22 March 2012

ഇമാം ബുഖാരി(റ)


ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച സമുന്നത പ്രതിഭകള്‍ വളരെ വിരളമായേ കാണപ്പെടുകയുള്ളൂ. അത്തരം മഹാ പുരുഷന്മാരില്‍ പ്രഗദ്ഭനും പ്രശസ്തനുമാണ് ഇമാം ബുഖാരി(റ). മുസ്ലിം ജനകോടികളില്‍ ഈ നാം ശ്രവിക്കാത്തവരായി ആരുമുണ്ടാവില്ല. അബൂ അബ്ദില്ലാ മുഹമ്മദുബ്നു ഇസ്മാഈല്‍ ഇബ്നു ഇബ്റാഹീമുബ്നുല്‍ മുഗീറത്തുബ്നു ബര്‍ദിസ്ബല്‍ ബുഖാരി അല്‍ ജുഅ്ഫി എന്നാണ് മുഴുവന്‍ പേര്. നൂറ്റാണ്ടുകള്‍ കൊണ്ടു മാത്രം ചെയ്ത് തീര്‍ക്കാവുന്ന വൈജ്ഞാനിക സേവനങ്ങളും മതകീയ സംഭാവനകളും ഒരു പുരുഷായുസ്സു കൊണ്ടദ്ദേഹം നിര്‍വഹിച്ചു. 
ഹദീസുകള്‍ കിട്ടാവുന്നത്ര ശേഖരിച്ച ഇമാം ബുഖാരി അതിന്റെ നിവേദകരെയും അവരുടെ നിവേദന സ്വഭാവവും സൂക്ഷ്മ പഠനത്തിന് വിധേയമാക്കി. നബി വചനങ്ങളുടെ സത്യതയും സ്വീകാര്യതയും സംബന്ധിച്ച് ഗഹനമായ പഠന ഗവേഷണങ്ങള്‍ നടത്തുകയും കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചനയിലൂടെ വൈജ്ഞാനിക സേവനം നിര്‍വഹിക്കുകയും ചെയ്ത നിസ്തുല വ്യക്തിത്വത്തിന്റെ ഉടമയത്രേ നമ്മുടെ കഥാപുത്രന്‍..

അഭിജാത കുടുംബം
പിതാവ് ഇസ്മാഈല് ബ്ന്‍ ഇബ്റാഹീം അറിയപ്പെട്ട പണ്ഡിതനും ഹദീസ് വിശരദനുമായിരുന്നു. ആരാധനകളിലും ഭക്തിയിലും മുന്‍നിരക്കാരന്‍ തന്നെയായി. സാമ്പത്തിക ശേഷി കൂടിയുണ്ടായിരുന്ന താന്‍ കച്ചവടക്കാരനായിരുന്നതോടൊപ്പം തന്നെ ഹദീസ് വിജ്ഞാനീയങ്ങളുടെ സേവകനുമായിരുന്നു. പിതാമഹന്മാരിലെ ബര്‍ദിസ്ബ പേര്‍ഷ്യക്കാരനും അഗ്നിയാരാധകനായിരുന്നെങ്കിലും പുത്രന്‍ മുഗീറത്തുബ്നു ബര്‍ദിസ്ബ ഇസ്ലാം അശ്ളേഷിച്ചു. ബുഖാറ പ്രവിശ്യയുടെ ഭരണച്ചെങ്കോലേന്തിയിരുന്ന യമാന്‍ അല്‍ ബുഖാരി അല്‍ ജുഅ്ഫി മുഖേനയദ്ദേഹം പുണ്യ മതം സ്വീകരിച്ചത്. ഇദ്ദേഹത്തിലേക്ക് ബന്ധപ്പെടുത്തി സ്മര്യപുരുഷന്റെ നാമത്തില്‍ അല്‍ജുഅ്ഫി എന്ന് കൂടി ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇബ്റാഹീമുബ്നു മുഗീറയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സുലഭമല്ല തന്നെ. 

ജനനം ബാല്യം
ഹിജ്റാബ്ദം 194 ശവ്വാല്‍ പതിമൂന്നിന് വെള്ളിയാഴ്ച ക്രിസ്താബ്ദം 810 ജുമുഅ നമസ്കാരാനന്തരം ബുഖാറ പട്ടണത്തില്‍ ഈ മഹാ പുരുഷന്‍ ജനിച്ചു. സമര്‍ഖന്‍ദിനടുത്ത ഒരു പ്രസിദ്ധ മുസ്ലിം കേന്ദമായിരുന്നു ബുഖാറാ. മുന്‍ സോവ്യറ്റ് റഷ്യയില്‍ പെട്ട ഈ സ്ഥലം ഇന്നത്തെ ഉസ്ബെക്കിസ്ഥാന്‍ റിപ്പബ്ളിക്കിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. ബുഖാറാ നഗരത്തിന് ലോകഭൂപടത്തില്‍ അനശ്വരമായ സല്‍പേരും പ്രസിദ്ധിയും നേടിക്കൊടുത്ത ഈ പ്രതിഭാധനന്‍ മാതാവിന്റെ സംരക്ഷണത്തില്‍ അനാഥനായാണ് വളര്‍ന്നു വന്നത്. 
പരിശുദ്ധ ഇസ്ലാമിന്റെ അടിത്തറയായ സുന്നത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഇമാം ബുഖാരിയെ സര്‍വജ്ഞനായ അല്ലാഹു പ്രത്യേകം സജ്ജമാക്കിയിരുന്നു എന്ന് വ്യക്തം. ചെറുപ്പത്തില്‍ ഈ ബാലന്‍ കാഴ്ച ശക്തി കുറഞ്ഞ് അന്ധനായിത്തീര്‍ന്നു. കുഞ്ഞിന്റെ ദൌര്‍ഭാഗ്യത്താല്‍ കദനക്കയത്തിലേക്ക് നിപതിച്ച സാത്വികയും സച്ചരിതയുമായ ഉമ്മ കരഞ്ഞു കരഞ്ഞു കണ്ണുകലങ്ങി. കണ്ണു പൊട്ടനായ പൊന്നുമോനെ നോക്കി മനമുരുകിയ അവര്‍ തന്റെ സങ്കടെ ഇടതടവില്ലാതെ സര്‍വ്വശക്തന്റെ മുമ്പില്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു. 
ഒരു ദിവസം ഇബ്റാഹീമീ മില്ലത്തിന്റെ സമാദരണീയ പിതാവ് ഖലീലുല്ലാഹി ഇബ്റാഹീം നബിയെ അവര്‍ സ്വപ്നത്തില്‍ കണ്ടു. ദുഃഖിതയായ മഹതിയോട് ആ പ്രവാചക ശ്രേഷ്ഠന്‍ ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ സങ്കടസാന്ദ്രമായ പ്രാര്‍ത്ഥനാധിക്യം നിമിത്തം സര്‍വശക്തനായ റബ്ബ് അരുമ സന്താനത്തിന് കാഴ്ച തിരിച്ചു നല്‍കിയിരിക്കുന്നു. ഈ ശുഭ വാര്‍ത്ത് കേട്ട് സന്തോഷ ഭരിതയായി ഉണര്‍ന്നു നോക്കിയപ്പോള്‍ ആമാതൃഹൃദയം ആനന്ദതുന്തിലരായി- പുന്നാരമോന് കാഴ്ചയുള്ള കണ്ണുകള്‍.

മുതവാത്തിര്‍, ആഹാദ്, മശ്ഹൂര്‍



1. മുതവാത്തിര്‍: കളവ് പറയല്‍ അസംഭവ്യമായ വിധം വലിയൊരു സംഘം അതോപോലെയുള്ള സംഘങ്ങളില്‍ നിന്ന് നിവേദനം ചെയ്ത ഹദീസാണ് മുതവാത്തിര്‍. പ്രവാചകനില്‍ നിന്നും ഹദീസ് നമുക്കെത്തുന്നത് വരെ വലിയൊരു സംഘമാണ് അതിന്റെ നിവേദകരെന്നതാണ് ഇതിന്റെ പ്രബലത. നബിയുടെ  നിസ്കാരം, നോമ്പ്, ഹജ്ജ്, വാങ്ക് തുടങ്ങിയവ ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടവയാണ്.

2. മശ്ഹൂര്‍: പ്രവാചകനില്‍ നിന്നും ഒന്നോ രണ്ടോ അല്ലെങ്കില്‍ ചെറുസംഘമോ (മുതവാത്തിറിന്റെ എണ്ണമെത്താത്ത)നിവേദനം ചെയ്യുകയും അവരില്‍ നിന്നും തുടര്‍ന്ന് നമുക്കെത്തുന്നതുവരെ മുതവാത്തിറില്‍പറയപ്പെട്ട സംഘത്തില്‍ നിവേദിതവുമായ ഹദീസാണ് മശ്ഹൂര്‍. പ്രബലതയുടെ വിഷയത്തി#്#മുതവാത്തിറഇന് താഴെയാണ് ഈ ഹദീസുകള്‍. അബൂബക്കര്‍ (റ), ഉമര്‍ (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തുടങ്ങഇയവര്‍ നിവേദനം ചെയ്ത ഹദീസുകളില്‍ ചിലത് ഈ വിഭാഗത്തില്‍ പെട്ടതാണ്. ഓ വിശദീകരണത്തില്‍ നിന്നു തന്നെ മുതവാത്തിറും മശ്ഹൂറും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാം. 

ഹദീസില്‍ നിന്ന് ഖണ്ഡിതമായതും അല്ലാത്തതും


വുറൂദ് (നബി (സ)& സ്വഹാബിയില്‍ നിന്നും ഉത്ഭവിക്കുന്നു) എന്ന മാനദണ്ഡം പരിഗണിച്ച് മുതവാത്തിറും മഷ്ഹൂറും ഖണ്ഡിതമായ ഹദീസുകളാണ്. പക്ഷേ, മശ്ഹൂര്‍ നബി തങ്ങളുമായി നിവേദനം ചേരുന്നതില്‍ സംശയമുണ്ടേക്കാവുന്നതിനാല്‍ മുതവാത്തിറിനു പിന്നിലാണ്. എന്നിരുന്നാലും സ്വഹാബികളിലും അതിന് പ്രബലത ലഭിക്കുന്നുണ്ട്. ആഹാദായ ഹദീസുകള്‍ ഖണ്ഡിതമല്ലെന്ന് വ്യക്തമാണ്. 

ദലാലത്ത് (മതവിധികള്‍ ഹദീസിലൂടെ സ്ഥിരീകരിക്കപ്പെടുന്നു) എന്ന മാനദണ്ഡം വെച്ച് ഈ മൂന്ന് വിഭാഗത്തില്‍ വന്ന ഹദീസുകളും മറ്റൊരു അര്‍ഥമോ വ്യംഗ്യമായ വിശദീകരണങ്ങളോ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ദ്യോതിപ്പിക്കുന്നില്ലെങ്കില് ഖണ്ഡഇതമായഹദീസുകളിലാണ് ഉള്‍പ്പെടുന്നത്.

നബിയുടെ വാക്ക്, പ്രവൃത്തി (ഹദീസില്‍ നിന്നും) നമുക്ക് ബാധകമാവാത്തത്
നബി (സ)യുടെ വാക്കകളും പ്രവര്‍ത്തനങ്ങളും സമൂഹത്തിന് ബാധകമാവുന്നത് റസൂല്‍ (ദൈവസന്ദേശം കൈമാറേണ്ടവന്‍) എന്ന വിശേഷണത്തിലൂടെ ഉത്ഭൂതമായതും സമൂഹം പിന്തുടരേണ്ടതെന്ന ലക്ഷ്യത്തോടെ അവതരിക്കപ്പെട്ടതുമാണ്.
നബി തങ്ങള്‍, അല്ലാഹു പ്രത്യേകമായ  ആരു ശറഅ് സഹിതം ജനങ്ങളിലേക്ക് നിയോഗിച്ച സാധാരാണക്കാരനാണ്. അല്ലാഹു നബിയോട് പറയാന്‍ കല്‍പ്പിക്കുന്നു. 
 قل إنما أنا بشر مثلكم يوحي إلي
അപ്പോള്‍ നബിതങ്ങളില്‍ നിന്നും മനുഷ്യപ്രകൃതമായി കാര്യങ്ങള്‍, നില്‍ക്കല്‍, ഇരിക്കല്‍, ഭോജനം, ഉറക്കം എന്നിവ ശറഇല്‍പെട്ടതല്ല. കാരണം അതൊരു പ്രവാചകനെന്ന നിലക്ക്  നബി തങ്ങളുടെ പ്രവര്‍ത്തനമല്ലല്ലോ. 

നബി തങ്ങളില്‍ നിന്ന് സംഭവിക്കുന്ന മാനുഷിക പരിചയങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അതും ശറഇല്‍ പെട്ടതല്ല.കച്ചവടം, കൃഷി, സൈനിക പരിശീലന പരിചരണങ്ങള്‍, രോഗ നിര്‍ണയവും മരുന്ന് നിര്‍ദ്ദേശവും തുടങ്ങിയവ നബി തങ്ങളുടെ മാനുഷിക പരിചയങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു യുദ്ധവേളയില്‍ പ്രവാചകര്‍ (സ) സൈന്യത്തോട് ഒരു നിശ്ചിത മേഖലയില്‍ തമ്പടിക്കാന്‍ പറഞ്ഞപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ അത് ശരിവെക്കാതിരിക്കുകയും അതിനേക്കാള്‍ യോജ്യമായ സ്ഥലം നബി തങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ അവിടന്ന് സന്തോഷപൂര്‍വ്വം അത് സ്വീകരിക്കുകയും അങ്ങോട്ട് സൈന്യത്തെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തത് ചരിത്രപ്രസിദ്ധമാണല്ലോ.  മദീനയില്‍ നബി തങ്ങള്‍ വന്ന സമയം മദീനാനിവാസികളോട് ആ വര്‍ഷം പരാഗണം നിര്‍ത്തി വെക്കാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആ വര്‍ഷം ഈത്തപ്പഴം കുറയുകയാണുണ്ടായത്. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞത് : ഐഹിക  കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് എന്നേക്കാള്‍ പരിചയം എന്നായിരുന്നു.

ഇനി നബി തങ്ങളില്‍ നിന്നും ഉല്‍ഭൂതമായ കാര്യങ്ങള്‍ നബിക്ക് പ്രത്യേകമായവയാണ് ശറഇല്‍ നിന്ന് ബോധ്യമായാല്‍ അത് നബിക്ക് സ്വന്തമായതും അവിടത്തെ പ്രത്യേകതയുമാണ്. മറ്റൊരാള്‍ക്ക് നബിയെ അത്തരം വിഷയങ്ങളില്‍ മാതൃകയാക്കാന്‍ പാടില്ല. നബി തങ്ങള്‍ നാലില്‍ കൂടുതല്‍സ്ത്രീകളെ ഒരേ സമയം വിവാഹം കഴിച്ചതും ശറഅ് രണ്ടു സാക്ഷികള്‍ ആവശ്യമുള്ളിടത്ത് ഖുസൈമ (റ) എന്ന സ്വഹാബിയുടെ സാക്ഷ്യം കൊണ്ട് മതിയാക്കിയതും ഇതിന് ഉദാഹരണങ്ങളാണ്.

ചുരുക്കത്തില്‍ മേലുദ്ധരിക്കപ്പെട്ട മൂന്ന് വേളകളില്‍ പ്രവാചകന്‍ (സ) നിന്നുണ്ടാവുന്ന വാക്കുകളും പ്രവര്‍ത്തനങ്ങളും ഹദീസില്‍ പെട്ടതാണെങ്കിലും നമുക്ക്പിന്തുടരല്‍ നിര്‍ബന്ധമായതോ മതവിധികളില്‍ പെടുന്നവയോ അല്ല. അവയില്‍ ചിലത് പ്രവാചക (സ)ന് നിര്‍ബന്ധമാണെങ്കിലും അല്ലാതെ പൊതുനിയമവത്കരണമെന്ന ലക്ഷ്യത്തോടെ നബിതങ്ങളില്‍ നിന്നും ഉണ്ടാവുന്നതു മാത്രമേ നമുക്ക് ബാധകമാകുന്നുള്ളൂ

ഹദീസിന്റെ പ്രാമാണികത


1. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി അല്ലാഹു നബി തങ്ങളെ പിന്‍പറ്റണമെന്നും റസൂലിനെ പിന്‍പറ്റുന്നതിലൂടെ മാത്രമേ അല്ലാഹുവിനോടുള്ള ഇഥാഅത്ത് (അനുസരണം) പൂര്‍ണമാവുകയുള്ളൂവെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നബി തങ്ങള്‍ കൊണ്ടുവന്നത് നിങ്ങള്‍ പിന്തുടരുകയും വിരോധിച്ചത് വെടിയുകയും ചെയ്യുക. (സൂറത്തുല്‍ ഹശ്ര്‍)സമൂഹത്തിനിടയില്‍പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങണമെന്നും റസൂലിന്റെയും അല്ലാഹുവിന്റെയും തീരുമാനങ്ങള്‍ അഖണ്ഡിതമാണെന്നും അതില്‍വിശ്വാസമര്‍പ്പിക്കാത്തവന്റെവിശ്വാസം സാധുവല്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
2. നബി (സ)തങ്ങളുടെ തിരുസുന്നത് (ഹദീസ്)അംഗീകരിക്കല്‍ നിര്‍ബന്ധമാണെന്ന് പ്രവാചകത്തിന് വഫാത്തിന് മുമ്പും ശേഷവും സ്വഹാബികള്‍ ഏകോപിച്ചിട്ടുണ്ട്. ഐക്യകണ്ഠേന പ്രഖ്യാപിച്ചിട്ടുണ്ട്. സ്വഹാബികള്‍ പ്രവാചകന്റെ ജീവിതകാലത്ത് ഖുര്‍ആനെന്നോ ഹദീസെന്നോ നിര്‍ബന്ധ സ്വീകരണത്തില്‍ വകതിരിവ് കാണിച്ചിരുന്നില്ല. പ്രവാചകന്റെ വഫാത്തിന് ശേഷം അവര്‍അല്ലാഹുവിന്റെ പരിശുദ്ധ കലാമില്‍ പ്രതിവിധി കണ്ടില്ലെങ്കില്‍ റസൂലിന്റെ ഹദീസിലേക്ക് മടങ്ങുകയും അതനുസരിച്ച് വിധി നടപ്പിലാക്കുകയും ചെയ്യുമായിരുന്നു.
3. പരിശുദ്ധ ഖുര്‍ആനില്‍പലവിധിവിലക്കുകളും സുവ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടില്ല. അവയുടെ പ്രവര്‍ത്തനരൂപങ്ങളോ ശൈലികളോ വിശദമാക്കപ്പെട്ടിട്ടില്ല. സ്വാഭാവികമായും അത്തരം സ്ഥലങ്ങളില്‍ ഹദീസിന്റെ വിശദീകരണം അത്യാവശ്യമായി വരും. അത്തരം വിശദീകരങ്ങളില്ലാതെ ആ വിധിവിലക്കുകള്‍ ജീവിതത്തില്‍ നടപ്പിലാക്കല്‍ അപ്രാപ്യമാണല്ലോ? ഇത്തരം വിശദീകരണങ്ങളിലൂടെ ഹദീസില്‍ വിശദീകരിക്കപ്പെടുന്നത് അല്ലാഹുവിന്റെ ഖുര്‍ആനാണെന് വ്യക്തമാണ്.
ഹദീസ് ഖുര്‍ആനിനെ വിശദീകരിക്കുന്നത്
മൂന്ന് രൂപങ്ങളിലായി ചുരുക്കി വിവരിക്കാം.
1. ഖുര്‍ആനില്‍ വന്ന ഹുകും (വിധി) നെ സ്ഥിരീകരിക്കാനോ ദൃഢീകരിക്കാനോ വേണ്ടി വന്നഹദീസ്. അപ്പോള്‍ ആ വിധി രണ്ട് തെളിവുകളാല്‍ സ്ഥിരപ്പെട്ടതായിരിക്കും. ഖുര്‍ആനിനാലും സുന്നത്തിനാലും. നിസ്കാരം, നോമ്പ്, ഹജ്ജ്, ബഹുദൈവ നിഷേധം, മാതാപിതാക്കളോടുള്ള കടമ, കൊല തുടങ്ങിയ കാര്യങ്ങള്‍ ഇതിന് ഉദാഹരണമാണ്.
2. ഖുര്‍ആനില്‍ സൂചനപ്രകാരം വന്നതിനെ വിശദീകരിച്ചുകൊണ്ട് മുഥ്ലഖ് (നിരുപാധികം)നെ ഉപാധികള് ചേര്‍ത്തുകൊണ്േടാ ആമിനെ ഖാസ് ആക്കിക്കൊണ്േടാ വന്ന ഹദീസ്. അഥവാ, ഖുര്‍ആനിലെ ഈ ഭാഗങ്ങള്‍ പരിപൂര്‍ണ വിശദീകരണ സ്വാതന്ത്യ്രം നബി തങ്ങള്‍ക്ക് അല്ലാഹു നല്‍കി എന്ന്. ഖുര്‍ആനില്‍ നിസ്കരിക്കാന്‍ കല്‍പന വന്നെങ്കിലും അതിന്റെ രൂപങ്ങളോ മര്യാദകളോ സകാത്തിന്റെ കണക്കുകളോ ഹജ്ജ് കര്‍മങ്ങളോ ഹക്കിലൂടെയും പ്രവൃത്തിയിലൂടെയും നിര്‍വ്വഹിക്കപ്പെടുന്ന ഫര്‍ളുകളോ സുന്നത്തുകളോ വിശദീകരിക്കപ്പെട്ടിട്ടില്ല. നിര്‍ബന്ധങ്ങളും വിരോധനകളും മറ നീക്കി വ്യക്തമാക്കി ....... പോലെ നമുക്ക് സമര്‍പ്പിച്ചത് തിരുനബി (സ) തങ്ങളുടെ ഹദീസാണ്. സ്വാഭാവികമായും ഖുര്‍ആനില്‍ നിന്ന് വിധികള്‍ മനസ്സിലാക്കുമ്പോള്‍ ഖുര്‍ആനിലുള്ള അവഗാഹത്തോടെ ഹദീസിലെ പാണ്ഡിത്യവും അനിവാര്യമായി വരും.
3. ഖുര്‍ആന്‍ മൌനമവലംബിച്ച ഹുകുമുകളെ അവതരിപ്പിക്കാനും സ്ഥിരപ്പെടുത്താനും വന്നഹദീസ്. ഒരു വിവാഹത്തില്‍ ഒരു സ്ത്രീയെയും അവളുടെ അമ്മായി (പിതൃസഹോദരി) മാതൃസഹോദരി എന്നിവരെയും ഒരുമിപ്പിക്കരുത്, പുരുഷന് വിട്ടുകൊടുക്കലും സ്വര്‍ണം ധരിക്കലും നിഷിദ്ധമാണ്. കുടുംബബന്ധം കൊണ്ട് ഹറാമാകുന്നവരെല്ലാം മുലകുടി ബന്ധം കൊണ്ടും ഹറാമാകും തുടങ്ങിയവ ഹദീസ് കൊണ്ട് മാത്രം സ്ഥിരപ്പെട്ട വിധികളാണ്. ഈ മൂന്ന് രൂപങ്ങളിലാണ് ഹദീസ് വരികയെന്ന് ഇമാം ശാഫിഈ (റ) തന്റെ ഗ്രന്ഥമായ രിസാലത്തുല്‍ ഉസൂലിയ്യയില്‍ പറഞ്ഞിരിക്കുന്നു.
ഇതിലൂടെ മനസ്സിലാകുന്നു; നബി തങ്ങളുടെ ഇജ്ത്തിഹാദ് (വിധികള്‍ ഗവേഷണത്തിലുടെ കണ്െടത്തുക) ഖുര്‍ആന്‍ അടിസ്ഥാനമാക്കിയാണ്. ഖുര്‍ആനില്‍ വ്യക്തമാകാത്ത ഹദീസിലൂടെ മാത്രം വിവരിക്കപ്പെട്ടവയില്‍ ഖിയാസാണ് നബിതങ്ങള്‍ അവലംബമാക്കിയിരുന്നത്.
ഹദീസിന്റെ നിവേദകരെ പരിഗണിച്ച് ഹദീസിനെ നമുക്ക് മൂന്നായി വിഭജിക്കാം. മുതവാത്തിര്‍, ആഹാദ്, മശ്ഹൂര്‍)
1. മുതവാത്തിര്‍: കളവ് പറയല്‍ അസംഭവ്യമായ വിധം വലിയൊരു സംഘം അതോപോലെയുള്ള സംഘങ്ങളില്‍ നിന്ന് നിവേദനം ചെയ്ത ഹദീസാണ് മുതവാത്തിര്‍. പ്രവാചകനില്‍ നിന്നും ഹദീസ് നമുക്കെത്തുന്നത് വരെ വലിയൊരു സംഘമാണ് അതിന്റെ നിവേദകരെന്നതാണ് ഇതിന്റെ പ്രബലത. നബിയുടെ നിസ്കാരം, നോമ്പ്, ഹജ്ജ്, വാങ്ക് തുടങ്ങിയവ ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടവയാണ്.
2. മശ്ഹൂര്‍: പ്രവാചകനില്‍ നിന്നും ഒന്നോ രണ്േടാ അല്ലെങ്കില്‍ ചെറുസംഘമോ (മുതവാത്തിറിന്റെ എണ്ണമെത്താത്ത)നിവേദനം ചെയ്യുകയും അവരില്‍ നിന്നും തുടര്‍ന്ന് നമുക്കെത്തുന്നതുവരെ മുതവാത്തിറില്‍പറയപ്പെട്ട സംഘത്തില്‍ നിവേദിതവുമായ ഹദീസാണ് മശ്ഹൂര്‍. പ്രബലതയുടെ വിഷയത്തി#്#മുതവാത്തിറഇന് താഴെയാണ് ഈ ഹദീസുകള്‍. അബൂബക്കര്‍ (റ), ഉമര്‍ (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തുടങ്ങഇയവര്‍ നിവേദനം ചെയ്ത ഹദീസുകളില്‍ ചിലത് ഈ വിഭാഗത്തില്‍ പെട്ടതാണ്. ഓ വിശദീകരണത്തില്‍ നിന്നു തന്നെ മുതവാത്തിറും മശ്ഹൂറും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാം.
ഹദീസില്‍ നിന്ന് ഖണ്ഡിതമായതും അല്ലാത്തതും
വുറൂദ് (നബി (സ)& സ്വഹാബിയില്‍ നിന്നും ഉത്ഭവിക്കുന്നു) എന്ന മാനദണ്ഡം പരിഗണിച്ച് മുതവാത്തിറും മഷ്ഹൂറും ഖണ്ഡിതമായ ഹദീസുകളാണ്. പക്ഷേ, മശ്ഹൂര്‍ നബി തങ്ങളുമായി നിവേദനം ചേരുന്നതില്‍ സംശയമുണ്േടക്കാവുന്നതിനാല്‍ മുതവാത്തിറിനു പിന്നിലാണ്. എന്നിരുന്നാലും സ്വഹാബികളിലും അതിന് പ്രബലത ലഭിക്കുന്നുണ്ട്. ആഹാദായ ഹദീസുകള്‍ ഖണ്ഡിതമല്ലെന്ന് വ്യക്തമാണ്.
ദലാലത്ത് (മതവിധികള്‍ ഹദീസിലൂടെ സ്ഥിരീകരിക്കപ്പെടുന്നു) എന്ന മാനദണ്ഡം വെച്ച് ഈ മൂന്ന് വിഭാഗത്തില്‍ വന്ന ഹദീസുകളും മറ്റൊരു അര്‍ഥമോ വ്യംഗ്യമായ വിശദീകരണങ്ങളോ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ദ്യോതിപ്പിക്കുന്നില്ലെങ്കില് ഖണ്ഡഇതമായഹദീസുകളിലാണ് ഉള്‍പ്പെടുന്നത്.
നബിയുടെ വാക്ക്, പ്രവൃത്തി (ഹദീസില്‍ നിന്നും) നമുക്ക് ബാധകമാവാത്തത്
നബി (സ)യുടെ വാക്കകളും പ്രവര്‍ത്തനങ്ങളും സമൂഹത്തിന് ബാധകമാവുന്നത് റസൂല്‍ (ദൈവസന്ദേശം കൈമാറേണ്ടവന്‍) എന്ന വിശേഷണത്തിലൂടെ ഉത്ഭൂതമായതും സമൂഹം പിന്തുടരേണ്ടതെന്ന ലക്ഷ്യത്തോടെ അവതരിക്കപ്പെട്ടതുമാണ്.
നബി തങ്ങള്‍, അല്ലാഹു പ്രത്യേകമായ ആരു ശറഅ് സഹിതം ജനങ്ങളിലേക്ക് നിയോഗിച്ച സാധാരാണക്കാരനാണ്. അല്ലാഹു നബിയോട് പറയാന്‍ കല്‍പ്പിക്കുന്നു. ?? ???? ??? ??? ????? ???? ???
അപ്പോള്‍ നബിതങ്ങളില്‍ നിന്നും മനുഷ്യപ്രകൃതമായി കാര്യങ്ങള്‍, നില്‍ക്കല്‍, ഇരിക്കല്‍, ഭോജനം, ഉറക്കം എന്നിവ ശറഇല്‍പെട്ടതല്ല. കാരണം അതൊരു പ്രവാചകനെന്ന നിലക്ക് നബി തങ്ങളുടെ പ്രവര്‍ത്തനമല്ലല്ലോ.
നബി തങ്ങളില്‍ നിന്ന് സംഭവിക്കുന്ന മാനുഷിക പരിചയങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അതും ശറഇല്‍ പെട്ടതല്ല.കച്ചവടം, കൃഷി, സൈനിക പരിശീലന പരിചരണങ്ങള്‍, രോഗ നിര്‍ണയവും മരുന്ന് നിര്‍ദ്ദേശവും തുടങ്ങിയവ നബി തങ്ങളുടെ മാനുഷിക പരിചയങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു യുദ്ധവേളയില്‍ പ്രവാചകര്‍ (സ) സൈന്യത്തോട് ഒരു നിശ്ചിത മേഖലയില്‍ തമ്പടിക്കാന്‍ പറഞ്ഞപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ അത് ശരിവെക്കാതിരിക്കുകയും അതിനേക്കാള്‍ യോജ്യമായ സ്ഥലം നബി തങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ അവിടന്ന് സന്തോഷപൂര്‍വ്വം അത് സ്വീകരിക്കുകയും അങ്ങോട്ട് സൈന്യത്തെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തത് ചരിത്രപ്രസിദ്ധമാണല്ലോ. മദീനയില്‍ നബി തങ്ങള്‍ വന്ന സമയം മദീനാനിവാസികളോട് ആ വര്‍ഷം പരാഗണം നിര്‍ത്തി വെക്കാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആ വര്‍ഷം ഈത്തപ്പഴം കുറയുകയാണുണ്ടായത്. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞത് : ഐഹിക കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് എന്നേക്കാള്‍ പരിചയം എന്നായിരുന്നു.
ഇനി നബി തങ്ങളില്‍ നിന്നും ഉല്‍ഭൂതമായ കാര്യങ്ങള്‍ നബിക്ക് പ്രത്യേകമായവയാണ് ശറഇല്‍ നിന്ന് ബോധ്യമായാല്‍ അത് നബിക്ക് സ്വന്തമായതും അവിടത്തെ പ്രത്യേകതയുമാണ്. മറ്റൊരാള്‍ക്ക് നബിയെ അത്തരം വിഷയങ്ങളില്‍ മാതൃകയാക്കാന്‍ പാടില്ല. നബി തങ്ങള്‍ നാലില്‍ കൂടുതല്‍സ്ത്രീകളെ ഒരേ സമയം വിവാഹം കഴിച്ചതും ശറഅ് രണ്ടു സാക്ഷികള്‍ ആവശ്യമുള്ളിടത്ത് ഖുസൈമ (റ) എന്ന സ്വഹാബിയുടെ സാക്ഷ്യം കൊണ്ട് മതിയാക്കിയതും ഇതിന് ഉദാഹരണങ്ങളാണ്.
ചുരുക്കത്തില്‍ മേലുദ്ധരിക്കപ്പെട്ട മൂന്ന് വേളകളില്‍ പ്രവാചകന്‍ (സ) നിന്നുണ്ടാവുന്ന വാക്കുകളും പ്രവര്‍ത്തനങ്ങളും ഹദീസില്‍ പെട്ടതാണെങ്കിലും നമുക്ക്പിന്തുടരല്‍ നിര്‍ബന്ധമായതോ മതവിധികളില്‍ പെടുന്നവയോ അല്ല. അവയില്‍ ചിലത് പ്രവാചക (സ)ന് നിര്‍ബന്ധമാണെങ്കിലും അല്ലാതെ പൊതുനിയമവത്കരണമെന്ന ലക്ഷ്യത്തോടെ നബിതങ്ങളില്‍ നിന്നും ഉണ്ടാവുന്നതു മാത്രമേ നമുക്ക് ബാധകമാകുന്നുള്ളൂ.

എന്താണ് ഹദീസ്?


നബി (സ) തങ്ങളുടെ വാക്ക്, പ്രവൃത്തി മൌനാനുവാദം എന്നിവക്കാണ്. ഹദീസ് എന്ന് പറയുന്നത്. മേലുദ്ധരണിയില്‍ നിന്ന് ഹദീസ് ഖൌലിയെന്നും ഫിഅ്ലി എന്നും തഖ്രീരിയെന്നും മൂന്നായി വേര്‍തിരിക്കാം.
വ്യത്യസ്ത സമയ സന്ദര്‍ഭങ്ങളില്‍ നബി (സ) തങ്ങള്‍പറഞ്ഞ വാക്കുകളെ ഖൌലിയെന്നും പ്രവര്‍ത്തനങ്ങളെ ഫിഅ്ലിയ്യെന്നും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് കൊണ്േടാ മൌനമവലംബിച്ച് കൊണ്േടാ നബി തങ്ങള്‍ നടത്തിയ മൌന അനുവാദങ്ങളെ തഖ്രീരി എന്ന് വിളിക്കുന്നു.
നബി തങ്ങളുടെ ഹദീസ് അടിസ്ഥാനാ അവലംബങ്ങളില്‍ രണ്ടാമത്തേതും തെളഇവാണെന്നതിനാല്‍ ലോക മുസ്ലിംകള്‍ ഐക്യകണ്ഠേനെ ഏകോപിച്ചതുമാണ്. ഹദീസിന്റെ പ്രബലതക്കനുസരിച്ച് ഹദീസ് പണ്ഡിതര്‍ സ്വഹീഹ്, ഹസന്‍, ളഈഫ് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഹദീസ് ഉദ്ധരിച്ചവരുടെ എണ്ണം അടിസ്ഥാനമാക്കി മുതവാത്തിര്‍, അസീസ്, മശ്ഹൂര്‍ തുടങ്ങി വകഭേദങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്.

08 March 2012

വിവാഹബന്ധത്തിലൂടെ നിഷിദ്ധമായവര്‍ (محرمية مصاهرة)


വംശം, മുലകുടി എന്നിവ മുഖേന ഒരു സ്ത്രീയെ വിവാഹം കഴിക്കല്‍ നിഷിദ്ധമാകുന്നതു പോലെ ചില 'കെട്ടുബന്ധങ്ങള്‍' മൂലവും ചിലര്‍ നിഷിദ്ധരാവും.
പിതാവിന്റെയും പിതാമഹാന്‍മാരുടെയും ഭാര്യമാര്‍, മകന്റെയും പൌത്രന്റെയും ഭാര്യമാര്‍, ഭാര്യയുടെ മാതാക്കള്‍ എന്നിവരൊക്കെ വിവാഹബന്ധം മൂലം നിഷിദ്ധമാക്കപ്പെടുന്നവരാണ്.
മേല്‍പറഞ്ഞ പിതാമഹന്‍മാര്‍ എന്നതില്‍ മാതാപിതാക്കളുടെ കുടുംബ മുലകുടി ബന്ധത്തിലുള്ള എല്ലാ പിതാക്കളും ഉള്‍പ്പെടും. മക്കള്‍, പേരമക്കള്‍ എന്ന് പറഞ്ഞതിലും ഉദ്ദേശിക്കുന്നത് മുലകുടി-കുടുംബപരബന്ധമാണ്.
പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളാണിതിന് തെളിവ്. (ولا نتكحوا ما نكح آباءكم من النساء إلا ما قد سلف أنه كان فاحشة ومغنا وساء سبيلا)(سورة النساء:3ന22)
(وحلائل أبناءكم اللذين من أصلابكم)(سورة النساء: 4ന22)
സൂറത്തുന്നിസാഇലെ 22,23 എന്നീ സൂക്തങ്ങളില്‍ അല്ലാഹു ഇക്കാര്യങ്ങളൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
അതുപോലെ, സ്വന്തം ഭാര്യുയുടെ മറ്റു സന്താനങ്ങള്‍ ചില സമയങ്ങളില്‍ നിഷിദ്ധമാകും. അഥവാ ഭാര്യയുമായി ഒരാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അവളുടെ സന്താനങ്ങളൊക്കെ ഇയാള്‍ക്ക് നിഷിദ്ധമാവും. എന്നാല്‍ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ ഭാര്യ ഒഴിവായ ശേഷം അവളുടെ തന്റേതല്ലാത്ത മകളെ വിവാഹം ചെയ്യാവുന്നതാണ്.
ഖുര്‍ആന്‍ പറയുന്നു: (وربائبكم اللاتي في حجوركم من نسائكم اللاتي دخلتم بهن فإن لم تكونوا دخلتم بهن فلا جناح عليكم) (نساء:23))
'നിങ്ങളുടെ സംരക്ഷണത്തിലുള്ള നിങ്ങളുടെ ഭാര്യമാരുടെ മറ്റു സന്താനങ്ങള്‍, ഭാര്യയുമായി നിങ്ങള്‍ ബന്ധപ്പെടുന്ന പക്ഷം, നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടും. ആ ഭാര്യയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവര്‍ക്ക് ശേഷം ആ മക്കളെ വിവാഹം ചെയ്യാവുന്നതാണ്.' (23-ാം സൂക്തം സൂറത്തുന്നിസാഅ്)
എന്നാല്‍ ശാഫിഈ വീക്ഷണ പ്രകാരം, വ്യഭിചാരം കൊണ്ട് കെട്ട് ബന്ധം സ്ഥാപിക്കപ്പെടുകയില്ല. അഥവാ ഒരു സ്ത്രീയെ വ്യഭിചരിച്ചു എന്ന കാരണം കൊണ്ട് മേല്‍ സൂചിപ്പിക്കപ്പെട്ട അവളുടെ ഉമ്മമാര്‍, മക്കള്‍ എന്നിവരൊന്നും ഹറാമാവുകയില്ല എന്നര്‍ത്ഥം.
പ്രവാചകന്‍ (സ)ന്റെ ഒരു ഹദീസാണിതിന്നാധാരം
വ്യഭിചരിക്കപ്പെട്ട സ്ത്രീയുടെ മകളെ വിവാഹം കഴിക്കട്ടെ എന്നൊരാള്‍ ചോദിച്ചപ്പോള്‍ അതിന് സമ്മതമായി പ്രവാചകന്‍ (സ) പറഞ്ഞു. (لا يحرم الحرام الحلال)
നിഷിദ്ധമായ പ്രവര്‍ത്തി അനുവദനീയമായത് ഇല്ലാതാകുന്നില്ല. (أخرجه البيهقي، ابن ماجه عن ابن عمر رضي الله عنه)

വലീമത് (വിവാഹ സല്‍ക്കാരം)

 



വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാരം ഇസ്ലാമില്‍ സുന്നത്താകുന്നു. അനസ് (റ) പറയുന്നു: അബ്ദുര്‍റഹ്മാനുബനു ഔഫിന്റെ വസ്ത്രത്തില്‍ സ്വിഫ്റതിന്റെ അടയാളം കാണാനിടയായപ്പോള്‍ നബി (സ) തങ്ങള്‍ ചോദിച്ചു: എന്താണിത്? അപ്പോല്‍ അദ്ദേഹം പറഞ്ഞു. ഒരു നവാത് സ്വര്‍ണം കൊണ്ട് ഞാന്‍ ഒരു സ്ത്രീയെ വിവാഹം ചെയ്തിട്ടുണ്ട്. അപ്പോള്‍ നബി (സ) തങ്ങളുടെ മറുപടി ഇതായിരുന്നു. 'അല്ലാഹു നിനക്ക് ബര്‍ക്കത്ത് ചെയ്യട്ടെ, ഒരു ആടെങ്കിലും അറുത്ത് നീ വിവാഹ സദ്യ ഒരുക്കുക' (ബുഖാരി, മുസ്ലിം)
അനസ് (റ) പറയുന്നു: നബി (സ) തങ്ങള്‍ സ്വഫിയ്യ (റ) ബീവിയെ വിവാഹം ചെയ്തപ്പോള്‍ കാരക്കയും സുവൈഖ് നല്‍കി വിവാഹ സദ്യ ഒരുക്കിയിരുന്നു. (മുസ്ലിം)
അലി (റ) ഫാഥിമ (റ)യെ വിവാഹം ചെയ്യാനൊരുങ്ങിയപ്പോള്‍ നബി (സ) തങ്ങള്‍ ഇങ്ങനെ പറയുകയുണ്ടായി. പുതുമാരന്‍ വലീമത് നല്‍കേണ്ടതത്യാവശ്യമാണ്. (അഹ്മദ്)
ഹലാലായ വിവാഹം പരസ്യമാകുന്നതോടൊപ്പം വിവാഹത്തിന് സന്തോഷമുണ്ടാക്കാനും ഇത് സഹായിക്കുന്നു. നബി (സ) തങ്ങള്‍ പറഞ്ഞു: ഹറാമിന്റെയും ഹലാലിന്റെയും ഇടയിലുള്ള വ്യത്യാസം ദഫ് മുട്ടലും പരസ്യമാക്കലുമാകുന്നു. (തുര്‍മുദി)
ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെയും കാണാം.
أعلنوا هذا النكاح واجعلوه في المساجد واضربوا عليه بالدفوف – رواه الترمذي
(നിങ്ങള്‍ നികാഹിനെ പരസ്യമാക്കുക, അത് പള്ളിയില്‍ വെച്ച് നടത്തുകയും ദഫ്മുട്ടി പരസ്യപ്പെടുത്തുകയും ചെയ്യുക) (തുര്‍മുദി)
സംഘടിക്കുക (الوليم) എന്നര്‍ത്ഥമുള്ള പദത്തിന് വന്നതിനാല്‍ സന്തോഷകരമായ കാര്യങ്ങള്‍ക്കോ മറ്റോ നല്‍കപ്പെടുന്ന ഏതു സദ്യക്കും 'വലീമത്' എന്ന് പറയപ്പെടുന്നുണ്ടെങ്കിലും 'വിവാഹസദ്യ'ക്കാണ് ഇത് അധികവും ഉപയോഗിക്കാറ്. (മുഗ്നി, മുഹ്താജ്)
തന്റേടമുള്ളവരാണിത് നല്‍കേണ്ടത്.

എപ്പോള്‍ നടത്തണം?

നികാഹിന്റെ അഖ്ദ് നടന്നതിന് ശേഷമേ വലീമത്ത് സുന്നത്തൂള്ളൂ. അപ്പോള്‍ അതിന് മുമ്പുള്ള സല്‍ക്കാരത്തിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ആ ക്ഷണം സ്വീകരിക്കല്‍ നിര്‍ബന്ധമില്ല എന്നാല്‍ സംയോഗത്തിന് ശേഷമാണ് സദ്യകൊടുക്കല്‍ ഏറ്റവും നല്ലത്. കാരണം നബി (സ) തങ്ങള്‍ തങ്ങളുടെ ഭാര്യമാരെ വിവാഹം ചെയ്തപ്പോഴെല്ലാം ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. അപ്പോള്‍ നബിചര്യ പിന്‍പറ്റലുമുണ്ടിതിന്. ഥലാഖ് കൊണ്ടോ മരണം കൊണ്ടോ കാലദൈര്‍ഘ്യം കൊണ്ടോ വലീമത്തിന്റെ സുന്നത്ത് നഷ്ടപ്പെടാത്തത് കൊണ്ട് എപ്പോഴും നടത്താവുന്നതാണ്. (തുഹ്ഫ: 7/424)
ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി ഒരു വലീമത്ത് മതിയെന്നാണ് അദ്റഈ ഇമാമിന്റെ അഭിപ്രായമെങ്കിലും ഓരോ ഭാര്യമാര്‍ക്കും വ്യത്യസ്ത വലീമത്ത് നടത്തണമെന്നാണ് പ്രബലാഭിപ്രായം. (തുഹ്ഫ: 7/421)
വലീമത്ത് രാത്രിയിലാവലാണ് സുന്നത്ത്. കാരണം രാത്രി നല്‍കപ്പെട്ട ഒരു അനുഗ്രഹത്തിന്റെ പകരമാണല്ലോ ഇത്. (فإذا طعمتم فانتشروا)

അസ്വീകാര്യമായ വിവാഹങ്ങള്‍ (الأنكحة الباطلة)





1. 'മുത്അ' വിവാഹം:

ഇസ്ലാം നിരോധിച്ചതാണിത്. കാരണം അല്‍പകാലത്തേക്ക് കല്യാണം കഴിക്കല്‍ അനുവദനീയമല്ല. അല്‍പകാലത്തേക്ക് മാത്രം വിവാഹം കഴിക്കുക എന്നത് ആദ്യകാലത്ത് ഇസ്ലാം അനുവദിച്ചിരുന്നു. പിന്നീട് പ്രവാചകന്‍ (സ) നിരോധിച്ചു. സമയം കണക്കാക്കി വിവാഹം കഴിക്കുന്നത്, അത് ആയിരം വര്‍ഷത്തേക്കാണെങ്കിലും ശരി ഹറാമാണ്.

2. ഇഹ്റാം കെട്ടിയവന്റെ വിവാഹം

ഹജ്ജ്, ഉംറ എന്നിവക്കായി ഇഹ്റാം കെട്ടിയ ഒരാള്‍ ആ സമയത്ത് വിവാഹം കഴിക്കാന്‍ പാടുള്ളതല്ല.
(لا ينكح المحرم ولا ينكح) എന്ന ഹദീസാണിതിന് തെളിവ്. 'ഇഹ്റാം കെട്ടിയ ഒരാള്‍ വിവാഹം കഴിക്കുകയോ കഴിക്കപ്പെടുകയോ ഇല്ല' എന്നര്‍ത്ഥം. എന്നാല്‍ ഇഹ്റാമിന്റെ സമയത്ത് ഭാര്യയെ മടക്കി എടുക്കുക, വിവാഹത്തിന് സാക്ഷി നില്‍ക്കുക തുടങ്ങിയവയൊന്നും വിരോധമോ തടസ്സമോ ഇല്ല.

3. രണ്ടു പേര്‍ ഒരേ സമയം ഒരു സ്ത്രീയെ വിവാഹം ചെയ്യല്‍:

ഇക്കാര്യവും ഇസ്ലാം വിലക്കിയതാണ്. കാരണം ബഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നില്ല. എന്നാല്‍ ഒരാള്‍ക്ക് സ്ത്രീയെ വിവാഹം കഴിപ്പിച്ച് കൊടുത്ത ശേഷമാണ് അടുത്ത ആള്‍ക്ക് വിവാഹം കഴിപ്പിച്ച് കൊടുക്കുന്നതെങ്കില്‍ ആദ്യം വിവാഹം സ്വീകരിച്ച ആള്‍ ഭര്‍ത്താവായിത്തീരും.

4. ഇദ്ദ ഇരിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യുക

ഥലാഖ്, മരണം തുടങ്ങിയ കാരണങ്ങള്‍ മൂലം ഇദ്ദ ഇരിക്കുന്ന സ്ത്രീയെ ഇദ്ദാ കാലയളവില്‍ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. ഇസ്ലാം അനുവദിക്കുന്നില്ല.
5. മുസ്ലിം അവിശ്വാസിയെ വിവാഹം ചെയ്യുക

ബിംബാരാധിക, മജൂസി, സൂര്യാരാധിക, ചന്ദ്രാരാധിക തുടങ്ങിയവരെയൊക്കെ വിവാഹം കഴിക്കല്‍ ഹറാമാണ്. (ولا تنكحوا المشركات حتى يؤمن)(البقرة: 221)
'നിങ്ങള്‍ അവിശ്വാസികളെ വിവാഹം ചെയ്യരുത്. അവര്‍ വിശ്വാസികളായിത്തീരുന്നത് വരെ' എന്ന ഖുര്‍ആനിക വാക്യം ആണ് ഇതിന്നവലംബം.

വേദഗ്രന്ഥ വിശ്വാസികള്‍ ?

അഹ്ലുകിതാബ് (വേദഗ്രന്ഥക്കാര്‍) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍ എന്നീ വിഭാഗങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് ഇസ്ലാം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
വേദഗ്രന്ഥം എന്നത് കൊണ്ട് ഖുര്‍ആന്‍ അര്‍ത്ഥമാക്കുന്നത് തൌറാതും ഇന്‍ജീലുമാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യാനികളും ജൂതന്‍മാരുമാണതിന്റെ താല്‍പര്യം എന്നര്‍ത്ഥം. ചില നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഇവരെ വിവാഹം കഴിക്കല്‍ അനുവദനീയമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സൂറതുല്‍ മാഇദയിലെ അഞ്ചാം സൂക്തത്തില്‍ അല്ലാഹു പറയുന്നു. (والمحصنات من الذين أوتو الكتاب من قبلكم) നിങ്ങള്‍ക്ക് മുമ്പേ വേദങ്ങള്‍ നല്‍കപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് പതിവൃതകളായ സ്ത്രീകളെയും (നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു) എന്ന് സാരം. ഇരുകൂട്ടര്‍ക്കും ഇസ്ലാം വ്യത്യസ്ത നിബന്ധനകള്‍ നിര്‍ണയിച്ചിട്ടുണ്ട്.

ജൂതമതക്കാര്‍

ജൂതമതം ദുര്‍ബലപ്പെടുത്തപ്പെട്ട ശേഷം ഇവളുടെ പ്രപിതാക്കളാരും ആ മതത്തില്‍ ചേര്‍ന്നിട്ടില്ലെങ്കില്‍ ഈ സ്ത്രീയെ വിവാഹംചെയ്യല്‍ അനുവദനീയമാണ്. അഥവാ യഥാര്‍ത്ഥ ജൂതമത വിശ്വാസിയാണെങ്കില്‍ ആ പരമ്പരയില്‍ കണ്ണിയാണിവളെങ്കില്‍ വിവാഹബന്ധത്തിലേര്‍പ്പെടാവുന്നതാണ്.

ക്രിസ്ത്യാനികള്‍

വേദഗ്രന്ഥ വിശ്വാസികളായ ക്രിസ്ത്യാനികളെ വിവാഹം ചെയ്യാന്‍ ഇസ്ലാം നിയമമാക്കിയത്. ക്രിസത്യന്‍ മതം ദുര്‍ബലപ്പെടുത്തപ്പെട്ട ശേഷം ഇവളുടെ പ്രപിതാക്കള്‍ ആദ്യം ആ മതത്തില്‍ പ്രവേശിച്ചിട്ടില്ല എന്ന് ഉറപ്പുണ്ടായിരിക്കണമെന്നതാണ്. എങ്കില്‍ മാത്രമേ ക്രിസ്ത്യാനിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നുള്ളൂ എന്നര്‍ത്ഥം. എങ്കിലും ഇവരെ വിവാഹം ചെയ്യല്‍ ശാഫിഈ വീക്ഷണപ്രകാരം കറാഹത്താകുന്നു.

6. മുസ്ലിം സ്ത്രീയെ അവിശ്വാസി വിവാഹം കഴിക്കല്‍

ഇത് ഒരിക്കലും അനുവദനീയമല്ലെന്നാണ് പണ്ഡിതമതം. മേല്‍പറഞ്ഞ 'ولا تنكحوا المشركين' അവിശ്വാസികളെ നിങ്ങള്‍ വിവാഹം കഴിക്കരുത് എന്ന ഖുര്‍ആനിക സൂക്തമാണിതിന്നാധാരം.

7. മതപരിത്യാഗം ചെയ്ത സ്ത്രീ (مرتدة)

ഇസ്ലാമില്‍ നിന്നും പുറത്ത് പോയ സ്ത്രീയെയും വിവാഹം കഴിക്കാന്‍ പാടില്ല. അവള്‍ വിശ്വാസി അല്ല എന്നതാണ് കാരണം.
ഇനി വിവാഹ ശേഷം ബന്ധപ്പെടുന്നതിന് മുമ്പായി ഭാര്യ ഭര്‍ത്താക്കളില്‍ നിന്ന് ആരെങ്കിലും ഒരാള്‍ മുര്‍തദ്ദായാല്‍ നികാഹ് അസാധുവാകുന്നതാണ്. എന്നാല്‍ ബന്ധപ്പെട്ട ശേഷമാണെങ്കില്‍ ഇദ്ദ ഇരിക്കുന്ന സമയത്തിനകം തിരിച്ച് വന്നാല്‍ പുനര്‍ നികാഹ് നടത്തേണ്ടതില്ല. പഴയ നികാഹില്‍ തന്നെ തുടരാം. എന്നാല്‍ ഇദ്ദയുടെ കാലയളവിലും ഇവര്‍ ഒന്നിച്ചില്ലെങ്കില്‍ - ഇസ്ലാമിലേക്ക് വന്നില്ല - നികാഹ് അസാധുവാകുക തന്നെ ചെയ്യും. പിന്നീട് മുസ്ലിമായാലും രണ്ടാമത് വിവാഹം നടത്തേണ്ടതാണ്.