മൌദൂദിയും ഇബ്നു അബ്ദില്‍വഹാബും ഒരു തുലാഭാരം -- ഫൈസല്‍ അഹ്സനി ഉളിയില്‍
ഇസ്ലാമിലെ അവാന്തരപ്രസ്ഥാനത്തിന്റെ രണ്ട് ആധുനിക പ്രതിനിധാനങ്ങളെയും അവയുടെ ആചാര്യ•ാരെയും ഒന്നു തട്ടിച്ചു നോക്കുന്നത് ഉചിതമായിരിക്കും. ഖവാരിജിസത്തില്‍നിന്ന് തുടങ്ങി, പടര്‍ന്നു പന്തലിച്ച് ഉണങ്ങിപ്പൊടിഞ്ഞു അത് അതിന്റെ ജ•പരമായ ബലാബല പരീക്ഷണങ്ങളിലൂടെ ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്നു.
അതിന്റെ സമകാലിക പകര്‍പ്പുകളില്‍ ഏറ്റം പ്രസക്തമായ രണ്ടെണ്ണമാണ് വഹാബിസവും മൌദൂദിസവും. അവയുടെ ആചാര്യ•ാര്‍ യഥാക്രമം, ഇബ്നു അബ്ദില്‍വഹാബും അബുല്‍ അഅ്ലാ മൌദൂദിയും. നവോത്ഥാനത്തിന്റെ പേരില്‍ ഇടിച്ചുകയറിയ അവാന്തരത്വം, നുള്ളിക്കീറിയിട്ട പഞ്ഞിത്തുണ്ടു പോലെ ശിഥിലമാക്കിയ നമ്മുടെ നാടന്‍ ഗ്രാമ്യജീവിതത്തിന്റെ പരിസരം മുന്നില്‍ വച്ചു വേണം തുലനം ചെയ്യാന്‍.
ചരിത്രപരമായി അന്വേഷിച്ച് ചെല്ലുമ്പോള്‍, ഇബ്നു അബ്ദില്‍ വഹാബ്, ഇസ്ലാമിക ലോകത്തിന്റെ ഇടനെഞ്ചില്‍ തിടംവച്ച അര്‍ബുദ മുഴയായായാണ് കണ്ടെത്താനാവുന്നത്. അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളെയും വീക്ഷണഭൂമികകളെയും വിശുദ്ധനായ ഒരു സാംസ്കാരിക നവോത്ഥാന നായകന്റെതായി കണ്ടുകൂടേ എന്ന അന്വേഷണ വാശിയെ നേര്‍ചരിത്രം ഉടച്ചുകളയുന്നു; പ്രത്യേകിച്ചും അദ്ദേഹത്തിന്റെ അധികാരപരമായ ആധിപത്യം വേരോടിയതോടെ, ഇസ്ലാമിക ലോകത്ത് നടന്ന നരഹത്യകളും മാന്യന്‍•ാര്‍ക്ക് യോജിക്കാത്ത കൊള്ളയടി കൊള്ളിവയ്പ്പുകളും തച്ചുടക്കലും ഇന്നലെ കഴിഞ്ഞപോലെ മുന്നില്‍വന്ന് നമ്മെ വേദനിപ്പിക്കുമ്പോള്‍.
ഇസ്ലാമിന് പുരോഗമനപരമായ മാനം നല്‍കുന്നതിനോ, ദേശാന്തരീയമായ കൂട്ടുകെട്ടുണ്ടാക്കുന്നതിനോ സഹായകമായിരുന്നില്ല ഇദ്ദേഹത്തിന്റെ നിലപാടുകള്‍. മറിച്ച് നിലനില്‍ക്കുന്ന ഇസ്ലാമിക സാമൂഹ്യ വ്യവസ്ഥയില്‍ ജീര്‍ണതയുടെ പൂപ്പല്‍ ആരോപിക്കുകയും ആയതിനാല്‍ 'ഈ ഇസ്ലാം വിട്ട്, ഞാന്‍ പറയുന്ന പുതിയത് പിടി' എന്ന തരത്തിലുള്ള ഒരു തരം ദാര്‍ശനിക പ്രകോപനം അഴിച്ചു വിടുകയുമായിരുന്നു ഇബ്നു അബ്ദില്‍വഹാബ്. അതിലൂടെ ഒരു കുടക്കു കീഴില്‍ നിന്നിരുന്ന ഇസ്ലാമിക ലോകത്തെ യൂറോപ്പിന്റെതു പോലെ രണ്ടു നുകങ്ങള്‍ക്കിടയിലായി ഒടിച്ചുനിര്‍ത്താനായി. അവിടെ ചര്‍ച്ചും ക്രൌണും എന്നിങ്ങനെ രണ്ടുണ്ടല്ലോ. ആരാണ് പോന്നവന്‍ എന്നതിനെച്ചൊല്ലിയുള്ള ശീത/ഉഷ്ണ സമരങ്ങള്‍ അവിടെ നടക്കാറുണ്ട്. ഇസ്ലാമിക ലോകത്ത് ഖലീഫ അല്ലാഹുവിന്റെ പ്രതിനിധിയാണ്. അറിവിന്റെയും അധികാരത്തിന്റെയും കാര്യത്തില്‍ മതവും കിരീടവും തമ്മില്‍ പപ്പാതിക്കളിയില്ല. ഇബ്നു അബ്ദില്‍ വഹാബിന്റെ തിരുവെഴുന്നള്ളത്തോടെ ഒരു ആലുസ്സുഊദ് സിംഹാസനവും ഒരു ആലുശ്ശൈഖ്/വഹാബിസ്റ് ചര്‍ച്ചും നിലവില്‍ വന്നു എന്ന് ചുരുക്കിപ്പറയാം.പുറമെ, ഇസ്ലാമിക ലോകം സാന്നിധ്യമുറപ്പിച്ചിടത്തൊക്കെ അത് ശിഥിലീകരണത്തിന്റെ വെട്ടുകത്തിയുമായി വന്നു. ശരീരത്തെ മാത്രമല്ല, മുസല്‍മാന്റെ മനസ്സിനെയും ആത്മാവിനെയും അത് രണ്ടായിപ്പകുത്തു.
വഹാബിസത്തിന്റെ ചോര നാറുന്ന ഈ ചരിത്ര പശ്ചാത്തലം വച്ച് നാം മൌദൂദിയിലേക്കും ജമാഅത്തെ ഇസ്ലാമിയിലേക്കും നീങ്ങുകയാണെങ്കില്‍ നമുക്കൊരു സുഖവും സ്വസ്ഥതയുമാണ് തല്‍ക്കാലം തോന്നുക. വഹാബിസത്തിന്റെതു പോലെ രൌദ്രമോ ഭീകരമോ ആയിരുന്നില്ല മൌദൂദിസത്തിന്റെ ഇന്നലെകള്‍ എന്ന് നമുക്ക് സാമാന്യമായി പറഞ്ഞുവയ്ക്കാം. ഇബ്നു അബ്ദില്‍ വഹാബ് തികച്ചും റലൃൌരശ്േല ആയിരുന്നു. വഹാബിസം ഇഴഞ്ഞ ചരിത്രവഴികളിലെല്ലാം കാപാലികതയാണ് ബാക്കിവച്ചുപോയത്. ഇപ്പോഴും അതുതന്നെയാണതിന്റെ ബാക്കി പത്രം. ഈ ഇബ്നു അബ്ദില്‍ വഹാബില്‍ ഇട്ട് മൌദൂദിയെ അലക്കിനോക്കുമ്പോള്‍, മൌദൂദിക്കല്‍പം വെളുപ്പുണ്ട്. നാശകാരിയും സ്ഥാനമോഹിയുമായിരുന്ന ഇയാളെ അപേക്ഷിച്ച് മൌദൂദി അല്‍പംരീിൃൌരശ്േല ആയിരുന്നു എന്ന് പറഞ്ഞുകൂടെങ്കിലും അത്രക്ക് റലൃൌരശ്േലആയിരുന്നില്ല എന്നു പറയാം. വേണമെങ്കില്‍ റലരീിൃൌരശ്േലആയിരുന്നു എന്ന് ഉപാധികളോടെ ഉപസംഹരിക്കാം.
നിലനില്‍ക്കുന്ന ഇസ്ലാമിക വ്യവസ്ഥിതിക്കകത്ത് മൌദൂദിയും ജീര്‍ണതകള്‍ ആരോപിച്ചില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്; പക്ഷേ, അത് കഴുകിത്തുടക്കാന്‍ എന്ന നിലയില്‍ മൌദൂദി തീപാറുന്ന സാഹിത്യം കുറിച്ചു. മൌദൂദി മനസ്സുകളിലാണ് വീതം വയ്പ്പുകള്‍ നടത്തിയത്. അത് മുസ്ലിം സമുദായത്തിന്റെ പച്ച ശരീരങ്ങളെ മുറിച്ചെടുത്തില്ല. അംഗവിഛേദം ചെയ്തില്ല.വീടുകള്‍ ഇടിച്ചു നിരത്തിയില്ല. സ്മാരകങ്ങള്‍ അടിച്ചു തകര്‍ത്തില്ല. മാത്രവുമല്ല. ഇബ്നു അബ്ദില്‍ വഹാബ്, അധികാരാധിഷ്ഠിതവും പാരമ്പര്യമുശ്രിക്കുകളില്‍നിന്ന് ശുദ്ധീകരിച്ചെടുത്ത നവ മുസ്ലിംകളെ ഉള്‍ക്കൊള്ളുന്നതുമായ ഒരു പുതിയ ഏകാധിപത്യ വ്യവസ്ഥയായിരുന്നു മോഹിച്ചത്. അതില്‍ അധികാരത്തിനും പണത്തിനും പദവികളും സ്ഥാനവുമുണ്ടായിരുന്നു.
മൌദൂദി സ്വപ്നം കണ്ടത് ഇസ്ലാം പുലരുന്ന ദര്‍ശനാധിഷ്ഠിതമായ ഒരു രാഷ്ട്ര വ്യവസ്ഥയായിരുന്നു. ഒരു രാജ്യത്തെ സര്‍വമതക്കാരും ഇസ്ലാം പുല്‍കി, മുസ്ലിംകള്‍ മാത്രമുള്ള ഇസ്ലാമിന്റെ പ്രായോഗികതലം വിളിച്ചോതുന്ന ഒരു സ്റേറ്റായിരുന്നു മൌദൂദിയുടെ മനസ്സിലുണ്ടായിരുന്നത്. ആഴമുള്ള ഒരു മതപണ്ഡിതന്‍ അല്ലാതിരുന്നതിനാല്‍ ഖുര്‍ആനിനെ ആധാരപ്പെടുത്തി ഒരു രാഷ്ട്രവ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനു പകരം, മൌദൂദി തന്റെ സ്വപ്നത്തില്‍ വിരിഞ്ഞ രാഷ്ട്ര ശില്‍പത്തിന് ഖുര്‍ആനില്‍ ഇടം പരതുകയായിരുന്നു. ഫലത്തില്‍, നാളിതുവരെ വായിച്ചതിനും പഠിച്ചതിനും വിരുദ്ധമായി ഖുര്‍ആനിക ശബ്ദങ്ങള്‍ക്ക് പുതിയ അര്‍ഥകല്‍പനകളും വ്യാഖ്യാന മണ്ഡലങ്ങളും ഉണ്ടാക്കിത്തുടങ്ങി. ഖുര്‍ആനില്‍നിന്ന് മതരാഷ്ട്ര നിര്‍മിതിയിലേക്ക് തൊടീച്ചുവച്ച ഈ പുതിയ വായന ചില പുതിയ ഭീതികളെ പെറ്റിട്ടു. അഥവാ, വിരിഞ്ഞു തുടുത്തുനില്‍ക്കുന്ന ഒരു പൂവായി നിന്നിരുന്ന ഖുര്‍ആന്റെ സ്ഥാനത്ത് പത്തിവിടര്‍ത്തിയാടുന്ന ഒരു സര്‍പ്പം നിലയുറപ്പിച്ചതുപോലുള്ള ബിംബമാറ്റം മാലോകരുടെ മനസ്സില്‍ ഉടലെടുത്തു. ഇതൊരു ബഹുസ്വര രാജ്യമാണല്ലോ എന്നോ, ഉരസിയാല്‍ തീ തെറിക്കുംവിധം സെന്‍സേഷനല്‍ ആണല്ലോ ചുറ്റുപാട് എന്നോ മൌദൂദി ചിന്തിച്ചതേയില്ല. എന്തു പറയുന്നു എന്നു മാത്രമല്ല, എപ്പോള്‍, എവിടെ, എങ്ങനെ പറയുന്നു എന്നുകൂടെ നോക്കണമെന്നുള്ള അടിസ്ഥാന ജാഗ്രത പോലും വൈചാരികസ്ഫോടനത്തിന്റെ മതിഭ്രമാവസ്ഥകളില്‍ മൌദൂദി മറന്നു പോയി. ഇങ്ങനെയുള്ള സത്താപരവും സാമൂഹികവുമായ നിരവധി ദുര്‍നിമിത്തങ്ങളുള്ളതിനാലാണ് ജമാഅത്തെ ഇസ്ലാമി നിരന്തരം മറ്റുള്ളവരാല്‍ വേട്ടയാടപ്പെടുന്നത്. ആചാര്യന്റെ സ്വയംകൃതാനര്‍ഥങ്ങളുടെ ശമ്പളം പറ്റുന്നുണ്ട് ഈ അവാന്തര പ്രസ്ഥാനം. ഇത് തിരിച്ചറിയാന്‍ വൈകുംതോറും ജമാഅത്തെ ഇസ്ലാമി ഈ ശാപം പേറിക്കൊണ്ടിരിക്കേണ്ടി വരും; തീര്‍ച്ച.
രണ്ട്
ആചാര്യ•ാരോട് ആന്തരികമായ വിധേയത്വം നിരന്തരം പുതുക്കിക്കൊണ്ടിരിക്കെ തന്നെ പുറമെ അപ്പേരുകളില്‍ അറിയപ്പെടുന്നത് വഹാബികളും മൌദൂദികളും വെറുക്കുന്നു. ഇബ്നു അബ്ദില്‍ വഹാബിന്റെ ചിന്ത എന്ന നിലയില്‍ വഹാബിസം എന്നും മൌദൂദി ചിന്തകള്‍ എന്ന നിലയില്‍ മൌദൂദിസം എന്നും വിളിക്കപ്പെടുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ ഉള്ളില്‍ ആന്തരിക വിക്ഷുബ്ധതയുടെ അഗ്നിനാളങ്ങള്‍ നാവ് നീട്ടും. വല്ലാത്തൊരവസ്ഥയാണിത്. ഇതു കൊണ്ടുതന്നെയാണ് പാമ്പ് ഉറയൂരിയിടും പോലുള്ള പേരുമാറ്റങ്ങള്‍ ബുദ്ധിരഹിതമെന്ന് പറഞ്ഞാല്‍ കുഴപ്പമില്ലാത്തവിധമുള്ള താണതന്ത്രങ്ങളിലൂടെ ഇവര്‍ നടത്താറുള്ളത് എന്തായിരിക്കും ഉള്ളില്‍ സ്നേഹമുണ്ടെങ്കില്‍ ആചാര്യ•ാരുടെ പേരില്‍ അറിയപ്പെടാന്‍ ഇവര്‍ക്കിത്രക്ക് വെറുപ്പ്? ജനപ്രീതി നേടിയ നേതാക്കളോട് ചേര്‍ത്തു പറയപ്പെടുന്നത് ഒരന്തസ്സായിട്ടാണ് എല്ലാവരും കാണുന്നത്; വെറുക്കപ്പെട്ടവരിലേക്ക് ചേര്‍ത്തു പറയുമ്പോള്‍ കലികയറുന്നതു പോലെത്തന്നെ. ലോകത്ത് കുറച്ചു കാലമൊക്കെ വാഴ്ത്തപ്പെട്ടവനായി തലയുയര്‍ത്തി നിന്നയാളാണ് ഇബ്നു അബ്ദില്‍ വഹാബ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അപഭ്രംശങ്ങളെയും അടുത്തറിയുന്ന ചിലര്‍ക്കൊഴികെ ലോകതലത്തില്‍ ഒരു നവോത്ഥാന നായകനും ജീര്‍ണ്ണ വിഗ്രഹങ്ങളുടെ യുഗഭഞ്ജകനുമൊക്കെയായിരുന്നു കക്ഷി. കാലം പോകെപ്പോകെ ഉള്ളുകള്ളികള്‍ പുറംലോകമറിഞ്ഞു തുടങ്ങി. മനസ്സില്‍ പരവതാനി വിരിച്ച് പുന്നാരിക്കപ്പെടുകയായിരുന്ന ഇബ്നു അബ്ദില്‍ വഹാബ്; ഗവേഷണപരമായ വായനകളുടെ ഇടവേളക്കു ശേഷം ചിന്താപരമായി ഏറെ ശോചനീയമായ ചില ഏടുകളുടെ സൂക്ഷിപ്പുകാരനാണെന്ന് ബോധ്യപ്പെട്ടു. തനിക്ക് തന്നെത്തന്നെ നാറിത്തുടങ്ങുന്ന ഒരു സ്ഥാനത്തെത്തിയതോടെ വഹാബി 'മുവഹിദാ'യും 'മുസ്ലിഹാ'യും 'മുജാഹിദാ'യും 'സലഫി'യായും നാമപരിണാമങ്ങളുടെ നിരന്തരാവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെട്ടു.
ഇത്രക്കുമാത്രം പറയാന്‍ മൌദൂദിസത്തിനില്ലെങ്കിലും അപ്പേര് എന്തുകൊണ്ടോ അവര്‍ക്കും തീരെ ഇഷ്ടമല്ല; ഇത്തിരി കൂടി ആഴമുള്ള ദര്‍ശനപരമായ ഒരു ഭൂമിക ലക്ഷ്യമിട്ടാവാം. ഒരു പ്രസ്ഥാനത്തിന് ആളിന്റെയോ, ഊരിന്റെയോ മറ്റോ ഗന്ധമില്ലാതിരിക്കുന്നതാണല്ലോ കേമത്തം. അതായിരിക്കാം ജമാഅത്തിനിത്ര അരിശം. ക്രിസ്തു മതം, ഹിന്ദുമതം, ബുദ്ധ മതം, ബഹായിസം എന്നൊക്കെ പറയുമ്പോള്‍ അവയിലൊക്കെ ആളും ഊരും കല്ലുകടിയായി വരുന്നുണ്ട്. ഇസ്ലാമിനതില്ല. അപ്പോള്‍ ആ ഇസ്ലാമിന്റെ 'ആധുനിക വേര്‍ഷന്‍' ആയ ഹുക്കൂമത്തെ ഇലാഹിക്കും അതുവേണ്ട. ഐഡിയ നന്ന് പക്ഷേ...
(തുടരും)

No comments:
Post a Comment