22 March 2012

ഹദീസിന്റെ പ്രാമാണികത


1. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി അല്ലാഹു നബി തങ്ങളെ പിന്‍പറ്റണമെന്നും റസൂലിനെ പിന്‍പറ്റുന്നതിലൂടെ മാത്രമേ അല്ലാഹുവിനോടുള്ള ഇഥാഅത്ത് (അനുസരണം) പൂര്‍ണമാവുകയുള്ളൂവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നബി തങ്ങള്‍ കൊണ്ടുവന്നത് നിങ്ങള്‍ പിന്തുടരുകയും വിരോധിച്ചത് വെടിയുകയും ചെയ്യുക. (സൂറത്തുല്‍ ഹശ്ര്‍)സമൂഹത്തിനിടയില്‍പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങണമെന്നും റസൂലിന്റെയും അല്ലാഹുവിന്റെയും തീരുമാനങ്ങള്‍ അഖണ്ഡിതമാണെന്നും അതില്‍വിശ്വാസമര്‍പ്പിക്കാത്തവന്റെവിശ്വാസം സാധുവല്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
2. നബി (സ)തങ്ങളുടെ തിരുസുന്നത് (ഹദീസ്)അംഗീകരിക്കല്‍ നിര്‍ബന്ധമാണെന്ന് പ്രവാചകത്തിന് വഫാത്തിന് മുമ്പും ശേഷവും സ്വഹാബികള്‍ ഏകോപിച്ചിട്ടുണ്ട്. ഐക്യകണ്ഠേന പ്രഖ്യാപിച്ചിട്ടുണ്ട്. സ്വഹാബികള്‍ പ്രവാചകന്റെ ജീവിതകാലത്ത് ഖുര്‍ആനെന്നോ ഹദീസെന്നോ നിര്‍ബന്ധ സ്വീകരണത്തില്‍ വകതിരിവ് കാണിച്ചിരുന്നില്ല. പ്രവാചകന്റെ വഫാത്തിന് ശേഷം അവര്‍അല്ലാഹുവിന്റെ പരിശുദ്ധ കലാമില്‍ പ്രതിവിധി കണ്ടില്ലെങ്കില്‍ റസൂലിന്റെ ഹദീസിലേക്ക് മടങ്ങുകയും അതനുസരിച്ച് വിധി നടപ്പിലാക്കുകയും ചെയ്യുമായിരുന്നു.
3. പരിശുദ്ധ ഖുര്‍ആനില്‍പലവിധിവിലക്കുകളും സുവ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടില്ല. അവയുടെ പ്രവര്‍ത്തനരൂപങ്ങളോ ശൈലികളോ വിശദമാക്കപ്പെട്ടിട്ടില്ല. സ്വാഭാവികമായും അത്തരം സ്ഥലങ്ങളില്‍ ഹദീസിന്റെ വിശദീകരണം അത്യാവശ്യമായി വരും. അത്തരം വിശദീകരങ്ങളില്ലാതെ ആ വിധിവിലക്കുകള്‍ ജീവിതത്തില്‍ നടപ്പിലാക്കല്‍ അപ്രാപ്യമാണല്ലോ? ഇത്തരം വിശദീകരണങ്ങളിലൂടെ ഹദീസില്‍ വിശദീകരിക്കപ്പെടുന്നത് അല്ലാഹുവിന്റെ ഖുര്‍ആനാണെന് വ്യക്തമാണ്.
ഹദീസ് ഖുര്‍ആനിനെ വിശദീകരിക്കുന്നത്
മൂന്ന് രൂപങ്ങളിലായി ചുരുക്കി വിവരിക്കാം.
1. ഖുര്‍ആനില്‍ വന്ന ഹുകും (വിധി) നെ സ്ഥിരീകരിക്കാനോ ദൃഢീകരിക്കാനോ വേണ്ടി വന്നഹദീസ്. അപ്പോള്‍ ആ വിധി രണ്ട് തെളിവുകളാല്‍ സ്ഥിരപ്പെട്ടതായിരിക്കും. ഖുര്‍ആനിനാലും സുന്നത്തിനാലും. നിസ്കാരം, നോമ്പ്, ഹജ്ജ്, ബഹുദൈവ നിഷേധം, മാതാപിതാക്കളോടുള്ള കടമ, കൊല തുടങ്ങിയ കാര്യങ്ങള്‍ ഇതിന് ഉദാഹരണമാണ്.
2. ഖുര്‍ആനില്‍ സൂചനപ്രകാരം വന്നതിനെ വിശദീകരിച്ചുകൊണ്ട് മുഥ്ലഖ് (നിരുപാധികം)നെ ഉപാധികള് ചേര്‍ത്തുകൊണ്േടാ ആമിനെ ഖാസ് ആക്കിക്കൊണ്േടാ വന്ന ഹദീസ്. അഥവാ, ഖുര്‍ആനിലെ ഈ ഭാഗങ്ങള്‍ പരിപൂര്‍ണ വിശദീകരണ സ്വാതന്ത്യ്രം നബി തങ്ങള്‍ക്ക് അല്ലാഹു നല്‍കി എന്ന്. ഖുര്‍ആനില്‍ നിസ്കരിക്കാന്‍ കല്‍പന വന്നെങ്കിലും അതിന്റെ രൂപങ്ങളോ മര്യാദകളോ സകാത്തിന്റെ കണക്കുകളോ ഹജ്ജ് കര്‍മങ്ങളോ ഹക്കിലൂടെയും പ്രവൃത്തിയിലൂടെയും നിര്‍വ്വഹിക്കപ്പെടുന്ന ഫര്‍ളുകളോ സുന്നത്തുകളോ വിശദീകരിക്കപ്പെട്ടിട്ടില്ല. നിര്‍ബന്ധങ്ങളും വിരോധനകളും മറ നീക്കി വ്യക്തമാക്കി ....... പോലെ നമുക്ക് സമര്‍പ്പിച്ചത് തിരുനബി (സ) തങ്ങളുടെ ഹദീസാണ്. സ്വാഭാവികമായും ഖുര്‍ആനില്‍ നിന്ന് വിധികള്‍ മനസ്സിലാക്കുമ്പോള്‍ ഖുര്‍ആനിലുള്ള അവഗാഹത്തോടെ ഹദീസിലെ പാണ്ഡിത്യവും അനിവാര്യമായി വരും.
3. ഖുര്‍ആന്‍ മൌനമവലംബിച്ച ഹുകുമുകളെ അവതരിപ്പിക്കാനും സ്ഥിരപ്പെടുത്താനും വന്നഹദീസ്. ഒരു വിവാഹത്തില്‍ ഒരു സ്ത്രീയെയും അവളുടെ അമ്മായി (പിതൃസഹോദരി) മാതൃസഹോദരി എന്നിവരെയും ഒരുമിപ്പിക്കരുത്, പുരുഷന് വിട്ടുകൊടുക്കലും സ്വര്‍ണം ധരിക്കലും നിഷിദ്ധമാണ്. കുടുംബബന്ധം കൊണ്ട് ഹറാമാകുന്നവരെല്ലാം മുലകുടി ബന്ധം കൊണ്ടും ഹറാമാകും തുടങ്ങിയവ ഹദീസ് കൊണ്ട് മാത്രം സ്ഥിരപ്പെട്ട വിധികളാണ്. ഈ മൂന്ന് രൂപങ്ങളിലാണ് ഹദീസ് വരികയെന്ന് ഇമാം ശാഫിഈ (റ) തന്റെ ഗ്രന്ഥമായ രിസാലത്തുല്‍ ഉസൂലിയ്യയില്‍ പറഞ്ഞിരിക്കുന്നു.
ഇതിലൂടെ മനസ്സിലാകുന്നു; നബി തങ്ങളുടെ ഇജ്ത്തിഹാദ് (വിധികള്‍ ഗവേഷണത്തിലുടെ കണ്െടത്തുക) ഖുര്‍ആന്‍ അടിസ്ഥാനമാക്കിയാണ്. ഖുര്‍ആനില്‍ വ്യക്തമാകാത്ത ഹദീസിലൂടെ മാത്രം വിവരിക്കപ്പെട്ടവയില്‍ ഖിയാസാണ് നബിതങ്ങള്‍ അവലംബമാക്കിയിരുന്നത്.
ഹദീസിന്റെ നിവേദകരെ പരിഗണിച്ച് ഹദീസിനെ നമുക്ക് മൂന്നായി വിഭജിക്കാം. മുതവാത്തിര്‍, ആഹാദ്, മശ്ഹൂര്‍)
1. മുതവാത്തിര്‍: കളവ് പറയല്‍ അസംഭവ്യമായ വിധം വലിയൊരു സംഘം അതോപോലെയുള്ള സംഘങ്ങളില്‍ നിന്ന് നിവേദനം ചെയ്ത ഹദീസാണ് മുതവാത്തിര്‍. പ്രവാചകനില്‍ നിന്നും ഹദീസ് നമുക്കെത്തുന്നത് വരെ വലിയൊരു സംഘമാണ് അതിന്റെ നിവേദകരെന്നതാണ് ഇതിന്റെ പ്രബലത. നബിയുടെ നിസ്കാരം, നോമ്പ്, ഹജ്ജ്, വാങ്ക് തുടങ്ങിയവ ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടവയാണ്.
2. മശ്ഹൂര്‍: പ്രവാചകനില്‍ നിന്നും ഒന്നോ രണ്േടാ അല്ലെങ്കില്‍ ചെറുസംഘമോ (മുതവാത്തിറിന്റെ എണ്ണമെത്താത്ത)നിവേദനം ചെയ്യുകയും അവരില്‍ നിന്നും തുടര്‍ന്ന് നമുക്കെത്തുന്നതുവരെ മുതവാത്തിറില്‍പറയപ്പെട്ട സംഘത്തില്‍ നിവേദിതവുമായ ഹദീസാണ് മശ്ഹൂര്‍. പ്രബലതയുടെ വിഷയത്തി#്#മുതവാത്തിറഇന് താഴെയാണ് ഈ ഹദീസുകള്‍. അബൂബക്കര്‍ (റ), ഉമര്‍ (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തുടങ്ങഇയവര്‍ നിവേദനം ചെയ്ത ഹദീസുകളില്‍ ചിലത് ഈ വിഭാഗത്തില്‍ പെട്ടതാണ്. ഓ വിശദീകരണത്തില്‍ നിന്നു തന്നെ മുതവാത്തിറും മശ്ഹൂറും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാം.
ഹദീസില്‍ നിന്ന് ഖണ്ഡിതമായതും അല്ലാത്തതും
വുറൂദ് (നബി (സ)& സ്വഹാബിയില്‍ നിന്നും ഉത്ഭവിക്കുന്നു) എന്ന മാനദണ്ഡം പരിഗണിച്ച് മുതവാത്തിറും മഷ്ഹൂറും ഖണ്ഡിതമായ ഹദീസുകളാണ്. പക്ഷേ, മശ്ഹൂര്‍ നബി തങ്ങളുമായി നിവേദനം ചേരുന്നതില്‍ സംശയമുണ്േടക്കാവുന്നതിനാല്‍ മുതവാത്തിറിനു പിന്നിലാണ്. എന്നിരുന്നാലും സ്വഹാബികളിലും അതിന് പ്രബലത ലഭിക്കുന്നുണ്ട്. ആഹാദായ ഹദീസുകള്‍ ഖണ്ഡിതമല്ലെന്ന് വ്യക്തമാണ്.
ദലാലത്ത് (മതവിധികള്‍ ഹദീസിലൂടെ സ്ഥിരീകരിക്കപ്പെടുന്നു) എന്ന മാനദണ്ഡം വെച്ച് ഈ മൂന്ന് വിഭാഗത്തില്‍ വന്ന ഹദീസുകളും മറ്റൊരു അര്‍ഥമോ വ്യംഗ്യമായ വിശദീകരണങ്ങളോ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ദ്യോതിപ്പിക്കുന്നില്ലെങ്കില് ഖണ്ഡഇതമായഹദീസുകളിലാണ് ഉള്‍പ്പെടുന്നത്.
നബിയുടെ വാക്ക്, പ്രവൃത്തി (ഹദീസില്‍ നിന്നും) നമുക്ക് ബാധകമാവാത്തത്
നബി (സ)യുടെ വാക്കകളും പ്രവര്‍ത്തനങ്ങളും സമൂഹത്തിന് ബാധകമാവുന്നത് റസൂല്‍ (ദൈവസന്ദേശം കൈമാറേണ്ടവന്‍) എന്ന വിശേഷണത്തിലൂടെ ഉത്ഭൂതമായതും സമൂഹം പിന്തുടരേണ്ടതെന്ന ലക്ഷ്യത്തോടെ അവതരിക്കപ്പെട്ടതുമാണ്.
നബി തങ്ങള്‍, അല്ലാഹു പ്രത്യേകമായ ആരു ശറഅ് സഹിതം ജനങ്ങളിലേക്ക് നിയോഗിച്ച സാധാരാണക്കാരനാണ്. അല്ലാഹു നബിയോട് പറയാന്‍ കല്‍പ്പിക്കുന്നു. ?? ???? ??? ??? ????? ???? ???
അപ്പോള്‍ നബിതങ്ങളില്‍ നിന്നും മനുഷ്യപ്രകൃതമായി കാര്യങ്ങള്‍, നില്‍ക്കല്‍, ഇരിക്കല്‍, ഭോജനം, ഉറക്കം എന്നിവ ശറഇല്‍പെട്ടതല്ല. കാരണം അതൊരു പ്രവാചകനെന്ന നിലക്ക് നബി തങ്ങളുടെ പ്രവര്‍ത്തനമല്ലല്ലോ.
നബി തങ്ങളില്‍ നിന്ന് സംഭവിക്കുന്ന മാനുഷിക പരിചയങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അതും ശറഇല്‍ പെട്ടതല്ല.കച്ചവടം, കൃഷി, സൈനിക പരിശീലന പരിചരണങ്ങള്‍, രോഗ നിര്‍ണയവും മരുന്ന് നിര്‍ദ്ദേശവും തുടങ്ങിയവ നബി തങ്ങളുടെ മാനുഷിക പരിചയങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു യുദ്ധവേളയില്‍ പ്രവാചകര്‍ (സ) സൈന്യത്തോട് ഒരു നിശ്ചിത മേഖലയില്‍ തമ്പടിക്കാന്‍ പറഞ്ഞപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ അത് ശരിവെക്കാതിരിക്കുകയും അതിനേക്കാള്‍ യോജ്യമായ സ്ഥലം നബി തങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ അവിടന്ന് സന്തോഷപൂര്‍വ്വം അത് സ്വീകരിക്കുകയും അങ്ങോട്ട് സൈന്യത്തെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തത് ചരിത്രപ്രസിദ്ധമാണല്ലോ. മദീനയില്‍ നബി തങ്ങള്‍ വന്ന സമയം മദീനാനിവാസികളോട് ആ വര്‍ഷം പരാഗണം നിര്‍ത്തി വെക്കാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആ വര്‍ഷം ഈത്തപ്പഴം കുറയുകയാണുണ്ടായത്. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞത് : ഐഹിക കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് എന്നേക്കാള്‍ പരിചയം എന്നായിരുന്നു.
ഇനി നബി തങ്ങളില്‍ നിന്നും ഉല്‍ഭൂതമായ കാര്യങ്ങള്‍ നബിക്ക് പ്രത്യേകമായവയാണ് ശറഇല്‍ നിന്ന് ബോധ്യമായാല്‍ അത് നബിക്ക് സ്വന്തമായതും അവിടത്തെ പ്രത്യേകതയുമാണ്. മറ്റൊരാള്‍ക്ക് നബിയെ അത്തരം വിഷയങ്ങളില്‍ മാതൃകയാക്കാന്‍ പാടില്ല. നബി തങ്ങള്‍ നാലില്‍ കൂടുതല്‍സ്ത്രീകളെ ഒരേ സമയം വിവാഹം കഴിച്ചതും ശറഅ് രണ്ടു സാക്ഷികള്‍ ആവശ്യമുള്ളിടത്ത് ഖുസൈമ (റ) എന്ന സ്വഹാബിയുടെ സാക്ഷ്യം കൊണ്ട് മതിയാക്കിയതും ഇതിന് ഉദാഹരണങ്ങളാണ്.
ചുരുക്കത്തില്‍ മേലുദ്ധരിക്കപ്പെട്ട മൂന്ന് വേളകളില്‍ പ്രവാചകന്‍ (സ) നിന്നുണ്ടാവുന്ന വാക്കുകളും പ്രവര്‍ത്തനങ്ങളും ഹദീസില്‍ പെട്ടതാണെങ്കിലും നമുക്ക്പിന്തുടരല്‍ നിര്‍ബന്ധമായതോ മതവിധികളില്‍ പെടുന്നവയോ അല്ല. അവയില്‍ ചിലത് പ്രവാചക (സ)ന് നിര്‍ബന്ധമാണെങ്കിലും അല്ലാതെ പൊതുനിയമവത്കരണമെന്ന ലക്ഷ്യത്തോടെ നബിതങ്ങളില്‍ നിന്നും ഉണ്ടാവുന്നതു മാത്രമേ നമുക്ക് ബാധകമാകുന്നുള്ളൂ.

No comments:

Post a Comment