ഇസ്ലാമിനു മുമ്പും ലോകത്ത് വൈജ്ഞാനികവും ധൈഷണികവുമായ സംരംഭങ്ങളുണ്ടായിരുന്നു. പ്രാചീന സംസ്കാരങ്ങളുടെയും നാഗരികതളുടെയും ഈറ്റില്ലവും കളിത്തൊട്ടിലുമായിരുന്ന ചൈന, ഈജിപ്ത്, ഗ്രീസ്, ഭാരതം തുടങ്ങിയ നാടുകളില്‍ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന മാനുഷിക മേധാവികാസത്തിന്റെയും വൈജ്ഞാനിക വെട്ടത്തിന്റെയും ഝടിതിയിലുള്ള ഗമനമായിരുന്നു ഇതിന് നിമിത്തമായി ഭവിച്ചത്. അപൂര്‍ണവും അന്ധവിശ്വാസപങ്കിലവും എന്നാല്‍ ചിതറിക്കിടക്കുന്നതുമായിരുന്ന ഈ ജ്ഞാനങ്ങള്‍ക്ക് ശാസ്ത്രീയത കല്‍പിച്ച് പൂര്‍ണതയും കൃത്യതയും വരുത്തിയത് മുസ്ലിംകളാണ്. ഇവരില്‍ നിന്നാണ് ശേഷം യൂറോപ്പ്, പ്രാചീന ജ്ഞാനങ്ങള്‍ പഠിച്ചതും ലോകത്ത് പ്രചരിപ്പിച്ചതും.
ഏഴാം
നൂറ്റാണ്ടു മുതല്‍ എട്ടു നൂറ്റാണ്ടുകാലം ശാസ്ത്രം മുസ്ലിംകുത്തകയായിരുന്നു.
ചരിത്രത്തിലെ ഈ സുവര്‍ണഘട്ടത്തിലാണ് ശാസ്ത്രം ശാസ്ത്രമായതും ലോകമതിന്റെ
ഫലങ്ങള്‍ നുകര്‍ന്നതും. ക്രിസ്തുവര്‍ഷം 610 ല്‍ ഖുര്‍ആനവതരണം
ആരംഭിച്ചതോടെയാണീ പ്രവാഹം തുടങ്ങുന്നത്. എന്നാല്‍ ലോകത്തിന്റെ പല
ഭാഗങ്ങളിലായി ആറാം നൂറ്റാണ്ടിലും അതിനുമുമ്പുമുള്ള ശാസ്ത്രവും
പ്രസ്തവ്യമാണ്. 528 കാലത്ത് സെന്റ് ബെനഡിക്റ്റ് ക്രിസ്ത്യന്‍ ധാര്‍മിക
പുരോഗതി ലക്ഷ്യമാക്കി മോണ്ടെ കാസ്സിനോ മഠം സ്ഥാപിച്ചതോടെ അല്‍പമായെങ്കിലും
അവിടെ വിജ്ഞാനത്തിന് സ്ഥാനം വര്‍ധിക്കുകയായിരുന്നു. പത്താം നൂറ്റാണ്ടുവരെ
ജ്ഞാനത്തിനും ചിന്തക്കും മുന്‍ഗണന നല്‍കിയ ഇവര്‍ സമൂഹത്തിലെ
നെറികേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ശ്രമങ്ങളാരംഭിച്ചു. 590 കളില്‍
ജീവിച്ചിരുന്ന മധ്യകാല പൌരോഹിത്യത്തിന്റെ പിതാവ്വൈജ്ഞാനിക പരിപോഷണത്തിനു
വേണ്ടി യത്നിച്ചിരുന്നു. ഇതുവഴി ദൈവശാസ്ത്രത്തില്‍ അദ്ദേഹം
ഗ്രന്ഥങ്ങളെഴുതി. ക്രൈസ്തവര്‍ക്കിടയിലെ അതിരുകവിഞ്ഞ ആശ്രമവാസ
സമ്പ്രദായത്തിനെതിരിലും ചര്‍ച്ച് മ്യൂസിക്കിനെതിരിലും ശബ്ദമുയര്‍ത്തി.
പേര്‍ഷ്യയില്‍ മസ്ഡാക്ക് 520 കാലങ്ങളില്‍ മസ്ഡാക്കൈറ്റ് ചിന്തകള്‍ക്ക്
പ്രചാരം നല്‍കിക്കൊണ്ടിരുന്നു. പൌരസ്ത്യ ദേശങ്ങളില്‍ തകൃതിയായിത്തന്നെ
മഹായാനാ ബുദ്ധിസം പ്രചരിച്ചുകൊണ്ടിരുന്ന സമയമായിരുന്നു ഇത്. ഇന്ത്യയില്‍
നിന്ന് തുടങ്ങി ചൈനയിലൂടെ ബുദ്ധമതത്തിന് ശക്തമായ സ്വാധീനം ലഭിച്ചു.
ബുദ്ധമതജ്ഞാനത്തിന്റെ വികിരണ കേന്ദ്രമായി 520 കളില്‍ നിര്‍മിക്കപ്പെട്ട
ബോദ്ധിധര്‍മ എന്ന ബുദ്ധിസ കലാലയം ഇന്നും വിസ്മരിക്കപ്പെടാതെ ശേഷിക്കുന്നു.
ഇക്കാലത്ത് പ്രസിദ്ധ ഇന്ത്യന്‍ ബുദ്ധിസ്റുകളായ പരമാര്‍ഥയും ജൈനഗുപ്തയും
തുര്‍ക്കികള്‍ക്കിടയിലും ചൈനയിലും ജീവിച്ച് ബുദ്ധമതത്തിന്റെ പ്രചാരണാര്‍ഥം
ഒരുപാട് സംസ്കൃത കൃതികള്‍ ചൈനീസിലേക്കും ടര്‍ക്കിഷിലേക്കും ഭാഷാന്തരം
നടത്തിക്കൊണ്ടിരുന്നു.
കാലങ്ങളോളം
പ്രോജ്ജ്വലിച്ച് നിന്നിരുന്ന ഗ്രീസിലെ ഏതന്‍സ് പാഠശാല 529 ല്‍ അടച്ചു.
ബി.സി. ഏഴാം നൂറ്റാണ്ടു മുതല്‍ പരബന്ധങ്ങളിലൂടെ നേടിയെടുത്ത ശാസ്ത്രീയ
ധൈഷണിക കുതിപ്പുകള്‍ ക്രമേണ മന്ദീഭവിക്കുകയായിരുന്നിവിടെ.
ശാസ്ത്രീയാടിസ്ഥാനങ്ങള്‍ക്ക് ഉയിരൂതപ്പെട്ട കാലമായിരുന്നു ഇവരുടേത്.
ടാലീസും ഹിപ്പോക്രാറ്റസും പൈതഗോറസും പ്ളാറ്റോയും അരിസ്റോട്ടിലും
സോക്രട്ടീസുമായിരുന്നു ഇക്കാലത്തെ പ്രധാന വിശാരദന്മാര്‍. തങ്ങളുടെ
പാഠശാലകളിലിരുന്ന് അവര്‍ ഭൌതികവും ആധ്യാത്മികവുമായ ജ്ഞാനങ്ങള്‍ ലോകര്‍ക്ക്
കൈമാറിക്കൊണ്ടിരുന്നു. ബി.സി. നാലാം ശതകങ്ങളില്‍ ജീവിച്ച പ്ളാറ്റോ തന്റെ
ആശയങ്ങളെ റിപ്പബ്ളിക്കയിലൂടെ പുറത്തുവിട്ടു. ഗ്രീക്ക് ദാര്‍ശനികരില്‍
വിശുദ്ധനായിരുന്ന അദ്ദേഹം ആദര്‍ശ രാഷ്ട്ര സങ്കല്‍പവും ആശയസിദ്ധാന്തവും
തത്ത്വചിന്തക്ക് സംഭാവന നല്‍കി.
റോമാസാമ്രാജ്യത്തിനു
കീഴിലായിരുന്ന കിഴക്കന്‍ മധ്യധരണ്യാഴി പ്രദേശങ്ങള്‍ മുസ്ലിംകള്‍ക്ക്
അധീനപ്പെട്ടതോടെ യവന ചിന്തകള്‍ അറബികള്‍ക്കിടയില്‍ ശക്തമായ പ്രചാരം നേടി.
യവനജ്ഞാനികളുടെയും മറ്റും കൃതികള്‍ പലവഴികളിലൂടെയായി അറബികള്‍ക്ക് ലഭിച്ചു.
മിക്ക അറബി ദാര്‍ശനികരും അരിസ്റോട്ടിലിയന്‍ ചിന്തകള്‍ക്കായിരുന്നു
പ്രാമുഖ്യം നല്‍കിയിരുന്നത്. യവനചിന്തകളുടെ മുഖ്യധാരയായി പ്ളാറ്റോയെ അവര്‍
കരുതിയിരുന്നില്ല. എന്നാല്‍ പ്രസിദ്ധ യൂറോപ്യന്‍ ചിന്തകന്‍ സെന്റ്
അഗസ്റിന്‍ പ്ളാറ്റോണിയന്‍ ചിന്തകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്.
പല
നവ പ്ളാറ്റോണിയന്‍ ദര്‍ശനങ്ങളും മുസ്ലിംചിന്തക്ക് വിധേയാമായിട്ടുണ്ട്.
ആശയവൈപുല്യവും ഭാഷാകാഠിന്യവും വകവെക്കാതെ അറബികള്‍ അവ പഠിച്ചു. ഗാലന്റെ
എട്ട് വാല്യങ്ങളുള്ള യവനതത്ത്വചിന്താസംഗ്രഹത്തിന്റെ ഗ്രീക്ക് മൂലം എവിടെയും
കാണാതായപ്പോഴും ഒരു കോപ്പി അറബ് ദാര്‍ശനികനായ ഹുനൈനുബ്നു
ഇസ്ഹാഖിന്റെയടുത്തുണ്ടായിരുന്നു. പിന്നീട് ഹുനൈന്‍ രചിച്ച 'മാ തുര്‍ജിമ
മിന്‍ കുതുബി ജാലിനൂസ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഗാലനെ സവിസ്തരം
പ്രതിപാദിക്കുന്നുണ്ട്. ഗാലന്റെ വൈദ്യശാസ്ത്രചിന്തകളും ഹുനൈന്‍ സമാഹരിച്ചു.
ഗാലന്റെ ഇതര കൃതികളിലൂടെയാണ് പ്ളാറ്റോയുടെ പല ഉദ്ധരണികളും ചിന്തകളും
അറബികള്‍ അറിയുന്നതുതന്നെ.
529 ലെ ഏതന്‍സ്
പാഠശാലയുടെ തകര്‍ച്ച പേര്‍ഷ്യയിലെ ജന്തിഷാപൂര്‍ പഠനകേന്ദ്രത്തിന്റെ
ഉയര്‍ച്ചക്ക് നിമിത്തമായി. ഇവിടെ തത്ത്വചിന്തയും വൈദ്യശാസ്ത്രവും
തഴച്ചുവളര്‍ന്നു. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലം മുസ്ലിംകള്‍ പേര്‍ഷ്യ
കീഴടക്കിയതോടെ ജന്തിഷാപൂര്‍ പഠനകേന്ദ്രവും മുസ്ലിംകള്‍ക്ക് കീഴിലായി.
ഗ്രീസിലെയും അലക്സാണ്ട്രിയയിലെയും പ്രതാപം അസ്തമിച്ചതിനുശേഷം അക്കാലത്തെ
ഏറ്റവും വലിയ വൈദ്യപഠന കേന്ദ്രം ഇതായിരുന്നു. അലക്സാണ്ട്രിയയില്‍ നിന്ന്
മതഭ്രഷ്ട് കല്‍പിച്ച് ആട്ടിയോടിക്കപ്പെട്ട നസ്റോറിയന്‍ ക്രൈസ്തവരാണ്
ഇവിടത്തെ വൈദ്യശാസ്ത്രപഠനത്തിന് നേതൃത്വം നല്‍കിയിരുന്നത്. സസാനിദ്
രാജാക്കന്മാരുടെ ഒത്താശയോടെ അവര്‍ ഗ്രീക്ക് സംസ്കൃത ഗ്രന്ഥങ്ങള്‍
പേര്‍ഷ്യന്‍, സിറിയന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം നടത്തി. പേര്‍ഷ്യ
കീഴിലായതോടെ ജന്തിഷാപൂരിലെ ഭിഷഗ്വരന്മാരും മുസ്ലിംകള്‍ക്ക് കീഴില്‍ വന്നു.
അമവീ ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസ് മാസര്‍വൈഹി എന്ന ജൂതനോട് അഹ്റോന്റെ
പാണ്ടെക്റ്റ് (ജമിറലര ീള അവൃീി) എന്ന കൃതി അറബിയിലേക്ക് ഭാഷാന്തരം
നടത്താന്‍ പറഞ്ഞതൊഴിച്ചാല്‍ അബ്ബാസീ ഭരണകാലം വരെ വൈദ്യശാസ്ത്രത്തില്‍ വലിയ
പുരോഗതിയൊന്നുമില്ലായിരുന്നു. അബ്ബാസീ കാലത്തുതന്നെ ജാബിറുബ്നു ഹയ്യാന്‍
വൈദ്യത്തിലും രസതന്ത്രത്തിലും അവഗാഹം നേടിയിരുന്നെങ്കിലും അവയെക്കുറിച്ച്
പഠനം നടത്തപ്പെട്ടില്ല.
പ്രഗത്ഭരായ
ഭിഷഗ്വരന്മാരുടെ നിരവധി തലമുറക്ക് ജന്മം നല്‍കിയ ജന്തിഷാപൂരിലെ പ്രസിദ്ധ
വൈദ്യകുടുംബമാണ് ബക്തിഷ് കുടുംബം. ഒരിക്കല്‍ അബ്ബാസീ രണ്ടാം ഖലീഫ
മന്‍സ്വൂറിന് ശക്തമായ രോഗം പിടിപെട്ടു. ചികിത്സക്കായി ബക്തിഷു കുടുംബത്തിലെ
വൈദ്യനെ വിളിക്കാന്‍ തീരുമാനമായി. ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ജുര്‍ജിഷ്
ബ്നു ബക്തിഷ് ബഗ്ദാദിലെത്തി. രാജാവിനെ ചികിത്സിച്ചു തിരിച്ചുപോയി. അതേ സമയം
ജിബ്റാഈല്‍ ബ്നു ബക്തിഷ് ബഗ്ദാദില്‍ തന്നെ സ്ഥിരതാമസമാക്കാന്‍
തീരുമാനിച്ചു. പുരോഗമിച്ചുകൊണ്ടിരുന്ന ബഗ്ദാദിന് ഇത് ഏറെ നേട്ടമായി.
അവരവിടെ ചികിത്സാലയങ്ങള്‍ തുടങ്ങി. പൊതുജനം വൈദ്യത്തില്‍ ബോധനം
നല്‍കപ്പെട്ടു. ജന്തിഷാപൂരിലെ ഭിഷഗ്വരന്മാരുടെ വൈദഗ്ധ്യം മനസ്സിലാക്കിയ
അബ്ബാസികള്‍ ഗ്രീക്ക് വൈദ്യം തങ്ങളുടെ രാഷ്ട്രത്തില്‍ പഠിപ്പിക്കാനും
മുസ്ലിംകള്‍ക്കത് പരിചയപ്പെടുത്താനും അവരെ ഒന്നടങ്കം ബഗ്ദാദിലേക്ക്
ക്ഷണിച്ചു. താമസിയാതെ അബ്ബാസീ ഖലീഫമാരുടെയും ഒരുപാട് മന്ത്രിമാരെ സംഭാവന
ചെയ്ത ബര്‍മകി കുടുംബത്തിന്റെയും ഒത്താശയോടെ ജന്തിഷാപൂരിലെ ഭിഷഗ്വര കുടുംബം
ബഗ്ദാദിലേക്ക് പ്രവഹിച്ചു. ഇതോടെ ബഗ്ദാദ് ലോകത്തെ ഏറ്റവും വലിയ
വൈദ്യശാസ്ത്ര കേന്ദ്രമായി.
ഇന്ത്യയില്‍
ജ്ഞാനങ്ങളുടെ കൈമാറ്റത്തിന് ബുദ്ധ യൂണിവേഴ്സിറ്റികള്‍ വളരെ നൂറ്റാണ്ടുകള്‍
മുമ്പുതന്നെ നിര്‍മിക്കപ്പെട്ടിരുന്നു. നളന്ദ (ചമഹമിറമ), വലഭി (ഢമഹമയവശ)
തുടങ്ങിയ ഈ ഗണത്തിലെ സര്‍വകലാശാലകള്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ
വിദ്യാകേന്ദ്രങ്ങളായി മാറി. ഔഷധശാസ്ത്രത്തിലും രസതന്ത്രത്തിലും ഗണിതത്തിലും
ഗോളശാസ്ത്രത്തിലും എന്നല്ല, എഞ്ചിനീയറിംഗിലും സാങ്കേതിക വിദ്യയിലും വരെ
ഇക്കാലത്തെ ഇന്ത്യക്കാര്‍ അഗ്രഗണ്യരായിരുന്നു. ആര്യഭടന്‍ (476), ലതാദേവ,
വരാഹമിഹിറ (ഢമൃമവമാശവശൃമ) തുടങ്ങിയ ജ്ഞാനപടുക്കളായിരുന്നു അന്നീ
വിദ്യാഭ്യാസ മേഖലകള്‍ കൈകാര്യം ചെയ്തിരുന്നത്. വാഗ്ബത്ത എന്ന യുവ ഇന്ത്യന്‍
ഭിഷഗ്വരനും ആറാം നൂറ്റാണ്ടിന്റെ സംഭാവനയായിരുന്നു.
ഇക്കാലത്ത്
വരാഹമിഹിറ രചിച്ച ഗണിതത്തിലെയും ഗോളശാസ്ത്രത്തിലെയും ഗ്രന്ഥങ്ങളാണ്
അന്നത്തെ ഇവ്വിഷയകമായ ഏറ്റവും വലിയ പഠനങ്ങള്‍. ഇന്ത്യന്‍ ത്രികോണമിതി
(ഠൃശഴീിീാലൃ്യ), ജ്യോതിഷം (അൃീഹീഴ്യ) എന്നിവയുടെയും ഗ്രീക്ക് ത്രികോണമിതി,
ജ്യോതിഷം എന്നിവയുടെയും ഒരു സങ്കരരൂപമായിരുന്നു ഇത്. പതിനൊന്നാം
നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ രണ്ട് ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെ
വിമര്‍ശിച്ച് അല്‍ബിറൂനി അവയുടെ വിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഗണിതത്തില്‍
ചൈന മുന്നേറിക്കൊണ്ടിരുന്ന ഇക്കാലത്തുതന്നെ ഇന്ത്യന്‍ ഗോളശാസ്ത്രവും
ചൈനയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു.
മഹാനായ
സസാനിയന്‍ രാജാവ് അനൂശിര്‍വാന്‍ ചക്രവര്‍ത്തിക്ക് കീഴില്‍ ജന്തിഷാപൂര്‍
പുരോഗതിയുടെ പരമകോടി പ്രാപിച്ച സമയമായിരുന്നു ഇത്. നെസ്റോറിയന്‍
വിഭാഗത്തില്‍ പെട്ട ക്രൈസ്തവര്‍ ഇതിനെ ജ്ഞാനത്തിന്റെ കേന്ദ്രമാക്കി
മാറ്റിയിരുന്നു. (അനൂശിര്‍വാന്‍ പേര്‍ഷ്യ ഭരിക്കുന്ന കാലത്തായിരുന്നു
മക്കയില്‍ നബി-സ്വ-യുടെ ജനനം.) 489 കളില്‍ ഏദസ്സ(ഋറലമൈ)യിലെ
വൈദ്യകലാലയങ്ങള്‍ അടക്കപ്പെടുകയും വിദ്യയെ സ്നേഹിച്ച നെസ്റോറിയന്‍ വിഭാഗം
ഓര്‍ത്തോഡക്സ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെയും ബൈസാന്തിയന്‍ ചക്രവര്‍ത്തി
സിനോ വിന്റെയും മൃഗീയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തപ്പോള്‍ ഇവര്‍
ജന്തിഷാപൂര്‍ പാഠശാലയില്‍ ഗ്രീക്ക് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് സുരിയാനീ
വിവര്‍ത്തനം കൊണ്ടുവന്നുതുടങ്ങി. ജസ്റിനിയന്‍ (ഖൌിശിെേശമി) 529 കളില്‍
ഏതന്‍സ് പാഠശാല അടച്ചുപൂട്ടിയതോടെ നിയോപ്ളാറ്റോണിസ്റായ ശാസ്ത്രകാരന്മാരും
ചിന്തകരും ജന്തിഷാപൂരിലേക്കൊഴുകി. അനൂശിര്‍വാന്റെ ആജ്ഞപ്രകാരം
അരിസ്റോട്ടില്‍-പ്ളാറ്റോ രചനകള്‍ ഇക്കാലത്ത് പേര്‍ഷ്യന്‍ വൈദ്യജ്ഞാനങ്ങളുടെ
കേന്ദ്രമായി മാറി. മധ്യകാലത്ത് ഏറെ പ്രസിദ്ധനായ ലാറ്റിന്‍ ഗൈനൊക്കോളജിസ്റ്
മോസ്ചിയനും ഇക്കാലക്കാനായിരുന്നു. സമകാലികനായ മറ്റൊരു ബൈസാന്തിയന്‍
ഫിസിഷ്യനാണ് ട്രാലിസിനെ അലക്സാണ്ടര്‍. വിശ്വവിശ്രുതനായ ഇദ്ദേഹത്തിന്റെ
കൃതികള്‍ സുരിയാനി, അറബി, ഹിബ്രു, ലാറ്റിന്‍ തുടങ്ങിയ ഭാഷകളിലേക്ക്
വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അലക്സാണ്ട്രിയയിലെ
ഫിലോപണസ് അന്ന് ജീവിച്ച ഏറ്റവും വലിയ ഫിസിഷ്യനും ചിന്തകനുമായിരുന്നു.
അരിസറ്റോട്ടിലിയന്‍ ചിന്തകള്‍ക്ക് വ്യാഖ്യാനമെഴുതിയ ഇദ്ദേഹത്തിന്റെ
കൃതികള്‍ പിന്നീട് മുസ്ലിംകള്‍ക്ക് ആശ്രയമായി.
ക്രി.
610 ല്‍ മഹാനായ തിരുനബി ÷ വിശുദ്ധ ഖുര്‍ആനുമായി അറേബ്യയിലേക്ക്
കടന്നുവന്നപ്പോള്‍ ഗ്രീസ്, റോം, അലക്സാണ്ട്രിയ, സിറിയ, പേര്‍ഷ്യ, ഇന്ത്യ,
ചൈന എന്നിവിടങ്ങളിലുണ്ടായിരുന്ന ശാസ്ത്രീയ-നാഗരിക പുരോഗതിയുടെ സംക്ഷിപ്ത
രൂപമാണിത്. യുദ്ധങ്ങളിലും കുലമഹിമയിലും മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന
അറബികളില്‍ നിന്ന് ഇത്തരത്തിലുള്ള പുരോഗമനാത്മകമായവയൊന്നും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടില്ല. കാരണം, അറേബ്യന്‍ ഉപദ്വീപില്‍ ജീവിച്ചിരുന്ന ഇവര്‍
തികഞ്ഞ അന്ധതയിലായിരുന്നു. ശാസ്ത്രീയ പര്യവേക്ഷണങ്ങളിലുപരി അവര്‍
കാവ്യകല(ജീല്യ)യിലും വംശാവലിശാസ്ത്ര(ഏലിലീഹീഴ്യ)ത്തിലുമായിരുന്നു ശ്രദ്ധ
ചെലുത്തിയിരുന്നത്. അക്ഷരജ്ഞാനമുള്ളവരന്ന് അംഗുലീപരിമിതമായിരുന്നു. വിശുദ്ധ
ഖുര്‍ആനുമായി കടന്നുവന്ന തിരുനബി ÷ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ
തമസ്സിന്റെ മറ നീക്കി ലോകത്തെ വെളിച്ചത്തിന്റെ വിശുദ്ധിയിലേക്ക്
കൊണ്ടുവരികയായിരുന്നു.
No comments:
Post a Comment