1. മുതവാത്തിര്‍: കളവ് പറയല്‍ അസംഭവ്യമായ വിധം വലിയൊരു സംഘം അതോപോലെയുള്ള സംഘങ്ങളില്‍ നിന്ന് നിവേദനം ചെയ്ത ഹദീസാണ് മുതവാത്തിര്‍. പ്രവാചകനില്‍ നിന്നും ഹദീസ് നമുക്കെത്തുന്നത് വരെ വലിയൊരു സംഘമാണ് അതിന്റെ നിവേദകരെന്നതാണ് ഇതിന്റെ പ്രബലത. നബിയുടെ നിസ്കാരം, നോമ്പ്, ഹജ്ജ്, വാങ്ക് തുടങ്ങിയവ ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടവയാണ്.
2. മശ്ഹൂര്‍: പ്രവാചകനില്‍ നിന്നും ഒന്നോ രണ്ടോ അല്ലെങ്കില്‍ ചെറുസംഘമോ (മുതവാത്തിറിന്റെ എണ്ണമെത്താത്ത)നിവേദനം ചെയ്യുകയും അവരില്‍ നിന്നും തുടര്‍ന്ന് നമുക്കെത്തുന്നതുവരെ മുതവാത്തിറില്‍പറയപ്പെട്ട സംഘത്തില്‍ നിവേദിതവുമായ ഹദീസാണ് മശ്ഹൂര്‍. പ്രബലതയുടെ വിഷയത്തി#്#മുതവാത്തിറഇന് താഴെയാണ് ഈ ഹദീസുകള്‍. അബൂബക്കര്‍ (റ), ഉമര്‍ (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തുടങ്ങഇയവര്‍ നിവേദനം ചെയ്ത ഹദീസുകളില്‍ ചിലത് ഈ വിഭാഗത്തില്‍ പെട്ടതാണ്. ഓ വിശദീകരണത്തില്‍ നിന്നു തന്നെ മുതവാത്തിറും മശ്ഹൂറും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാം.
No comments:
Post a Comment