വുറൂദ് (നബി (സ)& സ്വഹാബിയില്‍ നിന്നും ഉത്ഭവിക്കുന്നു) എന്ന മാനദണ്ഡം പരിഗണിച്ച് മുതവാത്തിറും മഷ്ഹൂറും ഖണ്ഡിതമായ ഹദീസുകളാണ്. പക്ഷേ, മശ്ഹൂര്‍ നബി തങ്ങളുമായി നിവേദനം ചേരുന്നതില്‍ സംശയമുണ്ടേക്കാവുന്നതിനാല്‍ മുതവാത്തിറിനു പിന്നിലാണ്. എന്നിരുന്നാലും സ്വഹാബികളിലും അതിന് പ്രബലത ലഭിക്കുന്നുണ്ട്. ആഹാദായ ഹദീസുകള്‍ ഖണ്ഡിതമല്ലെന്ന് വ്യക്തമാണ്.
ദലാലത്ത് (മതവിധികള്‍ ഹദീസിലൂടെ സ്ഥിരീകരിക്കപ്പെടുന്നു) എന്ന മാനദണ്ഡം വെച്ച് ഈ മൂന്ന് വിഭാഗത്തില്‍ വന്ന ഹദീസുകളും മറ്റൊരു അര്‍ഥമോ വ്യംഗ്യമായ വിശദീകരണങ്ങളോ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ദ്യോതിപ്പിക്കുന്നില്ലെങ്കില് ഖണ്ഡഇതമായഹദീസുകളിലാണ് ഉള്‍പ്പെടുന്നത്.
നബിയുടെ വാക്ക്, പ്രവൃത്തി (ഹദീസില്‍ നിന്നും) നമുക്ക് ബാധകമാവാത്തത്
നബി (സ)യുടെ വാക്കകളും പ്രവര്‍ത്തനങ്ങളും സമൂഹത്തിന് ബാധകമാവുന്നത് റസൂല്‍ (ദൈവസന്ദേശം കൈമാറേണ്ടവന്‍) എന്ന വിശേഷണത്തിലൂടെ ഉത്ഭൂതമായതും സമൂഹം പിന്തുടരേണ്ടതെന്ന ലക്ഷ്യത്തോടെ അവതരിക്കപ്പെട്ടതുമാണ്.
നബി തങ്ങള്‍, അല്ലാഹു പ്രത്യേകമായ ആരു ശറഅ് സഹിതം ജനങ്ങളിലേക്ക് നിയോഗിച്ച സാധാരാണക്കാരനാണ്. അല്ലാഹു നബിയോട് പറയാന്‍ കല്‍പ്പിക്കുന്നു.
قل إنما أنا بشر مثلكم يوحي إلي
അപ്പോള്‍ നബിതങ്ങളില്‍ നിന്നും മനുഷ്യപ്രകൃതമായി കാര്യങ്ങള്‍, നില്‍ക്കല്‍, ഇരിക്കല്‍, ഭോജനം, ഉറക്കം എന്നിവ ശറഇല്‍പെട്ടതല്ല. കാരണം അതൊരു പ്രവാചകനെന്ന നിലക്ക് നബി തങ്ങളുടെ പ്രവര്‍ത്തനമല്ലല്ലോ.
നബി തങ്ങളില്‍ നിന്ന് സംഭവിക്കുന്ന മാനുഷിക പരിചയങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അതും ശറഇല്‍ പെട്ടതല്ല.കച്ചവടം, കൃഷി, സൈനിക പരിശീലന പരിചരണങ്ങള്‍, രോഗ നിര്‍ണയവും മരുന്ന് നിര്‍ദ്ദേശവും തുടങ്ങിയവ നബി തങ്ങളുടെ മാനുഷിക പരിചയങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു യുദ്ധവേളയില്‍ പ്രവാചകര്‍ (സ) സൈന്യത്തോട് ഒരു നിശ്ചിത മേഖലയില്‍ തമ്പടിക്കാന്‍ പറഞ്ഞപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ അത് ശരിവെക്കാതിരിക്കുകയും അതിനേക്കാള്‍ യോജ്യമായ സ്ഥലം നബി തങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ അവിടന്ന് സന്തോഷപൂര്‍വ്വം അത് സ്വീകരിക്കുകയും അങ്ങോട്ട് സൈന്യത്തെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തത് ചരിത്രപ്രസിദ്ധമാണല്ലോ. മദീനയില്‍ നബി തങ്ങള്‍ വന്ന സമയം മദീനാനിവാസികളോട് ആ വര്‍ഷം പരാഗണം നിര്‍ത്തി വെക്കാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആ വര്‍ഷം ഈത്തപ്പഴം കുറയുകയാണുണ്ടായത്. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞത് : ഐഹിക കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് എന്നേക്കാള്‍ പരിചയം എന്നായിരുന്നു.
ഇനി നബി തങ്ങളില്‍ നിന്നും ഉല്‍ഭൂതമായ കാര്യങ്ങള്‍ നബിക്ക് പ്രത്യേകമായവയാണ് ശറഇല്‍ നിന്ന് ബോധ്യമായാല്‍ അത് നബിക്ക് സ്വന്തമായതും അവിടത്തെ പ്രത്യേകതയുമാണ്. മറ്റൊരാള്‍ക്ക് നബിയെ അത്തരം വിഷയങ്ങളില്‍ മാതൃകയാക്കാന്‍ പാടില്ല. നബി തങ്ങള്‍ നാലില്‍ കൂടുതല്‍സ്ത്രീകളെ ഒരേ സമയം വിവാഹം കഴിച്ചതും ശറഅ് രണ്ടു സാക്ഷികള്‍ ആവശ്യമുള്ളിടത്ത് ഖുസൈമ (റ) എന്ന സ്വഹാബിയുടെ സാക്ഷ്യം കൊണ്ട് മതിയാക്കിയതും ഇതിന് ഉദാഹരണങ്ങളാണ്.
ചുരുക്കത്തില്‍ മേലുദ്ധരിക്കപ്പെട്ട മൂന്ന് വേളകളില്‍ പ്രവാചകന്‍ (സ) നിന്നുണ്ടാവുന്ന വാക്കുകളും പ്രവര്‍ത്തനങ്ങളും ഹദീസില്‍ പെട്ടതാണെങ്കിലും നമുക്ക്പിന്തുടരല്‍ നിര്‍ബന്ധമായതോ മതവിധികളില്‍ പെടുന്നവയോ അല്ല. അവയില്‍ ചിലത് പ്രവാചക (സ)ന് നിര്‍ബന്ധമാണെങ്കിലും അല്ലാതെ പൊതുനിയമവത്കരണമെന്ന ലക്ഷ്യത്തോടെ നബിതങ്ങളില്‍ നിന്നും ഉണ്ടാവുന്നതു മാത്രമേ നമുക്ക് ബാധകമാകുന്നുള്ളൂ
No comments:
Post a Comment