12 September 2012
മൂസ നബിയോട് അല്ലാഹു പറഞ്ഞത്
തകര്‍ന്ന ബന്ധം
ഉമ്മറത്താരോ വന്നതിന്റെ ശബ്ദം സൈനബ ശ്രദ്ധിച്ചു. ഉച്ചനേരത്ത് ആരായിരിക്കുമെന്ന ആശങ്കയോടെ അവള്‍ വാതില്‍ തുറന്നതും ഒരു നടുക്കം ഹൃദയത്തിലൂടെ പാഞ്ഞു. ‘റസൂലുല്ലാഹി!’ അറിയാതെ ചുണ്ടുകള്‍ചലിച്ചു. ‘അതെ.’ നബിതിരുമേനി പുഞ്ചിരി തൂകി.
സൈനബ വാതില്‍പാളിയില്‍ മുറുകെപിടിച്ചു.
ലോകത്തിന്റെ ഗുരു. സമാധാനത്തിന്റെ ദൂതന്‍. മാനവഐക്യത്തിന്റെ സന്ദേശവാഹകന്‍. കുടുംബസ്നേഹി. ഈ വീട്ടിലേക്ക് കയറിവരാന്‍ എന്താണുകാരണം? ‘സൈനബക്ക് സുഖമല്ലേ’ സ്നേഹമസൃണമായ ചോദ്യം. ‘അല്‍ഹംദുലില്ലാഹ്.’ വിനയപുരസ്സരം സൈനബ മറുപടി പറഞ്ഞു. ‘സഹോദരന്‍ അബ്ദുല്ലയും അഹ്മദും എവിടെപ്പോയി? അവരെ വിളിക്കൂ.’ ‘അവരിവിടെയുണ്ട്. ഞാന്‍ വിളിക്കാം.’ സന്തോഷം തളിരിട്ട മുഖവുമായി സൈനബ മെല്ലെ അകത്തേക്ക് പോയി.
നബി(സ്വ) വന്നതറിഞ്ഞ് അബ്ദുല്ല ഓടിയെത്തി. അബ്ദുല്ലയില്‍ നിന്നാണ് സൈനബ ഇസ്ലാമിന്റെ ശബ്ദം കേട്ടത്. അപ്പോള്‍തന്നെ മുസ്ലിമായി. പലായനത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ രണ്ടു സഹോദരന്മാരോടൊപ്പം മദീനയിലേക്ക് പോന്നു. ഇപ്പോള്‍ അവരോടൊത്താണ് താമസിക്കുന്നത്.
ആമുഖമില്ലാതെ നബി(സ്വ) വന്നകാര്യം സംസാരിച്ചു: ‘സൈനബക്ക് ഒരു വിവാഹം വേണ്ടേ. അവള്‍ക്ക് നല്ല ഒരു ഭര്‍ത്താവിനെ കണ്ടുവെച്ചാണ് ഞാനിവിടെ വന്നത്.’ താഴ്മയോടെ അബ്ദുല്ല ചോദിച്ചു. ‘ആരായിരിക്കും റസൂലേ അത്?’ വാതില്‍ മറവില്‍ നിന്ന് സംസാരം ശ്രവിക്കുന്ന സൈനബയുടെ മിഴികള്‍ വിടര്‍ന്നു. ആകാംക്ഷയോടെ അവള്‍ ശ്രദ്ധിച്ചു. ‘എന്റെ വളര്‍ത്തുപുത്രന്‍ സൈദുബിന്‍ ഹാരിസയില്ലേ? അവന്‍തന്നെ.’
അബ്ദുല്ലയുടെ മുഖം നീരസംകൊണ്ട് കോടി. സൈനബയുടെ മുഖം കടലാസുപോലെ വിളറി വെളുത്തുപോയി.
അല്‍പനേരം അവര്‍ക്കിടയില്‍ മൌനം പടര്‍ന്നു. എവിടെനിന്നോ വന്നുപെട്ട കറുത്തവനായ സൈദ് ഭര്‍ത്താവായി വരുന്നത് സൈനബക്കും അബ്ദുല്ലക്കും ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. സ്വതന്ത്ര തറവാട്ടില്‍, ഉന്നതകുലജാതയായ തനിക്ക് അടിമയായി വളര്‍ന്ന സൈദ് എങ്ങനെ യോജിക്കും? തന്റെ സൌന്ദര്യത്തിന്റെ നാലയലത്ത് നില്‍ക്കാന്‍ പോലും സൈദിനാവില്ല. മൌനം ഭഞ്ജിച്ചുകൊണ്ട് അബ്ദുല്ല സംസാരം തുടങ്ങി. ‘അത് ശരിയാവില്ല റസൂലേ.’ നിഷേധം കേള്‍ക്കാത്തഭാവത്തില്‍ നബിതിരുമേനി ആവര്‍ത്തിച്ചു. ‘സൈനബയെ സൈദിനു വിവാഹം ചെയ്തു കൊടുക്കണം.’
വിവാഹസ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ ഇടിഞ്ഞുവീഴുന്നത് സൈനബ മനസ്സിലാക്കി. ഇടറുന്ന സ്വരത്തില്‍ അവള്‍ പ്രതികരിച്ചു.
‘ഇല്ല റസൂലേ, സൈദിനെ എനിക്കിഷ്ടമല്ല.’
കണ്ഠത്തില്‍ കുരുങ്ങി അവരുടെ ശബ്ദം ചതഞ്ഞിരുന്നു. പിച്ചവച്ച നാള്‍ മുതല്‍ പരിചയമുള്ളയാളാണ് സൈദ്. ആളു കൊള്ളാം. നല്ല വിശ്വാസി. നബിയുടെ ദത്തുപുത്രന്‍. ജനങ്ങള്‍ വിളിക്കുന്നതുതന്നെ മുഹമ്മദിന്റെ പുത്രന്‍ സൈദ് എന്നാണ്. പക്ഷേ, തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.
നബി(സ്വ) ഒരുകാര്യം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ട് മറുത്തുപറയേണ്ട ദുര്‍ഗതിവന്നതില്‍ സൈനബ പരിതപിച്ചു. സ്വസ്ഥത നഷ്ടപ്പെട്ട അവള്‍ എന്തുചെയ്യണമെന്നറിയാതെ പരുങ്ങി. ഇനി എന്തുചെയ്യണമെന്ന ചിന്തയില്‍ അന്തരീക്ഷത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന നബി(സ്വ)യുടെ മുഖം മങ്ങുന്നത് അബ്ദുല്ല പ്രത്യേകം ശ്രദ്ധിച്ചു.
ഒരു നിമിഷം ഈ വിവാഹ താല്‍പ്പര്യത്തിന്റെ പൊരുളിലേക്ക് അബ്ദുല്ല മനസ്സ് പായിച്ചു. വര്‍ണ, വര്‍ഗ, ദേശ, ഭാഷയുടെ പേരില്‍ അഹങ്കരിക്കുന്നവരായിരുന്നു ജനങ്ങള്‍. അത്തരം അഹങ്കാരങ്ങള്‍ പിഴുതെടുത്ത് മനുഷ്യരെല്ലാം ഒന്നാണെന്നും ഭക്തിയില്‍ മാത്രമേ വ്യത്യാസമുള്ളൂവെന്നും പഠിപ്പിച്ച നബി (സ്വ)യാണ് ഈ കല്യാണക്കാര്യവുമായി വന്നിരിക്കുന്നത്. സ്വന്തം വളര്‍ത്തുപുത്രന് ഉന്നത കുടുംബമായ തന്റെ ഖുറൈശിത്തറവാട്ടിലെ സുന്ദരിക്കുട്ടിയെ വിവാഹം ചെയ്തുകൊടുക്കുകവഴിമാനവികതയുടെ മാതൃക സൃഷ്ടിക്കാനാണ് നബി ഈ പടികയറിവന്നിരിക്കുന്നത്. എന്നിട്ട് താനും സഹോദരിയും അതിന് വിലങ്ങുനില്‍ക്കുകയോ? നബി(സ്വ)യുടെ ഉദ്ദേശ്യശുദ്ധിക്കു മുന്നില്‍ എതിരുപറഞ്ഞ അബ്ദുല്ല ഖേദം കൊണ്ട് വിറച്ചു. ചിന്ത നീണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് ഉലഞ്ഞു. ഭാവം മാറി.
ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ പെട്ടെന്ന് നബി(സ്വ) പിടഞ്ഞെണീറ്റു. ജിബ്രീലിന്റെ പിടുത്തത്തില്‍ നിന്ന് മോചിതരായ നബി(സ്വ) അഹ്സാബ് സൂറത്തില്‍ 37 ാം വാക്യം ഓതിക്കേള്‍പ്പിച്ചു.
“അല്ലാഹുവും അവന്റെ റസൂലും ഒരുകാര്യം തീരുമാനിച്ചാല്‍ പിന്നെ അതില്‍ മറിച്ചൊരു തീരുമാനം എടുക്കല്‍ സത്യവിശ്വാസിക്കും വിശ്വാസിനിക്കും ചേര്‍ന്നതല്ല. അല്ലാഹുവിനും അവന്റെ ദൂതനും എതിര്‍ നില്ക്കുന്നവരാരോ അവര്‍ വ്യക്തമായ വഴികേടില്‍ തന്നെ.’
അപ്പോള്‍ സൈനബ, നബി(സ്വ)യോട് സ്വരംതാഴ്ത്തി ചോദിച്ചു: ‘അവിടത്തേക്കീ കാര്യം ഇഷ്ടമാണോ റസൂലേ?’ ‘എന്റെയിഷ്ടമാണിവിടെ പറഞ്ഞത്.’
‘എങ്കില്‍ അവിടത്തെ ഇഷ്ടമാണ് വലുത്. ഈ സൈനബയുടെ അഭിപ്രായത്തിനോ ആഗ്രഹങ്ങള്‍ക്കോ ഒരു വിലയുമില്ല. അതിനാല്‍ ഞാനത് അംഗീകരിക്കുന്നു. തിരുദൂതരുടെ തീരുമാനത്തിന് വിഘ്നം നില്‍ക്കാന്‍ ഞാന്‍ ആളല്ല.’
സന്തോഷത്തോടെ നബി(സ്വ) പോകാനെഴുന്നേറ്റു. അബ്ദുല്ല നബി(സ്വ)യുടെ കരം കവര്‍ന്നു. നബി(സ്വ)യുടെ പിന്നാലെ നടന്ന് യാത്രയാക്കാന്‍ അബ്ദുല്ലയും ഇറങ്ങി.
വാതില്‍പടിയില്‍ ചാരിനില്‍ക്കുന്ന സൈനബ നബി(സ്വ) നടന്നകലുന്നത് നോക്കിനിന്നു. എത്രയായാലും നബി(സ്വ)യുടെ മകന്‍ എന്നല്ലേ അദ്ദേഹം അറിയപ്പെടുകയെന്ന് ഓര്‍ത്ത് സൈനബ സമാധാനിച്ചു.
***************
ആര്‍ഭാടങ്ങളില്ലാതെ വിവാഹം കഴിഞ്ഞു. വിവാഹമൂല്യം നല്‍കിയത് നബി(സ്വ). പത്ത് സ്വര്‍ണ ഉറുപ്പിക, അറുപത് വെള്ളിനാണയം, മുഖമക്കന, പുതപ്പ്, അമ്പത് മുദ്ദ് ഭക്ഷ്യപദാര്‍ഥം, മുപ്പത് സ്വാഅ് കാരക്ക എന്നിവയായിരുന്നു മഹ്റ്.
പുതുമാരന്‍ സൈദിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സൈനബക്കായില്ല. നിസ്സഹായത വിളിച്ചോതുന്ന വിവര്‍ണ മുഖവുമായി അവര്‍ റൂമില്‍ വന്നിരുന്നു.
വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല; പരസ്പരം സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കുന്ന പരിശുദ്ധമായ ഒരു ബന്ധമാണത്. മനംതുറന്ന് വാരിപ്പുണരാന്‍ ഇരുവര്‍ക്കും കഴിയാതെ ആഴ്ചകളും മാസങ്ങളും കടന്നുപോയി. അവസാനം ഈ രഹസ്യം ഇനി മൂടിവെച്ചിട്ട് കാര്യമില്ലെന്ന് സൈദ്(റ) തീരുമാനിച്ചു.
സങ്കടവുമായി നബിയെ സമീപിച്ച സൈദിനെ നബി(സ്വ) ആശ്വസിപ്പിച്ചു. ‘സഹിക്കുക. അതെല്ലാം ശരിയായിക്കൊള്ളും. വലിയ തറവാട്ടുകാരിയും സുന്ദരിയുമല്ലേ. ക്രമേണ ഇ ണങ്ങിക്കൊള്ളും.’ പക്ഷേ, അതുണ്ടായില്ല. ആ ബന്ധം ആടിയുലഞ്ഞുകൊണ്ടിരുന്നു. ഉണ്ടായിരുന്ന സ്വസ്ഥതയും നഷ്ടപ്പെട്ട വിഷാദത്തില്‍ സൈനബ വിളറിവെളുത്തുവന്നു. ഓര്‍ക്കാന്‍ കഴിയാത്ത അടഞ്ഞ അധ്യായമായി ബന്ധം അവസാനിപ്പിക്കണമെന്ന സൈദിന്റെ ആവശ്യത്തിന് മൂര്‍ച്ചയേറി. അതിനായി വീണ്ടും വീണ്ടും നബിയില്‍ സമ്മര്‍ദ്ദമേറി.
11 September 2012
What is the ruling on watching television?
Answer
It is best for a Muslim to act with wisdom as much as he can to keep his children and family from being attached to the television, because it is obvious that its evil is widespread and its corruption is far worse than its benefits and that most of it is not free from sinful and forbidden actions.
Now a days what could be worse for Muslims and their homes than television? For the limits of its evil are not just showing morally depraved pictures, but rather it carries something very dangerous for the youth and others which cultivates blameworthy character and belittles the gravity of disobedience by way of showing things like television series [such as sitcom, soap operas and reality shows] and western and eastern movies. Allah is the helper and only through Him is success for the best of states.
As for programs that did not contain any of these forbidden things, it is not forbidden and sinful to show them, nor to look at them, especially if there is religious benefit in it, such as lessons from the biography of Prophets or pious persons; or even if there is worldly benefit such as programs about education, culture etc. and thought that have a useful purpose.
05 September 2012
ബേങ്ക് പലിശ അനുവദനീയമോ??
ചോദ്യം: ബേങ്ക് പലിശ അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ഈയിടെയായി പാടുപെടുന്നു്. പലിശ അപ്പടി ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ലെന്നും അമിത പലിശ മാത്രമാണ് നിരോധിച്ചതെന്നുമാണ് ഇവരുടെ വാദം. എല്ലാതരം പലിശയും നിഷിദ്ധമാണെന്നു പണ്ഢിതരുടെ അഭിപ്രായം വ്യാഖ്യാനപ്പിഴവു മൂലം സംഭവിച്ചതാണെന്നവര്‍ പറയുന്നു. വാദത്തിനു തെളിവായി ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ വാങ്ങരുത്.’ എന്നര്‍ഥം വരുന്ന ആയത്തിലെ ‘ഇരട്ടിക്കിരട്ടി’ എന്ന വാക്ക് ഇവര്‍ ഉദ്ധരിക്കുന്നു. ഇതിനു താങ്കളുടെ മറുപടി എന്താണ്?
ഉത്തരം: വിശുദ്ധഖുര്‍ആനിലെ ഈ പ്രയോഗത്തില്‍ മാത്രം കടിച്ചുതൂങ്ങുകയാണെങ്കില്‍ മൂലധനത്തിന്റെ ആറിരട്ടി പലിശ വാങ്ങുന്നത് മാത്രമേ ഇസ്‌ലാം നിരോധിച്ചിട്ടുള്ളൂ എന്ന് പറയേണ്ടിവരും. കാരണം ഖുര്‍ആനില്‍ ഇവിടെ ഉപയോഗിച്ച പദം ‘അള്ആഫന്‍ മൂളാഅഫതന്‍’ എന്നാണ്. ഇരട്ടിയെന്നര്‍ഥം വരുന്ന ളിഅ്ഫിന്റെ ബഹുവചനമാണത്. അപ്പോള്‍ അള്ആഫ് എന്നാല്‍ മൂന്നിരട്ടി എന്നായി. മുളാഅഫതന്‍ എന്നുകൂടി പറഞ്ഞപ്പോള്‍ മൂന്നിന്റെ ഇരട്ടി ആറായി. ആറിരട്ടിയില്‍ കുറഞ്ഞ പലിശ തെറ്റില്ലെന്ന് ഇവര്‍ വാദിക്കുമോ? ഇങ്ങനെ ആരും വാദിക്കുന്നതായി കേട്ടിട്ടില്ല.
എങ്കില്‍ ഈ പ്രയോഗം അവര്‍ക്ക് തെളിവായി സ്വീകരിക്കാനും പറ്റില്ല. രിബ എന്ന പദത്തിന് അധികമുള്ളത്, കൂടുതലുള്ളത് എന്നൊക്കെയാണര്‍ഥം. മൂലധനത്തില്‍ കവിഞ്ഞ സംഖ്യ എത്രയുായാലും അതൊക്കെ പലിശയാണ് നിഷിദ്ധവുമാണ്. എന്നാല്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യമോ?
ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന ചില സ്വഭാവങ്ങളെ അഥവാ ഇരട്ടിക്കിരട്ടി പലിശവാങ്ങുന്നതിനെ പ്രത്യേകം എടുത്തുപറഞ്ഞ് ആക്ഷേപിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്തത്. അല്ലാതെ മിതമായ പലിശ വാങ്ങാം എന്ന് സ്ഥാപിക്കുകയല്ല. മിതപലിശയും നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ പറഞ്ഞതായി മനസ്സിലാക്കിത്തരുന്നു്. ജീവിതാവശ്യം കഴിച്ച് ധനം മിച്ചമുള്ളവരോട് അത് സാധുക്കള്‍ക്ക് ദാനംചെയ്യാന്‍ അല്‍ബഖറ 261 മുതല്‍ 274 വരെയുള്ള വാക്യങ്ങളില്‍ അല്ലാഹു ഉപദേശിച്ചു. പലിശ വാങ്ങുന്നവരെ അതിനിന്ദ്യനും നീചുമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ചെയ്തിക്ക് ന്യായീകരണമായി പലിശ വ്യാപാരി ഉന്നയിക്കാറുള്ള വാദങ്ങള്‍ നിരത്തിവെച്ച് അതിനെ ഖണ്ഡിച്ച ശേഷം ഖുര്‍ആന്‍ ഉത്‌ബോധിപ്പിക്കുന്നു. ”അല്ലാഹു പലിശ തുടച്ചുനീക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.” ഇവിടെ അമിത പലിശ എന്നല്ല പലിശയെ പൂര്‍ണമായും തുടച്ചുനീക്കുമെന്നാണ് വ്യക്തമാക്കിയത്. തുടച്ചുനീക്കുകയെന്നാല്‍ ഒട്ടും അവശേഷിപ്പിക്കാതെ നീക്കിക്കളയുക എന്നാണര്‍ഥം. അമിതപ്പലിശ മാത്രമാണ് നിഷിദ്ധമാക്കുന്നതെങ്കില്‍ അവിടെ തുടച്ചുനീക്കല്‍ ഉാകുന്നില്ല. കുറയ്ക്കലും നിയന്ത്രണമേര്‍പ്പെടുത്തലും മാത്രമേ ഉാവുകയുള്ളൂ.
പലിശ നിഷിദ്ധമാക്കിക്കൊുള്ള കല്‍പ്പന വിളംബരം ചെയ്ത ശേഷം അതുവരെയു ായിരുന്ന ഇടപാടുകളില്‍ കിട്ടാനും കൊടുക്കാനുമുള്ള പലിശകളെ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. എന്നിട്ട് പലിശ വ്യാപാരികളോട് കല്‍പ്പിച്ചു. ‘നിങ്ങള്‍ പശ്ചാതപിച്ചു മടങ്ങുന്ന പക്ഷം മൂലധനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്’ (അല്‍ബഖറ).
മൂലധനം മാത്രമേ വസൂലാക്കാന്‍ അവകാശമുള്ളൂ എന്നും മിതപലിശ അനുവദനീയ മാക്കിയിട്ടില്ലെന്നും ഇതില്‍ വ്യക്തമാണല്ലോ. ഹജ്ജത്തുല്‍ വിദാഇലെ മഹാസമ്മേളനത്തില്‍ വെച്ച് പലിശ നിഷിദ്ധമാക്കിക്കൊണ്ടു നബി(സ്വ) തങ്ങള്‍ വിളംബരം ചെയ്തപ്പോള്‍ ‘വകുല്ലു രിബന്‍ മൗളൂഉന്‍’ എന്ന വാക്കാണ് ഉപയോഗിച്ചത്. എല്ലാതരം പലിശകളും ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്നര്‍ഥം. അപ്പോള്‍ അമിതപ്പലിശ മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കിയതെന്ന വാദം ബാലിശമാണ്.
ബേങ്ക് എന്നാലെന്ത്?
ചോദ്യം: ബേങ്ക് എന്നാലെന്ത്? പലിശയുമായി അതിന്റെ ബന്ധമെങ്ങനെയാണ്?
ഉത്തരം: ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, ബാങ്കിംഗ് സിസ്റ്റത്തെക്കുറിച്ച് നല്‍കിയ വിശദീകരണം കാണുക: ”പൊതുജനങ്ങളില്‍ നിന്ന് അവരുടെ നിവൃത്തിയനുസരിച്ച് വായ്പ നല്‍കാനോ നിക്ഷേപിക്കാനോ ഡിമാന്റ് ആയോ അല്ലാതെയോ ചെക്ക്, ഡ്രാഫ്റ്റ് എന്നീ നിലയില്‍, ഓര്‍ഡര്‍ ആയോ അല്ലാതെയോ, തിരിച്ചെടുക്കാമെന്ന വ്യവസ്ഥയില്‍ നിക്ഷേപം സ്വീകരിക്കുന്നതാണ് ബാങ്കിംഗ്”. പൊതുവെ അംഗീകരിക്കപ്പെട്ട ഈ വിശദീകരണപ്രകാരം ബാങ്കിന്റെ ധര്‍മ്മങ്ങള്‍ നമുക്കു പരിശോധിക്കാം. നിക്ഷേപം സ്വീകരിക്കുകയെന്നതാണ് ഒന്നാമത്തേത്. വാണിജ്യബാങ്കുകള്‍ മൂന്നുവിധം ഡിപ്പോസിറ്റ് ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നു. ഏതു സാഹചര്യത്തിലും തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലുള്ള കറന്റ് ഡെപ്പോസിറ്റാണ് ഒന്ന്. ഇതാണ് സമൂഹം വ്യാപകമായി സ്വീകരിക്കുന്നത്. ഇതില്‍ പണം നിക്ഷേപിച്ചാല്‍ ചെക്ക് മുഖേന ആവശ്യാനുസരണം തിരിച്ചെടുക്കാമെന്നതിനാല്‍ പണമിടപാടുകാര്‍ക്കും വ്യവസായികള്‍ക്കും ഇതേറെ പ്രയോജനകരമാണ്. വാണിജ്യ ബാങ്കുകളുടെ ഇത്തരം സേവനമാണ് ബാങ്കുകളുടെ അനിവാര്യതയായി പൊതുജനത്തിന് അനുഭവപ്പെടുന്നത്. ഈ വിധം സമാഹരിക്കുന്ന സംഖ്യ ബാങ്കുകള്‍ ആദായകരവും പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്നതുമായ കൊമേഴ്‌സ്യല്‍ ബില്ലുകളിലും അതിനോട് സമാനമായ മറ്റു മേഖലകളിലും ഡെപ്പോസിറ്റ് ചെയ്യുന്നു.
വാരാദ്യങ്ങളിലോ മാസാന്തങ്ങളിലോ തിരിച്ചെടുക്കാമെന്ന നിലയില്‍ സ്വീകരിക്കുന്ന നിക്ഷേപമാണ് രണ്ടാമത്തേത്. സേവിംഗ് ഡെപ്പോസിറ്റ് എന്നുപറയുന്നു. കറന്റ് ഡെപ്പോസിറ്റ് പേലെ എപ്പോഴും എടുക്കാനാകില്ലെങ്കിലും ചുരുങ്ങിയ കാലാടിസ്ഥാനമെന്നതില്‍ കറന്റിന്റെ സ്ഥാനമാണിതിനുള്ളത്.
സ്ഥിരം നിക്ഷേപമാണ് ഒടുവിലത്തേത്. സമയക്രമത്തില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതും നിശ്ചിത അവധിക്ക് മാത്രം തിരിച്ചെടുക്കാന്‍ കഴിയുന്നതുമായ നിക്ഷേപമാണിത്. സാധാരണ മൂന്നു മാസത്തില്‍ കുറയാതെയും മൂന്നുവര്‍ഷത്തില്‍ അധികമാതെയും സ്വീകരിക്കുന്നതാണിത്. ഇതനുസരിച്ച് നിക്ഷേപിക്കുന്ന സംഖ്യ ബാങ്കുകള്‍ക്ക് മധ്യകാല ദീര്‍ഘകാലാടിസ്ഥാനത്തില്‍ വായ്പ നല്‍കുകയോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്.
ഇപ്രകാരം സമാഹരിക്കുന്ന സംഖ്യയില്‍ കേന്ദ്ര ബേങ്കിന്റെ തീരുമാനമായ നിശ്ചിത നിക്ഷേപ ശതമാനമൊഴിച്ചുള്ളത് ഉപഭോക്താക്കള്‍ക്ക് മൂല്യമുള്ള ഈടിന്മേല്‍ കടമായി കൊടുക്കുന്നു. ഇങ്ങനെ ജനങ്ങളില്‍ നിന്ന് മിച്ചപണം സമാഹരിച്ച് ആവശ്യക്കാര്‍ക്കെത്തിക്കുന്ന ജോലിയാണ് വാണിജ്യബേങ്കുകള്‍ കാര്യമായി ചെയ്യുന്നത്. ഈ കര്‍മ്മം നിര്‍വഹിക്കാന്‍, ബേങ്ക് നിക്ഷേപകര്‍ക്ക് പലിശ കൊടുക്കുകയും കടം വാങ്ങുന്നവരില്‍ നിന്ന് പലിശ വാങ്ങുകയും ചെയ്യുന്നു. അഥവാ ബേങ്ക് പലിശബന്ധിതമാണെന്ന് വ്യക്തം.
പലിശ അശാസ്ത്രീയവും അനനുവദനീയവുമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്ക് ആധുനിക ബേങ്കിനെ പൂര്‍ണമായംഗീകരിക്കാന്‍ സാധ്യമല്ല. ചിലര്‍ പലിശ വേന്നെ ഉപാധിയില്‍ ബേങ്കില്‍ പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും അത് കുറ്റവിമുക്തമാണെന്ന് പറഞ്ഞുകൂടാ. ബേങ്കിന്റെ പ്രവര്‍ത്തനം നിക്ഷേപത്തിലും വായ്പ നല്‍കുന്നതിലും പരിമിതമല്ല. ചെക്ക്, ഡ്രാഫ്‌റ് എന്നിവ നല്‍കി പണത്തിന്റെ കൈകാര്യം ലളിതവും ഭദ്രവുമാക്കുന്നു.
ഇതിനുപുറമെ ബേങ്കുകളുടെ നിലനില്‍പ്പിനായി ഷെയറുകളും കടപ്പത്രങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. അതിലൂടെ പലിശ, ഡിവിഡന്റ് എന്നിവ ഈടാക്കുകയും വെള്ളക്കരം, നികുതി, ഇന്‍ഷൂറന്‍സ് പ്രീമിയം തുടങ്ങിയ ഇടപാടുകള്‍ നിര്‍ദ്ദേശപ്രകാരം അടച്ചുതീര്‍ക്കുകയും ചെയ്യുന്നു.
അമൂല്യായ രത്‌നക്കല്ലുകള്‍, സ്വര്‍ണം, സമ്പത്തിന്റെ രേഖാപത്രികകള്‍ തുടങ്ങിയവ ഇടപാടുകാരില്‍ നിന്ന് നേരിയ തുക ഈടാക്കി ഭദ്രമായി സൂക്ഷിക്കുന്നു. നല്ല നിലയില്‍ സാമ്പത്തിക ഇടപാടുകള്‍ നീങ്ങാന്‍ വാണിജ്യ വാര്‍ത്തകളും മാര്‍ക്കറ്റ് നിലവാരങ്ങളും ഉപഭോക്താക്കളെ ബോധിപ്പിക്കുന്നുവെന്നതും ബേങ്കിന്റെ ഒരു പ്രവര്‍ത്തനമാണ്. ബേങ്കുമായി സഹകരിക്കുന്നവരെ സര്‍വതോന്മുഖമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയുമായാണ് ആധുനിക വാണിജ്യ ബേങ്കുകള്‍ നടക്കുന്നത് എന്നാണ് ബേങ്കുകളുടെ ന്യായം. പലിശയാണ് ബേങ്കിന്റെ പ്രധാന വരുമാനമെന്നത് കൊണ്ടു മുസ്‌ലിംകളും പല ധനശാസ്ത്ര ചിന്തകരും ബേങ്കിംഗ് സിസ്റ്റത്തെ വിമര്‍ശിച്ചിട്ടു്ണ്ടു.
റിബായെന്ന പദമാണ് ഖുര്‍ആനില്‍ പലിശക്ക് ഉപയോഗിച്ചിട്ടുള്ളത്. കടം കൊടുക്കുന്നതിന് പകരമായി കൊടുത്ത സംഖ്യയെക്കാള്‍ നിശ്ചിത സംഖ്യ കൂടുതല്‍ വാങ്ങുന്നതിനാണ് സാങ്കേതിക ഭാഷയില്‍ പലിശയെന്ന പറയുന്നത്.
പലിശ സമൂഹത്തിന് നൈമിഷിക സ്വാസ്ഥ്യം തരുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കുന്ന വിപത്താണ്. ബാങ്കില്‍ നിന്ന് കടമെടുക്കുന്നവരില്‍ മിക്കപേരും നിര്‍ണിത കാലയളവില്‍ കൊടുത്തു തീര്‍ക്കാനാകാതെ പലിശയും പലിശയുടെ മേല്‍ പലിശയുമായി വലിയ സംഖ്യ കൊടുക്കാന്‍ ബാധ്യസ്ഥരാവുകയും കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പലപ്പോഴും ജീവഹത്യയിലേക്ക് വരെ നയിക്കുന്നു.
തിരുപ്പിറവികാലത്തെ ലോകവും ശാസ്ത്രീയ ചിന്തകളും
ഇസ്ലാമിനു മുമ്പും ലോകത്ത് വൈജ്ഞാനികവും ധൈഷണികവുമായ സംരംഭങ്ങളുണ്ടായിരുന്നു. പ്രാചീന സംസ്കാരങ്ങളുടെയും നാഗരികതളുടെയും ഈറ്റില്ലവും കളിത്തൊട്ടിലുമായിരുന്ന ചൈന, ഈജിപ്ത്, ഗ്രീസ്, ഭാരതം തുടങ്ങിയ നാടുകളില്‍ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന മാനുഷിക മേധാവികാസത്തിന്റെയും വൈജ്ഞാനിക വെട്ടത്തിന്റെയും ഝടിതിയിലുള്ള ഗമനമായിരുന്നു ഇതിന് നിമിത്തമായി ഭവിച്ചത്. അപൂര്‍ണവും അന്ധവിശ്വാസപങ്കിലവും എന്നാല്‍ ചിതറിക്കിടക്കുന്നതുമായിരുന്ന ഈ ജ്ഞാനങ്ങള്‍ക്ക് ശാസ്ത്രീയത കല്‍പിച്ച് പൂര്‍ണതയും കൃത്യതയും വരുത്തിയത് മുസ്ലിംകളാണ്. ഇവരില്‍ നിന്നാണ് ശേഷം യൂറോപ്പ്, പ്രാചീന ജ്ഞാനങ്ങള്‍ പഠിച്ചതും ലോകത്ത് പ്രചരിപ്പിച്ചതും.
ഏഴാം
നൂറ്റാണ്ടു മുതല്‍ എട്ടു നൂറ്റാണ്ടുകാലം ശാസ്ത്രം മുസ്ലിംകുത്തകയായിരുന്നു.
ചരിത്രത്തിലെ ഈ സുവര്‍ണഘട്ടത്തിലാണ് ശാസ്ത്രം ശാസ്ത്രമായതും ലോകമതിന്റെ
ഫലങ്ങള്‍ നുകര്‍ന്നതും. ക്രിസ്തുവര്‍ഷം 610 ല്‍ ഖുര്‍ആനവതരണം
ആരംഭിച്ചതോടെയാണീ പ്രവാഹം തുടങ്ങുന്നത്. എന്നാല്‍ ലോകത്തിന്റെ പല
ഭാഗങ്ങളിലായി ആറാം നൂറ്റാണ്ടിലും അതിനുമുമ്പുമുള്ള ശാസ്ത്രവും
പ്രസ്തവ്യമാണ്. 528 കാലത്ത് സെന്റ് ബെനഡിക്റ്റ് ക്രിസ്ത്യന്‍ ധാര്‍മിക
പുരോഗതി ലക്ഷ്യമാക്കി മോണ്ടെ കാസ്സിനോ മഠം സ്ഥാപിച്ചതോടെ അല്‍പമായെങ്കിലും
അവിടെ വിജ്ഞാനത്തിന് സ്ഥാനം വര്‍ധിക്കുകയായിരുന്നു. പത്താം നൂറ്റാണ്ടുവരെ
ജ്ഞാനത്തിനും ചിന്തക്കും മുന്‍ഗണന നല്‍കിയ ഇവര്‍ സമൂഹത്തിലെ
നെറികേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ശ്രമങ്ങളാരംഭിച്ചു. 590 കളില്‍
ജീവിച്ചിരുന്ന മധ്യകാല പൌരോഹിത്യത്തിന്റെ പിതാവ്വൈജ്ഞാനിക പരിപോഷണത്തിനു
വേണ്ടി യത്നിച്ചിരുന്നു. ഇതുവഴി ദൈവശാസ്ത്രത്തില്‍ അദ്ദേഹം
ഗ്രന്ഥങ്ങളെഴുതി. ക്രൈസ്തവര്‍ക്കിടയിലെ അതിരുകവിഞ്ഞ ആശ്രമവാസ
സമ്പ്രദായത്തിനെതിരിലും ചര്‍ച്ച് മ്യൂസിക്കിനെതിരിലും ശബ്ദമുയര്‍ത്തി.
പേര്‍ഷ്യയില്‍ മസ്ഡാക്ക് 520 കാലങ്ങളില്‍ മസ്ഡാക്കൈറ്റ് ചിന്തകള്‍ക്ക്
പ്രചാരം നല്‍കിക്കൊണ്ടിരുന്നു. പൌരസ്ത്യ ദേശങ്ങളില്‍ തകൃതിയായിത്തന്നെ
മഹായാനാ ബുദ്ധിസം പ്രചരിച്ചുകൊണ്ടിരുന്ന സമയമായിരുന്നു ഇത്. ഇന്ത്യയില്‍
നിന്ന് തുടങ്ങി ചൈനയിലൂടെ ബുദ്ധമതത്തിന് ശക്തമായ സ്വാധീനം ലഭിച്ചു.
ബുദ്ധമതജ്ഞാനത്തിന്റെ വികിരണ കേന്ദ്രമായി 520 കളില്‍ നിര്‍മിക്കപ്പെട്ട
ബോദ്ധിധര്‍മ എന്ന ബുദ്ധിസ കലാലയം ഇന്നും വിസ്മരിക്കപ്പെടാതെ ശേഷിക്കുന്നു.
ഇക്കാലത്ത് പ്രസിദ്ധ ഇന്ത്യന്‍ ബുദ്ധിസ്റുകളായ പരമാര്‍ഥയും ജൈനഗുപ്തയും
തുര്‍ക്കികള്‍ക്കിടയിലും ചൈനയിലും ജീവിച്ച് ബുദ്ധമതത്തിന്റെ പ്രചാരണാര്‍ഥം
ഒരുപാട് സംസ്കൃത കൃതികള്‍ ചൈനീസിലേക്കും ടര്‍ക്കിഷിലേക്കും ഭാഷാന്തരം
നടത്തിക്കൊണ്ടിരുന്നു.
കാലങ്ങളോളം
പ്രോജ്ജ്വലിച്ച് നിന്നിരുന്ന ഗ്രീസിലെ ഏതന്‍സ് പാഠശാല 529 ല്‍ അടച്ചു.
ബി.സി. ഏഴാം നൂറ്റാണ്ടു മുതല്‍ പരബന്ധങ്ങളിലൂടെ നേടിയെടുത്ത ശാസ്ത്രീയ
ധൈഷണിക കുതിപ്പുകള്‍ ക്രമേണ മന്ദീഭവിക്കുകയായിരുന്നിവിടെ.
ശാസ്ത്രീയാടിസ്ഥാനങ്ങള്‍ക്ക് ഉയിരൂതപ്പെട്ട കാലമായിരുന്നു ഇവരുടേത്.
ടാലീസും ഹിപ്പോക്രാറ്റസും പൈതഗോറസും പ്ളാറ്റോയും അരിസ്റോട്ടിലും
സോക്രട്ടീസുമായിരുന്നു ഇക്കാലത്തെ പ്രധാന വിശാരദന്മാര്‍. തങ്ങളുടെ
പാഠശാലകളിലിരുന്ന് അവര്‍ ഭൌതികവും ആധ്യാത്മികവുമായ ജ്ഞാനങ്ങള്‍ ലോകര്‍ക്ക്
കൈമാറിക്കൊണ്ടിരുന്നു. ബി.സി. നാലാം ശതകങ്ങളില്‍ ജീവിച്ച പ്ളാറ്റോ തന്റെ
ആശയങ്ങളെ റിപ്പബ്ളിക്കയിലൂടെ പുറത്തുവിട്ടു. ഗ്രീക്ക് ദാര്‍ശനികരില്‍
വിശുദ്ധനായിരുന്ന അദ്ദേഹം ആദര്‍ശ രാഷ്ട്ര സങ്കല്‍പവും ആശയസിദ്ധാന്തവും
തത്ത്വചിന്തക്ക് സംഭാവന നല്‍കി.
റോമാസാമ്രാജ്യത്തിനു
കീഴിലായിരുന്ന കിഴക്കന്‍ മധ്യധരണ്യാഴി പ്രദേശങ്ങള്‍ മുസ്ലിംകള്‍ക്ക്
അധീനപ്പെട്ടതോടെ യവന ചിന്തകള്‍ അറബികള്‍ക്കിടയില്‍ ശക്തമായ പ്രചാരം നേടി.
യവനജ്ഞാനികളുടെയും മറ്റും കൃതികള്‍ പലവഴികളിലൂടെയായി അറബികള്‍ക്ക് ലഭിച്ചു.
മിക്ക അറബി ദാര്‍ശനികരും അരിസ്റോട്ടിലിയന്‍ ചിന്തകള്‍ക്കായിരുന്നു
പ്രാമുഖ്യം നല്‍കിയിരുന്നത്. യവനചിന്തകളുടെ മുഖ്യധാരയായി പ്ളാറ്റോയെ അവര്‍
കരുതിയിരുന്നില്ല. എന്നാല്‍ പ്രസിദ്ധ യൂറോപ്യന്‍ ചിന്തകന്‍ സെന്റ്
അഗസ്റിന്‍ പ്ളാറ്റോണിയന്‍ ചിന്തകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരുന്നത്.
പല
നവ പ്ളാറ്റോണിയന്‍ ദര്‍ശനങ്ങളും മുസ്ലിംചിന്തക്ക് വിധേയാമായിട്ടുണ്ട്.
ആശയവൈപുല്യവും ഭാഷാകാഠിന്യവും വകവെക്കാതെ അറബികള്‍ അവ പഠിച്ചു. ഗാലന്റെ
എട്ട് വാല്യങ്ങളുള്ള യവനതത്ത്വചിന്താസംഗ്രഹത്തിന്റെ ഗ്രീക്ക് മൂലം എവിടെയും
കാണാതായപ്പോഴും ഒരു കോപ്പി അറബ് ദാര്‍ശനികനായ ഹുനൈനുബ്നു
ഇസ്ഹാഖിന്റെയടുത്തുണ്ടായിരുന്നു. പിന്നീട് ഹുനൈന്‍ രചിച്ച 'മാ തുര്‍ജിമ
മിന്‍ കുതുബി ജാലിനൂസ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഗാലനെ സവിസ്തരം
പ്രതിപാദിക്കുന്നുണ്ട്. ഗാലന്റെ വൈദ്യശാസ്ത്രചിന്തകളും ഹുനൈന്‍ സമാഹരിച്ചു.
ഗാലന്റെ ഇതര കൃതികളിലൂടെയാണ് പ്ളാറ്റോയുടെ പല ഉദ്ധരണികളും ചിന്തകളും
അറബികള്‍ അറിയുന്നതുതന്നെ.
529 ലെ ഏതന്‍സ്
പാഠശാലയുടെ തകര്‍ച്ച പേര്‍ഷ്യയിലെ ജന്തിഷാപൂര്‍ പഠനകേന്ദ്രത്തിന്റെ
ഉയര്‍ച്ചക്ക് നിമിത്തമായി. ഇവിടെ തത്ത്വചിന്തയും വൈദ്യശാസ്ത്രവും
തഴച്ചുവളര്‍ന്നു. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലം മുസ്ലിംകള്‍ പേര്‍ഷ്യ
കീഴടക്കിയതോടെ ജന്തിഷാപൂര്‍ പഠനകേന്ദ്രവും മുസ്ലിംകള്‍ക്ക് കീഴിലായി.
ഗ്രീസിലെയും അലക്സാണ്ട്രിയയിലെയും പ്രതാപം അസ്തമിച്ചതിനുശേഷം അക്കാലത്തെ
ഏറ്റവും വലിയ വൈദ്യപഠന കേന്ദ്രം ഇതായിരുന്നു. അലക്സാണ്ട്രിയയില്‍ നിന്ന്
മതഭ്രഷ്ട് കല്‍പിച്ച് ആട്ടിയോടിക്കപ്പെട്ട നസ്റോറിയന്‍ ക്രൈസ്തവരാണ്
ഇവിടത്തെ വൈദ്യശാസ്ത്രപഠനത്തിന് നേതൃത്വം നല്‍കിയിരുന്നത്. സസാനിദ്
രാജാക്കന്മാരുടെ ഒത്താശയോടെ അവര്‍ ഗ്രീക്ക് സംസ്കൃത ഗ്രന്ഥങ്ങള്‍
പേര്‍ഷ്യന്‍, സിറിയന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം നടത്തി. പേര്‍ഷ്യ
കീഴിലായതോടെ ജന്തിഷാപൂരിലെ ഭിഷഗ്വരന്മാരും മുസ്ലിംകള്‍ക്ക് കീഴില്‍ വന്നു.
അമവീ ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസ് മാസര്‍വൈഹി എന്ന ജൂതനോട് അഹ്റോന്റെ
പാണ്ടെക്റ്റ് (ജമിറലര ീള അവൃീി) എന്ന കൃതി അറബിയിലേക്ക് ഭാഷാന്തരം
നടത്താന്‍ പറഞ്ഞതൊഴിച്ചാല്‍ അബ്ബാസീ ഭരണകാലം വരെ വൈദ്യശാസ്ത്രത്തില്‍ വലിയ
പുരോഗതിയൊന്നുമില്ലായിരുന്നു. അബ്ബാസീ കാലത്തുതന്നെ ജാബിറുബ്നു ഹയ്യാന്‍
വൈദ്യത്തിലും രസതന്ത്രത്തിലും അവഗാഹം നേടിയിരുന്നെങ്കിലും അവയെക്കുറിച്ച്
പഠനം നടത്തപ്പെട്ടില്ല.
പ്രഗത്ഭരായ
ഭിഷഗ്വരന്മാരുടെ നിരവധി തലമുറക്ക് ജന്മം നല്‍കിയ ജന്തിഷാപൂരിലെ പ്രസിദ്ധ
വൈദ്യകുടുംബമാണ് ബക്തിഷ് കുടുംബം. ഒരിക്കല്‍ അബ്ബാസീ രണ്ടാം ഖലീഫ
മന്‍സ്വൂറിന് ശക്തമായ രോഗം പിടിപെട്ടു. ചികിത്സക്കായി ബക്തിഷു കുടുംബത്തിലെ
വൈദ്യനെ വിളിക്കാന്‍ തീരുമാനമായി. ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ജുര്‍ജിഷ്
ബ്നു ബക്തിഷ് ബഗ്ദാദിലെത്തി. രാജാവിനെ ചികിത്സിച്ചു തിരിച്ചുപോയി. അതേ സമയം
ജിബ്റാഈല്‍ ബ്നു ബക്തിഷ് ബഗ്ദാദില്‍ തന്നെ സ്ഥിരതാമസമാക്കാന്‍
തീരുമാനിച്ചു. പുരോഗമിച്ചുകൊണ്ടിരുന്ന ബഗ്ദാദിന് ഇത് ഏറെ നേട്ടമായി.
അവരവിടെ ചികിത്സാലയങ്ങള്‍ തുടങ്ങി. പൊതുജനം വൈദ്യത്തില്‍ ബോധനം
നല്‍കപ്പെട്ടു. ജന്തിഷാപൂരിലെ ഭിഷഗ്വരന്മാരുടെ വൈദഗ്ധ്യം മനസ്സിലാക്കിയ
അബ്ബാസികള്‍ ഗ്രീക്ക് വൈദ്യം തങ്ങളുടെ രാഷ്ട്രത്തില്‍ പഠിപ്പിക്കാനും
മുസ്ലിംകള്‍ക്കത് പരിചയപ്പെടുത്താനും അവരെ ഒന്നടങ്കം ബഗ്ദാദിലേക്ക്
ക്ഷണിച്ചു. താമസിയാതെ അബ്ബാസീ ഖലീഫമാരുടെയും ഒരുപാട് മന്ത്രിമാരെ സംഭാവന
ചെയ്ത ബര്‍മകി കുടുംബത്തിന്റെയും ഒത്താശയോടെ ജന്തിഷാപൂരിലെ ഭിഷഗ്വര കുടുംബം
ബഗ്ദാദിലേക്ക് പ്രവഹിച്ചു. ഇതോടെ ബഗ്ദാദ് ലോകത്തെ ഏറ്റവും വലിയ
വൈദ്യശാസ്ത്ര കേന്ദ്രമായി.
ഇന്ത്യയില്‍
ജ്ഞാനങ്ങളുടെ കൈമാറ്റത്തിന് ബുദ്ധ യൂണിവേഴ്സിറ്റികള്‍ വളരെ നൂറ്റാണ്ടുകള്‍
മുമ്പുതന്നെ നിര്‍മിക്കപ്പെട്ടിരുന്നു. നളന്ദ (ചമഹമിറമ), വലഭി (ഢമഹമയവശ)
തുടങ്ങിയ ഈ ഗണത്തിലെ സര്‍വകലാശാലകള്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ
വിദ്യാകേന്ദ്രങ്ങളായി മാറി. ഔഷധശാസ്ത്രത്തിലും രസതന്ത്രത്തിലും ഗണിതത്തിലും
ഗോളശാസ്ത്രത്തിലും എന്നല്ല, എഞ്ചിനീയറിംഗിലും സാങ്കേതിക വിദ്യയിലും വരെ
ഇക്കാലത്തെ ഇന്ത്യക്കാര്‍ അഗ്രഗണ്യരായിരുന്നു. ആര്യഭടന്‍ (476), ലതാദേവ,
വരാഹമിഹിറ (ഢമൃമവമാശവശൃമ) തുടങ്ങിയ ജ്ഞാനപടുക്കളായിരുന്നു അന്നീ
വിദ്യാഭ്യാസ മേഖലകള്‍ കൈകാര്യം ചെയ്തിരുന്നത്. വാഗ്ബത്ത എന്ന യുവ ഇന്ത്യന്‍
ഭിഷഗ്വരനും ആറാം നൂറ്റാണ്ടിന്റെ സംഭാവനയായിരുന്നു.
ഇക്കാലത്ത്
വരാഹമിഹിറ രചിച്ച ഗണിതത്തിലെയും ഗോളശാസ്ത്രത്തിലെയും ഗ്രന്ഥങ്ങളാണ്
അന്നത്തെ ഇവ്വിഷയകമായ ഏറ്റവും വലിയ പഠനങ്ങള്‍. ഇന്ത്യന്‍ ത്രികോണമിതി
(ഠൃശഴീിീാലൃ്യ), ജ്യോതിഷം (അൃീഹീഴ്യ) എന്നിവയുടെയും ഗ്രീക്ക് ത്രികോണമിതി,
ജ്യോതിഷം എന്നിവയുടെയും ഒരു സങ്കരരൂപമായിരുന്നു ഇത്. പതിനൊന്നാം
നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ രണ്ട് ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെ
വിമര്‍ശിച്ച് അല്‍ബിറൂനി അവയുടെ വിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഗണിതത്തില്‍
ചൈന മുന്നേറിക്കൊണ്ടിരുന്ന ഇക്കാലത്തുതന്നെ ഇന്ത്യന്‍ ഗോളശാസ്ത്രവും
ചൈനയില്‍ വ്യാപിച്ചുകഴിഞ്ഞിരുന്നു.
മഹാനായ
സസാനിയന്‍ രാജാവ് അനൂശിര്‍വാന്‍ ചക്രവര്‍ത്തിക്ക് കീഴില്‍ ജന്തിഷാപൂര്‍
പുരോഗതിയുടെ പരമകോടി പ്രാപിച്ച സമയമായിരുന്നു ഇത്. നെസ്റോറിയന്‍
വിഭാഗത്തില്‍ പെട്ട ക്രൈസ്തവര്‍ ഇതിനെ ജ്ഞാനത്തിന്റെ കേന്ദ്രമാക്കി
മാറ്റിയിരുന്നു. (അനൂശിര്‍വാന്‍ പേര്‍ഷ്യ ഭരിക്കുന്ന കാലത്തായിരുന്നു
മക്കയില്‍ നബി-സ്വ-യുടെ ജനനം.) 489 കളില്‍ ഏദസ്സ(ഋറലമൈ)യിലെ
വൈദ്യകലാലയങ്ങള്‍ അടക്കപ്പെടുകയും വിദ്യയെ സ്നേഹിച്ച നെസ്റോറിയന്‍ വിഭാഗം
ഓര്‍ത്തോഡക്സ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെയും ബൈസാന്തിയന്‍ ചക്രവര്‍ത്തി
സിനോ വിന്റെയും മൃഗീയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തപ്പോള്‍ ഇവര്‍
ജന്തിഷാപൂര്‍ പാഠശാലയില്‍ ഗ്രീക്ക് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് സുരിയാനീ
വിവര്‍ത്തനം കൊണ്ടുവന്നുതുടങ്ങി. ജസ്റിനിയന്‍ (ഖൌിശിെേശമി) 529 കളില്‍
ഏതന്‍സ് പാഠശാല അടച്ചുപൂട്ടിയതോടെ നിയോപ്ളാറ്റോണിസ്റായ ശാസ്ത്രകാരന്മാരും
ചിന്തകരും ജന്തിഷാപൂരിലേക്കൊഴുകി. അനൂശിര്‍വാന്റെ ആജ്ഞപ്രകാരം
അരിസ്റോട്ടില്‍-പ്ളാറ്റോ രചനകള്‍ ഇക്കാലത്ത് പേര്‍ഷ്യന്‍ വൈദ്യജ്ഞാനങ്ങളുടെ
കേന്ദ്രമായി മാറി. മധ്യകാലത്ത് ഏറെ പ്രസിദ്ധനായ ലാറ്റിന്‍ ഗൈനൊക്കോളജിസ്റ്
മോസ്ചിയനും ഇക്കാലക്കാനായിരുന്നു. സമകാലികനായ മറ്റൊരു ബൈസാന്തിയന്‍
ഫിസിഷ്യനാണ് ട്രാലിസിനെ അലക്സാണ്ടര്‍. വിശ്വവിശ്രുതനായ ഇദ്ദേഹത്തിന്റെ
കൃതികള്‍ സുരിയാനി, അറബി, ഹിബ്രു, ലാറ്റിന്‍ തുടങ്ങിയ ഭാഷകളിലേക്ക്
വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അലക്സാണ്ട്രിയയിലെ
ഫിലോപണസ് അന്ന് ജീവിച്ച ഏറ്റവും വലിയ ഫിസിഷ്യനും ചിന്തകനുമായിരുന്നു.
അരിസറ്റോട്ടിലിയന്‍ ചിന്തകള്‍ക്ക് വ്യാഖ്യാനമെഴുതിയ ഇദ്ദേഹത്തിന്റെ
കൃതികള്‍ പിന്നീട് മുസ്ലിംകള്‍ക്ക് ആശ്രയമായി.
ക്രി.
610 ല്‍ മഹാനായ തിരുനബി ÷ വിശുദ്ധ ഖുര്‍ആനുമായി അറേബ്യയിലേക്ക്
കടന്നുവന്നപ്പോള്‍ ഗ്രീസ്, റോം, അലക്സാണ്ട്രിയ, സിറിയ, പേര്‍ഷ്യ, ഇന്ത്യ,
ചൈന എന്നിവിടങ്ങളിലുണ്ടായിരുന്ന ശാസ്ത്രീയ-നാഗരിക പുരോഗതിയുടെ സംക്ഷിപ്ത
രൂപമാണിത്. യുദ്ധങ്ങളിലും കുലമഹിമയിലും മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന
അറബികളില്‍ നിന്ന് ഇത്തരത്തിലുള്ള പുരോഗമനാത്മകമായവയൊന്നും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടില്ല. കാരണം, അറേബ്യന്‍ ഉപദ്വീപില്‍ ജീവിച്ചിരുന്ന ഇവര്‍
തികഞ്ഞ അന്ധതയിലായിരുന്നു. ശാസ്ത്രീയ പര്യവേക്ഷണങ്ങളിലുപരി അവര്‍
കാവ്യകല(ജീല്യ)യിലും വംശാവലിശാസ്ത്ര(ഏലിലീഹീഴ്യ)ത്തിലുമായിരുന്നു ശ്രദ്ധ
ചെലുത്തിയിരുന്നത്. അക്ഷരജ്ഞാനമുള്ളവരന്ന് അംഗുലീപരിമിതമായിരുന്നു. വിശുദ്ധ
ഖുര്‍ആനുമായി കടന്നുവന്ന തിരുനബി ÷ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ
തമസ്സിന്റെ മറ നീക്കി ലോകത്തെ വെളിച്ചത്തിന്റെ വിശുദ്ധിയിലേക്ക്
കൊണ്ടുവരികയായിരുന്നു.
ഗണിതശാസ്ത്രം
അറബികള്‍ കാര്യമായ സംഭാവനകളര്‍പ്പിച്ച
മറ്റൊരു ശാസ്ത്രശാഖയാണ് ഗണിതശാസ്ത്രം. ക്ഷേത്രഗണിതം, ബീജഗണിതം എന്നിവ
പരിപോഷിപ്പിച്ച അവരുടെ ഏറ്റവും വലിയ നേട്ടമായി ഗണിക്കപ്പെടുന്നത്
അറബീഅക്കങ്ങളുടെ ആവിഷ്കാരമാണ്. അള്‍ജിബ്രയുടെ ഉപജ്ഞാതാവായ മുഹമ്മദുബ്നുല്‍
ഖവാരിസ്മിയാണ് ഏറ്റവും പ്രസിദ്ധനായ മുസ്ലിം ഗണിതശാസ്ത്രജ്ഞന്‍. ജാബിറുബ്നു
ഹയ്യാന്‍, റാസി, ഖാലിദുബ്നുയസീദുബ്നു മുആവിയ, ജഅ്ഫറുസ്സ്വാദിഖ്
തുടങ്ങിയവരും ഈ വളര്‍ച്ചയില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
ബാബിലോണ്‍,
പേര്‍ഷ്യ, ഇന്ത്യ, ഗ്രീക്ക് തുടങ്ങിയ പ്രാചീനജ്ഞാനകേന്ദ്രങ്ങളില്‍ നിന്ന്
പ്രചോദനമുള്‍ക്കൊണ്ടായിരുന്നു അറബികള്‍ ഈ രംഗത്തേക്ക് കാലുകുത്തിയത്.
യൂക്ളിഡ്, അപ്പോളിനോസ്, തിയോഡസീയുസ്, ഹിരോണ്‍, തിയോണ്‍ തുടങ്ങിയവരുടെ
ഗണിതഗ്രന്ഥങ്ങള്‍ അറബികള്‍ പഠിച്ചിരുന്നു. ആര്‍ക്കമെഡീസിന്റെ അധിക കൃതികളും
അവര്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. അതുകൊണ്ടുതന്നെ ഗ്രീക്ക് മൂലം
പോലും ഇന്ന് ലഭ്യമല്ലാത്ത പല ഗ്രന്ഥങ്ങളും അറബിയില്‍ ലഭ്യമാണത്രെ.
ഇന്ത്യയില്‍ നിന്ന് ലഭിച്ച ബ്രഹ്മഗുപ്തയുടെയും ആര്യഭട്ടയുടെയും
സിദ്ധാന്തങ്ങള്‍ അറബീകരിക്കപ്പെട്ടു. ഈജിപ്തില്‍ നിന്നും
മെസെപ്പൊട്ടോമിയിയല്‍ നിന്നും വന്ന ജ്ഞാനങ്ങളും അറബ് ഗണിതത്തെ
സമ്പുഷ്ടമാക്കി.
ഇല്‍മുല്‍ അദദ്,
അര്‍രിയാളിയ്യാത്ത് എന്നിങ്ങനെയാണ് അറബിയില്‍ ഗണിതശാസ്ത്രം
അറിയപ്പെടുന്നത്. അങ്കഗണിതം, ബീജഗണിതം, ക്ഷേത്രഗണിതം എന്നിവ യഥാക്രമം
അല്‍ഹിസാബ്, അല്‍ജബ്ര്‍, അല്‍ഹന്‍ദസ എന്ന് വിളിക്കപ്പെടുന്നു.
ബീജഗണിതസംഖ്യ(അഅ്ദാദുല്‍ ജബ്രിയ്യ)കളായറിയപ്പെടുന്ന പോസിറ്റീവ് സംഖ്യകളും
നഗറ്റീവ് സംഖ്യകകളും യഥാക്രം മൂജബ്, സാലിബ് എന്നും പറയപ്പെടുന്നു.
അങ്കഗണിതം, ബീജഗണിതം തുടങ്ങിയവ ഇസ്ലാമിക കലകളില്‍ ഏറെ പ്രധാന്യം
നേടിയതുകൊണ്ടുതന്നെ ഗണിതശാസ്ത്രത്തിന് ഇസ്ലാമിക നാഗരികതയുമായി
അഭേദ്യബന്ധമുണ്ടെന്നത് വ്യക്തമാണ്. ഒന്ന് എന്ന സംഖ്യ എല്ലാറ്റിന്റെയും
ഉറവിടമായ ഏകദൈവത്തിലേക്കുള്ള സൂചനയായാണ് അവര്‍ ഗണിക്കുന്നത്. എല്ലാ
ശാസ്ത്രത്തിന്റെയും അടിത്തറയായ സംഖ്യാശാസ്ത്രം ബുദ്ധിയുടെ അടിത്തറയും
ദൈവശാസ്ത്രത്തിന്റെ മൂലശിലയുമായി മാനിക്കപ്പെടുന്നു.
ഗണിതശാസ്ത്രത്തിന്
മുസ്ലിംകള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന അറബി അക്കങ്ങളാണെന്ന് ഇന്ന്
പാശ്ചാത്യലോകം തന്നെ അംഗീകരിക്കുന്നുണ്ട്. ഒന്നു മുതല്‍ പത്തുവരെയുള്ള
അടിസ്ഥാന അക്കങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് അറബികളാണ്. ഇവയാണ്
ഗണിതപഠനം എളുപ്പമാക്കിയത്. ഇതിനുമുമ്പ് അംഗുലീ
ഗണിത(ഹിസാബുല്‍യദ്)മായിരുന്നു അറബികള്‍ ഉപയോഗിച്ചിരുന്നത്.
ഇന്തോപേര്‍ഷ്യന്‍ രീതിയായ പൊടിഫലസമ്പ്രദായവും അവര്‍ ഉപയോഗിച്ചിരുന്നു.
ബാബിലോണിയന്‍ എണ്ണല്‍രീതിയും അറിയാമായിരുന്നു. അക്കത്തിനുപകരം
അക്ഷരമുപയോഗിക്കുന്ന സമ്പ്രദായം മുന്‍കാലം മുതലേ അറബികള്‍ക്കുണ്ട്.
പില്‍ക്കാലത്ത് ഇന്ത്യയില്‍ നിന്നാണ് അറബികള്‍ക്ക് സംഖ്യാശാസ്ത്രം
ലഭിച്ചത്.
അബ്ബാസീ ഭരണാധികാരി മന്‍സ്വൂറിന്റെ
കാലത്ത് തന്റെ രാജസദസ്സില്‍ വന്ന ഒരു ഇന്ത്യന്‍ പണ്ഡിതന്‍ സമര്‍പ്പിച്ച
സിന്ദ് ഹിന്ദ് (സിദ്ധാന്ത) എന്ന കൃതിയിലൂടെയാണ് അറബികള്‍
സംഖ്യാലോകത്തേക്കെത്തുന്നത്. 7-ാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യക്കാര്‍ക്കും
ചൈനക്കാര്‍ക്കും ഇത് സുപരിചിതമായിരുന്നുവത്രെ. അറിയപ്പെടാതെ ഇന്ത്യയില്‍
നിലനിന്ന ഈ സംഖ്യാശാസ്ത്രം ശുദ്ധീകരിച്ച് ലോകത്തിന്
പരിചയപ്പെടുത്തിക്കൊടുത്തത് അറബികളായിരുന്നു. യൂറോപ്പിന് എണ്ണല്‍സംഖ്യ
കൈമാറിയതും അവര്‍ തന്നെ. സിന്ദ് ഹിന്ദിന്റെ ട്രാന്‍സ്ലേഷന്‍ പ്രചാരത്തില്‍
വന്നതോടെ സത്യത്തില്‍ അറബ് ഗണിതശാസ്ത്ര രംഗത്ത് വന്‍വിസ്ഫോടനം തന്നെ
അരങ്ങേറുകയുണ്ടായി. അല്‍പസ്വല്‍പം മാറ്റങ്ങളോടെയാണ് അവരിത്
സ്വീകരിച്ചതെങ്കിലും ഇന്ത്യന്‍ അക്കങ്ങള്‍ എന്നായിരുന്നു ഇതിനെ അവര്‍
വിളിച്ചത്. അറബികള്‍ കൈമാറിയതുകൊണ്ടുതന്നെ യൂറോപ്യര്‍ ഇന്നുമതിനെ അറബി
അക്കങ്ങള്‍ എന്ന് പരിചയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍
ഗണിതത്തെക്കുറിച്ച് ഖവാരിസ്മി രചിച്ച 'അല്‍ജംഉ വത്തഫ്രീഖ് ബി ഹിസാബില്‍
ഹിന്ദ്' എന്ന കൃതിയിലൂടെയാണ് ലോകമിത് പരിചയപ്പെടുന്നത്. സത്വര മൊറോക്കോ വഴി
യൂറോപ്പിലും ഇത് എത്തുകയായിരുന്നു. സംഖ്യാശാസ്ത്രത്തിന് അറബികള്‍ പൂജ്യം
സംഭാവന ചെയ്തതോടെ ഈ രംഗം ചൂടുപിടിച്ചു. ഇന്ന് ഇംഗ്ളീഷില്‍ നിലവിലുള്ള
സിഫര്‍ എന്ന പദം തന്നെ ഇതിന്റെ നിഷ്പത്തി അറബികള്‍ മുന്നോട്ടുവെച്ച
സ്വിഫ്ര്‍ (പൂജ്യം) ആണെന്നത് സുവിദിതമാണ്. ആദ്യകാലങ്ങളില്‍ അറബികള്‍ക്ക്
ഇന്ത്യന്‍ അക്കങ്ങളില്‍ അപരിചിതത്വം തോന്നിയെങ്കിലും ക്രമേണ
ശീലിച്ചുതുടങ്ങി. ഖവാരിസ്മി ആദ്യഘട്ടത്തില്‍തന്നെ ഇവ അറബിയില്‍
ഉപയോഗിച്ചുവന്നു. എങ്കിലും പല അറബി ഗണിത ശാസ്ത്രജ്ഞന്മാരും
ഗോളശാസ്ത്രജ്ഞരും ഈ രീതി സ്വീകരിക്കുന്നതില്‍ വളരെ അവധാനത
കാണിക്കയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ അബൂബക്ര്‍ മുഹമ്മദ് അഖ്റജി
രചിച്ച 'അല്‍ഖഫീഫില്‍ ഹിസാബി'ല്‍ എണ്ണങ്ങള്‍ അക്ഷരരൂപത്തിലായിരുന്നു
എഴുതിയിരുന്നത്. അതേസമയം മറ്റു ചിലര്‍ പഴയ സെമിറ്റിക് ഗ്രീക്ക് രൂപങ്ങള്‍
തന്നെ പിന്തുടരുകയായിരുന്നു. ചിലര്‍ അക്കങ്ങള്‍ക്കുപകരം ആല്‍ഫബെറ്റിക്
അക്ഷരങ്ങളുപയോഗിച്ചു.
ഖവാരിസ്മി, സാബിതുബ്നു
ഖുര്‍റ, അല്‍ബത്താനി, ഖാസിനില്‍ ബസ്വരി, ഉമര്‍ ഖയ്യാം, അല്‍മജ്രീഥി,
ഇബ്നുസ്സംഹ്, ഇബ്നുസ്സ്വിഫാര്‍, കിര്‍മാനി, ഉമയ്യബ്നു അബിസ്സ്വല്‍ഥ തുടങ്ങി
ഗണിതശാസ്ത്രം പുഷ്കലമാക്കിയവര്‍ മുസ്ലിം ചരിത്രത്തില്‍ നിരവധിയാണ്.
ഗ്രീക്കില്‍ നിന്ന് ലഭിച്ചതിനുപുറമെ യൂറോപ്പിനറിയാത്ത പലതും ഇവര്‍
കണ്ടെത്തുകയുണ്ടായി. അറബികളില്‍ നിന്ന് അക്കങ്ങള്‍ ലഭിക്കുന്നതിനുമുമ്പ്
യൂറോപ്യന്‍ ലാറ്റിന്‍ ഭാഷയിലെ (റോമന്‍) സംഖ്യാശാസ്ത്രമായിരുന്നു
ഉപയോഗിച്ചിരുന്നത്. ത=10, ഇ=100, ങ=1000, ഢ=5, ഘ=50, ഉ=500 എന്നിങ്ങനെ
അവര്‍ എഴുതിത്തുടങ്ങി. 898 എന്നതിന് ഉഇഇഇഘതതതതഢകകക എന്നായിരുന്നു എഴുതിയത്.
അറബി അക്കങ്ങള്‍ ലഭിച്ചതോടെ ഈ പ്രയാസമകന്നു. അറബി എണ്ണല്‍ സംഖ്യയുടെ
നിഷ്പത്തി സത്യത്തില്‍ അറബിയില്‍ നിന്നായിരുന്നില്ല. ഇതിന്റെ ഏറ്റവും വലിയ
തെളിവ് സെമിറ്റിക് ഭാഷകളെല്ലാം വലത്തുനിന്നും ഇടത്തോട്ടെഴുതുമ്പോള്‍ അറബി
അക്കങ്ങള്‍ ഇടത്തുനിന്നും വലത്തോട്ടാണ് എഴുതുന്നത് എന്നതുതന്നെ.
ഗണിതശാസ്ത്രത്തിന്
സംഭാവനകളര്‍പ്പിച്ച ഒരു വിശിഷ്ടവ്യക്തിയാണ് നാസ്വുറുദ്ദീന്‍ അത്ത്വൂസി.
ത്രികോണമിതിയില്‍ അദ്ദേഹത്തിന് തന്റേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
പ്രകാശശാസ്ത്രത്തില്‍ പ്രസിദ്ധനായിരുന്ന ഇബ്നുഹൈത്തമും ഇതില്‍
സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍
ജീവിച്ച അഹ്മദ് അന്നസവി തന്റെ 'അല്‍മുഗ്നീ ഫീ ഹിസാബില്‍ ഹിന്ദി'ല്‍
ഏറെക്കുറെ ആധുനിക ശൈലിയില്‍ തന്നെയാണ് സംസാരിക്കുന്നത്. അനുപാതവും
സ്ക്വൊയര്‍ റൂട്ടും ക്യുബിക് റൂട്ടും വിശദമായിത്തന്നെ ഇതില്‍
പ്രതിപാദിക്കുന്നു. ഖവാരിസ്മിയെ പോലെ ഇന്ത്യന്‍ അക്കങ്ങള്‍
ഉപയോഗിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഗണിത സൌന്ദര്യം.
ഗണിതലോകത്തെ
പ്രഗത്ഭനായ മുസ്ലിം ജ്ഞാനിയാണ് ഖവാരിസ്മി. അള്‍ജിബ്രയെന്ന പദം ലോകം
കേള്‍ക്കുന്നതുതന്നെ തന്റെ 'അല്‍ജബ്ര്‍ വല്‍ മുഖാബല' എന്ന
ഗ്രന്ഥത്തിലൂടെയാണ്. ഗണിതശാസ്ത്ര പഠന ലക്ഷ്യവുമായി ഇന്ത്യയില്‍ വരെ
അന്വേഷണങ്ങളുമായി അദ്ദേഹമെത്തി. യൂറോപ്യര്‍ ഇന്ന് അരിത്മെറ്റിക്കിന്
ഉപയോഗിക്കുന്ന അല്‍ഗോരിസം എന്നത് അല്‍ഖവാരിസ്മി എന്ന നാമത്തിന്റെ ലാറ്റിന്‍
മൊഴിയാണത്രെ. ഇത്രമാത്രം യൂറോപ്യരെ സ്വാധീനിച്ച ഖവാരിസ്മിയുടെ
ഗ്രന്ഥങ്ങള്‍ ഒരുപാട് കാലം അവരുടെ പാഠപുസ്തകങ്ങളായിരുന്നു. ഇന്നും
റഫറന്‍സുകളായി ഇതാണവര്‍ ഉപയോഗിക്കുന്നത്. 'അല്‍ജബ്റു വല്‍ മുഖാബല' ഏറെ
പ്രശസ്തമാണ്. അല്‍ജിബ്രയിലും അരിത്മെറ്റിക്കിലും വ്യാപകമായി ചര്‍ച്ച
നടത്തുന്ന വിഖ്യാതമായ ഗ്രന്ഥത്തില്‍ 800 ലേറെ ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്.
12-ാം നൂറ്റാണ്ടില്‍ തന്നെ ജെറാള്‍ഡ് ക്രമോണയെന്ന വിവര്‍ത്തകന്‍ ലാറ്റിന്‍
ഭാഷ്യം പുറത്തുകൊണ്ടുവന്നു. അറബി പ്രതി ഇന്നും നിലവിലുണ്ട്. ഈ
ഗ്രന്ഥത്തിലൂടെയാണ് യൂറോപ്പ് അള്‍ജിബ്ര പരിചയപ്പെട്ടത്. ശേഷം വന്ന ഉമര്‍
ഖയ്യാം, ലിയൊണാഡോ ഫിബൊണാക്കി (ഘലീിമൃറീ എശയീിമരരശ), മാസ്റര്‍ ജാക്കോബ്
(ങമലൃെേ ഖമരീയ) തുടങ്ങിയവര്‍ ഖവാരിസ്മിയെ ആഴത്തില്‍
സ്വാധീനിച്ചവരായിരുന്നു. ഗണിതത്തിലെ ക്വാട്റാറ്റിക് ഇക്വേഷനും (ഝൌമൃറൃമശേര
ഋൂൌമശീിേ) അതിന്റെ രൂപഭേദങ്ങളും മുസ്ലിംകളുടെതന്നെ സംഭാവനകളാണ്. എങ്കിലും
ഖയ്യാമിന്റെ അള്‍ജിബ്ര അല്‍പം ആഴത്തിലായിരുന്നെന്നുമാത്രം.
പ്രസിദ്ധ
ചരിത്രകാരന്‍ യഅ്ഖൂബി അറബികളുടെ എണ്ണങ്ങളെക്കുറിച്ച് തന്റെ ചരിത്രത്തില്‍
വിവരിക്കുന്നുണ്ട്. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള സംഖ്യകളാണ് അവര്‍
ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചതെന്നും പൂജ്യം അറബികളുടെ സംഭാവനയാണെന്നും
അദ്ദേഹം പറയുന്നു. ഒന്നുമില്ല (ലാ ശൈഅ) എന്ന അര്‍ഥത്തില്‍ അറബികള്‍ പ്രാചീന
കാലം മുതലേ ഉപയോഗിച്ചുവരുന്ന സ്വിഫ്ര്‍ ആണ് സീറോ (ദലൃീ) ആയി മാറിയത്.
സ്വിഫ്ര്‍ എന്ന ശബ്ദത്തിന് അറബികള്‍ വട്ടരൂപം നല്‍കുകകായിരുന്നു. ഖവാരിസ്മി
തന്നെ പൂജ്യമുള്ള സംഖ്യകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച്
ഗ്രന്ഥമെഴുതിയിട്ടുണ്ട്. യൂറോപ്യര്‍ ഇതും ഭാഷാന്തരം നടത്തി പൂജ്യം
പഠിക്കാന്‍ തുടങ്ങി. 16-ാം നൂറ്റാണ്ടില്‍ അറബികളെപോലെ തന്നെ സ്വിഫ്ര്‍
എന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നതെങ്കിലും ശേഷം സീറോ ആയി
മാറുകയായിരുന്നു. ഇതോടെ ഖവാരിസ്മിയുടെ ഗണിതപാഠങ്ങള്‍ സ്വാംശീകരിച്ച്
യൂറോപ്പില്‍ അലക്സാണ്ടര്‍ ഡിവില്ലഡി(അഹലഃമിറലൃ ഉല ഢശഹഹമറശല)യും ജോണ്‍ ഓഫ്
ഹാലിഫാക്സും (ഖീവി ീള ഒമഹശളമഃ) യഥാക്രമം ഇമൃാലി റല അഹഴീൃശാീ, അഹഴീൃശ ാൌ
എന്നീ ഗണിതകൃതികള്‍ രചിക്കുകയുണ്ടായി. ഖവാരിസ്മികൃതികളില്‍ നിന്ന്
കടമെടുത്തതായിരുന്നു ഉള്ളടക്കം. നൂറ്റാണ്ടുകളോളം ഈ ഗ്രന്ഥങ്ങള്‍ക്ക്
യൂറോപ്പില്‍ നല്ല ഓട്ടം ലഭിച്ചു. ഖവാരിസ്മി മുന്നോട്ടുവെച്ച
പ്രശ്നങ്ങ(ജൃീയഹലാ)ളും സമവാക്യങ്ങളു(ഋൂൌമശീിേ)മിന്ന് അല്‍ഗരിതം (അഹഴീൃശവോ)
എന്ന പേരിലാണ് അറിയപ്പെടുന്നത്. മുസ്ലിം ശാസ്ത്രവിശാരദന്മാരെ
ഉത്തുംഗശ്രേണികളില്‍ നിന്ന് വലിച്ചിറക്കി അള്‍ജിബ്രയുടെ ഉപജ്ഞാതാക്കള്‍
മുസ്ലിംകളല്ലെന്നും മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡയഫന്റൂസ്
(ഉശീുവമിൌ) ആണെന്നും ചില യൂറോപ്യര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും
വ്യവസ്ഥാപിതമായി ഈ ശാസ്ത്രത്തെ ഗണിതശാസ്ത്രശാഖയാക്കിയത് മുസ്ലിംകള്‍
തന്നെയായിരുന്നു. ഖലീഫ മഅ്മൂനിന്റെ ആഗ്രഹപ്രകാരമാണ് ഖവാരിസ്മി ആദ്യമായി
അള്‍ജിബ്രയില്‍ രചന നടത്തിയത്. 1145 ല്‍ തന്നെ റോബര്‍ട്ട് ഓഫ് ചെസ്റര്‍
(ഞീയലൃ ീള ഇവലലൃെേ) ഇത് ലാറ്റിനിലേക്ക് ഭാഷാന്തരം നടത്തി.
1010
കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അബൂബക്ര്‍ മുഹമ്മദുല്‍ കര്‍ഖിയും
അള്‍ജിബ്രയില്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. അന്നത്തെ ഭരണാധികാരിയുടെ
നിരന്തരമായ ആവശ്യപ്രകാരമായിരുന്നു ഇത്. 'അല്‍ഹഖ്രീ ഫില്‍ജബ്രി വല്‍
മുഖാബല', 'അല്‍കാഫീ ഫില്‍ ഹിസാബ്' എന്നിവയാണ് പ്രധാന കൃതികള്‍.
ഹിജ്റ
5-ാം നൂറ്റാണ്ടില്‍ തന്നെ അറബികള്‍ ദശാംശ സംഖ്യകളും വിവിധയിനം ചിഹ്നങ്ങളും
ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ അബുല്‍അബ്ബാസുബ്നു
ബന്ന അല്‍മറാകുശി വിവിധ ഗണിത പാഠങ്ങളിലായി എഴുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു.
'തല്‍ഖീസു അഅ്ലാമില്‍ ഹിസാബ്' (ഗണിത പ്രയോഗത്തിന്റെ സംഗ്രഹം) ആയിരുന്നു
ഇവയിലേറെ പ്രശസ്തം. ഹിജ്റ 10-ാം നൂറ്റാണ്ടിലെ ഇബ്നുഹിംസ് മഗ്രിബിയും
ഗണിതത്തിന് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അറബി അക്കങ്ങളെക്കുറിച്ച്
അദ്ദേഹത്തിന്റെ 'തുഹ്ഫത്തുല്‍ ഇഅ്തിമാദ്' ആണ് ഏറെ ശ്രദ്ധേയം.
ലോഗരിതത്തിന്റെ കണ്ടുപിടിത്തത്തിലും അദ്ദേഹത്തിന് പങ്കുണ്ട്. 9-ാം
നൂറ്റാണ്ടിന്റെ അവസാന കാലങ്ങളില്‍ ജീവിച്ചിരുന്ന സാബിതുബ്നു ഖുര്‍വതും
അദ്ദേഹത്തിന്റെ ശിഷ്യന്മാരും ആര്‍ക്കമെഡീസിന്റെയും അപ്പോളോനിയസിന്റെയും
ഉള്‍പ്പെടെ നിരവധി ജ്യോമെട്രി സംബന്ധമായ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക്
ഭാഷാന്തരം ചെയ്തവരായിരുന്നു. 950 കളില്‍ കഴിഞ്ഞുപോയ അബുല്‍വഫാ മുഹമ്മദ്
അല്‍ബുസ്ജാനി ത്രികോണമിതിയുടെ വളര്‍ച്ചക്ക് വിലപ്പെട്ട
സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. സൈന്‍ (ടശില) ടേബിളുകള്‍
രൂപപ്പെടുത്തുന്നതില്‍ പുതിയ മാര്‍ഗങ്ങള്‍ അദ്ദേഹം കണ്ടെത്തി. ശുദ്ധമായ
ജാമിതിയിലെ കൌതുകകരമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടു. ഉല ഹമായൃല
തന്റെ ഒശീല റല ശ അൃീിീാശരമി ങ്യീലിമഴല എന്ന ഗ്രന്ഥത്തിലും അബുല്‍വഫാ
കൈകാര്യം ചെയ്ത പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.
അബുല്‍ഇസ്ഫഹാനി, റുസ്തം, അല്‍കൂസി തുടങ്ങിയവരും ഗണിതശാസ്ത്രരംഗത്തെ
അറിയപ്പെട്ട മുസ്ലിം പ്രതിഭകളാണ്. റുസ്തം ആര്‍ക്കമെഡീസിന്റെയും
അപ്പോളനിയസിന്റെയും പരിഹരിക്കാന്‍ കഴിയാത്ത പലതും പരിഹരിക്കുകയും പുതിയ
സമവാക്യങ്ങള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ആംഗിളുകളുടെ പരസ്പര
വിച്ഛേദനത്തിന് ഒരു ജ്യോമെട്രിക്കല്‍ ഇക്വേഷനിലൂടെ പുതിയ മാര്‍ഗങ്ങള്‍
കണ്ടെത്തിയ മഹാനായിരുന്നു സിജാസി. ഗണിതത്തിന്റെ ഓരോ ശാഖകള്‍ക്കും മധ്യകാല
അറബികള്‍ നല്‍കിയ സംഭാവനകള്‍ ഇനിയും നീളുകയാണ്. ജ്യാമിതിയും ത്രികോണമിതിയും
അള്‍ജിബ്രയും അടുത്ത അധ്യായത്തില്‍ നമുക്ക് വ്യാവര്‍ത്തിച്ച് ചര്‍ച്ച
ചെയ്യാം.
Subscribe to:
Posts (Atom)