വംശം, മുലകുടി എന്നിവ മുഖേന ഒരു സ്ത്രീയെ വിവാഹം കഴിക്കല്‍ നിഷിദ്ധമാകുന്നതു പോലെ ചില 'കെട്ടുബന്ധങ്ങള്‍' മൂലവും ചിലര്‍ നിഷിദ്ധരാവും.
പിതാവിന്റെയും പിതാമഹാന്‍മാരുടെയും ഭാര്യമാര്‍, മകന്റെയും പൌത്രന്റെയും ഭാര്യമാര്‍, ഭാര്യയുടെ മാതാക്കള്‍ എന്നിവരൊക്കെ വിവാഹബന്ധം മൂലം നിഷിദ്ധമാക്കപ്പെടുന്നവരാണ്.
മേല്‍പറഞ്ഞ പിതാമഹന്‍മാര്‍ എന്നതില്‍ മാതാപിതാക്കളുടെ കുടുംബ മുലകുടി ബന്ധത്തിലുള്ള എല്ലാ പിതാക്കളും ഉള്‍പ്പെടും. മക്കള്‍, പേരമക്കള്‍ എന്ന് പറഞ്ഞതിലും ഉദ്ദേശിക്കുന്നത് മുലകുടി-കുടുംബപരബന്ധമാണ്.
പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളാണിതിന് തെളിവ്. (ولا نتكحوا ما نكح آباءكم من النساء إلا ما قد سلف أنه كان فاحشة ومغنا وساء سبيلا)(سورة النساء:3ന22)
(وحلائل أبناءكم اللذين من أصلابكم)(سورة النساء: 4ന22)
സൂറത്തുന്നിസാഇലെ 22,23 എന്നീ സൂക്തങ്ങളില്‍ അല്ലാഹു ഇക്കാര്യങ്ങളൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
അതുപോലെ, സ്വന്തം ഭാര്യുയുടെ മറ്റു സന്താനങ്ങള്‍ ചില സമയങ്ങളില്‍ നിഷിദ്ധമാകും. അഥവാ ഭാര്യയുമായി ഒരാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അവളുടെ സന്താനങ്ങളൊക്കെ ഇയാള്‍ക്ക് നിഷിദ്ധമാവും. എന്നാല്‍ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ ഭാര്യ ഒഴിവായ ശേഷം അവളുടെ തന്റേതല്ലാത്ത മകളെ വിവാഹം ചെയ്യാവുന്നതാണ്.
ഖുര്‍ആന്‍ പറയുന്നു: (وربائبكم اللاتي في حجوركم من نسائكم اللاتي دخلتم بهن فإن لم تكونوا دخلتم بهن فلا جناح عليكم) (نساء:23))
'നിങ്ങളുടെ സംരക്ഷണത്തിലുള്ള നിങ്ങളുടെ ഭാര്യമാരുടെ മറ്റു സന്താനങ്ങള്‍, ഭാര്യയുമായി നിങ്ങള്‍ ബന്ധപ്പെടുന്ന പക്ഷം, നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടും. ആ ഭാര്യയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവര്‍ക്ക് ശേഷം ആ മക്കളെ വിവാഹം ചെയ്യാവുന്നതാണ്.' (23-ാം സൂക്തം സൂറത്തുന്നിസാഅ്)
എന്നാല്‍ ശാഫിഈ വീക്ഷണ പ്രകാരം, വ്യഭിചാരം കൊണ്ട് കെട്ട് ബന്ധം സ്ഥാപിക്കപ്പെടുകയില്ല. അഥവാ ഒരു സ്ത്രീയെ വ്യഭിചരിച്ചു എന്ന കാരണം കൊണ്ട് മേല്‍ സൂചിപ്പിക്കപ്പെട്ട അവളുടെ ഉമ്മമാര്‍, മക്കള്‍ എന്നിവരൊന്നും ഹറാമാവുകയില്ല എന്നര്‍ത്ഥം.
പ്രവാചകന്‍ (സ)ന്റെ ഒരു ഹദീസാണിതിന്നാധാരം
വ്യഭിചരിക്കപ്പെട്ട സ്ത്രീയുടെ മകളെ വിവാഹം കഴിക്കട്ടെ എന്നൊരാള്‍ ചോദിച്ചപ്പോള്‍ അതിന് സമ്മതമായി പ്രവാചകന്‍ (സ) പറഞ്ഞു. (لا يحرم الحرام الحلال)
നിഷിദ്ധമായ പ്രവര്‍ത്തി അനുവദനീയമായത് ഇല്ലാതാകുന്നില്ല. (أخرجه البيهقي، ابن ماجه عن ابن عمر رضي الله عنه)
No comments:
Post a Comment