

നബി (സ) തങ്ങളുടെ വാക്ക്, പ്രവൃത്തി മൌനാനുവാദം എന്നിവക്കാണ്. ഹദീസ് എന്ന് പറയുന്നത്. മേലുദ്ധരണിയില്‍ നിന്ന് ഹദീസ് ഖൌലിയെന്നും ഫിഅ്ലി എന്നും തഖ്രീരിയെന്നും മൂന്നായി വേര്‍തിരിക്കാം.
വ്യത്യസ്ത സമയ സന്ദര്‍ഭങ്ങളില്‍ നബി (സ) തങ്ങള്‍പറഞ്ഞ വാക്കുകളെ ഖൌലിയെന്നും പ്രവര്‍ത്തനങ്ങളെ ഫിഅ്ലിയ്യെന്നും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് കൊണ്േടാ മൌനമവലംബിച്ച് കൊണ്േടാ നബി തങ്ങള്‍ നടത്തിയ മൌന അനുവാദങ്ങളെ തഖ്രീരി എന്ന് വിളിക്കുന്നു.
നബി തങ്ങളുടെ ഹദീസ് അടിസ്ഥാനാ അവലംബങ്ങളില്‍ രണ്ടാമത്തേതും തെളഇവാണെന്നതിനാല്‍ ലോക മുസ്ലിംകള്‍ ഐക്യകണ്ഠേനെ ഏകോപിച്ചതുമാണ്. ഹദീസിന്റെ പ്രബലതക്കനുസരിച്ച് ഹദീസ് പണ്ഡിതര്‍ സ്വഹീഹ്, ഹസന്‍, ളഈഫ് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഹദീസ് ഉദ്ധരിച്ചവരുടെ എണ്ണം അടിസ്ഥാനമാക്കി മുതവാത്തിര്‍, അസീസ്, മശ്ഹൂര്‍ തുടങ്ങി വകഭേദങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്.
No comments:
Post a Comment