31 October 2012

ഖബറിലെ രക്ഷക്ക്



മരണകാരണമായ രോഗത്തിലി രിക്കെ 100 പ്രാവിശ്യം സൂറത്തുല്‍ ഇഖ്‌ലാസ് ഓദിയാല്‍ ഖബറില്‍ ശിക്ഷിക്കപെടില്ലെന്നും ക്ഖബറി ന്‍റെ  ഇടുക്കത്തില്‍ നിന്ന്‍ രക്ഷ ലബിക്കുമെന്നെന്നും  മലക്കുകളുടെ ചി റ കിലൂടെ  സ്വിരത് പാലം കടക്കുകയും ചെയ്യും "ലാഇലാഹ ഇല്ല  അന് ത  സുബ്  ഹനക ഇന്നീ കുന്‍ ത്ത് മിനള്ളാലിമീന്‍" എന്ന്‍ രോഗതിലി രിക്കെ 40പ്രാവിശ്യം ചില്ലിയാല്‍ പ്രസ്തുത  രോഗത്തില്‍ മരണപെട്ടാല്‍ ശഹീദിന്‍റെ പ്രതി ഫലം ലഭിക്കുന്നതും  രോഗം സുഗപ്പെട്ടാല്‍ പാപത്തില്‍ നിന് മുക്തനായി സുഖം പ്രപികുന്നതുമാണ് 

12 September 2012

മൂസ നബിയോട് അല്ലാഹു പറഞ്ഞത്‌

മൂസാ  നബി  (അ) യോട്  അല്ലാഹു പറഞ്ഞു.     ' മൂസാ, ഒരാള്‍ അവന്‍റെ  മാതാപിതാക്കള്‍ക്ക്‌ ഗുണം ചെയ്തു , എന്നെ വെറുപ്പിച്ചു. എന്നാലും ഞാനവനെ ഉത്തമരുടെ കൂട്ടത്തില്‍ എഴുതും. ഒരാള്‍ എനിക്ക് ഗുണം  ചെയ്തു.  മാതാപിതാക്കളെ  വെറുപ്പിച്ചാല്‍ ഞാന്‍ അവനെ  ചീത്ത ജനങ്ങളുടെ  കുട്ടത്തിലാണ്   എഴുതുക.' 

തകര്‍ന്ന ബന്ധം


മ്മറത്താരോ വന്നതിന്റെ ശബ്ദം സൈനബ ശ്രദ്ധിച്ചു. ഉച്ചനേരത്ത് ആരായിരിക്കുമെന്ന ആശങ്കയോടെ അവള്‍ വാതില്‍ തുറന്നതും ഒരു നടുക്കം ഹൃദയത്തിലൂടെ പാഞ്ഞു. ‘റസൂലുല്ലാഹി!’ അറിയാതെ ചുണ്ടുകള്‍ചലിച്ചു. ‘അതെ.’ നബിതിരുമേനി പുഞ്ചിരി തൂകി.
സൈനബ വാതില്‍പാളിയില്‍ മുറുകെപിടിച്ചു.
ലോകത്തിന്റെ ഗുരു. സമാധാനത്തിന്റെ ദൂതന്‍. മാനവഐക്യത്തിന്റെ സന്ദേശവാഹകന്‍. കുടുംബസ്നേഹി. ഈ വീട്ടിലേക്ക് കയറിവരാന്‍ എന്താണുകാരണം? ‘സൈനബക്ക് സുഖമല്ലേ’ സ്നേഹമസൃണമായ ചോദ്യം. ‘അല്‍ഹംദുലില്ലാഹ്.’ വിനയപുരസ്സരം സൈനബ മറുപടി പറഞ്ഞു. ‘സഹോദരന്‍ അബ്ദുല്ലയും അഹ്മദും എവിടെപ്പോയി? അവരെ വിളിക്കൂ.’ ‘അവരിവിടെയുണ്ട്. ഞാന്‍ വിളിക്കാം.’ സന്തോഷം തളിരിട്ട മുഖവുമായി സൈനബ മെല്ലെ അകത്തേക്ക് പോയി.
നബി(സ്വ) വന്നതറിഞ്ഞ് അബ്ദുല്ല ഓടിയെത്തി. അബ്ദുല്ലയില്‍ നിന്നാണ് സൈനബ ഇസ്ലാമിന്റെ ശബ്ദം കേട്ടത്. അപ്പോള്‍തന്നെ മുസ്ലിമായി. പലായനത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ രണ്ടു സഹോദരന്മാരോടൊപ്പം മദീനയിലേക്ക് പോന്നു. ഇപ്പോള്‍ അവരോടൊത്താണ്  താമസിക്കുന്നത്.
ആമുഖമില്ലാതെ നബി(സ്വ) വന്നകാര്യം സംസാരിച്ചു: ‘സൈനബക്ക് ഒരു വിവാഹം വേണ്ടേ. അവള്‍ക്ക് നല്ല ഒരു ഭര്‍ത്താവിനെ കണ്ടുവെച്ചാണ് ഞാനിവിടെ വന്നത്.’ താഴ്മയോടെ അബ്ദുല്ല ചോദിച്ചു. ‘ആരായിരിക്കും റസൂലേ അത്?’ വാതില്‍ മറവില്‍ നിന്ന് സംസാരം ശ്രവിക്കുന്ന സൈനബയുടെ മിഴികള്‍ വിടര്‍ന്നു. ആകാംക്ഷയോടെ അവള്‍ ശ്രദ്ധിച്ചു. ‘എന്റെ വളര്‍ത്തുപുത്രന്‍ സൈദുബിന്‍ ഹാരിസയില്ലേ? അവന്‍തന്നെ.’
അബ്ദുല്ലയുടെ മുഖം നീരസംകൊണ്ട് കോടി. സൈനബയുടെ മുഖം കടലാസുപോലെ വിളറി വെളുത്തുപോയി.
അല്‍പനേരം അവര്‍ക്കിടയില്‍ മൌനം പടര്‍ന്നു. എവിടെനിന്നോ വന്നുപെട്ട കറുത്തവനായ സൈദ് ഭര്‍ത്താവായി വരുന്നത് സൈനബക്കും അബ്ദുല്ലക്കും ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. സ്വതന്ത്ര തറവാട്ടില്‍, ഉന്നതകുലജാതയായ തനിക്ക് അടിമയായി വളര്‍ന്ന സൈദ് എങ്ങനെ യോജിക്കും? തന്റെ സൌന്ദര്യത്തിന്റെ നാലയലത്ത് നില്‍ക്കാന്‍ പോലും സൈദിനാവില്ല. മൌനം ഭഞ്ജിച്ചുകൊണ്ട് അബ്ദുല്ല സംസാരം തുടങ്ങി. ‘അത് ശരിയാവില്ല റസൂലേ.’ നിഷേധം കേള്‍ക്കാത്തഭാവത്തില്‍ നബിതിരുമേനി ആവര്‍ത്തിച്ചു. ‘സൈനബയെ സൈദിനു വിവാഹം ചെയ്തു കൊടുക്കണം.’
വിവാഹസ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ ഇടിഞ്ഞുവീഴുന്നത് സൈനബ മനസ്സിലാക്കി. ഇടറുന്ന സ്വരത്തില്‍ അവള്‍ പ്രതികരിച്ചു.
‘ഇല്ല റസൂലേ, സൈദിനെ എനിക്കിഷ്ടമല്ല.’
കണ്ഠത്തില്‍ കുരുങ്ങി അവരുടെ ശബ്ദം ചതഞ്ഞിരുന്നു. പിച്ചവച്ച നാള്‍ മുതല്‍ പരിചയമുള്ളയാളാണ് സൈദ്. ആളു കൊള്ളാം. നല്ല വിശ്വാസി. നബിയുടെ ദത്തുപുത്രന്‍. ജനങ്ങള്‍ വിളിക്കുന്നതുതന്നെ മുഹമ്മദിന്റെ പുത്രന്‍ സൈദ് എന്നാണ്. പക്ഷേ, തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.
നബി(സ്വ) ഒരുകാര്യം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ട് മറുത്തുപറയേണ്ട ദുര്‍ഗതിവന്നതില്‍ സൈനബ പരിതപിച്ചു. സ്വസ്ഥത നഷ്ടപ്പെട്ട അവള്‍ എന്തുചെയ്യണമെന്നറിയാതെ പരുങ്ങി. ഇനി എന്തുചെയ്യണമെന്ന ചിന്തയില്‍ അന്തരീക്ഷത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന നബി(സ്വ)യുടെ മുഖം മങ്ങുന്നത് അബ്ദുല്ല പ്രത്യേകം ശ്രദ്ധിച്ചു.
ഒരു നിമിഷം ഈ വിവാഹ താല്‍പ്പര്യത്തിന്റെ പൊരുളിലേക്ക് അബ്ദുല്ല മനസ്സ് പായിച്ചു. വര്‍ണ, വര്‍ഗ, ദേശ, ഭാഷയുടെ പേരില്‍ അഹങ്കരിക്കുന്നവരായിരുന്നു ജനങ്ങള്‍. അത്തരം അഹങ്കാരങ്ങള്‍ പിഴുതെടുത്ത് മനുഷ്യരെല്ലാം ഒന്നാണെന്നും ഭക്തിയില്‍ മാത്രമേ വ്യത്യാസമുള്ളൂവെന്നും പഠിപ്പിച്ച നബി (സ്വ)യാണ് ഈ കല്യാണക്കാര്യവുമായി വന്നിരിക്കുന്നത്. സ്വന്തം വളര്‍ത്തുപുത്രന് ഉന്നത കുടുംബമായ തന്റെ ഖുറൈശിത്തറവാട്ടിലെ സുന്ദരിക്കുട്ടിയെ വിവാഹം ചെയ്തുകൊടുക്കുകവഴിമാനവികതയുടെ മാതൃക സൃഷ്ടിക്കാനാണ് നബി ഈ പടികയറിവന്നിരിക്കുന്നത്. എന്നിട്ട് താനും സഹോദരിയും അതിന് വിലങ്ങുനില്‍ക്കുകയോ? നബി(സ്വ)യുടെ ഉദ്ദേശ്യശുദ്ധിക്കു മുന്നില്‍ എതിരുപറഞ്ഞ അബ്ദുല്ല ഖേദം കൊണ്ട് വിറച്ചു. ചിന്ത നീണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് ഉലഞ്ഞു. ഭാവം മാറി.
ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ പെട്ടെന്ന് നബി(സ്വ) പിടഞ്ഞെണീറ്റു. ജിബ്രീലിന്റെ പിടുത്തത്തില്‍ നിന്ന് മോചിതരായ നബി(സ്വ) അഹ്സാബ് സൂറത്തില്‍ 37 ാം വാക്യം ഓതിക്കേള്‍പ്പിച്ചു.
“അല്ലാഹുവും അവന്റെ റസൂലും ഒരുകാര്യം തീരുമാനിച്ചാല്‍ പിന്നെ അതില്‍ മറിച്ചൊരു തീരുമാനം എടുക്കല്‍ സത്യവിശ്വാസിക്കും വിശ്വാസിനിക്കും ചേര്‍ന്നതല്ല. അല്ലാഹുവിനും അവന്റെ ദൂതനും എതിര്‍ നില്ക്കുന്നവരാരോ അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ.’
അപ്പോള്‍ സൈനബ, നബി(സ്വ)യോട് സ്വരംതാഴ്ത്തി ചോദിച്ചു: ‘അവിടത്തേക്കീ കാര്യം ഇഷ്ടമാണോ റസൂലേ?’ ‘എന്റെയിഷ്ടമാണിവിടെ പറഞ്ഞത്.’
‘എങ്കില്‍ അവിടത്തെ ഇഷ്ടമാണ് വലുത്. ഈ സൈനബയുടെ അഭിപ്രായത്തിനോ ആഗ്രഹങ്ങള്‍ക്കോ ഒരു വിലയുമില്ല. അതിനാല്‍ ഞാനത് അംഗീകരിക്കുന്നു. തിരുദൂതരുടെ തീരുമാനത്തിന് വിഘ്നം നില്‍ക്കാന്‍ ഞാന്‍ ആളല്ല.’
സന്തോഷത്തോടെ നബി(സ്വ) പോകാനെഴുന്നേറ്റു. അബ്ദുല്ല നബി(സ്വ)യുടെ കരം കവര്‍ന്നു. നബി(സ്വ)യുടെ പിന്നാലെ നടന്ന് യാത്രയാക്കാന്‍ അബ്ദുല്ലയും ഇറങ്ങി.
വാതില്‍പടിയില്‍ ചാരിനില്‍ക്കുന്ന സൈനബ നബി(സ്വ) നടന്നകലുന്നത് നോക്കിനിന്നു. എത്രയായാലും നബി(സ്വ)യുടെ മകന്‍ എന്നല്ലേ അദ്ദേഹം അറിയപ്പെടുകയെന്ന് ഓര്‍ത്ത് സൈനബ സമാധാനിച്ചു.
***************
ആര്‍ഭാടങ്ങളില്ലാതെ വിവാഹം കഴിഞ്ഞു. വിവാഹമൂല്യം നല്‍കിയത് നബി(സ്വ). പത്ത് സ്വര്‍ണ ഉറുപ്പിക, അറുപത് വെള്ളിനാണയം, മുഖമക്കന, പുതപ്പ്, അമ്പത് മുദ്ദ് ഭക്ഷ്യപദാര്‍ഥം, മുപ്പത് സ്വാഅ് കാരക്ക എന്നിവയായിരുന്നു മഹ്റ്.
പുതുമാരന്‍ സൈദിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സൈനബക്കായില്ല. നിസ്സഹായത വിളിച്ചോതുന്ന വിവര്‍ണ മുഖവുമായി അവര്‍ റൂമില്‍ വന്നിരുന്നു.
വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല; പരസ്പരം സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കുന്ന പരിശുദ്ധമായ ഒരു ബന്ധമാണത്. മനംതുറന്ന് വാരിപ്പുണരാന്‍ ഇരുവര്‍ക്കും കഴിയാതെ ആഴ്ചകളും മാസങ്ങളും കടന്നുപോയി. അവസാനം ഈ രഹസ്യം ഇനി മൂടിവെച്ചിട്ട് കാര്യമില്ലെന്ന് സൈദ്(റ) തീരുമാനിച്ചു.
സങ്കടവുമായി നബിയെ സമീപിച്ച സൈദിനെ നബി(സ്വ) ആശ്വസിപ്പിച്ചു. ‘സഹിക്കുക. അതെല്ലാം ശരിയായിക്കൊള്ളും. വലിയ തറവാട്ടുകാരിയും സുന്ദരിയുമല്ലേ. ക്രമേണ ഇ ണങ്ങിക്കൊള്ളും.’ പക്ഷേ, അതുണ്ടായില്ല. ആ ബന്ധം ആടിയുലഞ്ഞുകൊണ്ടിരുന്നു. ഉണ്ടായിരുന്ന സ്വസ്ഥതയും നഷ്ടപ്പെട്ട വിഷാദത്തില്‍ സൈനബ വിളറിവെളുത്തുവന്നു. ഓര്‍ക്കാന്‍ കഴിയാത്ത അടഞ്ഞ അധ്യായമായി ബന്ധം അവസാനിപ്പിക്കണമെന്ന സൈദിന്റെ ആവശ്യത്തിന് മൂര്‍ച്ചയേറി. അതിനായി വീണ്ടും വീണ്ടും നബിയില്‍ സമ്മര്‍ദ്ദമേറി.

11 September 2012

What is the ruling on watching television?





Answer
It is best for a Muslim to act with wisdom as much as he can to keep his children and family from being attached to the television, because it is obvious that its evil is widespread and its corruption is far worse than its benefits and that most of it is not free from sinful and forbidden actions.
Now a days what could be worse for Muslims and their homes than television?  For the limits of its evil are not just showing morally depraved pictures, but rather it carries something very dangerous for the youth and others which cultivates blameworthy character and belittles the gravity of disobedience by way of showing things like television series [such as sitcom, soap operas and reality shows] and western and eastern movies. Allah is the helper and only through Him is success for the best of states.
As for programs that did not contain any of these forbidden things, it is not forbidden and sinful to show them, nor to look at them, especially if there is religious benefit in it, such as lessons from the biography of Prophets or pious persons; or even if there is worldly benefit such as programs about education, culture etc. and thought that have a useful purpose.


05 September 2012

ബേങ്ക് പലിശ അനുവദനീയമോ??

ചോദ്യം: ബേങ്ക് പലിശ അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ഈയിടെയായി പാടുപെടുന്നു്. പലിശ അപ്പടി ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ലെന്നും അമിത പലിശ മാത്രമാണ് നിരോധിച്ചതെന്നുമാണ് ഇവരുടെ വാദം. എല്ലാതരം പലിശയും നിഷിദ്ധമാണെന്നു പണ്ഢിതരുടെ അഭിപ്രായം വ്യാഖ്യാനപ്പിഴവു മൂലം സംഭവിച്ചതാണെന്നവര്‍ പറയുന്നു. വാദത്തിനു തെളിവായി ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ വാങ്ങരുത്.’ എന്നര്‍ഥം വരുന്ന ആയത്തിലെ ‘ഇരട്ടിക്കിരട്ടി’ എന്ന വാക്ക് ഇവര്‍ ഉദ്ധരിക്കുന്നു. ഇതിനു താങ്കളുടെ മറുപടി എന്താണ്?
ഉത്തരം: വിശുദ്ധഖുര്‍ആനിലെ ഈ പ്രയോഗത്തില്‍ മാത്രം കടിച്ചുതൂങ്ങുകയാണെങ്കില്‍ മൂലധനത്തിന്റെ ആറിരട്ടി പലിശ വാങ്ങുന്നത് മാത്രമേ ഇസ്‌ലാം നിരോധിച്ചിട്ടുള്ളൂ എന്ന് പറയേണ്ടിവരും. കാരണം ഖുര്‍ആനില്‍ ഇവിടെ ഉപയോഗിച്ച പദം ‘അള്ആഫന്‍ മൂളാഅഫതന്‍’ എന്നാണ്. ഇരട്ടിയെന്നര്‍ഥം വരുന്ന ളിഅ്ഫിന്റെ ബഹുവചനമാണത്. അപ്പോള്‍ അള്ആഫ് എന്നാല്‍ മൂന്നിരട്ടി എന്നായി. മുളാഅഫതന്‍ എന്നുകൂടി പറഞ്ഞപ്പോള്‍ മൂന്നിന്റെ ഇരട്ടി ആറായി. ആറിരട്ടിയില്‍ കുറഞ്ഞ പലിശ തെറ്റില്ലെന്ന് ഇവര്‍ വാദിക്കുമോ? ഇങ്ങനെ ആരും വാദിക്കുന്നതായി കേട്ടിട്ടില്ല.
എങ്കില്‍ ഈ പ്രയോഗം അവര്‍ക്ക് തെളിവായി സ്വീകരിക്കാനും പറ്റില്ല. രിബ എന്ന പദത്തിന് അധികമുള്ളത്, കൂടുതലുള്ളത് എന്നൊക്കെയാണര്‍ഥം. മൂലധനത്തില്‍ കവിഞ്ഞ സംഖ്യ എത്രയുായാലും അതൊക്കെ പലിശയാണ് നിഷിദ്ധവുമാണ്. എന്നാല്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യമോ?
ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന ചില സ്വഭാവങ്ങളെ അഥവാ ഇരട്ടിക്കിരട്ടി പലിശവാങ്ങുന്നതിനെ പ്രത്യേകം എടുത്തുപറഞ്ഞ് ആക്ഷേപിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്തത്. അല്ലാതെ മിതമായ പലിശ വാങ്ങാം എന്ന് സ്ഥാപിക്കുകയല്ല. മിതപലിശയും നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ പറഞ്ഞതായി മനസ്സിലാക്കിത്തരുന്നു്. ജീവിതാവശ്യം കഴിച്ച് ധനം മിച്ചമുള്ളവരോട് അത് സാധുക്കള്‍ക്ക് ദാനംചെയ്യാന്‍ അല്‍ബഖറ 261 മുതല്‍ 274 വരെയുള്ള വാക്യങ്ങളില്‍ അല്ലാഹു ഉപദേശിച്ചു. പലിശ വാങ്ങുന്നവരെ അതിനിന്ദ്യനും നീചുമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ചെയ്തിക്ക് ന്യായീകരണമായി പലിശ വ്യാപാരി ഉന്നയിക്കാറുള്ള വാദങ്ങള്‍ നിരത്തിവെച്ച് അതിനെ ഖണ്ഡിച്ച ശേഷം ഖുര്‍ആന്‍ ഉത്‌ബോധിപ്പിക്കുന്നു. ”അല്ലാഹു പലിശ തുടച്ചുനീക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.” ഇവിടെ അമിത പലിശ എന്നല്ല പലിശയെ പൂര്‍ണമായും തുടച്ചുനീക്കുമെന്നാണ് വ്യക്തമാക്കിയത്. തുടച്ചുനീക്കുകയെന്നാല്‍ ഒട്ടും അവശേഷിപ്പിക്കാതെ നീക്കിക്കളയുക എന്നാണര്‍ഥം. അമിതപ്പലിശ മാത്രമാണ് നിഷിദ്ധമാക്കുന്നതെങ്കില്‍ അവിടെ തുടച്ചുനീക്കല്‍ ഉാകുന്നില്ല. കുറയ്ക്കലും നിയന്ത്രണമേര്‍പ്പെടുത്തലും മാത്രമേ ഉാവുകയുള്ളൂ.
പലിശ നിഷിദ്ധമാക്കിക്കൊുള്ള കല്‍പ്പന വിളംബരം ചെയ്ത ശേഷം അതുവരെയു ായിരുന്ന ഇടപാടുകളില്‍ കിട്ടാനും കൊടുക്കാനുമുള്ള പലിശകളെ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. എന്നിട്ട് പലിശ വ്യാപാരികളോട് കല്‍പ്പിച്ചു. ‘നിങ്ങള്‍ പശ്ചാതപിച്ചു മടങ്ങുന്ന പക്ഷം മൂലധനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്’ (അല്‍ബഖറ).

മൂലധനം മാത്രമേ വസൂലാക്കാന്‍ അവകാശമുള്ളൂ എന്നും മിതപലിശ അനുവദനീയ മാക്കിയിട്ടില്ലെന്നും ഇതില്‍ വ്യക്തമാണല്ലോ. ഹജ്ജത്തുല്‍ വിദാഇലെ മഹാസമ്മേളനത്തില്‍ വെച്ച് പലിശ നിഷിദ്ധമാക്കിക്കൊണ്ടു നബി(സ്വ) തങ്ങള്‍ വിളംബരം ചെയ്തപ്പോള്‍ ‘കുല്ലു രിബന്‍ മൗളൂഉന്‍’ എന്ന വാക്കാണ് ഉപയോഗിച്ചത്. എല്ലാതരം പലിശകളും ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്നര്‍ഥം. അപ്പോള്‍ അമിതപ്പലിശ മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കിയതെന്ന വാദം ബാലിശമാണ്.

ബേങ്ക് എന്നാലെന്ത്?

ചോദ്യം: ബേങ്ക് എന്നാലെന്ത്? പലിശയുമായി അതിന്റെ ബന്ധമെങ്ങനെയാണ്?
ഉത്തരം: ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, ബാങ്കിംഗ് സിസ്റ്റത്തെക്കുറിച്ച് നല്‍കിയ വിശദീകരണം കാണുക: ”പൊതുജനങ്ങളില്‍ നിന്ന് അവരുടെ നിവൃത്തിയനുസരിച്ച് വായ്പ നല്‍കാനോ നിക്ഷേപിക്കാനോ ഡിമാന്റ് ആയോ അല്ലാതെയോ ചെക്ക്, ഡ്രാഫ്റ്റ് എന്നീ നിലയില്‍, ഓര്‍ഡര്‍ ആയോ അല്ലാതെയോ, തിരിച്ചെടുക്കാമെന്ന വ്യവസ്ഥയില്‍ നിക്ഷേപം സ്വീകരിക്കുന്നതാണ് ബാങ്കിംഗ്”. പൊതുവെ അംഗീകരിക്കപ്പെട്ട ഈ വിശദീകരണപ്രകാരം ബാങ്കിന്റെ ധര്‍മ്മങ്ങള്‍ നമുക്കു പരിശോധിക്കാം. നിക്ഷേപം സ്വീകരിക്കുകയെന്നതാണ് ഒന്നാമത്തേത്. വാണിജ്യബാങ്കുകള്‍ മൂന്നുവിധം ഡിപ്പോസിറ്റ് ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നു. ഏതു സാഹചര്യത്തിലും തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലുള്ള കറന്റ് ഡെപ്പോസിറ്റാണ് ഒന്ന്. ഇതാണ് സമൂഹം വ്യാപകമായി സ്വീകരിക്കുന്നത്. ഇതില്‍ പണം നിക്ഷേപിച്ചാല്‍ ചെക്ക് മുഖേന ആവശ്യാനുസരണം തിരിച്ചെടുക്കാമെന്നതിനാല്‍ പണമിടപാടുകാര്‍ക്കും വ്യവസായികള്‍ക്കും ഇതേറെ പ്രയോജനകരമാണ്. വാണിജ്യ ബാങ്കുകളുടെ ഇത്തരം സേവനമാണ് ബാങ്കുകളുടെ അനിവാര്യതയായി പൊതുജനത്തിന് അനുഭവപ്പെടുന്നത്. ഈ വിധം സമാഹരിക്കുന്ന സംഖ്യ ബാങ്കുകള്‍ ആദായകരവും പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്നതുമായ കൊമേഴ്‌സ്യല്‍ ബില്ലുകളിലും അതിനോട് സമാനമായ മറ്റു മേഖലകളിലും ഡെപ്പോസിറ്റ് ചെയ്യുന്നു.
വാരാദ്യങ്ങളിലോ മാസാന്തങ്ങളിലോ തിരിച്ചെടുക്കാമെന്ന നിലയില്‍ സ്വീകരിക്കുന്ന നിക്ഷേപമാണ് രണ്ടാമത്തേത്. സേവിംഗ് ഡെപ്പോസിറ്റ് എന്നുപറയുന്നു. കറന്റ് ഡെപ്പോസിറ്റ് പേലെ എപ്പോഴും എടുക്കാനാകില്ലെങ്കിലും ചുരുങ്ങിയ കാലാടിസ്ഥാനമെന്നതില്‍ കറന്റിന്റെ സ്ഥാനമാണിതിനുള്ളത്.
സ്ഥിരം നിക്ഷേപമാണ് ഒടുവിലത്തേത്. സമയക്രമത്തില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതും നിശ്ചിത അവധിക്ക് മാത്രം തിരിച്ചെടുക്കാന്‍ കഴിയുന്നതുമായ നിക്ഷേപമാണിത്. സാധാരണ മൂന്നു മാസത്തില്‍ കുറയാതെയും മൂന്നുവര്‍ഷത്തില്‍ അധികമാതെയും സ്വീകരിക്കുന്നതാണിത്. ഇതനുസരിച്ച് നിക്ഷേപിക്കുന്ന സംഖ്യ  ബാങ്കുകള്‍ക്ക് മധ്യകാല ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പ നല്‍കുകയോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്.
ഇപ്രകാരം സമാഹരിക്കുന്ന സംഖ്യയില്‍ കേന്ദ്ര ബേങ്കിന്റെ തീരുമാനമായ നിശ്ചിത നിക്ഷേപ ശതമാനമൊഴിച്ചുള്ളത് ഉപഭോക്താക്കള്‍ക്ക് മൂല്യമുള്ള ഈടിന്മേല്‍ കടമായി കൊടുക്കുന്നു. ഇങ്ങനെ ജനങ്ങളില്‍ നിന്ന് മിച്ചപണം സമാഹരിച്ച് ആവശ്യക്കാര്‍ക്കെത്തിക്കുന്ന ജോലിയാണ് വാണിജ്യബേങ്കുകള്‍ കാര്യമായി ചെയ്യുന്നത്. ഈ കര്‍മ്മം നിര്‍വഹിക്കാന്‍, ബേങ്ക് നിക്ഷേപകര്‍ക്ക് പലിശ കൊടുക്കുകയും കടം വാങ്ങുന്നവരില്‍ നിന്ന് പലിശ വാങ്ങുകയും ചെയ്യുന്നു. അഥവാ ബേങ്ക് പലിശബന്ധിതമാണെന്ന് വ്യക്തം.
പലിശ അശാസ്ത്രീയവും അനനുവദനീയവുമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്ക് ആധുനിക ബേങ്കിനെ പൂര്‍ണമായംഗീകരിക്കാന്‍ സാധ്യമല്ല. ചിലര്‍ പലിശ വേന്നെ ഉപാധിയില്‍ ബേങ്കില്‍ പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും അത് കുറ്റവിമുക്തമാണെന്ന് പറഞ്ഞുകൂടാ. ബേങ്കിന്റെ പ്രവര്‍ത്തനം നിക്ഷേപത്തിലും വായ്പ നല്‍കുന്നതിലും പരിമിതമല്ല. ചെക്ക്, ഡ്രാഫ്‌റ് എന്നിവ നല്‍കി പണത്തിന്റെ കൈകാര്യം ലളിതവും ഭദ്രവുമാക്കുന്നു.
ഇതിനുപുറമെ ബേങ്കുകളുടെ നിലനില്‍പ്പിനായി ഷെയറുകളും കടപ്പത്രങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. അതിലൂടെ പലിശ, ഡിവിഡന്റ് എന്നിവ ഈടാക്കുകയും വെള്ളക്കരം, നികുതി, ഇന്‍ഷൂറന്‍സ് പ്രീമിയം തുടങ്ങിയ ഇടപാടുകള്‍ നിര്‍ദ്ദേശപ്രകാരം അടച്ചുതീര്‍ക്കുകയും ചെയ്യുന്നു.
അമൂല്യായ രത്‌നക്കല്ലുകള്‍, സ്വര്‍ണം, സമ്പത്തിന്റെ രേഖാപത്രികകള്‍ തുടങ്ങിയവ ഇടപാടുകാരില്‍ നിന്ന് നേരിയ തുക ഈടാക്കി ഭദ്രമായി സൂക്ഷിക്കുന്നു. നല്ല നിലയില്‍ സാമ്പത്തിക ഇടപാടുകള്‍ നീങ്ങാന്‍ വാണിജ്യ വാര്‍ത്തകളും മാര്‍ക്കറ്റ് നിലവാരങ്ങളും ഉപഭോക്താക്കളെ ബോധിപ്പിക്കുന്നുവെന്നതും ബേങ്കിന്റെ ഒരു പ്രവര്‍ത്തനമാണ്. ബേങ്കുമായി സഹകരിക്കുന്നവരെ സര്‍വതോന്മുഖമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയുമായാണ് ആധുനിക വാണിജ്യ ബേങ്കുകള്‍ നടക്കുന്നത് എന്നാണ് ബേങ്കുകളുടെ ന്യായം. പലിശയാണ് ബേങ്കിന്റെ പ്രധാന വരുമാനമെന്നത് കൊണ്ടു മുസ്‌ലിംകളും പല ധനശാസ്ത്ര ചിന്തകരും ബേങ്കിംഗ് സിസ്റ്റത്തെ വിമര്‍ശിച്ചിട്ടു്ണ്ടു.
റിബായെന്ന പദമാണ് ഖുര്‍ആനില്‍ പലിശക്ക് ഉപയോഗിച്ചിട്ടുള്ളത്. കടം കൊടുക്കുന്നതിന് പകരമായി കൊടുത്ത സംഖ്യയെക്കാള്‍ നിശ്ചിത സംഖ്യ കൂടുതല്‍ വാങ്ങുന്നതിനാണ് സാങ്കേതിക ഭാഷയില്‍ പലിശയെന്ന പറയുന്നത്.
പലിശ സമൂഹത്തിന് നൈമിഷിക സ്വാസ്ഥ്യം തരുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കുന്ന വിപത്താണ്.  ബാങ്കില്‍ നിന്ന് കടമെടുക്കുന്നവരില്‍ മിക്കപേരും നിര്‍ണിത കാലയളവില്‍ കൊടുത്തു തീര്‍ക്കാനാകാതെ പലിശയും പലിശയുടെ മേല്‍ പലിശയുമായി വലിയ സംഖ്യ കൊടുക്കാന്‍ ബാധ്യസ്ഥരാവുകയും കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും ജീവഹത്യയിലേക്ക് വരെ നയിക്കുന്നു.

തിരുപ്പിറവികാലത്തെ ലോകവും ശാസ്ത്രീയ ചിന്തകളും



ഇസ്ലാമിനു മുമ്പും ലോകത്ത് വൈജ്ഞാനികവും ധൈഷണികവുമായ സംരംഭങ്ങളുണ്ടായിരുന്നു. പ്രാചീന സംസ്കാരങ്ങളുടെയും നാഗരികതളുടെയും ഈറ്റില്ലവും കളിത്തൊട്ടിലുമായിരുന്ന ചൈന, ഈജിപ്ത്, ഗ്രീസ്, ഭാരതം തുടങ്ങിയ നാടുകളില്‍ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന മാനുഷിക മേധാവികാസത്തിന്റെയും വൈജ്ഞാനിക വെട്ടത്തിന്റെയും ഝടിതിയിലുള്ള ഗമനമായിരുന്നു ഇതിന് നിമിത്തമായി ഭവിച്ചത്. അപൂര്‍ണവും അന്ധവിശ്വാസപങ്കിലവും എന്നാല്‍ ചിതറിക്കിടക്കുന്നതുമായിരുന്ന  ഈ ജ്ഞാനങ്ങള്‍ക്ക് ശാസ്ത്രീയത കല്‍പിച്ച് പൂര്‍ണതയും കൃത്യതയും വരുത്തിയത് മുസ്ലിംകളാണ്. ഇവരില്‍ നിന്നാണ് ശേഷം യൂറോപ്പ്, പ്രാചീന ജ്ഞാനങ്ങള്‍ പഠിച്ചതും ലോകത്ത് പ്രചരിപ്പിച്ചതും.

ഏഴാം നൂറ്റാണ്ടു മുതല്‍ എട്ടു നൂറ്റാണ്ടുകാലം ശാസ്ത്രം മുസ്ലിംകുത്തകയായിരുന്നു. ചരിത്രത്തിലെ ഈ സുവര്‍ണഘട്ടത്തിലാണ് ശാസ്ത്രം ശാസ്ത്രമായതും ലോകമതിന്റെ ഫലങ്ങള്‍ നുകര്‍ന്നതും. ക്രിസ്തുവര്‍ഷം 610 ല്‍ ഖുര്‍ആനവതരണം ആരംഭിച്ചതോടെയാണീ പ്രവാഹം തുടങ്ങുന്നത്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ആറാം നൂറ്റാണ്ടിലും അതിനുമുമ്പുമുള്ള ശാസ്ത്രവും പ്രസ്തവ്യമാണ്. 528 കാലത്ത് സെന്റ് ബെനഡിക്റ്റ്   ക്രിസ്ത്യന്‍ ധാര്‍മിക പുരോഗതി ലക്ഷ്യമാക്കി മോണ്ടെ കാസ്സിനോ മഠം  സ്ഥാപിച്ചതോടെ അല്‍പമായെങ്കിലും അവിടെ വിജ്ഞാനത്തിന് സ്ഥാനം വര്‍ധിക്കുകയായിരുന്നു. പത്താം നൂറ്റാണ്ടുവരെ ജ്ഞാനത്തിനും ചിന്തക്കും മുന്‍ഗണന നല്‍കിയ ഇവര്‍ സമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ശ്രമങ്ങളാരംഭിച്ചു. 590 കളില്‍ ജീവിച്ചിരുന്ന മധ്യകാല പൌരോഹിത്യത്തിന്റെ പിതാവ്വൈജ്ഞാനിക പരിപോഷണത്തിനു വേണ്ടി യത്നിച്ചിരുന്നു. ഇതുവഴി ദൈവശാസ്ത്രത്തില്‍ അദ്ദേഹം ഗ്രന്ഥങ്ങളെഴുതി. ക്രൈസ്തവര്‍ക്കിടയിലെ അതിരുകവിഞ്ഞ ആശ്രമവാസ സമ്പ്രദായത്തിനെതിരിലും ചര്‍ച്ച് മ്യൂസിക്കിനെതിരിലും ശബ്ദമുയര്‍ത്തി. പേര്‍ഷ്യയില്‍ മസ്ഡാക്ക്  520 കാലങ്ങളില്‍ മസ്ഡാക്കൈറ്റ് ചിന്തകള്‍ക്ക് പ്രചാരം നല്‍കിക്കൊണ്ടിരുന്നു. പൌരസ്ത്യ ദേശങ്ങളില്‍ തകൃതിയായിത്തന്നെ മഹായാനാ ബുദ്ധിസം പ്രചരിച്ചുകൊണ്ടിരുന്ന സമയമായിരുന്നു ഇത്. ഇന്ത്യയില്‍ നിന്ന് തുടങ്ങി ചൈനയിലൂടെ ബുദ്ധമതത്തിന് ശക്തമായ സ്വാധീനം ലഭിച്ചു. ബുദ്ധമതജ്ഞാനത്തിന്റെ വികിരണ കേന്ദ്രമായി 520 കളില്‍ നിര്‍മിക്കപ്പെട്ട ബോദ്ധിധര്‍മ എന്ന ബുദ്ധിസ കലാലയം ഇന്നും വിസ്മരിക്കപ്പെടാതെ ശേഷിക്കുന്നു. ഇക്കാലത്ത് പ്രസിദ്ധ ഇന്ത്യന്‍ ബുദ്ധിസ്റുകളായ പരമാര്‍ഥയും ജൈനഗുപ്തയും തുര്‍ക്കികള്‍ക്കിടയിലും ചൈനയിലും ജീവിച്ച് ബുദ്ധമതത്തിന്റെ പ്രചാരണാര്‍ഥം ഒരുപാട് സംസ്കൃത കൃതികള്‍ ചൈനീസിലേക്കും ടര്‍ക്കിഷിലേക്കും ഭാഷാന്തരം നടത്തിക്കൊണ്ടിരുന്നു.

കാലങ്ങളോളം പ്രോജ്ജ്വലിച്ച് നിന്നിരുന്ന ഗ്രീസിലെ ഏതന്‍സ് പാഠശാല 529 ല്‍ അടച്ചു. ബി.സി. ഏഴാം നൂറ്റാണ്ടു മുതല്‍ പരബന്ധങ്ങളിലൂടെ നേടിയെടുത്ത ശാസ്ത്രീയ ധൈഷണിക കുതിപ്പുകള്‍ ക്രമേണ മന്ദീഭവിക്കുകയായിരുന്നിവിടെ. ശാസ്ത്രീയാടിസ്ഥാനങ്ങള്‍ക്ക് ഉയിരൂതപ്പെട്ട കാലമായിരുന്നു ഇവരുടേത്. ടാലീസും ഹിപ്പോക്രാറ്റസും പൈതഗോറസും പ്ളാറ്റോയും അരിസ്റോട്ടിലും സോക്രട്ടീസുമായിരുന്നു ഇക്കാലത്തെ പ്രധാന വിശാരദന്മാര്‍. തങ്ങളുടെ പാഠശാലകളിലിരുന്ന് അവര്‍ ഭൌതികവും ആധ്യാത്മികവുമായ ജ്ഞാനങ്ങള്‍ ലോകര്‍ക്ക് കൈമാറിക്കൊണ്ടിരുന്നു. ബി.സി. നാലാം ശതകങ്ങളില്‍ ജീവിച്ച പ്ളാറ്റോ തന്റെ ആശയങ്ങളെ റിപ്പബ്ളിക്കയിലൂടെ പുറത്തുവിട്ടു. ഗ്രീക്ക് ദാര്‍ശനികരില്‍ വിശുദ്ധനായിരുന്ന അദ്ദേഹം ആദര്‍ശ രാഷ്ട്ര സങ്കല്‍പവും ആശയസിദ്ധാന്തവും തത്ത്വചിന്തക്ക് സംഭാവന നല്‍കി.

റോമാസാമ്രാജ്യത്തിനു കീഴിലായിരുന്ന കിഴക്കന്‍ മധ്യധരണ്യാഴി പ്രദേശങ്ങള്‍ മുസ്ലിംകള്‍ക്ക് അധീനപ്പെട്ടതോടെ യവന ചിന്തകള്‍ അറബികള്‍ക്കിടയില്‍ ശക്തമായ പ്രചാരം നേടി. യവനജ്ഞാനികളുടെയും മറ്റും കൃതികള്‍ പലവഴികളിലൂടെയായി അറബികള്‍ക്ക് ലഭിച്ചു. മിക്ക അറബി ദാര്‍ശനികരും അരിസ്റോട്ടിലിയന്‍ ചിന്തകള്‍ക്കായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. യവനചിന്തകളുടെ മുഖ്യധാരയായി പ്ളാറ്റോയെ അവര്‍ കരുതിയിരുന്നില്ല. എന്നാല്‍ പ്രസിദ്ധ യൂറോപ്യന്‍ ചിന്തകന്‍ സെന്റ് അഗസ്റിന്‍ പ്ളാറ്റോണിയന്‍ ചിന്തകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്.

പല നവ പ്ളാറ്റോണിയന്‍ ദര്‍ശനങ്ങളും മുസ്ലിംചിന്തക്ക് വിധേയാമായിട്ടുണ്ട്. ആശയവൈപുല്യവും ഭാഷാകാഠിന്യവും വകവെക്കാതെ അറബികള്‍ അവ പഠിച്ചു. ഗാലന്റെ എട്ട് വാല്യങ്ങളുള്ള യവനതത്ത്വചിന്താസംഗ്രഹത്തിന്റെ ഗ്രീക്ക് മൂലം എവിടെയും കാണാതായപ്പോഴും ഒരു കോപ്പി അറബ് ദാര്‍ശനികനായ ഹുനൈനുബ്നു ഇസ്ഹാഖിന്റെയടുത്തുണ്ടായിരുന്നു. പിന്നീട് ഹുനൈന്‍ രചിച്ച 'മാ തുര്‍ജിമ മിന്‍ കുതുബി ജാലിനൂസ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഗാലനെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഗാലന്റെ വൈദ്യശാസ്ത്രചിന്തകളും ഹുനൈന്‍ സമാഹരിച്ചു. ഗാലന്റെ ഇതര കൃതികളിലൂടെയാണ് പ്ളാറ്റോയുടെ പല ഉദ്ധരണികളും ചിന്തകളും അറബികള്‍ അറിയുന്നതുതന്നെ.

529 ലെ ഏതന്‍സ് പാഠശാലയുടെ തകര്‍ച്ച പേര്‍ഷ്യയിലെ ജന്തിഷാപൂര്‍ പഠനകേന്ദ്രത്തിന്റെ ഉയര്‍ച്ചക്ക് നിമിത്തമായി. ഇവിടെ തത്ത്വചിന്തയും വൈദ്യശാസ്ത്രവും തഴച്ചുവളര്‍ന്നു. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലം മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കിയതോടെ ജന്തിഷാപൂര്‍ പഠനകേന്ദ്രവും മുസ്ലിംകള്‍ക്ക് കീഴിലായി. ഗ്രീസിലെയും അലക്സാണ്ട്രിയയിലെയും പ്രതാപം അസ്തമിച്ചതിനുശേഷം അക്കാലത്തെ ഏറ്റവും വലിയ വൈദ്യപഠന കേന്ദ്രം ഇതായിരുന്നു. അലക്സാണ്ട്രിയയില്‍ നിന്ന് മതഭ്രഷ്ട് കല്‍പിച്ച് ആട്ടിയോടിക്കപ്പെട്ട നസ്റോറിയന്‍ ക്രൈസ്തവരാണ് ഇവിടത്തെ വൈദ്യശാസ്ത്രപഠനത്തിന് നേതൃത്വം നല്‍കിയിരുന്നത്. സസാനിദ് രാജാക്കന്മാരുടെ ഒത്താശയോടെ അവര്‍ ഗ്രീക്ക് സംസ്കൃത ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍, സിറിയന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം നടത്തി. പേര്‍ഷ്യ കീഴിലായതോടെ ജന്തിഷാപൂരിലെ ഭിഷഗ്വരന്മാരും മുസ്ലിംകള്‍ക്ക് കീഴില്‍ വന്നു. അമവീ ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസ് മാസര്‍വൈഹി എന്ന ജൂതനോട് അഹ്റോന്റെ പാണ്ടെക്റ്റ് (ജമിറലര ീള അവൃീി) എന്ന കൃതി അറബിയിലേക്ക് ഭാഷാന്തരം നടത്താന്‍ പറഞ്ഞതൊഴിച്ചാല്‍ അബ്ബാസീ ഭരണകാലം വരെ വൈദ്യശാസ്ത്രത്തില്‍ വലിയ പുരോഗതിയൊന്നുമില്ലായിരുന്നു. അബ്ബാസീ കാലത്തുതന്നെ ജാബിറുബ്നു ഹയ്യാന്‍ വൈദ്യത്തിലും രസതന്ത്രത്തിലും അവഗാഹം നേടിയിരുന്നെങ്കിലും അവയെക്കുറിച്ച് പഠനം നടത്തപ്പെട്ടില്ല.

പ്രഗത്ഭരായ ഭിഷഗ്വരന്മാരുടെ നിരവധി തലമുറക്ക് ജന്മം നല്‍കിയ ജന്തിഷാപൂരിലെ പ്രസിദ്ധ വൈദ്യകുടുംബമാണ് ബക്തിഷ് കുടുംബം. ഒരിക്കല്‍ അബ്ബാസീ രണ്ടാം ഖലീഫ മന്‍സ്വൂറിന് ശക്തമായ രോഗം പിടിപെട്ടു. ചികിത്സക്കായി ബക്തിഷു കുടുംബത്തിലെ വൈദ്യനെ വിളിക്കാന്‍ തീരുമാനമായി. ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ജുര്‍ജിഷ് ബ്നു ബക്തിഷ് ബഗ്ദാദിലെത്തി. രാജാവിനെ ചികിത്സിച്ചു തിരിച്ചുപോയി. അതേ സമയം ജിബ്റാഈല്‍ ബ്നു ബക്തിഷ് ബഗ്ദാദില്‍ തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. പുരോഗമിച്ചുകൊണ്ടിരുന്ന ബഗ്ദാദിന് ഇത് ഏറെ നേട്ടമായി. അവരവിടെ ചികിത്സാലയങ്ങള്‍ തുടങ്ങി. പൊതുജനം വൈദ്യത്തില്‍ ബോധനം നല്‍കപ്പെട്ടു. ജന്തിഷാപൂരിലെ ഭിഷഗ്വരന്മാരുടെ വൈദഗ്ധ്യം മനസ്സിലാക്കിയ അബ്ബാസികള്‍ ഗ്രീക്ക് വൈദ്യം തങ്ങളുടെ രാഷ്ട്രത്തില്‍ പഠിപ്പിക്കാനും മുസ്ലിംകള്‍ക്കത് പരിചയപ്പെടുത്താനും അവരെ ഒന്നടങ്കം ബഗ്ദാദിലേക്ക് ക്ഷണിച്ചു. താമസിയാതെ അബ്ബാസീ ഖലീഫമാരുടെയും ഒരുപാട് മന്ത്രിമാരെ സംഭാവന ചെയ്ത ബര്‍മകി കുടുംബത്തിന്റെയും ഒത്താശയോടെ ജന്തിഷാപൂരിലെ ഭിഷഗ്വര കുടുംബം ബഗ്ദാദിലേക്ക് പ്രവഹിച്ചു. ഇതോടെ ബഗ്ദാദ് ലോകത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര കേന്ദ്രമായി.

ഇന്ത്യയില്‍ ജ്ഞാനങ്ങളുടെ കൈമാറ്റത്തിന് ബുദ്ധ യൂണിവേഴ്സിറ്റികള്‍ വളരെ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ നിര്‍മിക്കപ്പെട്ടിരുന്നു. നളന്ദ (ചമഹമിറമ), വലഭി (ഢമഹമയവശ) തുടങ്ങിയ ഈ ഗണത്തിലെ സര്‍വകലാശാലകള്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ വിദ്യാകേന്ദ്രങ്ങളായി മാറി. ഔഷധശാസ്ത്രത്തിലും രസതന്ത്രത്തിലും ഗണിതത്തിലും ഗോളശാസ്ത്രത്തിലും എന്നല്ല, എഞ്ചിനീയറിംഗിലും സാങ്കേതിക വിദ്യയിലും വരെ ഇക്കാലത്തെ ഇന്ത്യക്കാര്‍ അഗ്രഗണ്യരായിരുന്നു. ആര്യഭടന്‍ (476), ലതാദേവ, വരാഹമിഹിറ (ഢമൃമവമാശവശൃമ) തുടങ്ങിയ ജ്ഞാനപടുക്കളായിരുന്നു അന്നീ വിദ്യാഭ്യാസ മേഖലകള്‍ കൈകാര്യം ചെയ്തിരുന്നത്. വാഗ്ബത്ത എന്ന യുവ ഇന്ത്യന്‍ ഭിഷഗ്വരനും ആറാം നൂറ്റാണ്ടിന്റെ സംഭാവനയായിരുന്നു.

ഇക്കാലത്ത് വരാഹമിഹിറ രചിച്ച ഗണിതത്തിലെയും ഗോളശാസ്ത്രത്തിലെയും ഗ്രന്ഥങ്ങളാണ് അന്നത്തെ ഇവ്വിഷയകമായ ഏറ്റവും വലിയ പഠനങ്ങള്‍. ഇന്ത്യന്‍ ത്രികോണമിതി (ഠൃശഴീിീാലൃ്യ), ജ്യോതിഷം (അൃീഹീഴ്യ) എന്നിവയുടെയും ഗ്രീക്ക് ത്രികോണമിതി, ജ്യോതിഷം എന്നിവയുടെയും ഒരു സങ്കരരൂപമായിരുന്നു ഇത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ രണ്ട് ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെ വിമര്‍ശിച്ച് അല്‍ബിറൂനി അവയുടെ വിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഗണിതത്തില്‍ ചൈന മുന്നേറിക്കൊണ്ടിരുന്ന ഇക്കാലത്തുതന്നെ ഇന്ത്യന്‍ ഗോളശാസ്ത്രവും ചൈനയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു.

മഹാനായ സസാനിയന്‍ രാജാവ് അനൂശിര്‍വാന്‍ ചക്രവര്‍ത്തിക്ക് കീഴില്‍ ജന്തിഷാപൂര്‍ പുരോഗതിയുടെ പരമകോടി പ്രാപിച്ച സമയമായിരുന്നു ഇത്. നെസ്റോറിയന്‍ വിഭാഗത്തില്‍ പെട്ട ക്രൈസ്തവര്‍ ഇതിനെ ജ്ഞാനത്തിന്റെ കേന്ദ്രമാക്കി മാറ്റിയിരുന്നു. (അനൂശിര്‍വാന്‍ പേര്‍ഷ്യ ഭരിക്കുന്ന കാലത്തായിരുന്നു മക്കയില്‍ നബി-സ്വ-യുടെ ജനനം.) 489 കളില്‍ ഏദസ്സ(ഋറലമൈ)യിലെ വൈദ്യകലാലയങ്ങള്‍ അടക്കപ്പെടുകയും വിദ്യയെ സ്നേഹിച്ച നെസ്റോറിയന്‍ വിഭാഗം ഓര്‍ത്തോഡക്സ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെയും ബൈസാന്തിയന്‍ ചക്രവര്‍ത്തി സിനോ വിന്റെയും മൃഗീയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തപ്പോള്‍ ഇവര്‍ ജന്തിഷാപൂര്‍ പാഠശാലയില്‍ ഗ്രീക്ക് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് സുരിയാനീ വിവര്‍ത്തനം കൊണ്ടുവന്നുതുടങ്ങി. ജസ്റിനിയന്‍ (ഖൌിശിെേശമി) 529 കളില്‍ ഏതന്‍സ് പാഠശാല അടച്ചുപൂട്ടിയതോടെ നിയോപ്ളാറ്റോണിസ്റായ ശാസ്ത്രകാരന്മാരും ചിന്തകരും ജന്തിഷാപൂരിലേക്കൊഴുകി. അനൂശിര്‍വാന്റെ ആജ്ഞപ്രകാരം അരിസ്റോട്ടില്‍-പ്ളാറ്റോ രചനകള്‍ ഇക്കാലത്ത് പേര്‍ഷ്യന്‍ വൈദ്യജ്ഞാനങ്ങളുടെ കേന്ദ്രമായി മാറി. മധ്യകാലത്ത് ഏറെ പ്രസിദ്ധനായ ലാറ്റിന്‍ ഗൈനൊക്കോളജിസ്റ് മോസ്ചിയനും ഇക്കാലക്കാനായിരുന്നു. സമകാലികനായ മറ്റൊരു ബൈസാന്തിയന്‍ ഫിസിഷ്യനാണ് ട്രാലിസിനെ അലക്സാണ്ടര്‍. വിശ്വവിശ്രുതനായ ഇദ്ദേഹത്തിന്റെ കൃതികള്‍ സുരിയാനി, അറബി, ഹിബ്രു, ലാറ്റിന്‍ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അലക്സാണ്ട്രിയയിലെ ഫിലോപണസ് അന്ന് ജീവിച്ച ഏറ്റവും വലിയ ഫിസിഷ്യനും ചിന്തകനുമായിരുന്നു. അരിസറ്റോട്ടിലിയന്‍ ചിന്തകള്‍ക്ക് വ്യാഖ്യാനമെഴുതിയ ഇദ്ദേഹത്തിന്റെ കൃതികള്‍ പിന്നീട് മുസ്ലിംകള്‍ക്ക് ആശ്രയമായി.

ക്രി. 610 ല്‍ മഹാനായ തിരുനബി ÷ വിശുദ്ധ ഖുര്‍ആനുമായി അറേബ്യയിലേക്ക് കടന്നുവന്നപ്പോള്‍ ഗ്രീസ്, റോം, അലക്സാണ്ട്രിയ, സിറിയ, പേര്‍ഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലുണ്ടായിരുന്ന ശാസ്ത്രീയ-നാഗരിക പുരോഗതിയുടെ സംക്ഷിപ്ത രൂപമാണിത്. യുദ്ധങ്ങളിലും കുലമഹിമയിലും മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന അറബികളില്‍ നിന്ന് ഇത്തരത്തിലുള്ള പുരോഗമനാത്മകമായവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാരണം, അറേബ്യന്‍ ഉപദ്വീപില്‍ ജീവിച്ചിരുന്ന ഇവര്‍ തികഞ്ഞ അന്ധതയിലായിരുന്നു. ശാസ്ത്രീയ പര്യവേക്ഷണങ്ങളിലുപരി അവര്‍ കാവ്യകല(ജീല്യ)യിലും വംശാവലിശാസ്ത്ര(ഏലിലീഹീഴ്യ)ത്തിലുമായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. അക്ഷരജ്ഞാനമുള്ളവരന്ന് അംഗുലീപരിമിതമായിരുന്നു. വിശുദ്ധ ഖുര്‍ആനുമായി കടന്നുവന്ന തിരുനബി ÷ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ തമസ്സിന്റെ മറ നീക്കി ലോകത്തെ വെളിച്ചത്തിന്റെ വിശുദ്ധിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ഗണിതശാസ്ത്രം

അറബികള്‍ കാര്യമായ സംഭാവനകളര്‍പ്പിച്ച മറ്റൊരു ശാസ്ത്രശാഖയാണ് ഗണിതശാസ്ത്രം. ക്ഷേത്രഗണിതം, ബീജഗണിതം എന്നിവ പരിപോഷിപ്പിച്ച അവരുടെ ഏറ്റവും വലിയ നേട്ടമായി ഗണിക്കപ്പെടുന്നത് അറബീഅക്കങ്ങളുടെ ആവിഷ്കാരമാണ്. അള്‍ജിബ്രയുടെ ഉപജ്ഞാതാവായ മുഹമ്മദുബ്നുല്‍ ഖവാരിസ്മിയാണ് ഏറ്റവും പ്രസിദ്ധനായ മുസ്ലിം ഗണിതശാസ്ത്രജ്ഞന്‍. ജാബിറുബ്നു ഹയ്യാന്‍, റാസി, ഖാലിദുബ്നുയസീദുബ്നു മുആവിയ, ജഅ്ഫറുസ്സ്വാദിഖ് തുടങ്ങിയവരും ഈ വളര്‍ച്ചയില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

ബാബിലോണ്‍, പേര്‍ഷ്യ, ഇന്ത്യ, ഗ്രീക്ക് തുടങ്ങിയ പ്രാചീനജ്ഞാനകേന്ദ്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു അറബികള്‍ ഈ രംഗത്തേക്ക് കാലുകുത്തിയത്. യൂക്ളിഡ്, അപ്പോളിനോസ്, തിയോഡസീയുസ്, ഹിരോണ്‍, തിയോണ്‍ തുടങ്ങിയവരുടെ ഗണിതഗ്രന്ഥങ്ങള്‍ അറബികള്‍ പഠിച്ചിരുന്നു. ആര്‍ക്കമെഡീസിന്റെ അധിക കൃതികളും അവര്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. അതുകൊണ്ടുതന്നെ ഗ്രീക്ക് മൂലം പോലും ഇന്ന് ലഭ്യമല്ലാത്ത പല ഗ്രന്ഥങ്ങളും അറബിയില്‍ ലഭ്യമാണത്രെ. ഇന്ത്യയില്‍ നിന്ന് ലഭിച്ച ബ്രഹ്മഗുപ്തയുടെയും ആര്യഭട്ടയുടെയും സിദ്ധാന്തങ്ങള്‍ അറബീകരിക്കപ്പെട്ടു. ഈജിപ്തില്‍ നിന്നും മെസെപ്പൊട്ടോമിയിയല്‍ നിന്നും വന്ന ജ്ഞാനങ്ങളും അറബ് ഗണിതത്തെ സമ്പുഷ്ടമാക്കി.

ഇല്‍മുല്‍ അദദ്, അര്‍രിയാളിയ്യാത്ത് എന്നിങ്ങനെയാണ് അറബിയില്‍ ഗണിതശാസ്ത്രം അറിയപ്പെടുന്നത്. അങ്കഗണിതം, ബീജഗണിതം, ക്ഷേത്രഗണിതം എന്നിവ യഥാക്രമം അല്‍ഹിസാബ്, അല്‍ജബ്ര്‍, അല്‍ഹന്‍ദസ എന്ന് വിളിക്കപ്പെടുന്നു. ബീജഗണിതസംഖ്യ(അഅ്ദാദുല്‍ ജബ്രിയ്യ)കളായറിയപ്പെടുന്ന പോസിറ്റീവ് സംഖ്യകളും നഗറ്റീവ് സംഖ്യകകളും യഥാക്രം മൂജബ്, സാലിബ് എന്നും പറയപ്പെടുന്നു. അങ്കഗണിതം, ബീജഗണിതം തുടങ്ങിയവ ഇസ്ലാമിക കലകളില്‍ ഏറെ പ്രധാന്യം നേടിയതുകൊണ്ടുതന്നെ ഗണിതശാസ്ത്രത്തിന് ഇസ്ലാമിക നാഗരികതയുമായി അഭേദ്യബന്ധമുണ്ടെന്നത് വ്യക്തമാണ്. ഒന്ന് എന്ന സംഖ്യ എല്ലാറ്റിന്റെയും ഉറവിടമായ ഏകദൈവത്തിലേക്കുള്ള സൂചനയായാണ് അവര്‍ ഗണിക്കുന്നത്. എല്ലാ ശാസ്ത്രത്തിന്റെയും അടിത്തറയായ സംഖ്യാശാസ്ത്രം ബുദ്ധിയുടെ അടിത്തറയും ദൈവശാസ്ത്രത്തിന്റെ മൂലശിലയുമായി മാനിക്കപ്പെടുന്നു.

ഗണിതശാസ്ത്രത്തിന് മുസ്ലിംകള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന അറബി അക്കങ്ങളാണെന്ന് ഇന്ന് പാശ്ചാത്യലോകം തന്നെ അംഗീകരിക്കുന്നുണ്ട്. ഒന്നു മുതല്‍ പത്തുവരെയുള്ള അടിസ്ഥാന അക്കങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് അറബികളാണ്. ഇവയാണ് ഗണിതപഠനം എളുപ്പമാക്കിയത്. ഇതിനുമുമ്പ് അംഗുലീ ഗണിത(ഹിസാബുല്‍യദ്)മായിരുന്നു അറബികള്‍ ഉപയോഗിച്ചിരുന്നത്. ഇന്തോപേര്‍ഷ്യന്‍ രീതിയായ പൊടിഫലസമ്പ്രദായവും അവര്‍ ഉപയോഗിച്ചിരുന്നു. ബാബിലോണിയന്‍ എണ്ണല്‍രീതിയും അറിയാമായിരുന്നു. അക്കത്തിനുപകരം അക്ഷരമുപയോഗിക്കുന്ന സമ്പ്രദായം മുന്‍കാലം മുതലേ അറബികള്‍ക്കുണ്ട്. പില്‍ക്കാലത്ത് ഇന്ത്യയില്‍ നിന്നാണ് അറബികള്‍ക്ക് സംഖ്യാശാസ്ത്രം ലഭിച്ചത്.

അബ്ബാസീ ഭരണാധികാരി മന്‍സ്വൂറിന്റെ കാലത്ത് തന്റെ രാജസദസ്സില്‍ വന്ന ഒരു ഇന്ത്യന്‍ പണ്ഡിതന്‍ സമര്‍പ്പിച്ച സിന്ദ് ഹിന്ദ് (സിദ്ധാന്ത) എന്ന കൃതിയിലൂടെയാണ് അറബികള്‍ സംഖ്യാലോകത്തേക്കെത്തുന്നത്. 7-ാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും ഇത് സുപരിചിതമായിരുന്നുവത്രെ. അറിയപ്പെടാതെ ഇന്ത്യയില്‍ നിലനിന്ന ഈ സംഖ്യാശാസ്ത്രം ശുദ്ധീകരിച്ച് ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് അറബികളായിരുന്നു. യൂറോപ്പിന് എണ്ണല്‍സംഖ്യ കൈമാറിയതും അവര്‍ തന്നെ. സിന്ദ് ഹിന്ദിന്റെ ട്രാന്‍സ്ലേഷന്‍ പ്രചാരത്തില്‍ വന്നതോടെ സത്യത്തില്‍ അറബ് ഗണിതശാസ്ത്ര രംഗത്ത് വന്‍വിസ്ഫോടനം തന്നെ അരങ്ങേറുകയുണ്ടായി. അല്‍പസ്വല്‍പം മാറ്റങ്ങളോടെയാണ് അവരിത് സ്വീകരിച്ചതെങ്കിലും ഇന്ത്യന്‍ അക്കങ്ങള്‍ എന്നായിരുന്നു ഇതിനെ അവര്‍ വിളിച്ചത്. അറബികള്‍ കൈമാറിയതുകൊണ്ടുതന്നെ യൂറോപ്യര്‍ ഇന്നുമതിനെ അറബി അക്കങ്ങള്‍ എന്ന് പരിചയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഗണിതത്തെക്കുറിച്ച് ഖവാരിസ്മി രചിച്ച 'അല്‍ജംഉ വത്തഫ്രീഖ് ബി ഹിസാബില്‍ ഹിന്ദ്' എന്ന കൃതിയിലൂടെയാണ് ലോകമിത് പരിചയപ്പെടുന്നത്. സത്വര മൊറോക്കോ വഴി യൂറോപ്പിലും ഇത് എത്തുകയായിരുന്നു. സംഖ്യാശാസ്ത്രത്തിന് അറബികള്‍ പൂജ്യം സംഭാവന ചെയ്തതോടെ ഈ രംഗം ചൂടുപിടിച്ചു. ഇന്ന് ഇംഗ്ളീഷില്‍ നിലവിലുള്ള സിഫര്‍ എന്ന പദം തന്നെ ഇതിന്റെ നിഷ്പത്തി അറബികള്‍ മുന്നോട്ടുവെച്ച സ്വിഫ്ര്‍ (പൂജ്യം) ആണെന്നത് സുവിദിതമാണ്. ആദ്യകാലങ്ങളില്‍ അറബികള്‍ക്ക് ഇന്ത്യന്‍ അക്കങ്ങളില്‍ അപരിചിതത്വം തോന്നിയെങ്കിലും ക്രമേണ ശീലിച്ചുതുടങ്ങി. ഖവാരിസ്മി ആദ്യഘട്ടത്തില്‍തന്നെ ഇവ അറബിയില്‍ ഉപയോഗിച്ചുവന്നു. എങ്കിലും പല അറബി ഗണിത ശാസ്ത്രജ്ഞന്മാരും ഗോളശാസ്ത്രജ്ഞരും ഈ രീതി സ്വീകരിക്കുന്നതില്‍ വളരെ അവധാനത കാണിക്കയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ അബൂബക്ര്‍ മുഹമ്മദ് അഖ്റജി രചിച്ച 'അല്‍ഖഫീഫില്‍ ഹിസാബി'ല്‍ എണ്ണങ്ങള്‍ അക്ഷരരൂപത്തിലായിരുന്നു എഴുതിയിരുന്നത്. അതേസമയം മറ്റു ചിലര്‍ പഴയ സെമിറ്റിക് ഗ്രീക്ക് രൂപങ്ങള്‍ തന്നെ പിന്തുടരുകയായിരുന്നു. ചിലര്‍ അക്കങ്ങള്‍ക്കുപകരം ആല്‍ഫബെറ്റിക് അക്ഷരങ്ങളുപയോഗിച്ചു.

ഖവാരിസ്മി, സാബിതുബ്നു ഖുര്‍റ, അല്‍ബത്താനി, ഖാസിനില്‍ ബസ്വരി, ഉമര്‍ ഖയ്യാം, അല്‍മജ്രീഥി, ഇബ്നുസ്സംഹ്, ഇബ്നുസ്സ്വിഫാര്‍, കിര്‍മാനി, ഉമയ്യബ്നു അബിസ്സ്വല്‍ഥ തുടങ്ങി ഗണിതശാസ്ത്രം പുഷ്കലമാക്കിയവര്‍ മുസ്ലിം ചരിത്രത്തില്‍ നിരവധിയാണ്. ഗ്രീക്കില്‍ നിന്ന് ലഭിച്ചതിനുപുറമെ യൂറോപ്പിനറിയാത്ത പലതും ഇവര്‍ കണ്ടെത്തുകയുണ്ടായി. അറബികളില്‍ നിന്ന് അക്കങ്ങള്‍ ലഭിക്കുന്നതിനുമുമ്പ് യൂറോപ്യന്‍ ലാറ്റിന്‍ ഭാഷയിലെ (റോമന്‍) സംഖ്യാശാസ്ത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ത=10, ഇ=100, ങ=1000, ഢ=5, ഘ=50, ഉ=500 എന്നിങ്ങനെ അവര്‍ എഴുതിത്തുടങ്ങി. 898 എന്നതിന് ഉഇഇഇഘതതതതഢകകക എന്നായിരുന്നു എഴുതിയത്. അറബി അക്കങ്ങള്‍ ലഭിച്ചതോടെ ഈ പ്രയാസമകന്നു. അറബി എണ്ണല്‍ സംഖ്യയുടെ നിഷ്പത്തി സത്യത്തില്‍ അറബിയില്‍ നിന്നായിരുന്നില്ല. ഇതിന്റെ ഏറ്റവും വലിയ തെളിവ് സെമിറ്റിക് ഭാഷകളെല്ലാം വലത്തുനിന്നും ഇടത്തോട്ടെഴുതുമ്പോള്‍ അറബി അക്കങ്ങള്‍ ഇടത്തുനിന്നും വലത്തോട്ടാണ് എഴുതുന്നത് എന്നതുതന്നെ.

ഗണിതശാസ്ത്രത്തിന് സംഭാവനകളര്‍പ്പിച്ച ഒരു വിശിഷ്ടവ്യക്തിയാണ് നാസ്വുറുദ്ദീന്‍ അത്ത്വൂസി. ത്രികോണമിതിയില്‍ അദ്ദേഹത്തിന് തന്റേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. പ്രകാശശാസ്ത്രത്തില്‍ പ്രസിദ്ധനായിരുന്ന ഇബ്നുഹൈത്തമും ഇതില്‍ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ ജീവിച്ച അഹ്മദ് അന്നസവി തന്റെ 'അല്‍മുഗ്നീ ഫീ ഹിസാബില്‍ ഹിന്ദി'ല്‍ ഏറെക്കുറെ ആധുനിക ശൈലിയില്‍ തന്നെയാണ്  സംസാരിക്കുന്നത്. അനുപാതവും സ്ക്വൊയര്‍ റൂട്ടും ക്യുബിക് റൂട്ടും വിശദമായിത്തന്നെ ഇതില്‍ പ്രതിപാദിക്കുന്നു. ഖവാരിസ്മിയെ പോലെ ഇന്ത്യന്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഗണിത സൌന്ദര്യം.

ഗണിതലോകത്തെ പ്രഗത്ഭനായ മുസ്ലിം ജ്ഞാനിയാണ് ഖവാരിസ്മി. അള്‍ജിബ്രയെന്ന പദം ലോകം കേള്‍ക്കുന്നതുതന്നെ തന്റെ 'അല്‍ജബ്ര്‍ വല്‍ മുഖാബല' എന്ന ഗ്രന്ഥത്തിലൂടെയാണ്. ഗണിതശാസ്ത്ര പഠന ലക്ഷ്യവുമായി ഇന്ത്യയില്‍ വരെ അന്വേഷണങ്ങളുമായി അദ്ദേഹമെത്തി. യൂറോപ്യര്‍ ഇന്ന് അരിത്മെറ്റിക്കിന് ഉപയോഗിക്കുന്ന അല്‍ഗോരിസം എന്നത് അല്‍ഖവാരിസ്മി എന്ന നാമത്തിന്റെ ലാറ്റിന്‍ മൊഴിയാണത്രെ. ഇത്രമാത്രം യൂറോപ്യരെ സ്വാധീനിച്ച ഖവാരിസ്മിയുടെ ഗ്രന്ഥങ്ങള്‍ ഒരുപാട് കാലം അവരുടെ പാഠപുസ്തകങ്ങളായിരുന്നു. ഇന്നും റഫറന്‍സുകളായി ഇതാണവര്‍ ഉപയോഗിക്കുന്നത്. 'അല്‍ജബ്റു വല്‍ മുഖാബല' ഏറെ പ്രശസ്തമാണ്. അല്‍ജിബ്രയിലും അരിത്മെറ്റിക്കിലും വ്യാപകമായി ചര്‍ച്ച നടത്തുന്ന വിഖ്യാതമായ ഗ്രന്ഥത്തില്‍ 800 ലേറെ ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. 12-ാം നൂറ്റാണ്ടില്‍ തന്നെ ജെറാള്‍ഡ് ക്രമോണയെന്ന വിവര്‍ത്തകന്‍ ലാറ്റിന്‍ ഭാഷ്യം പുറത്തുകൊണ്ടുവന്നു. അറബി പ്രതി ഇന്നും നിലവിലുണ്ട്. ഈ ഗ്രന്ഥത്തിലൂടെയാണ് യൂറോപ്പ് അള്‍ജിബ്ര പരിചയപ്പെട്ടത്. ശേഷം വന്ന ഉമര്‍ ഖയ്യാം, ലിയൊണാഡോ ഫിബൊണാക്കി (ഘലീിമൃറീ എശയീിമരരശ), മാസ്റര്‍ ജാക്കോബ് (ങമലൃെേ ഖമരീയ) തുടങ്ങിയവര്‍ ഖവാരിസ്മിയെ ആഴത്തില്‍ സ്വാധീനിച്ചവരായിരുന്നു. ഗണിതത്തിലെ ക്വാട്റാറ്റിക് ഇക്വേഷനും (ഝൌമൃറൃമശേര ഋൂൌമശീിേ) അതിന്റെ രൂപഭേദങ്ങളും മുസ്ലിംകളുടെതന്നെ സംഭാവനകളാണ്. എങ്കിലും ഖയ്യാമിന്റെ അള്‍ജിബ്ര അല്‍പം ആഴത്തിലായിരുന്നെന്നുമാത്രം.

പ്രസിദ്ധ ചരിത്രകാരന്‍ യഅ്ഖൂബി അറബികളുടെ എണ്ണങ്ങളെക്കുറിച്ച് തന്റെ ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള സംഖ്യകളാണ് അവര്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചതെന്നും പൂജ്യം അറബികളുടെ സംഭാവനയാണെന്നും അദ്ദേഹം പറയുന്നു. ഒന്നുമില്ല (ലാ ശൈഅ) എന്ന അര്‍ഥത്തില്‍ അറബികള്‍ പ്രാചീന കാലം മുതലേ ഉപയോഗിച്ചുവരുന്ന സ്വിഫ്ര്‍ ആണ് സീറോ (ദലൃീ) ആയി മാറിയത്. സ്വിഫ്ര്‍ എന്ന ശബ്ദത്തിന് അറബികള്‍ വട്ടരൂപം നല്‍കുകകായിരുന്നു. ഖവാരിസ്മി തന്നെ പൂജ്യമുള്ള സംഖ്യകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് ഗ്രന്ഥമെഴുതിയിട്ടുണ്ട്. യൂറോപ്യര്‍ ഇതും ഭാഷാന്തരം നടത്തി പൂജ്യം പഠിക്കാന്‍ തുടങ്ങി. 16-ാം നൂറ്റാണ്ടില്‍ അറബികളെപോലെ തന്നെ സ്വിഫ്ര്‍ എന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നതെങ്കിലും ശേഷം സീറോ ആയി മാറുകയായിരുന്നു. ഇതോടെ ഖവാരിസ്മിയുടെ ഗണിതപാഠങ്ങള്‍ സ്വാംശീകരിച്ച് യൂറോപ്പില്‍ അലക്സാണ്ടര്‍ ഡിവില്ലഡി(അഹലഃമിറലൃ ഉല ഢശഹഹമറശല)യും ജോണ്‍ ഓഫ് ഹാലിഫാക്സും (ഖീവി ീള ഒമഹശളമഃ) യഥാക്രമം ഇമൃാലി റല അഹഴീൃശാീ, അഹഴീൃശ ാൌ എന്നീ ഗണിതകൃതികള്‍ രചിക്കുകയുണ്ടായി. ഖവാരിസ്മികൃതികളില്‍ നിന്ന് കടമെടുത്തതായിരുന്നു ഉള്ളടക്കം. നൂറ്റാണ്ടുകളോളം ഈ ഗ്രന്ഥങ്ങള്‍ക്ക് യൂറോപ്പില്‍ നല്ല ഓട്ടം ലഭിച്ചു. ഖവാരിസ്മി മുന്നോട്ടുവെച്ച പ്രശ്നങ്ങ(ജൃീയഹലാ)ളും സമവാക്യങ്ങളു(ഋൂൌമശീിേ)മിന്ന് അല്‍ഗരിതം (അഹഴീൃശവോ) എന്ന പേരിലാണ് അറിയപ്പെടുന്നത്. മുസ്ലിം ശാസ്ത്രവിശാരദന്മാരെ ഉത്തുംഗശ്രേണികളില്‍ നിന്ന് വലിച്ചിറക്കി അള്‍ജിബ്രയുടെ ഉപജ്ഞാതാക്കള്‍ മുസ്ലിംകളല്ലെന്നും മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡയഫന്റൂസ് (ഉശീുവമിൌ) ആണെന്നും ചില യൂറോപ്യര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും വ്യവസ്ഥാപിതമായി ഈ ശാസ്ത്രത്തെ ഗണിതശാസ്ത്രശാഖയാക്കിയത് മുസ്ലിംകള്‍ തന്നെയായിരുന്നു. ഖലീഫ മഅ്മൂനിന്റെ ആഗ്രഹപ്രകാരമാണ് ഖവാരിസ്മി ആദ്യമായി അള്‍ജിബ്രയില്‍ രചന നടത്തിയത്. 1145 ല്‍ തന്നെ റോബര്‍ട്ട് ഓഫ് ചെസ്റര്‍ (ഞീയലൃ ീള ഇവലലൃെേ) ഇത് ലാറ്റിനിലേക്ക് ഭാഷാന്തരം നടത്തി.

1010 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അബൂബക്ര്‍ മുഹമ്മദുല്‍ കര്‍ഖിയും അള്‍ജിബ്രയില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. അന്നത്തെ ഭരണാധികാരിയുടെ നിരന്തരമായ ആവശ്യപ്രകാരമായിരുന്നു ഇത്. 'അല്‍ഹഖ്രീ ഫില്‍ജബ്രി വല്‍ മുഖാബല', 'അല്‍കാഫീ ഫില്‍ ഹിസാബ്' എന്നിവയാണ് പ്രധാന കൃതികള്‍.
ഹിജ്റ 5-ാം നൂറ്റാണ്ടില്‍ തന്നെ അറബികള്‍ ദശാംശ സംഖ്യകളും വിവിധയിനം ചിഹ്നങ്ങളും ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ അബുല്‍അബ്ബാസുബ്നു ബന്ന അല്‍മറാകുശി വിവിധ ഗണിത പാഠങ്ങളിലായി എഴുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. 'തല്‍ഖീസു അഅ്ലാമില്‍ ഹിസാബ്' (ഗണിത പ്രയോഗത്തിന്റെ സംഗ്രഹം) ആയിരുന്നു ഇവയിലേറെ പ്രശസ്തം. ഹിജ്റ 10-ാം നൂറ്റാണ്ടിലെ ഇബ്നുഹിംസ് മഗ്രിബിയും ഗണിതത്തിന് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അറബി അക്കങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ 'തുഹ്ഫത്തുല്‍ ഇഅ്തിമാദ്' ആണ് ഏറെ ശ്രദ്ധേയം. ലോഗരിതത്തിന്റെ കണ്ടുപിടിത്തത്തിലും അദ്ദേഹത്തിന് പങ്കുണ്ട്. 9-ാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളില്‍ ജീവിച്ചിരുന്ന സാബിതുബ്നു ഖുര്‍വതും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ആര്‍ക്കമെഡീസിന്റെയും അപ്പോളോനിയസിന്റെയും ഉള്‍പ്പെടെ നിരവധി ജ്യോമെട്രി സംബന്ധമായ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്തവരായിരുന്നു. 950 കളില്‍ കഴിഞ്ഞുപോയ അബുല്‍വഫാ മുഹമ്മദ് അല്‍ബുസ്ജാനി ത്രികോണമിതിയുടെ വളര്‍ച്ചക്ക് വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. സൈന്‍ (ടശില) ടേബിളുകള്‍ രൂപപ്പെടുത്തുന്നതില്‍ പുതിയ മാര്‍ഗങ്ങള്‍ അദ്ദേഹം കണ്ടെത്തി. ശുദ്ധമായ ജാമിതിയിലെ കൌതുകകരമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടു. ഉല ഹമായൃല തന്റെ ഒശീല റല ശ അൃീിീാശരമി ങ്യീലിമഴല എന്ന ഗ്രന്ഥത്തിലും അബുല്‍വഫാ കൈകാര്യം ചെയ്ത പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. അബുല്‍ഇസ്ഫഹാനി, റുസ്തം, അല്‍കൂസി തുടങ്ങിയവരും ഗണിതശാസ്ത്രരംഗത്തെ അറിയപ്പെട്ട മുസ്ലിം പ്രതിഭകളാണ്. റുസ്തം ആര്‍ക്കമെഡീസിന്റെയും അപ്പോളനിയസിന്റെയും പരിഹരിക്കാന്‍ കഴിയാത്ത പലതും പരിഹരിക്കുകയും പുതിയ സമവാക്യങ്ങള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ആംഗിളുകളുടെ പരസ്പര വിച്ഛേദനത്തിന് ഒരു ജ്യോമെട്രിക്കല്‍ ഇക്വേഷനിലൂടെ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയ മഹാനായിരുന്നു സിജാസി. ഗണിതത്തിന്റെ ഓരോ ശാഖകള്‍ക്കും മധ്യകാല അറബികള്‍ നല്‍കിയ സംഭാവനകള്‍ ഇനിയും നീളുകയാണ്. ജ്യാമിതിയും ത്രികോണമിതിയും അള്‍ജിബ്രയും അടുത്ത അധ്യായത്തില്‍ നമുക്ക് വ്യാവര്‍ത്തിച്ച് ചര്‍ച്ച ചെയ്യാം.

24 May 2012

നിസ്കാരക്കുപ്പായത്തോടൊപ്പം അഴിച്ചു വെക്കാവുന്നതാണോ നമ്മുടെ ഇസ്ലാം?




മനുഷ്യജീവിതത്തില്‍ ഇസ്ലാം ഇടപെടുന്നത് വളരെ സമുചിതമായാണ്. കാരണം, സൈദ്ധാന്തികമായി അതിനെ അവതരിപ്പിച്ചത് സൃഷ്ടാവാണെന്നത് തന്നെ. അതിനാലത് മാനുഷികസാഹചര്യങ്ങള്‍ക്ക് തീര്‍ത്തും അനുഗുണമായിരിക്കുമല്ലോ.മാത്രമല്ല, പ്രായോഗികതലത്തില്‍ അതനുസരിച്ച് ജീവിതം നയിച്ച് ഉമ്മത്തിന് വഴിതെളിച്ച പ്രവാചകന്മാരെല്ലാം അടിസ്ഥാനപരമായി മനുഷ്യര്‍ മാത്രമായിരുന്നുതാനും. ഇസ്ലാമിന്റെ നിയമങ്ങളും കല്‍പനകളുമെല്ലാം അംഗീകരിക്കുക മനുഷ്യന് ദുസ്സാധ്യമല്ലെന്നതിലുപരി സുസ്സാധ്യമാണെന്ന് വരുത്താനാണ് മാലാഖമാരെ പ്രവാചതന്മാരാക്കാതിരുന്നതെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ പലപ്പോഴായി സൂചിപ്പിക്കുന്നുണ്ട്.

പാരമ്പര്യമായി നമ്മുടേതൊക്കെ ഇസ്ലാമികമായ സാഹചര്യമാണ്. വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ജനിച്ച്, മുസ്ലിം കുടുംബത്തിലായി വളര്‍ന്ന,് ഇസ്ലാമികമായ സാമൂഹികാന്തരീക്ഷത്തില്‍ തന്നെ ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണെന്നര്‍ഥം. അതുകൊണ്ട് തന്നെ മുസ്ലിമാകുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനദായകമാണ്. ആഗോള തലത്തില്‍ തന്നെ മുസ്ലിമായിട്ടറിയപ്പെടുക മതവിശ്വാസികള്‍ പോലും വെറുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ 'ഇസ്ലാമി'നെ കുടിയിരുത്തുന്നതിന്റെ തോത് വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടു കാണുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. 

സമകാലിക മുസ്ലിം സമൂഹത്തില്‍ പല വിധത്തിലുള്ള ആളുകളെയും നമുക്ക് കാണാനാകും.നാമധാരികള്‍ മാത്രമായ മുസ്ലിംകളുണ്ട്. വിശ്വാസം പോലും പൂര്‍ണമായുണ്ടോയെന്ന് സ്വാഭാവികമായും സംശയിക്കേണ്ടവര്‍. അല്‍പം ചില ആരാധനകള്‍ മാത്രം ചെയ്യുന്ന മറ്റൊരു വിഭാഗവുമുണ്ട്. കുറ്റകൃത്യങ്ങളും ഏറെകാണുമവര്‍ക്ക്. അടുത്ത വിഭാഗം പൊതുവെ സ്രഷ്ടാവിനെ ഏറെ ഭയക്കുന്ന കൂട്ടത്തിലാണ്. കൃത്യമായി നമസ്കാരവും നോമ്പും സുന്നത്തുകളുമെല്ലാം കാണുമവര്‍ക്ക്. ഇതില്‍ ആദ്യ രണ്ടു വിഭാഗത്തെയും മാറ്റിനിറുത്തി മൂന്നാം വിഭാഗത്തെ മാത്രമാണ് നാം ചര്‍ച്ചക്കെടുക്കുന്നത്. മഹല്ലുകളിലെ മുസ്ലിം മുഖ്യധാരയെ പ്രതിനിധീകരിക്കുന്ന ഈ വിഭാഗത്തിന്റെ രഹസ്യ ജീവിതത്തിലോ അതല്ലെങ്കില്‍ അജ്ഞത മൂലം പരസ്യമായി തന്നെയോ കാണിക്കുന്ന, തീര്‍ത്തും അനിസ്ലാമികമെന്ന് പറയാവുന്ന ചില പ്രവണതകളെ സൂചിപ്പിക്കാനുള്ള ശ്രമമാണീ കുറിപ്പ്. 

മുസ്ലിമിനൊരു വ്യക്തിത്വമുണ്ട്. അന്യ മതക്കാരില്‍ നിന്നവനെ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകമതാണ്.് ഒരര്‍ത്ഥത്തില്‍ 'ഫിത്വ്റത്' പ്രധാനം ചെയ്തതാണത്. ആ വ്യക്തിത്വത്തിന്റെ വിനഷ്ടം, അങ്ങനെ നോക്കുമ്പോള്‍, സത്യത്തില്‍ ഫിത്വ്റത്തില്‍ നിന്നുള്ള ഭ്രംശമാണ്. എല്ലാവരും ജനിക്കുന്നത് ഫിത്വ്റത് അനുസരിച്ചാണ്; പിന്നെ ചുറ്റുപാടുകള്‍ അവരെ ജൂതരും ക്രിസ്ത്യാനികളും മജൂസികളുമൊക്കെ ആക്കിത്തീര്‍ക്കുന്നുവെന്ന് നബി വചനം.

ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ആ വ്യക്തിത്വമേത്? നാമുത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. എനിക്കാരാധിക്കാനല്ലാതെ നിങ്ങളെ സൃഷ്ടിച്ചിട്ടില്ലെന്ന് ഖുര്‍ആന്‍. ജീവിതത്തിലെ എല്ലാ അടക്കവും അനക്കവും, എന്തിന്, ഉറക്കം വരെ ആരാധനയാണെന്ന് വിശുദ്ധ ഹദീസ്. ഇവിടെ ആരാധനയുടെ 'വൃത്തം' അനന്തമായി വ്യാപിക്കുന്നത് കാണാം. 'ഇബാദത്തെ'ന്ന സംജ്ഞ നമ്മുടെ ജീവിതത്തെ മൊത്തം തന്നെ ദ്യോതിപ്പിക്കുമാറ് വിശാലമാകുന്നു. അതായത് ജീവിതം തന്നെ ആരാധനയായിത്തീരുന്നു. ശാരീരികാരാധനകളില്‍ അത്യുത്തമമായ നമസ്കാരം പോലും നാം തുടങ്ങുന്നത് 'മരണം വരെ അല്ലാഹുവിന് സമര്‍പ്പിച്ചാ'വണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടതിലെ സാംഗത്യമതായിരിക്കണം.
ജീവിതം മൊത്തം ആരാധനയായി കണക്കെഴുത്ത് നടത്തേണ്ടവനാണ് മുസ്ലിമെന്ന് മേല്‍പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇനി നാം ആധുനിക മുസ്ലിംകളെ ഒന്ന് പരിശോധിക്കുക. അവനെ സംബന്ധിച്ചിടത്തോളം ആരാധനയും ജീവിതവും രണ്ട് വിഭിന്ന കാര്യങ്ങളാണ്. ആരാധനയവര്‍ നിര്‍വഹിക്കുന്നു. (ഇബാദത്തുകള്‍ മുറക്ക് നിര്‍വഹിക്കുന്ന വിഭാഗത്തെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ.) ജീവിതവും അവര്‍ തള്ളിനീക്കുന്നു. ആദ്യത്തേത് കൊണ്ടവര്‍ പാരത്രികജീവിതത്തിലെ വിജയം ലക്ഷീകരിക്കുന്നു. രണ്ടാമത്തേത് കൊണ്ടവര്‍ ലക്ഷ്യമാക്കുന്നത് ഐഹിക ജീവിതത്തിലെ സമസ്യകള്‍ കൂട്ടിപ്പിരിക്കുക മാത്രമാണ്. അതുകൊണ്ട് തന്നെ അവരിലെ ഇസ്ലാം ചില നടനങ്ങളും മാമൂലുകളും മാത്രമായി ഒതുങ്ങി. ജീവിതപുസ്തകത്തിന്റെ മാര്‍ജിനുകളില്‍ മാത്രമാണ് ഇപ്പോള്‍ മതമൂല്യങ്ങളുടെ സ്ഥാനം. ജീവിതയാത്രയില്‍ മുസ്ലിമിന് ഇന്ധനമാകേണ്ടത് മതമാണ്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കയക്കുമ്പോള്‍, 'എന്റെ സന്ദേശം നിങ്ങള്‍ക്കെത്തുമെന്ന്' ആദമിനും ഹവ്വക്കും വിളിയാളമുണ്ടാവാനുള്ള കാരണമതായിരിക്കണം. ആ മൂല്യങ്ങളാണ് ജീവിതത്തെ ഫ്രെയിം ചെയ്യേണ്ടത്. അതിന്റെ അതിരുകള്‍ക്കൊപ്പിച്ചാണ് മുസ്ലിം ജീവിതത്തെ നൂറ്റെടുക്കേണ്ടത്. 'നിഷിദ്ധങ്ങളുടെ പരിസരത്ത് മേഞ്ഞാല്‍ നിങ്ങളതില്‍ അകപ്പെട്ടേക്കാ'മെന്ന നബിവചനത്തിന്റെ താല്‍പര്യവു2ം മറ്റൊന്നല്ല.

നമസ്കാരം അഞ്ചുനേരവും ജമാഅത്തായി തന്നെ നമസ്കരിക്കുന്നുണ്ട് ആധുനികനായ മുസ്ലിം. പക്ഷേ, നമസ്കാരം കഴിഞ്ഞ് പള്ളി വിട്ടിറങ്ങുമ്പോഴേക്ക് ആ ചൈതന്യം വിനഷ്ടമാകുകയാണ്. അപ്പോഴാണ് പള്ളി സെക്രട്ടറി സ്ഥാനത്തെ ചൊല്ലി കത്തിക്കുത്ത് നടത്താനും വിശ്വാസിയായ തന്റെ സഹോദരനെ കുത്തിക്കൊല്ലാനും നിര്‍ലജ്ജമവന്‍ മുന്നോട്ട് വരുന്നത്. നിസ്കരിക്കണമെന്നും പള്ളിയുടെ പരിപാലനത്തിന് മുന്നിട്ടിറങ്ങണമെന്നും അവനെ പഠിപ്പിച്ചത് മതമാണ്. അതവന്‍ കൃത്യമായി (അവന്റെ ഭാഷയില്‍) ചെയ്യുമ്പോള്‍ തന്നെ, തന്റെ സഹോദരനെ വധിക്കാനും തയ്യാറാകുന്നു. ഇവിടെ ആധുനികന്റെ ഇസ്ലാമിന് താളം നഷ്ടപ്പെടുന്നുണ്ട്. സീരിയലുകള്‍ക്കിടയിലെ ആദ്യ ഇടവേള വുദൂ ചെയ്യാനും അടുത്തത് നിസ്കരിക്കാനും ഉപയോഗപ്പെടുത്തി നമസ്കാരവും സീരിയലും ഒരേസമയം നെഞ്ചിലേറ്റുന്ന ആധുനിക മുസ്ലിം കുടുംബിനികളെ നിര്‍മിച്ചെടുത്തത് സത്യത്തില്‍ ഇതേ ബോധമാണ്. അല്‍പം കാലംകൂടി കഴിഞ്ഞാല്‍ അവര്‍ നിസ്കരിച്ചുകൊണ്ടിരിക്കെ തന്നെ സീരിയല്‍ കാണാന്‍ പഠിക്കും. വേണമെങ്കില്‍ റക്അത്തുകള്‍ക്കിടയില്‍ ചാനല്‍ 'മാറ്റി'യെന്നുമിരിക്കും. നിസ്കാരത്തിനിടയില്‍ തന്നെ, റിംഗ് ചെയ്യുന്ന മൊല്‍ൈ ഫോണ്‍ കയ്യിലെടുത്ത് വിളിക്കുന്നതാരെന്ന് നോക്കി ഓഫ് ചെയ്ത് വെക്കാനൊക്കെ ഇതിനിടക്ക് തന്നെ നാം പഠിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. 
മതത്തിന്റെയും ഇസ്ലാമിന്റെയും പേരില്‍ നാം ധരിച്ച മുഖംമൂടി അഴിഞ്ഞു വീഴുന്നുണ്ടിവിടെ. നമ്മുടെ വീട്ടമ്മമാര്‍ നമസ്കാരത്തിനായി മാറ്റിയ 'നിസ്കാരക്കുപ്പായം' അഴിച്ചു തുടങ്ങുന്നതോടെ അവരുടെ ഹൃദയത്തിലെ ഇസ്ലാമും അഴിഞ്ഞുവീഴുന്ന ഒരു അവസ്ഥ നമുക്കിവിടെ കാണാനാകുന്നു. നിസ്കാരപ്പായയില്‍ നിന്നിറങ്ങിയ ഉടനെ അടുക്കളയില്‍ അവര്‍ നാക്കിട്ടലക്കുന്നത് മരുമക്കളെ കുറ്റം പറഞ്ഞുകൊണ്ടാണ്. സുന്നത്ത് നോമ്പുകള്‍ മുഴുവന്‍ പിടിക്കുകയും പൂര്‍ണ ഹിജാബില്‍ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുസ്ലിം ഉമ്മമാര്‍, തങ്ങളുടെ മരുമക്കളെ നല്ലനിലയില്‍ പരിപാലിക്കുന്നതും ആരാധനയുടെ ഭാഗം തന്നെയാണെന്ന് എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല. ജീവിതവും ആരാധനയും വെവ്വേറെയായി വഴിപിരിഞ്ഞതാണിവിടെ പ്രശ്നമായത്. മരുമക്കളെ പീഡിപ്പിക്കാനായി മാത്രം ഇത്തരം ഉമ്മമാര്‍ നടത്തുന്ന ചെയ്തികള്‍ പലപ്പോഴും മതത്തിന്റെ പരിമിതികള്‍ വിട്ട് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും നിരക്കാത്തതായിത്തീരുന്നത് അത് കൊണ്ടാണ്.

സൃഷ്ടാവുമായി ബന്ധിപ്പിച്ച് മാത്രമാണ് നാമിപ്പോള്‍ ആത്മികത(തസവ്വുഫ്)യെ മനസ്സിലാക്കുന്നത്. അത് സൃഷ്ടികളോട് കൂടി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം നാം സൌകര്യാര്‍ത്ഥം വിസ്മരിക്കുന്നു. തഹ്ലീലും തക്ബീറും തഹ്മീദുമെല്ലാം പുണ്യകര്‍മമെന്ന് പഠിപ്പിക്കുന്ന തിരുവചനം തൊട്ട് ശേഷം പറഞ്ഞത് തന്റെ ചരക്ക് വാഹനത്തില്‍ കയറ്റാന്‍ ഒരു യാത്രക്കാരനെ സഹായിക്കലും പ്രതിഫലാര്‍ഹമാണെന്നാണ്. സൃഷ്ടാവിനോടുള്ള ബാധ്യതകള്‍ക്കപ്പുറം സൃഷ്ടികളോടുള്ള കടപ്പാടുകളും നാം ചെയ്ത് തീര്‍ക്കണമെന്നര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ സമകാലിക സാഹചര്യത്തില്‍ ഒന്നുകില്‍ നാം പരിത്യാഗത്തിന്റെ വഴി സ്വീകരിക്കേണ്ടിയിരിക്കുന്നു. അതായത് നാടും വീടും വിട്ട് ഏതെങ്കിലും മലമുകളില്‍ നാം ഒറ്റക്കുതാമസിക്കേണ്ടി വരും. അതല്ലെങ്കില്‍ സൃഷ്ടികള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍, അവരോടുള്ള പെരുമാറ്റവും ഇടപാടുകളുമൊക്കെ അല്ലാഹു ഇഷ്ടപ്പെടുന്ന രീതിയിലാക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അതില്ലാത്ത കാലത്തോളം ആരാധനയുടെ 'അന്തസത്ത' നമുക്കന്യമായിത്തന്നെ തുടരുമെന്നര്‍ഥം. ഇതില്‍ ആദ്യത്തേത് ആത്മികതയുടെ പരമരൂപമായ 'സുഹ്ദി'ന്റെ വഴിയാണ്. രണ്ടാമത്തേത് ജനങ്ങള്‍ക്കിടയില്‍ തന്നെ ജീവിച്ച് ദിവ്യസാമീപ്യം കരഗതമാക്കാനുള്ള ശ്രമമാണ്. 

അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് തുടങ്ങുന്ന നമസ്കാരം അവസാനിപ്പിക്കേണ്ടത് പരസൃഷ്ടികളുടെ നന്മക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടാണെന്നാണ് ശരീഅത്തിന്റെ വീക്ഷണം. അതും മറ്റുള്ളവരോടൊത്ത് നിര്‍വഹിക്കുന്നതാണ് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ ഏറെ പ്രതിഫലാര്‍ഹമെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ഇബാദത്ത് എന്നതിന്റെ ആശയലോകം പരകോടി പ്രാപിക്കുകയാണിതിലൂടെ.

ജീവിതത്തിനും ആരാധനുക്കുമിടയില്‍ മതില്‍ കെട്ടിയാണ് ആധുനികന്റെ നടപ്പ്. മുഴുസമയവും പള്ളിയില്‍ ഇഅ്തികാഫിരിക്കുന്ന എത്രയോ കാരണവന്‍മാരുണ്ട് നമ്മുടെയൊക്കെ മഹല്ലുകളില്‍. നമസ്കാരങ്ങളെല്ലാം തന്നെ ജമാഅത്തായി മാത്രം നിസ്കരിക്കുന്നവരാണവര്‍. ഭയഭക്തിയും ദൈവഭയവും കൊണ്ടുമാത്രമിതെല്ലാം നിര്‍വഹിക്കുമ്പോഴും സ്വന്തം വീട്ടിലെത്തിയാല്‍ അവരുടെ സ്വഭാവം മാറുന്നു. അവിടെ അവര്‍ പൌത്രന്മാരെ ശകാരിച്ചും കുടുംബത്തെ പഴിച്ചും കൊണ്ട് കഴിഞ്ഞു കൂടുന്നു. നിസാര പ്രശ്നങ്ങളുടെ പേരില്‍ കുടുംബത്തിലെ അന്തരീക്ഷം താപമയമാക്കുന്നു. എന്താണീ വിരോധാഭാസത്തിനു വഴിവെച്ചത്. തന്റെ നാഥന്റെ സ്മരണകളിലായി ഒരുപാട് സമയം ചെലവഴിച്ച ഒരാളെസംബന്ധിച്ചിടത്തോളം ഇതെങ്ങനെ സാധ്യമാകും. ഹസനി(റ)നെയും ഹുസൈനെ(റ)യും നമസ്കാര സമയത്ത് പോലും പരിലാളിച്ച നബിയുടെ ജീവിതം നമുക്കെങ്ങെനെ വിസ്മരിക്കാനാവുന്നു? 

നമ്മുടെ പള്ളികളില്‍ നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങളില്‍ സന്നിഹിതരാവുന്നതില്‍ ഭൂരിഭാഗവും വൃദ്ധന്‍മാരാണെന്നത് തന്നെ ജീവിതത്തെയും ആരാധനയെയും നാം വേര്‍തിരിച്ചെഴുതി എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ. മാത്രമല്ല, ഇടക്കെപ്പോഴെങ്കിലും ജമാഅത്തില്‍ പങ്കെടുക്കാനെത്തുന്നവരെ പള്ളിയിലെ ഇമാം പോലും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നതിന്റെ കാരണവും മേല്‍പറഞ്ഞത് തന്നെയല്ലേ. പള്ളികളിലെ ഹൌളുകളില്‍ വെള്ളം നിറച്ചും പരിസരം വേണ്ടവിധം പരിപാലിച്ചും കൊണ്ടിരിക്കുന്ന 'മൊല്ലാക്ക' സംഘടിത നമസ്കാരം കഴിഞ്ഞ് 'സ്വഫില്‍' നിന്ന് തിരക്കിട്ടിറങ്ങുന്നത് ഒരുപക്ഷേ, ഹൌളിന്‍ കരയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയോ അതെല്ലെങ്കില്‍ വെള്ളം കൊണ്ട് കളിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്ന ചെറിയ കുട്ടികളെ പരമാവധി 'തെറി'പറയാനായിരിക്കും. സൌമ്യമായി ഉപദേശിക്കുന്നതിന് പകരം തെറിയഭിഷേകത്തിന്റെ രീതി സ്വീകരിക്കാന്‍ ഇയാളിവിടെ തയ്യാറാകുന്നു. അല്ലാഹുവിന്റെ പള്ളിയുമായി മാത്രം ബന്ധപ്പെട്ട് ജീവിതം മുന്നോട്ട് നയിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സൃഷ്ടികളോട് പുലര്‍ത്തേണ്ട സാമാന്യമര്യാദ പോലും പാലിക്കാതിരിക്കാന്‍ കഴിയാതിരിക്കുന്നതെങ്ങനെ? 
നാട്ടിലെ ദീനീ സംരംഭങ്ങള്‍ക്കെല്ലാം മുന്‍പന്തിയിലുണ്ടാവുന്നവര്‍ തന്നെ ഗാനമേളകളിലും സജീവ സാന്നാധ്യം വഹിക്കുന്നത് അപസൂചകമല്ലേ. ആര്‍ട്സ് ക്ളബുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ നേതൃത്വം നല്‍കുന്ന മഹല്ലത്തുകള്‍ നമുക്കില്ലേ? ഡൈനിംഗ് റൂമിലിരുന്ന് ഖുര്‍ആന്‍ പ്രഭാഷണ സി.ഡി കള്‍ സാകൂതം ശ്രവിച്ച് മനസ്സിലാക്കുന്നവര്‍ തന്നെ അല്‍പം കഴിഞ്ഞ് ചാനലുകളിലെ സിനിമാരംഗത്തിനൊത്ത് കരഞ്ഞും ചിരിച്ചും സമയം തള്ളിനീക്കന്നത് എത്രമാത്രം അപഹാസ്യകരമല്ല.

മതത്തിന്റെ വെളുത്ത കാന്‍വാസില്‍ കറുത്ത ചില കളങ്കകള്‍ നാമറിയാതെ വീഴുന്നുണ്ടിവിടെയെല്ലാം. നമ്മെ സംബന്ധിച്ചിടത്തോളം അത് പക്ഷേ, ഒരു പ്രശ്നമേ ആകുന്നില്ല. കാരണം ഒന്ന് നമുക്ക് നമ്മുടെ ഇസ്ലാമിന്റെ ഭാഗമാണ്. മറ്റേത് ജീവിതത്തിന്റെയും.
ജീവിതത്തിലുടനീളം ഇസ്ലാം കൊണ്ട് നടക്കണമെന്നും അതുവഴി തെറ്റില്‍ നിന്ന് പരിശുദ്ധി പ്രാപിക്കണമെന്നുമാണ് ദൈവ കല്‍പന. എന്നാലിപ്പോള്‍ ജീവിതത്തില്‍ ചെയ്തു കൂട്ടിയ എണ്ണമറ്റ തെറ്റുകളുടെ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായി മാത്രമേ നാമിസ്ലാമിനെ കാണുന്നുള്ളൂ. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന് പറഞ്ഞാല്‍ തന്നെ സ്വര്‍ഗപ്രവേശം സാധ്യമണെന്ന പ്രവാചക വചനത്തെ ഈയൊരു കോണില്‍ കൂടിയും വായിക്കാമോ ആവോ.

ആധുനിക മുസ്ലിമിന്റെ സാമ്പത്തിക മേഖലയും മേല്‍ പറഞ്ഞ ഇരട്ടബോധത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. കൈനിറയെ ദാനധര്‍മം ചെയ്യുന്നവരും അഗതികളെ സഹായിക്കുന്നവരുമായ നിരവധി പേരുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാങ്കുമായും പലിശയുമായും ബന്ധപ്പെട്ടവരുമായിരിക്കുമവര്‍. മതബോധമവരെ ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ജീവിതം ബാങ്കുമായി ഇടപഴകാനും. അതുവഴി ആത്മീയതയെ ചേരുംപടി ചേര്‍ക്കാന്‍ അവര്‍ക്കാവാതെ വരുന്നു. 

ആകെ താളം തെറ്റിയ അവസ്ഥ. ജീവിതത്തെ മതത്തിന്റെ അരിക് പിടിച്ച് കരുപിടിപ്പിക്കാനാവാത്ത സ്ഥിതിവിശേഷം. മതം സംഘടനവല്‍കരിക്കപ്പെടുക കൂടി ചെയ്തതോടെ അതിന്റെ മുഖം ഏറെ പരിതാപകരമായിരിക്കുന്നു. ഇസ്ലാമിക പ്രബോധനത്തിനായി കിണഞ്ഞു ശ്രമിക്കുന്നവര്‍ തന്നെ ഇതര സംഘടനക്കാരന്റേതായതിന്റെ പേരില്‍ പള്ളി പൂട്ടിക്കുന്നതില്‍ വരെ കാര്യമെത്തിയിരിക്കുന്നു. ആരാധനകള്‍ക്കായി പ്രത്യേക വേദി വിളിച്ചു കൂട്ടുന്നവര്‍ തന്നെ പള്ളി പൂട്ടിക്കാനും സംഘടിക്കുന്നതില്‍ എന്തോ സ്വരച്ചേര്‍ച്ച നഷ്ടപ്പെടുന്നപോലെ.

അപരനെ എന്തുചെയ്യാനും മടിക്കാത്ത ഒരു ആരാധക വിഭാഗമാണിതിലൂടെ ജന്മം കൊണ്ടത്. കൃത്യമായ നമസ്ക്കാരവും നിരതമായ ദിക്റുകളും കൂടെക്കൊണ്ട് നടക്കുമ്പോഴും അയല്‍വാസിയെ 'സിഹ്ര്‍' ചെയ്ത് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ആധുനിക മുസ്ലിം സമൂഹത്തില്‍ ഏറെ കാണപ്പെടുന്നു. പലപ്പോഴും സ്വന്തം കുടുംബങ്ങള്‍ക്കെതിരെയായിരിക്കുമീ മാരണപരിപാടികള്‍. തന്നേക്കാള്‍ ഏറെ സമ്പത്തോ സൌകര്യമോ ഉണ്ടെന്ന് തോന്നിയാല്‍ അവര്‍ക്കെതിരെ മാരണത്തിന്റെ വഴി സ്വീകരിക്കാന്‍ മടിക്കാത്ത ഇത്തരക്കാരൊരുപക്ഷേ, ഖുര്‍ആന്‍ താഴെ വെക്കുക പോലും ചെയ്യാത്തവരായിരിക്കും. അന്യനെ ദ്രോഹിക്കാതിരിക്കല്‍ വലിയൊരു ഇബാദത്താണെന്നും ഇസ്ലാമതിന് ഏറെ വിലകല്‍പിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ അറിയാതെ പോകുന്നു. ഐഹിക ജീവിതത്തിന്റെ ഉപാധിയായി മാത്രം സമ്പത്തിനെയും സൌകര്യങ്ങളെയും മനസ്സിലാക്കുന്നതോടെയാണ് ആധുനികന്‍ ഈയൊരു തരത്തില്‍ ചിന്തിച്ചു തുടങ്ങുന്നത്. യഥാര്‍ഥത്തില്‍ അടിമത്വബോധത്തിന്റെ ആണിക്കല്ലിനിവിടെ ഇളക്കം തട്ടുന്നതെന്ന് അവനറിയുന്നില്ല.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ ആധുനികന്‍ ജീവിതമായി മാത്രം മനസ്സിലാക്കിയെടുക്കാന്‍ പരിശീലിച്ചിരിക്കുന്നു. നമസ്കാര, നോമ്പാദി കര്‍മങ്ങള്‍ കൃത്യമായി വീട്ടിയാല്‍ പിന്നെ രാഷ്ട്രീയം ഏതുമാവാമെന്ന തോന്നല്‍ അതില്‍ നിന്നുത്ഭൂതമായതാണ്. ഉമ്മത്തിനെ വഴിനടത്തേണ്ട പണ്ഡിതര്‍ നിരീശ്വര നിര്‍മത വാദങ്ങളുയര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പോലും വാരപ്പുണരാന്‍ വെമ്പല്‍ കൊള്ളുന്ന നിലവിലെ കാഴ്ച ഇത്തരത്തില്‍ ചിന്തിച്ചാല്‍ വളരെ സംഗതമായി തോന്നുന്നു. ദൈവവിശ്വാസമുള്ളവനും നിരീശ്വരവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളാവാമെന്ന ന്യായവാദം നിരത്തി പ്രസ്തുത പാര്‍ട്ടിപ്പതാകകള്‍ പുതക്കാന്‍ ശ്രമിക്കുന്നത് ആ തെറ്റുധാരണയുടെ പ്രകടമായ തെളിവാണ്. ഇസ്ലാമിക ദൃഷ്ട്യാ ജിവിതം തന്നെ ഇബാദത്തായിരിക്കെ അത്തരം കാര്യങ്ങളോടവര്‍ക്ക് സന്ധിയാകാന്‍ കഴിയുന്നത് തസ്വവ്വുഫിനെ അതിന്റെ ഒരു പകുതിയില്‍ നിന്ന് വേരറുത്ത് മാറ്റിയത് കൊണ്ടാണ്. സജീവരാഷ്ട്രീയക്കാരായ നിരവധി മുസ്ലിം സൂഹൃത്തുക്കള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇസ്ലാമിക മൂല്യങ്ങള്‍ മുറുകെപിടിക്കുമ്പോഴും രാഷ്ട്രീയത്തെ അടക്കിവാഴുന്ന അഴിമതികളില്‍ നിന്നവര്‍ക്ക് മുക്തരാകാന്‍ കഴിയാത്തതും സത്യത്തില്‍ നാം ചര്‍ച്ച ചെയ്യുന്ന ഇരട്ടമനോഭാവമൊന്ന് കൊണ്ട് തന്നെയല്ലേ.
വിശ്വാസിയുടെ ജീവിതം തന്നെ ആരാധനയാണ്. അതുകൊണ്ട് അവനിവിടെ രണ്ടു ഒപ്ഷനേ ഉള്ളൂ. ഒന്നുകില്‍ മതമൂല്യങ്ങളോട് രാജിയാവുന്ന പാര്‍ട്ടിയിലായി രാഷ്ട്രീയം നോക്കുക. അതല്ലെങ്കില്‍ പിന്നെ രാഷ്ട്രീയത്തില്‍ നിന്ന് തീരെ വിട്ട് നില്‍ക്കുക. ഇത് രണ്ടുമല്ലാത്ത ഏത് തീരുമാനവും ഇസ്ലാമിന്റേതെന്ന പേരില്‍ അവനണിഞ്ഞ മുഖം മൂടിയെ വികൃതമാക്കാനേ സഹായിക്കൂ.

പണ്ഡിതന്‍മാരാണീ സമൂഹത്തിന്റെ അത്താണി. അജ്ഞരായ സമൂഹം അവരില്‍ നിന്നാണ് ഇബാദത്തിനെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. മുസ്ലിയാരെ മാത്രമാണിവര്‍ പലപ്പോഴും മുസ്ലിമായി കാണുന്നത് തന്നെ. എന്നിട്ടും, ആരാധനയുടെ അര്‍ഥം തിരിച്ചറിയാന്‍ പണ്ഡിതന്മാരില്‍ പെട്ട ചിലര്‍ക്കാകുന്നില്ലെന്നത് ഏറെ പരിതാപകരമല്ലേ. ദിക്ര്‍ ചൊല്ലി ബസിലെ സീറ്റലിരുന്ന് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിയാര്‍ക്ക് തന്റെ തൊട്ടടുത്ത് സീറ്റില്ലാതെ നില്‍ക്കുന്ന വയോവൃദ്ധനെ കണ്ടില്ലെന്ന് നടിക്കാന്‍ ആവുന്നതിന്റെ കാരണം ആരാധനയെ യഥാവിധി ഉള്‍കൊള്ളാത്തതാണല്ലോ. മതമൂല്യങ്ങളെ യഥാവിധിയുള്‍ക്കൊള്ളാന്‍ സമൂഹത്തിനു നേതൃത്വം നല്‍കുന്ന ഇവര്‍ തയ്യാറാകേണ്ടതുണ്ട്. സ്വന്തം കുടുംബങ്ങളില്‍ പോലും സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്കാവുന്നില്ലെന്ന് പലപ്പോഴും നമുക്കറിയാനാകുന്നുണ്ടല്ലോ. നിന്റെ ഭാര്യക്കും സന്താനങ്ങള്‍ക്കുമൊക്കെ ചില കടപ്പാടുകള്‍ വീട്ടേണ്ടതുണ്ടെന്ന പ്രവാചകാധ്യാപനം നമുക്കെന്തേ ബാധകമല്ലേ.

മഹല്ലുകളില്‍ ഇന്നും ശേഷിക്കുന്ന ഇസ്ലാമികചലനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇവര്‍ മാത്രമാണെന്നതില്‍ സംശയമൊന്നുമില്ല. ഇവര്‍ കുടെയില്ലാതായാല്‍ നമ്മുടെ പരിസരത്തുനിന്ന് ഇസ്ലാമിക മുല്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഇല്ലാതാവുമെന്ന വ്യക്തമായ ബോധത്തോടെ തന്നെയാണിത് കുറിക്കുന്നത്.

അല്ലാഹുവുമായി ബന്ധിക്കുന്ന ചില കാര്യങ്ങളുടെ നിര്‍വഹണത്തോടെ തന്നെ തന്റെ ദൌത്യം പുര്‍ണമായെന്ന് വിശ്വസിക്കുന്നതോടെ ഒരു വിശ്വാസിയുടെ ജീവിതം അനിസ്ലാമികമായിത്തീരുന്നതാണിവിടെ കാണുന്നത്. 'ദീന്‍ ഗുണദോഷിക്കലാണെ'ന്ന് നബി(സ) പറഞ്ഞപ്പോള്‍ 'ആര്‍ക്കൊക്കെ' എന്ന് ചോദിച്ച അനുചരന്മാരോട് അവിടന്ന് പ്രതികരിച്ചത് ഹദീസില്‍ കാണാം. അതില്‍ അല്ലാഹുവിനും പ്രവാചകര്‍ക്കും വേദഗ്രന്ഥങ്ങള്‍ക്കുമെല്ലാം ശേഷം പൊതുജനങ്ങളെ കുടി പരാമര്‍ശിക്കുന്നുണ്ട്.
അവരെക്കൂടി പരിഗണിക്കുമ്പോള്‍ മാത്രമേ ഇസ്ലാം പൂര്‍ണമാവുന്നുള്ളൂ എന്നര്‍ത്ഥം.
മതബോധത്തിന്റെ ഈ വ്യാജമുഖം അഴിച്ചുവെക്കേണ്ട കാലമായിരിക്കുന്നു. മാമൂലുകള്‍ക്കപ്പുറം മതത്തിന്റെ അന്തസത്ത തിരിച്ചറിയാനുള്ള ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. കാരണം മാനവികതാബോധത്തിന്റെ പരമമായ മാതൃകയാണ് ഇസ്ലാം ലോകത്തിനുമുന്നില്‍ സമര്‍പ്പിക്കുന്നത്. അതിനെയൊന്നും വകവെക്കാതെയുള്ള നിലവിലെ ജീവിതശൈലി ഇസ്ലാമിനെ ആത്മാവറ്റ ഒന്നാക്കിയിരിക്കുന്നു. ക്രിസ്തീയതയെയും ഹൈന്ദവതയെയും പോലെ പ്രായോഗികതലമില്ലാതെ താത്വികമായ ഒരിടത്തേക്ക് ദൈവികമതമായ ഇസ്ലാമും ചുരുങ്ങുന്നകാലം, ഇങ്ങനെ പോയാല്‍, അധികം വിദൂരത്തല്ലെന്നര്‍ഥം.
   
  
   
 

തബ്ലീഗ് ജമാഅത്ത്




ആദര്‍ശശുദ്ധിയും ജീവിതനിര്‍മലതയും വശമാക്കി, സമൂഹത്തിനുമുമ്പില്‍ നജ്ദിയന്‍ ചിന്താധാരകളെ പലവിധേനയും പിന്‍പറ്റി, പരിശുദ്ധ ഇസ്ലാമിന് പുതിയ അര്‍ത്ഥവും ഭാവവും പകര്‍ന്ന് രംഗത്തുവന്ന ഒരു സംഘടനയാണ് തബ്ലീഗ് ജമാഅത്ത്.

സ്ഥാപകന്‍

ഹിജ്റ 1303 (ക്രി. 1863) ഉത്തര്‍പ്രദേശിലെ കന്ദ്ല എന്ന സ്ഥലത്ത് ജനിച്ച മുഹമ്മദ് ഇല്‍യാസ് ആണ് സ്ഥാപകന്‍. ഇല്‍യാസ് മൌലാനാ എന്ന് തബ്ലീഗുകാര്‍ ഇദ്ദേഹത്തിന് സ്ഥാനപ്പേരിട്ട് വിളിക്കുന്നു. തികഞ്ഞ മതഭക്തനായിരുന്ന ഇല്‍യാസ് ചെറുപ്പകാലം മുതലേ തബ്ലീഗ് പ്രവര്‍ത്തനത്തില്‍ തല്‍പരനായിരുന്നു. നിസ്കരിക്കാത്തവര്‍ക്കെതിരെ വടിയുമായി രംഗത്ത് വരുമായിരുന്നു.

സ്വന്തം മാതാവ് ഉമ്മീബി ഇദ്ദേഹത്തോട്, നിന്നില്‍ നിന്ന് സ്വഹാബത്തിന്റെ വാസന ലഭിക്കുന്നുണ്ടെന്നും സ്വഹാബത്തിന്റെ രൂപം നിന്റെ കൂടെ സഞ്ചരിക്കുന്നതായി എനിക്ക് തോന്നുന്നുണ്ടെന്നും പറയാറുണ്ടൊയിരുന്നുവത്രേ. പിതാവ് മരണപ്പെട്ടപ്പോള്‍ സഹോദരന്‍ മുഹമ്മദ് യഹ്യായുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഗംഗോഹിയിലേക്ക് പോയി. ദയൂബന്ദിലെ ഉന്നത നേതാവ് റശീദ്അഹ്മദ് ഗംഗോഹിയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. എട്ടുവര്‍ഷം അവിടെ പഠിച്ച ഇല്‍യാസിന് പതിവിന് വിപരീതമായി ഗംഗോഹി പഠനകാലത്ത് തന്നെ ബൈഅത്തിന് അവസരം നല്‍കി. 

07 May 2012


The Islamic Financial System
While elimination of "Riba" or interest in all its forms is an important feature of the Islamic financial system, Islamic banking is much more. At the heart of Islam is a sense of cooperation, to help one another according to principles of goodness and piety (but not to cooperate in evil or malice). In essence, it aims to eliminate exploitation and to establish a just society by the application of the Shari'ah or Islamic rulings to the operations of banks and other financial institutions. To ensure compliance to the Shari'ah, Islamic banks use the services of religious boards comprised of Shari'ah scholars.

Islamic finance may be viewed as a form of ethical investing, or ethical lending, except that no loans are possible unless they are interest-free. Among the ethical restrictions is the prohibition on alcohol and gambling and the consumption of pork. Islamic funds would never knowingly invest in companies involved in gambling, alcoholic beverages, or porcine food products

Its practitioners and clients need not be Muslim, but they must accept the ethical restrictions underscored by Islamic values.
 
 
The Concepts 

Islamic economic principles offers a balance between extreme capitalism and communism. It offers the individual the freedom to produce and create wealth, while surrounding the individual with an environment controlled, not by human rulers, but by Divine Guidance, which sets moral rules and norms of behaviour that must require the utmost sincerity of intention. When these rules and norms are internalised and acted upon by people, peace and prosperity result for the wider society.
The Qur'an (2:30) says that man was created as the representative of God on earth. This concept has a considerable effect on Islamic business, since the lack of a sense of absolute ownership promotes a sense working for society, especially the needy.
This is not some philosophical concept, removed from the daily life of the society. It manifests itself in all the different aspects of lives. What makes the trader, banker, agriculturist or research and development scientist perform his job to the best of his ability? In capitalist economies, it is the notion of competition. This involves the necessity to constantly produce more new things for profit to keep up with others and this makes for wastage and often generates unbridled greed. But in an economy based on Islamic principles, the idea of man representing God on earth gives businessmen a feeling of co-operating with others for the good of society as a whole, including himself. Thus Quranic guidance enables man to conserve and use prudently all the resources of the earth that God has given mankind.

The Essentials
Divine Guidance for the economy, as enshrined in the Qur'an and the Sunnah (the living example of Prophet Muhammad), can be summarised as follows:
1. Trusteeship
The Qur'an (57:7) emphasises that all the resources of the earth belong to God, the Creator, who has made human beings a trustee for them. Humans are therefore accountable to God for the uses they make of these resources. The idea of trusteeship distinguishes the Islamic approach to economics from materialistic approaches such as extreme capitalism and socialism. It introduces a moral and spiritual element into business life and has been made practicable by creating rules to govern individual behaviour and public policy.
2. Care For Others
Care for others tempers self-interest, which is ingrained in human nature. It goes naturally with trusteeship, since, in caring for others, one also serves God, who created all humans. No one can have fulfilment or happiness in his life without interacting with others. Thus individual happiness and collective interests go hand in hand.
We gain through giving, since it would be impossible for everyone to acquire while giving nothing. The Qur'an states this in 30:39 and 2:276. It follows that Islam discourages indulgence in luxuries. One is expected to consider what is available to others before acquiring good things for oneself. Moderation in consumption is mentioned in the Qur'an 7:31.
People who believe that they can increase their wealth through charging others interest and by reducing charitable giving are under an illusion. The wealth and integrity of a society can only increase when the rich give part of their wealth to the needy for no other motivation than to please God. Those who have faith and a vision of their future life understand this.
To think only of how to gain profit for oneself leads to using others as mere instruments. In societies where unbridled self-interest is allowed to dominate unchecked, there is no protection for the weak against the strong. Thus exclusive pursuit of self-interest, when not tempered by charity, is self- defeating.
3. Productive Effort as a Means of Serving God
Islam emphasises the duty of every individual to work for his living. Productive enterprise is looked upon as a means of serving God (2:195).
Islam requires wealth to be spent in the cause of God. This realisation moves Muslims to greater efforts in their economic activities. The fourteenth-century thinker Abu Ishaq Shatibi, writing of the companions of the Prophet, said,
          "They were expert in business enterprise, keen and persistent in a variety of economic pursuits. They did not do so to amass wealth or save it for themselves; rather their aim was to spend their earnings in good causes.” (Shatibi, Al-Muwafiqaat fi Usul al-Shari'ah, Vol. 2, p188, Cairo, Maktaba al Tijarah al-Kubra.)
   
                            

In the west, it is now considered enough to merely to ‘enjoy life', work being an unfortunate necessity. But in Islam, it is seen that working for a living gives man a sense of worthiness in his society. To support a family and contribute to others with any surplus enables one to take one's part in consultations on practical, social matters, so that all can benefit.
4. Application of the Shari'ah Rulings to Business
The aim of the Shari'ah rulings is to make the transfer of goods safe and easy and to facilitate economic transactions by eliminating vagueness or misunderstanding in all types of contracts. It prohibits the charging of interest on loans as a form of injustice. The goal is to remove the causes of social tension or litigation and to promote a climate of peace and goodwill. Islam strongly recommends that the terms of financial agreements be put in writing.

5. Mutual Consultation 
Men are free to make private economic decisions, but decisions concerning the public welfare must be based on consultation. The Qur'an describes Muslims as a people "whose rule (in all matters of common concern) is by consultation among themselves.” (42:39). Mutual consultation avoids society or local communities coming under the rule of a dictator and makes sure that reasonable decisions acceptable to all are made.
 
6. Treating Wealth as a Means and not an End
Islam regards economic well being as a means to peace, freedom from hunger and freedom from fear of others, except God. Beyond the satisfaction of basic needs, the ultimate objectives of earning and spending money are moral and spiritual. It is against Islamic rationality to hoard money (9:34, 35).
It follows that savings must be put to good use. One who cannot go into business himself can do so in partnership with others, or can supply funds on a profit-sharing basis. People can also borrow and lend, but it is forbidden for the lender to claim interest from the borrower as this is unjust (2:275). Islam prohibits gambling, cheating, exploitation, coercion, etc., but freedom to make financial arrangements is constrained only by these few prohibitions and by the Islamic tendency to treat money as a means to the good life.
Proper Functioning of the Market
Islam prohibits dishonesty, fraud and deception, coercive practices, gambling and usurious and injurious dealings. Hoarding, speculation and collusion among producers and traders against the interest of consumers, and such monopolies as are injurious to the socio-economic health of society are all ruled out. The basic principles regulating market operations in an Islamic state are:
a) A person should be free to buy, sell or dispose of his possessions and money within the framework of the Shari'ah.
b) There is no restriction on the percentage of profit which a trader may make. It is left to him and depends on the business environment and the nature of the goods. However, moderation, contentment and leniency must be taken into consideration.
c) The Shari'ah emphasises avoiding illicit acts detrimental to the wellbeing of society or the individual.
d) The State should not fix prices except where there are artificial factors in the market which may lead to excessive price increases or decreases or fraud. If there are such, the State should intervene to remove these factors.
 
7. Protection of Consumers
The State should insure that producers, manufacturers and traders do not exploit each other or the buyers. It should curb adulteration, under-weighing, encroachment of thoroughfares, unhealthy trades and unlawful professions and maintain good, firm employee relationships.
 
8. Monopolies and Cartels
Industrialists in a free and competitive economy can form cartels and monopolies and exploit people and a firm law is needed to control them. No unjust, oppressive or cheating business can be allowed to continue in an Islamic economy.

9. Zakat or Zakah
Zakat is a levy on certain categories of wealth. It can be collected and distributed by the government and is obligatory only on Muslims. It is applicable to income and savings, agricultural harvests, commercial goods, gold and silver over certain amounts, some categories of livestock, excavated treasures, mined wealth, etc.
In accordance with the Qur'an (9:60), the proceeds from zakat are paid to the poor, the sick and destitute and to travellers, especially those seeking education or going on pilgrimage.
The Islamic view of distributive justice is contained in the three points: a guarantee of the fulfilment of basic needs; equality of opportunity; and elimination of glaring inequalities in personal income and wealth. Zakat also acts as an excellent form of social insurance.

10. Qard Hasan
Qard hasan is a Quranic term meaning an interest-free loan. It was the primary source of financing introduced by the Prophet after entering Medina and was used primarily for productive economic purposes, such as setting up qualified, but poor, people in trade and agriculture.

തബ്ലീഗ് ജമാഅത്ത്


ആദര്‍ശശുദ്ധിയും ജീവിതനിര്‍മലതയും വശമാക്കി, സമൂഹത്തിനുമുമ്പില്‍ നജ്ദിയന്‍ ചിന്താധാരകളെ പലവിധേനയും പിന്‍പറ്റി, പരിശുദ്ധ ഇസ്ലാമിന് പുതിയ അര്‍ത്ഥവും ഭാവവും പകര്‍ന്ന് രംഗത്തുവന്ന ഒരു സംഘടനയാണ് തബ്ലീഗ് ജമാഅത്ത്.

സ്ഥാപകന്‍

ഹിജ്റ 1303 (ക്രി. 1863) ഉത്തര്‍പ്രദേശിലെ കന്ദ്ല എന്ന സ്ഥലത്ത് ജനിച്ച മുഹമ്മദ് ഇല്‍യാസ് ആണ് സ്ഥാപകന്‍. ഇല്‍യാസ് മൌലാനാ എന്ന് തബ്ലീഗുകാര്‍ ഇദ്ദേഹത്തിന് സ്ഥാനപ്പേരിട്ട് വിളിക്കുന്നു. തികഞ്ഞ മതഭക്തനായിരുന്ന ഇല്‍യാസ് ചെറുപ്പകാലം മുതലേ തബ്ലീഗ് പ്രവര്‍ത്തനത്തില്‍ തല്‍പരനായിരുന്നു. നിസ്കരിക്കാത്തവര്‍ക്കെതിരെ വടിയുമായി രംഗത്ത് വരുമായിരുന്നു.

സ്വന്തം മാതാവ് ഉമ്മീബി ഇദ്ദേഹത്തോട്, നിന്നില്‍ നിന്ന് സ്വഹാബത്തിന്റെ വാസന ലഭിക്കുന്നുണ്ടെന്നും സ്വഹാബത്തിന്റെ രൂപം നിന്റെ കൂടെ സഞ്ചരിക്കുന്നതായി എനിക്ക് തോന്നുന്നുണ്ടെന്നും പറയാറുണ്ടൊയിരുന്നുവത്രേ. പിതാവ് മരണപ്പെട്ടപ്പോള്‍ സഹോദരന്‍ മുഹമ്മദ് യഹ്യായുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഗംഗോഹിയിലേക്ക് പോയി. ദയൂബന്ദിലെ ഉന്നത നേതാവ് റശീദ്അഹ്മദ് ഗംഗോഹിയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. എട്ടുവര്‍ഷം അവിടെ പഠിച്ച ഇല്‍യാസിന് പതിവിന് വിപരീതമായി ഗംഗോഹി പഠനകാലത്ത് തന്നെ ബൈഅത്തിന് അവസരം നല്‍കി