18 September 2011

മുഹമ്മദ് നബി (സ) അന്യ മതങ്ങളില്‍





പ്രപഞ്ച സൃഷ്ടിപ്പിന്റെ കാരണക്കാരനും സര്‍വജനങ്ങളില്‍ അത്തുത്തമരുമാണ് ഇസ്ലാമിലെ അവസാനത്തെ പ്രവാചകരായ മുഹമ്മദ് നബി (സ). വളരെ നേരത്തെ തന്നെ ഇത്തരമൊരു പ്രവാചകരുടെ നിയോഗത്തെക്കുറിച്ച് മോസസും(മൂസാ നബി) യേശുവും(ഈസാ നബി) തങ്ങളുടെ സമൂഹത്തോട് ശുഭവാര്‍ത്തയറിയിച്ചിരുന്നു. പില്‍കാലത്ത് ജൂതരും ക്രിസ്ത്യാനികളുമായി മാറിയ ഇസ്രാഈല്യര്‍ ഇക്കാര്യം നിശേധിക്കുകയും ബൈബിള്‍ വെട്ടിത്തിരുത്തുകയുമാണുണ്ടായത്. മുഹമ്മദ് നബി (സ) പിറന്നത് തങ്ങളുടെ പ്രവാചക പരമ്പരയായ ഇസ്ഹാഖന്റെ വംശത്തിലായിരുന്നില്ല എന്നാണ് കാരണം.
മുഹമ്മദ് നബി (സ)യുടെ പ്രവാചകത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ധാരാളം വചനങ്ങള്‍ ഇപ്പോഴും ബൈബിളില്‍ കാണാവുന്നതാണ്. നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്നും അവര്‍ക്കായി നാം ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അയാളു
ടെ നാവില്‍ നിവേശിപ്പിക്കും (ആവര്‍ത്തനം 18 -18). മേല്‍ വചനത്തിലെ നിന്നെപ്പോലെ എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത് മോസസും വരാനിരിക്കുന്ന ആപ്രവാചകനും തുല്യന്മാരായിരിക്കുമെന്നാണ്. ജനനം,വിവാഹം, കുടുംബജീവിതം, പാലായനം, അന്ത്യവിശ്രമം,ജനങ്ങളുടെ അംഗീകാരവും നിരാകരണവും, പുതിയ ശരീഅത്തിന്റെ സമര്‍പ്പണം തുടങ്ങിയ വിശയങ്ങളിലെല്ലാം മുഹമ്മദ് നബി (സ) മോസസിനോട് ഏറെ സാദൃശ്യം പുലര്‍ത്തിയിരുന്നു. അഥവാ, മോസസും വിവാഹിതനായിരുന്നു. മുഹമ്മദ് നബി (സ)യും വിവാഹിതനായിരുന്നു. ഇരുവരും പിതാക്കളുള്ളവരും സ്വന്തം ജനതയുടെ പരണാധിപന്മാരുമായിരുന്നു. രണ്ട് പേരും കുടുംബ ജീവിതം നയിക്കുകയും ജന്മ നാട്ടില്‍ നിന്ന് പാലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മോസസും മുഹമ്മദ് നബി (സ)യും നയിച്ചത് മുന്‍ ശരീഅത്തില്‍ നിന്നും വിത്യസ്തമായ ശരീഅത്തുകളുയിരുന്നു.

No comments:

Post a Comment