ്ലാംശ്രദ്ധിച്ചു. 13 വര്‍ഷമാണ് ഇതിന് വേണ്ടി വിനിയോഗിച്ചത്. പിന്നീട് പ്രവാചകരോട് മദീനയിലേകത്ക് പലായനംചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുകയായിരുന്നു. അവിടെ ഇസ്ലാമിന് നല്ല വേരോട്ടം ലഭിക്കുകയും സമഗ്രമായ ഒരു ഇസ്ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. അവിടെ നിന്നാണ് മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെസ്പര്‍ശിക്കുന്ന വിധിവിലക്കുകള്‍ ഇസ്ലാം നടപ്പിലാക്കിയത്. ആരാധന, ഇടപാടുകള്‍, യുദ്ധം, അക്രമങ്ങള്‍, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സന്ദര്‍ഭോചിതവും സമഗ്രവുമായ നിയമങ്ങള്‍ അല്ലാഹു ഖുര്ഞആനിലൂടെ അവതരിപ്പിച്ചു. ഓരോ പുതിയ സംഭവങ്ങള്‍ ഉണ്ടാവുമ്പോഴും സ്വഹാബിമാര്‍ പ്രവാചകനെ ആശ്രയിക്കുകയും അതിനുള്ള വിധി തേടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍നിയമ നിര്‍മാണത്തിന്റെ സമ്പൂര്‍ണ അധികാരം പ്രവാചകന് മാത്രമായിരുന്നു. പ്രവാചകനാണെങ്കില്‍വഹ്യ് മുഖേനെയല്ലാതെ തന്നിഷ്ട പ്രകാരം യാതൊന്നും പറയുകയില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുകയും ചെയ്യുന്നു. അപ്പോള്‍ എന്തുകൊണ്ട് പ്രവാചകന്റെ കാലത്ത് ഇജ്ത്തിഹാദ്ചെയ്തില്ല, എന്തുകൊണ്ട് അക്കാലത്ത് മദ്ഹബുകള്‍ ഉണ്ടായില്ല എന്ന പുത്തന്‍വാദികളുടെചോദ്യത്തിന് മറ്റൊരു മറുപടി തേടി നാം പോവേണ്ടതില്ല.
പ്രവാചകര്‍ (സ) യുടെ കാലത്ത് ഇസ്ലാമിക നിയമനിര്‍മാണത്തിന് നാല് സവിശേഷതകളുണ്ടായിരുന്നു.
1. ഘട്ടം ഘട്ടമായാണ് നിയമങ്ങള്‍ നടപ്പിലായിരുന്നത്.
ത്രീ ഡബ്ള്യൂ എന്ന് വിളിക്കപ്പെടുന്ന വൈന്‍, വാര്‍, വുമണ്‍ അഥവാ, കള്ള്, പെണ്ണ്, യുദ്ധം എന്നിവയില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും തള്ളിനീക്കിയിരുന്ന ഒരു ജനതക്ക് ഒറ്റഘട്ടത്തില്‍ മദ്യനിരോധനം നടപ്പിലാക്കിയാല്‍ അവര്‍ക്ക് അതുള്‍ക്കൊള്ളാനുള്ള സ്വാഭാവിക വൈമനസ്യം നമുക്കറിയാം. അതുകൊണ്ടുതന്നെ നാല് ഘട്ടമായാണ് മദ്യം നിരോധിക്കപ്പെട്ടത്. ഇങ്ങനെ ഓരോ വിഷയവും 23 വര്‍ഷത്തെ നീണ്ട കാലയളവിലായാണ് നടപ്പിലാക്കപ്പെട്ടത്.
2. വിധിവിലക്കുകള്‍ ആവശ്യങ്ങള്‍ക്കനുസരിച്ച്
സാങ്കല്‍പ്പികമായ ഭാവനാപരമോ ആയ കാര്യങ്ങള്‍ക്ക് വിധിവിലക്കുകള്‍ തേടിപ്പോകുന്ന ഒരു സമ്പ്രദായംപ്രവചാകരുടെകാല്തുണ്ടായിരുന്നില്ല. എത്രത്തോളം എന്നുവെച്ചാല്‍ നബി (സ) തങ്ങള്‍തന്നെ ചോദ്യം അധികരിപ്പിക്കുന്നതിനെ തൊട്ട് തന്റെ അനുചരെ വിലക്കി, ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: അല്ലാഹു പല കാര്യങ്ങളുംനിര്‍ബന്ധമാക്കി. അപ്പോള്‍ അവ നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. പലരും നിരോധിച്ചു. അതുകൊണ്ട് നിങ്ങള്‍ അവ ചെയ്യരുത്. പല കാര്യങ്ങളെ തൊട്ടും മൌനം പാലിച്ചു. അത് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. മറവി കൊണ്ടല്ല അതുകൊണ്ട് അവയെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കരുത്.
വിധി ഇല്ലാത്ത ഒരു കാര്യം അടിസ്ഥാനപരമായി അനുവദനീയമാണെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
3. വിവിധ ദുര്‍ബലപ്പെടുത്തലും മാറ്റലും
നിയമ നിര്‍മാണത്തില്‍ പ്രവാചകന്‍ (സ) അവലംബിച്ച് പരിപൂര്‍ണ്ണമായും വഹ്യിനെ മാത്രമായിരുന്നു. വല്ല വിഷയവും പുതുതായി ഉണ്ടാവുമ്പോള്‍ വഹ്യ് ഇറങ്ങുന്നത് പ്രതീക്ഷിക്കുമായിരുന്നു. അങ്ങനെ, വഹ്യ് ഇറങ്ങിയില്ലെങ്കില്‍ ആ വിഷയത്ത് സ്വന്തമായി ഗവേഷണം നടത്തുകയും തന്റെ അനുചരന്മാരോട് കൂടിയാലോചന നടത്തുകയും ചെയ്തിരുന്നു. പിന്നീട് അല്ലാഹുവിന്റെ ഭാഗത്തു നിന്ന് തന്റെ തീരുമാനത്തിനെതിരായി വല്ലതും അനുയായികളെ പഠിപ്പിക്കുകയും അതുതന്നെ നിയമമാവുകയും ചെയ്യുമായിരുന്നു. അതുപോലെ ഖുര്‍ആന്‍മുമ്പ് അവതീര്‍ണ്ണമായതിനെതിരെ മറ്റൊരു വിധി അവതരിപ്പിക്കുന്ന പ്രക്രിയയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഹജ്ജത്തുല്‍ വിദാഇലെ സമ്പൂര്‍ണ്ണത പ്രഖ്യാപനത്തിനു ശേഷം യാതൊരു വിധിയും മാറുകയില്ല. മാറ്റാന്‍ ആര്‍ക്കും അധികാരവുമില്ല. മറിച്ച്, വ്യക്തമായി തീരുമാനം (നസ്സ്) ഇല്ലാത്ത സംഭവങ്ങള്‍ ഖുര്‍ആന്‍, ഹദീസ് എന്നിവയുടെ ആന്തരികാര്‍ഥങ്ങളില്‍ നിന്ന് കണ്ടെത്താനുള്ള അധികാരം ചില നിബന്ധനകളോടെ സമര്‍ഥമായ പണ്ഡിതന്മാര്‍ക്കുണ്ട്. (ലിന്‍ക് .. ഇജ്തിഹാദ്) ഇത്തരത്തിലുള്ള ഗവേഷണം മാത്രമാണ് ഖുലഫാഉര്‍റാഷിദുകള്‍ ചെയ്തത്.
2. സ്വഹാബിമാരുടെ കാലഘട്ടം
പ്രവാചകരുടെ വിയോഗം മുതല്‍ ഒന്നാം നൂറ്റാണ്ട് പൂര്‍ണ്ണമാകുന്നത് വരെയാണ് ഈ കാലഘട്ടം. ഈ ഘട്ടത്തിലെ അവലംബങ്ങള്‍ ഖുര്‍ആനും തിരുസുത്തും ഇജ്തിഹാദും ആയിരുന്നു. പുതിയ പ്രശ്നങ്ങളഅ# ഉടലെടുക്കുമ്പോള്‍ ആദ്യമായി അതിന്റെ പ്രതിവിധഇ അവര്‍ പരതിയിരുന്നത് ഖുര്‍നിലായിരുന്നു. ഖുര്‍ആനില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ഹദീസിലേക്ക് മടങ്ങും. അവ #ിടെ നിന്നും ലഭഇച്#ില്ലെങ്കില്‍ഉന്നതരായസ്വഹാബികള്‍ അതില്‍ഗവേഷണം നടത്തി അതിന്റെ വിധി കണ്ടെത്തുമായിരുന്നു.
അടിസ്ഥാന പ്രമാണങ്ങളില്‍ മൂന്നാമത്തേതായ ഇജ്മാഅ് നിലവില്‍ വന്നത് ഈ ഘട്ടത്തിലാണ്. പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഖലീഫ പണ്ഡിതരെ വിളിച്ചുകൂട്ടുകയും തീരുമാനം അവരോട് ആരായുകയും ചെയ്യുമായിരുന്നു. അങ്ങനെ അവരെല്ലാവരും ഒരു തീരുമാനത്തില്‍ഉറച്ചു നിന്നാല്‍ അത് ഇജ്മാഅ് ആവുകയും അത് അംഗീകരിക്കാന്‍ സമുദായത്തിന് നിര്‍ബന്ധമാവുകയും ചെയ്യുന്നു.
ഇജ്മാഅ് നിഷേധികള്‍ എന്തുതന്നെ പറഞ്ഞാലും അത് ഉണ്ടാവുകയും മുസ്ലിംലോകം അംഗീകരിക്കുകയും ചെയ്തുവെന്നത് നഗ്ന സത്യമാണ്.
അനന്തരാവകാശ വിഷയത്തില്‍ വലിയുമ്മക്ക് ആറിലൊന്ന് നിലവില്‍ വന്നത് ഇജ്മാഅ് പ്രകാരമായിരുന്നു. അതുപോലെ മുസ്ലിം സ്രീ വേദക്കാരനായ പുരുഷന്‍വിവാഹം ചെയ്യല്‍ ഹറാമാകുന്നു. ഇത് സ്ഥിരപ്പെട്ടതും ഇജ്മാഇലൂടെയാണ്. (വേദക്കാരിയായ സ്ത്രീയെ മുസ്ലിമിന്ന് വിവാഹം ചെയ്യാം) ഖുര്‍ആന്‍ മുസ്ഹഫുകളഇലായി ഒരു മിച്ചു കൂ#്ടിയത് സ്വഹാബികളുടെ ഏകോപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നബി (സ) യുടെ കാലത്ത് ഖുര്‍ആന്‍ ക്രോഡീരിക്കപ്പെട്ടിട്ടില്ല എന്ന് നമുക്കറിയാമെല്ലോ.
താബിഉകളഉടെഘട്ടം
ഈ ഘട്ടം സ്വഹാബിമാരില്‍ ചെറഇയവരുടെയും താബിഉകളില്‍ വലിയവരുടെയും ഘട്ടമാണ്. ഈ ഘട്ടത്തില്‍ ഇസ്ലാമിക ചരിത്രം ഒരുപാട് യുദ്ധങ്ങള്‍ക്കും അഭ്യന്തര കലഹങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഖുര്‍ആന്‍ മാത്രമായിരുന്നു ക്രോഡീകരിക്കപപ്പെട്ടിരുന്നത്. ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല.
രണ്ട് തരം ചിന്താധാരകള്‍ ഉടടുെത്തത് ഈ ഘട്ടത്തിലാണ്.
ഒന്ന് ഹിജാസ് കേന്ദ്രീകരിച്ച്. ഇവിടത്തെ പണ്ഡിതന്മാര്‍ ഖുര്‍ആനില്‍ സുന്നത്ത് എന്നിവയില്‍ ഇജ്തിഹാദ് ചെയ്യുന്നതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് തഹല്ലുല്‍ ഹദീസ് എന്ന നാമം പ്രചാരം നേടി.
രണ്ടാമത്തേത് ഇറാഖ് കേന്ദ്രീകരിച്ചുള്ളതാണ്. ഇവിടത്തെ പണ്ഡിതന്മാര്‍ റഅ്യ് അഭിപ്രായത്തിന് പരിഗണന നല്‍കിയവരായിരുന്നു.
നാലാം ഘട്ടം
ഈ ഘട്ടം തുടങ്ങുന്നത് ഒന്നാം നൂറ്റാണ്ടിന്റെ അവസാന കാലം മുതലാണ് ഈ ഘട്ടത്തിലാണ് ബഹുവന്ദ്യരായ ഉമറുബ്നു അബ്ദില്‍ അസീസ് എന്നവരുടെപ്രത്യേക നിര്‍ദേശപ്രകാരം ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങള്‍ഫത്വകള്‍ എന്നിവയെല്ലാം ക്രോഡകരിക്കപ്പെട്ടത്.
ഈ നാലു ഘട്ടങ്ങളിലൂടെ കടന്നുവന്നതിനു ശേഷമാണ് ഇസ്ലാമിക കര്‍മശാസ്ത്രം ഇന്നുള്ള രൂപത്തില്‍മദ്ഹബുകളില് നിക്ഷിപ്തമായത്. നാലാം ഘട്ടത്തിലും അതിനുശേഷവും കൂടുതല്‍പണ്ഡിതന്മാര്‍ ഉണ്ടാവുകയും പുതിയ പുതിയ പ്രശ്നങ്ങളില്‍ അവര്‍ ഇജ്തിഹാദ് ചെയ്യാന്‍ ആരംഭിക്കുകകയും ചെയ്തു. അങ്ങനെയാണ് പുതിയ ഒരു വിജ്ഞാനശാഖ ഉടലെടുത്. ഉസൂലുല്‍ഫിഖ്ഹ് എന്ന് പറയപ്പെടുന്ന ഈ വിജ്ഞാനശാഖക്ക് തുടക്കംകുറിച്ചത്. ശാഫിഈ ഇമാമാണ് ഈ മേഖലയില്‍ലഭ്യമായ ആദ്യത്തെ ഗ്രന്ഥം അദ്ദേഹത്തിന്റെ രിസാല എന്ന ഗ്രന്ഥമാണ്. മസ്അലകള്‍ കണ്ടെത്തുമ്പോള്‍ മുജ്തഹിദുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിയമങ്ങളും വ്യവസ്ഥകളുംഈ വിജ്ഞാനശാഖയില്‍ പരാമര്‍ശിക്കുന്നു.
മറ്റൊരു കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. അതായത്, സ്വഹാബിമാരില്‍ നിന്നും താബിഉകളില്‍ നിന്നും ഇജ്തിഹാദ് ചെയ്തവരൊന്നും ഈ നിയമങ്ങള്‍ പാലിച്ചിരിക്കില്ലല്ലോ എന്ന് തെറ്റിദ്ധരിക്കപ്പെടരുത്.മറിച്ച്, അവരെല്ലാം അവരവരുടെതായി കണ്ടെത്തിയ പല മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി മാത്രം ഇജ്തിഹാദ് ചെയ്തവരായിരുന്നു. ഈവിജ്ഞാന ശാഖ ക്രോഡീകരിക്കപ്പെട്ടത് പില്‍ക്കാലത്താണെങ്കിലും. ഉദാഹരണമായി നഹ്വ് എന്ന വിജ്ഞാന ശാഖ അലി (റ) ന്റെ കാലഘട്ടത്തിലാണല്ലോ ക്രോഡീകരിക്കപ്പെട്ടത്. അതിന് മുമ്പും അറബ്യയില്‍ ഫാഇലിന് റഫ്ഉം മഫ്ഊലിന് നസ്ബും ചെയ്തുതന്നെയാണ് സംസാരിച്ചിട്ടുള്ളത്.
പിന്നീട് ഇതുവരെയുള്ള ചരിത്രം നാം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവുന്നത് ഉന്നതരായ പണ്ഡിതന്മാര്‍ പോലും ഇജ്തിഹാദ് ചെയ്ത മസ്അലകള്‍ കണ്ടെത്തുന്നതിനു പകരം ഇമാമുമാരില്‍നിന്ന് ആരെയെങ്കിലും തഖ്ലീദ് (അനുകരിക്കല്‍) ചെയ്യുന്നവരാണ്. അതായത് ഇജ്തിഹാദിന്റെ വാതില്‍ ഇക്കാലത്ത് പൂര്‍ണാമായും അടഞ്ഞുവെന്നര്‍ഥം.
No comments:
Post a Comment