18 September 2011

തിരുസന്നിധിയിലേക്കൊരു സങ്കട ഹരജി



പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെ ശ്രേണിയില്‍ ശ്രദ്ധേയമായ ഇടം അടയാളപ്പെടുത്തുന്ന പ്രകൃഷ്ട രചനയാണ് കഅ്ബുബ്നു സുഹൈറി(റ)ന്റെ ഖസ്വീദതു ബാനത് സുആദ്. മറ്റൊരു പ്രകീര്‍ത്തന കാവ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ഉന്നതമാണ് ബാനത് സുആദിന്റെ രചനാ പശ്ചാത്തലവും കവന ശൈലിയും അവതരണ മേന്മയുമെല്ലാം. പ്രവാചക തിരുമേനിയുടെയും ഇസ്ലാമിക സമൂഹത്തിന്റെയും കൊടിയ വൈരിയായിരുന്നൊരു മനുഷ്യന്‍ ഒരൊറ്റ കവിതയുടെ മാത്രം പിന്‍ബലത്തില്‍ പൂര്‍വകാല തെറ്റുകളില്‍ നിന്നെല്ലാം സംശുദ്ധനായിത്തീര്‍ന്നതിന്റെ ഉദ്വേഗ ജനകമായ കഥയാണ് ബാനത് സുആദിന്റേത്. 
പ്രവാചക തിരുമേനിയുടെ ജന്മനഗരമായ മക്കതുല്‍ മുകര്‍റമയിലെ ഇസ്ലാമിക വിജയവുമായി ബന്ധം പുലര്‍ത്തുന്നതാണ് ബാനത് സുആദിന്റെ രചനാ പശ്ചാത്തലം. ഹിജ്റ ഏഴാം വര്‍ഷം വരെ ബഹുദൈവാരാധനയുടെയും ഇസ്ലാം വിരോധത്തിന്റെയും ഈറ്റില്ലമായി വാണിരുന്ന കഅ്ബയും പരിസരവും ഫത്ഹു മക്കയോടെ ശുദ്ധമാക്കപ്പെട്ടു. ജന്മനാടില്‍ നിന്ന് തന്നെയും അനുചരരെയും ആട്ടിയോടിച്ചവര്‍ക്ക് പോലും ലോകാനുഗ്രഹി(സ്വ)യിലൂടെ പൊതുമാപ്പ് ലഭിച്ചതുവഴി ഇസ്ലാമിക വിരോധികള്‍ പോലും പ്രവാചക തീരത്തേക്ക് കടന്നുവന്നു. ഇസ്ലാമിക വിരോധം തലക്കുകയറിയ അപൂര്‍വം അറബികള്‍ മാത്രമേ ഈ ഇസ്ലാം ആശ്ളേഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുണ്ടായുള്ളൂ.
മക്കാവിജയം കൊണ്ടൊന്നും ഇസ്ലാം ആശ്ളേഷിക്കാന്‍ കൂട്ടാക്കാത്തവരായിരുന്നു ഹിജാസിലെ പേരെടുത്ത കവി സുഹൈര്‍ ബിന്‍ അബീസുല്‍മയുടെ പുത്രന്മാരായ കഅ്ബ്, ബുജൈര്‍ എന്നിവര്‍. ഇസ്ലാമിക വിരോധവുമായി മക്കയിലിനിയും തങ്ങുക അസാധ്യമാണെന്നറിഞ്ഞതോടെ വിശുദ്ധ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ അസ്റഖുല്‍ അസാഫിലേക്ക് ഇരുവരും താമസം മാറ്റി. ഇക്കാലയളവിലാണ് പ്രവാചകനെ നിരീക്ഷിക്കുക ലക്ഷ്യം വെച്ച് മദീനയിലേക്കു ചെന്ന ബുജൈര്‍ സത്യമതം പുല്‍കുന്നത്. 
ഏക ആശ്രയമായിരുന്ന സഹോദരനും ഇസ്ലാമിക ചേരിയിലേക്ക് കാലുമാറിയതോടെ കഅ്ബ് തികച്ചും ഏകാകിയായിത്തീര്‍ന്നു. പ്രവാചകനെയും അനുയായികളെയും അതിനിശിതമായി വിമര്‍ശിച്ചു തുടങ്ങി. വിമര്‍ശനത്തിന്റെ തീക്ഷ്ണത പരിധി വിട്ടതോടെ സ്വഹാബികള്‍ നബി തിരുമേനിയോട് ആവലാതി പറഞ്ഞു. കഅ്ബിനെ ഇനിയും വെച്ചുപൊറുപ്പിക്കുന്നത് അനുചരന്മാരോട് ചെയ്യുന്ന ക്രൂരതയാകുമെന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍ കഅ്ബിനെ വധിച്ചുകളയാന്‍ തന്നെ ആജ്ഞാപിച്ചു; എവിടെ വെച്ച് കണ്ടാലും വധിച്ചുകളയുക!
പ്രവാചകന്റെ പുതിയ ഉത്തരവിറങ്ങിയതോടെ കഅ്ബിന് ജീവിതം കുറേക്കൂടി ദുഷ്കരമായി. നഗരങ്ങളിലും പ്രാന്തങ്ങളിലുമെല്ലാം ഇസ്ലാം മതാനുയായികളുടെ സാന്നിധ്യമുണ്ടെന്നതിനാല്‍ ജീവന്‍ സംരക്ഷിക്കുക ഇനിയത്ര എളുപ്പമല്ല. ഇതേ ഘട്ടത്തിലാണ് ഇസ്ലാം ആശ്ളേഷിക്കുകയാണ് ഏക പോംവഴിയെന്ന് ഉണര്‍ത്തിക്കൊണ്ട് ബുജൈറിന്റെ സന്ദേശവും ലഭിക്കുന്നത്. എല്ലാം കൂടി ഒത്തുവന്നതോടെ അദ്ദേഹമൊരു ദൃഢ നിശ്ചയമെടുത്തു; ഇസ്ലാം ആശ്ളേഷിക്കുക തന്നെ! എന്നാല്‍, ഒരു മുസ്ലിമിന്റെയും കണ്ണില്‍ പെടാതെ സത്യമതം എങ്ങനെ പുല്‍കും? ഇതായിരുന്നു അടുത്ത പ്രതിസന്ധി. അതിനും പ്രതിവിധി മനസ്സിലെത്തി; മുഖംമൂടിയണിഞ്ഞ് പ്രവാചക സന്നിധിയിലെത്തുക. സുരക്ഷ ഉറപ്പിച്ചതിനു ശേഷം മാത്രം മുഖം വെളിവാക്കുക! ഒടുവില്‍, മുഖംമൂടിയണിഞ്ഞ് കഅ്ബ് പ്രവാചക സന്നിധിയിലെത്തിയതും സത്യവിശ്വാസം പുല്‍കിയതും അറിയപ്പെട്ട ചരിത്രം. ഇസ്ലാം മതാശ്ളേഷത്തിന്റെ ഉദ്വേഗഭരിത വേളയില്‍, കഠിനവൈരിയായ തനിക്ക് പോലും മാപ്പരുളിയ പ്രവാചക ശ്രേഷ്ഠനെ പ്രകീര്‍ത്തിച്ച് കഅ്ബ് പാടിയ കവിതാ ശകലങ്ങളാണ് ഖസ്വീദതു ബാനത് സുആദ്.
പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഹൃദയസാന്ദ്രമായ അനുഭൂതിയാണ് ബാനത് സുആദ് പ്രദാനം ചെയ്യുന്നത്. കഠിനവൈരിയായ തനിക്കുപോലും മാപ്പരുളാന്‍ തിരുനബി(സ്വ) കാണിക്കുന്ന ഹൃദയ വിശാലതയില്‍ മനംകുളിര്‍ക്കുന്ന കവി തിരുനബിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന അത്യുജ്ജ്വലമായ കാണിക്കയാണിത്. ഇക്കാലമത്രയും തന്റെ കവിതകളിലൂടെ തിരുനബിയെ നിരന്തരം വേട്ടയാടിയതിന് ഈ ഒരൊറ്റ കവിതയിലൂടെ കവി പ്രായശ്ചിത്തം ചെയ്യുന്നു. സമ്പൂര്‍ണതയുടെ നിറകുടമായൊരു വ്യക്തിയെ പ്രകീര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അനിശ്ചിതത്വം ബാനത് സുആദ് ഗീതകത്തിലും വേണ്ടുവോളം നമുക്ക് കണ്ടെത്താന്‍ കഴിയും. 
മുന്‍കാല ചെയ്തികള്‍ക്കെല്ലാമുള്ള മാപ്പപേക്ഷയായാണ് ബാനത് സുആദ് കവിതയെ കവി സമര്‍പ്പിക്കുന്നത്. തന്നെ എവിടെക്കണ്ടാലും വധിച്ചുകളയണമെന്ന് ലോകാനുഗ്രഹി ഉത്തരവിടാന്‍ മാത്രം ഘോരമാണ് തന്റെ പൂര്‍വകാല വിമര്‍ശനങ്ങള്‍. അവക്കെല്ലാം തിരുനബിയില്‍ നിന്ന് മാപ്പ് ലഭിക്കും എന്ന ശുഭപ്രതീക്ഷയാണ് കവിതയുടെ ആത്യന്തിക തന്തു. 'ഉന്‍ബിഅ്തു അന്ന റസൂലല്ലാഹി ഔഅദനീ; വല്‍ അഫ്വു ഇന്‍ദ റസൂലില്ലാഹി മഅ്മൂലു' തുടങ്ങിയ ബാനത് സുആദ് വരികള്‍ ഈ മനോവികാരത്തിന്റെ ഹൃദയഭേദക വര്‍ണനകളാണ്. തിരുനബി തനിക്ക് മാപ്പരുളുക തന്നെ ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ് ഇത്തരം വരികളിലുടനീളം തുടിച്ചു നില്‍ക്കുന്നത്.
സാഹിതീയമായി വിലയിരുത്തുമ്പോള്‍ ആദ്യകാല പ്രകീര്‍ത്തന കാവ്യങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ് ബാനത് സുആദിന്റെ സ്ഥാനമെന്ന് നിസംശയം വിലയിരുത്താം. അക്കാലത്തെ അറബി കവിതകളുടെ പൊതുവായ സവിശേഷതകളും ഗുണഗണങ്ങളുമെല്ലാം ബാനത് സുആദിലും ഒത്തിണങ്ങിയിട്ടുണ്ട്. കവിയുടെ സ്നേഹ ഭാജനത്തിന്റെ വിശേഷണങ്ങളുമായാണ് ഒരുവിധ കവിതകളെല്ലാം അക്കാലങ്ങളില്‍ വിരചിതമായിരുന്നത്. സുആദ് എന്ന കാമുകിയുടെ വര്‍ണനകളോടെയാണ് ബാനത് സുആദ് ആരംഭിക്കുന്നത്. കവിയുടെ യഥാര്‍ത്ഥ കാമുകി തന്നെയാണ് സുആദ് എന്നും, ആലങ്കാരികമായൊരു ചിത്രീകരണം മാത്രമാണ് സുആദിലൂടെ കഅ്ബ്(റ) നടത്തുന്നതെന്നുമെല്ലാം പലവിധ വായനകളുണ്ട്. 'ബാനത് സുആദു ഫഖല്‍ബില്‍ യൌമ മക്ബൂലു' എന്ന ആദ്യ കവിതാര്‍ധത്തില്‍ നിന്നാണ് (മിസ്വ്റാഅ്) കവിതയുടെ പേരും നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്.
സുആദിനെക്കുറിച്ചുള്ള കാവ്യാത്മക വര്‍ണനകളാണ് ഗീതകത്തിന്റെ ആദ്യപകുതിയത്രയും. ആദ്യാര്‍ധം തികച്ചും സാഹിത്യപ്രധാനമാണ് എന്ന നിരൂപക ഭാഷ്യത്തിനു പിന്നിലെ പ്രേരകവും ഇതുതന്നെ. അക്ഷര ക്രമീകരണത്തിലും പദവിന്യാസത്തിലും കഅ്ബുബ്നു സുഹൈര്‍(റ) പുലര്‍ത്തിയിരുന്ന അസാമാന്യ പാടവം ഈ ഭാഗത്ത് പ്രകടമായിത്തന്നെ ദര്‍ശിക്കാന്‍ കഴിയും. സംഗീതാത്മകത തുടിച്ചുനില്‍ക്കുന്ന പരസ്പര ബന്ധിത പദങ്ങള്‍ ഈ ഭാഗത്ത് വേണ്ടുവോളം കാണാം.
കവിതയുടെ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ പ്രവാചകാനുരാഗത്തിന്റെ വേറിട്ടൊരു തലത്തിലേക്ക് കവി കടന്നുവരുന്നു. തന്നെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും ഒട്ടധികമാണെങ്കിലും അവയത്രയും പൊറുത്തുനല്‍കാന്‍ മാത്രം വിശാലമാണ് പ്രവാചക തിരുമേനിയുടെ വിശുദ്ധ മനസ്സ്. കുറ്റവാളിയുടെ കേവല കുമ്പസാരത്തിനപ്പുറം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ളതാണ് കവിതയിലെ ഓരോ വചനങ്ങളും എന്നത് ബാനത് സുആദ് ആസ്വാദനം നടത്തുന്ന ഏതൊരു സഹൃദയനും വായിച്ചെടുക്കാവുന്നതേയുള്ളൂ. 
പ്രവാചക പ്രകീര്‍ത്തനത്തിന്റെ ക്രമപ്രവൃദ്ധവും താളാത്മകവുമായ ഒഴുക്കാണ് ബാനത് സുആദിലുടനീളം പ്രകടമാകുന്നത്. ലാം അക്ഷരത്തില്‍ പ്രാസാത്മകമായി മുന്നേറുന്ന പ്രവാചക പ്രകീര്‍ത്തനം പരകോടിയിലെത്തുന്നത് നാല്‍പത്തഞ്ചാം കവിതയിലാണ്. 'ഇന്നര്‍റസൂല ലസൈഫുന്‍ യുസ്തളാഉ ബിഹി; മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്ലൂലു' (പ്രകാശ പ്രസരണം നടത്തുന്നൊരു ഖഡ്ഗമാണ് തിരുദൂതര്‍; അല്ലാഹുവിന്റെ ഖഡ്ഗങ്ങളില്‍ നിന്ന് ഊരിപ്പിടിച്ചൊരു ഇന്ത്യന്‍ വാള്‍) എന്ന് കവി പാടുമ്പോള്‍ പ്രവാചകാനുരാഗത്തിന്റെ സമ്പൂര്‍ണത അക്ഷരാര്‍ത്ഥത്തില്‍ തന്നെ ദൃശ്യമാകുന്നുണ്ട്.
ബാനത് സുആദ് ഗീതകത്തിലെ ഏറ്റവും ശ്രദ്ധേയമായ വരികള്‍ ഇവയാണെന്നാണ് നിരൂപക പക്ഷം. ഒട്ടേറെ അഭിപ്രായാന്തരങ്ങളും ഈ രണ്ടു വരികളില്‍ പണ്ഡിതന്മാര്‍ക്കുണ്ട്. ഖഡ്ഗം എന്നതിനു പകരം പ്രകാശം എന്നര്‍ത്ഥം വരുന്ന 'നൂറുന്‍' എന്നായിരുന്നു കഅ്ബ് ചൊല്ലിയത് എന്നാണ് അവയിലൊന്ന്. ഇതുപ്രകാരം 'ഇന്നര്‍റസൂല ല നൂറുന്‍...' എന്നാണ് കവിതാ ഭാഗം. അല്ലാഹുവിന്റെ ഖഡ്ഗം എന്നതിന് പകരം ഇന്ത്യയില്‍ നിന്നുള്ള ഖഡ്ഗം (മിന്‍ സുയൂഫില്ലാഹ് എന്നതിന് പകരം മിന്‍ സുയൂഫില്‍ ഹിന്‍ദ്) എന്നായിരുന്നു കവി പാടിയതെന്നും നബി തിരുമേനിയുടെ തിരുത്താണ് 'സുയൂഫുല്‍ ഹിന്‍ദ്' എന്നുമാണ് മറ്റൊരഭിപ്രായം. 
കവിതയുടെ തുടക്കഭാഗം മുതല്‍ക്കേ കവിതയില്‍ ആണ്ടിറങ്ങിയിരുന്നു നബി തിരുമേനി(സ്വ). തീക്ഷ്ണാനുരാഗത്തിന്റെ ഈ കാവ്യഭാഗമെത്തിയതോടെ തന്റെ വിശുദ്ധമായ പുതപ്പ് (ബുര്‍ദ) തോളിടത്തില്‍ നിന്നെടുത്ത് കഅ് ബി(റ)ന് പുതപ്പിച്ചു കൊടുത്തു അവിടന്ന്. കൊടിയ ശത്രുവായി വന്നൊരാള്‍ പരമോന്നത ബഹുമതിയുമായി കടന്നുപോകുന്ന സുരഭില മുഹൂര്‍ത്തമാണ് ഈ രംഗത്തിലൂടെ നാം അനുഭവിച്ചറിയുന്നത്. (പില്‍ക്കാല ഇസ്ലാമിക ചരിത്രത്തില്‍ ഈ വിശുദ്ധ പുതപ്പിനെക്കുറിച്ച് ഏറെ വിവരണങ്ങളുണ്ട്. പതിനായിരം ദിര്‍ഹമിന് പകരം പുതപ്പ് സ്വന്തമാക്കാന്‍ മുആവിയ(റ) ശ്രമം നടത്തിയെങ്കിലും കഅ്ബ് വഴങ്ങിയില്ല. കവിയുടെ മരണശേഷം അനന്തരാവകാശികള്‍ക്ക് ഇരുപതിനായിരം ദിര്‍ഹം നല്‍കിയാണ് മുആവിയ പിന്നീടിത് സ്വന്തമാക്കിയത്. ഖിലാഫത്ത് പദവി അലങ്കരിക്കുന്നവരാണ് കുറേ കാലത്തേക്ക് പിന്നീടിത് കൈമാറിപ്പോന്നത്.) സ്തുതി, ശൃംഗാരം, ആക്ഷേപം, വിലാപം തുടങ്ങിയ മേഖലകളിലെല്ലാം കവിത രചിച്ചിരുന്ന കഅ്ബുബ്നു സുഹൈര്‍ ബാനത് സുആദിന് ശേഷം മറ്റൊരു ഗീതകവും രചിച്ചതായി രേഖകളില്ല. 
ബാനത് സുആദിനെ വേണ്ടവിധത്തില്‍ വായന നടത്തുന്നതില്‍ വര്‍ത്തമാന മുസ്ലിം പരാജയമാണ്. പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന്റെ പ്രവിശാല തലത്തില്‍ നിന്ന് സാഹിതീയ മേന്മയുടെ ഇടുങ്ങിയ ഇടങ്ങളിലാണ് ഈ അനാസ്ഥ മൂലം വിശ്രുത ഗീതകത്തിന്റെ സ്ഥാനം. ജമാലുദ്ദീന്‍ അബ്ദുല്ലാഹ് ബിന്‍ ഹാശിം, ബാജൂരി തുടങ്ങി അനവധി പണ്ഡിത വര്യര്‍ ബാനത് സുആദിന് വിശദീകരണ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.

പ്രവാചകരു (സ) ടെ ഖബ്ര്‍ സന്ദര്‍ശനം



ആദ്യ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് മദീന. നബി (സ) ക്ക് അളവറ്റ സ്വീകാര്യത ലഭിച്ച അനുഗ്രഹീത പട്ടണം. അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) അന്ത്യവിശ്രമം കൊള്ളുന്നത് ഈ പട്ടണത്തിലാണ്. ഹജ്ജ് ഉദ്ദേശിക്കുന്നവര്‍ റൌളാശരീഫ് (അന്ത്യപ്രവാചകരുടെ ഖബ്ര്‍) സിയാറത്ത് -സന്ദര്‍ശനം- നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 
ഏതൊരു വിശ്വാസിയുടെയും അടങ്ങാത്ത അഭിലാഷമാണ് പുണ്യ നബി (സ) യുടെ ഖബറിനരികില്‍ എത്തുക എന്നത്. നബി (സ)യുടെ ഖബര്‍ സന്ദര്‍ശനം നടത്തല്‍ ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുമായ സല്‍കര്‍മ്മമാണ്. 

ഹജ്ജ് കഴിഞ്ഞാല്‍ അന്ത്യപ്രവാചകരുടെ റൌളാശരീഫ് സന്ദര്‍ശനം നടത്തല്‍ പ്രത്യേകം സുന്നത്താണെന്നതിന് പ്രവാചക വചനങ്ങള്‍ തെളിവായിക്കാണാം. മഹാനായ റസൂല്‍ (സ) പറഞ്ഞു: ഹജ്ജ് ചെയ്തിട്ട് എന്റെ ഖബര്‍ സന്ദര്‍ശിക്കാത്തവന്‍ എന്നോട് പിണങ്ങിയിരിക്കുന്നു. (ഈ ഹദീസ് ഇബ്നു അബിയ്യ് എന്നവര്‍ 'അല്‍കാമില്‍' എന്ന ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇമാം മഹല്ലി (റ) തന്റെ "കന്‍സുര്‍റാഗിബ്-മഹല്ലി- ല്‍ വ്യക്തമാക്കന്നുണ്ട്)

മുഹമ്മദ് നബി (സ) മറ്റൊരിക്കല്‍ പറഞ്ഞു: വല്ലവനും എന്റെ ഖബര്‍ സന്ദര്‍ശനം നടത്തിയാല്‍ ഞാന്‍ എന്തായാലും അവനു വേണ്ടി ശഫാഅത് ( ഭീതി നിറഞ്ഞ അന്ത്യനാളിന്റെ നടപടികളില്‍ ബുദ്ധിമുട്ടിക്കഴിയുമ്പോള്‍ അല്ലാഹുവിനോട് പൊതു സമൂഹത്തെ രക്ഷിക്കാനാവശ്യപ്പെടുന്ന പ്രവൃത്തി) ചെയ്യും.
റസൂലി (സ) ന്റെ ഖബര്‍ സന്ദര്‍ശനം സുപ്രധാനമായ ആരാധനയാണെന്നും അതുദ്ദേശിച്ച് കൊണ്ട് മദീനയിലേക്ക് പുറപ്പെടുമ്പോള്‍ പുണ്യ റസൂലിനു അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവാന്‍ അല്ലാഹുവോട് ധാരാളമായി അപേക്ഷിക്കണമെന്നും (സ്വലാത്തും സലാമും വര്‍ദ്ധിപ്പിക്കണമെന്നും) ഭുവന പ്രശസ്ത പണ്ഡിതന്‍ ഇമാം നവവി (റ) തന്റെ ശറഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം സുന്നത്തുള്ള കുളി നിര്‍വ്വഹിച്ച് ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിച്ച് മദീനയിലെ മസ്ജിദുന്നബവിയെന്ന പള്ളിയില്‍ പ്രവേശിക്കുന്ന വിശ്വാസി പുണ്യറസൂലി (റ) ന്റെ ഖബറിന്റെയും അവിടെന്ന് ഉപയോഗിച്ചിരുന്ന പ്രസംഗ പീഡത്തിന്റെയും ഇടയിലുള്ള സ്ഥലത്ത് ചെന്ന് സ്വലാത്തുത്തഹിയ്യത്ത് (അഭിവാദ്യനിസ്കാരം, ഈ നിസ്കാരം നേരത്തെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്) നിര്‍വ്വഹിക്കണം.

അഭിവാദന നിസ്കാരത്തിന് ഏറ്റവും ഉത്തമമായ സ്ഥലമാണ് മേല്‍പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ പള്ളിയില്‍ എപ്പോഴും ജനത്തിരക്കനുഭവപ്പെടും. മേല്‍സൂചിപ്പിച്ച സ്ഥലത്ത് വെച്ച് നിസ്കരിക്കാന്‍ ശ്രദ്ധിക്കണം.
നിസ്കാരാനന്തരം തികഞ്ഞ അച്ചടക്കത്തോടെയും ആദരവോടെയും പ്രവാചകരുടെ ഖബര്‍ ലക്ഷ്യം വെച്ച് നീങ്ങുകയാണ് വേണ്ടത്. ഖബറുശ്ശരീഫില്‍ നിന്നും ഏകദേശം നാല് മുഴമെങ്കിലും അകലം പാലിച്ച് കൊണ്ട് വേണം ഖബറില്‍ കിടക്കുന്ന പ്രവാചകര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കേണ്ടത്. അഭിവാദനസമയത്ത് പതിഞ്ഞ ശബ്ദമാണ് വേണ്ടത്. ഉയര്‍ന്നശബ്ദത്തില്‍ റസൂലി (സ) നെ അഭിമുഖീകരിക്കുന്നത് അനാദരവാണ്.
അന്ത്യപ്രവാചകരുടെ ഖബറിനരികില്‍ എത്തുമ്പോള്‍ അര്‍പ്പിക്കേണ്ട അഭിവാദ്യത്തിന്റെ രൂപം ഇങ്ങനെയാണ്: السلام عليك يا رسول الله صلي الله عليه وسلم
അല്ലാഹുവിന്റെ തിരുദൂദരെ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, അവന്റെ അനുഗ്രഹവും രക്ഷയും അങ്ങയ്ക്ക് സദാലഭിക്കട്ടെ.

തിരു നബി (സ) യുടെ അന്ത്യവിശ്രമ സ്ഥലത്തിന് തൊട്ടടുത്ത് തന്നെയായി അബൂബക്ര്‍ സ്വിദ്ദീഖ് (റ),ഉമറുല്‍ ബ്നു ഖത്വാബ് (റ) എന്നിവരുടെ ഖബറുകളുമുണ്ട്. പുണ്യറസൂലിനു അഭിവാദ്യങ്ങളര്‍പ്പിച്ച ശേഷം ഒരു മുഴം വലതു ഭാഗത്തേക്ക് നീങ്ങി സിദ്ദീഖി (റ) നും വീണ്ടും ഒരുമുഴം വലത്തോട്ട് നീങ്ങി ഉമറുബ്നു ഖത്വാബി(റ) നും അഭിവാദ്യമര്‍പ്പിക്കണം.

അവസാനത്തെ രണ്ട് പേര്‍ക്കുള്ള അഭിവാദ്യത്തിന്റെ ചുരുങ്ങിയ രൂപം യഥാക്രമം ഇങ്ങനെയാണ്: 
1. السلام عليك يا خليفة رسول الله  , السلام عليك يا ابا بكر الصديق
(പുണ്യ റസൂലിന്റെ പ്രതിനിധിയായവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ, അബൂബക്ര്‍ സ്വിദ്ദീഖെന്നവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ)
2. السلام عليك يا فاروق , السلام عليك يا عمر بن الخطاب
 (ഫാറൂഖ് എന്ന നാമത്തില്‍ സുപ്രസിദ്ധരായവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ)
തുടര്‍ന്ന് ആദ്യം നിന്നിരുന്ന സ്ഥലത്തേക്ക് തന്നെ നീങ്ങി ഐക്യവും പാരത്രികവുമായ ന•കള്‍ക്കുവേണ്ടി മനമുരുകി പ്രാര്‍ത്ഥന നടത്തണം.

അനുബന്ധം

1. മദീനയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖ്ബറ (ഭൌതിക ശരീരങ്ങള്‍ അടക്കം ചെയ്യുന്ന പ്രദേശം) യാണ് ജന്നത്തുല്‍ ബഖീഅ്. അന്ത്യപ്രവാചകരുടെ സതീര്‍ഥ്യരായ സ്വഹാബിമാര്‍ അവരുടെ പിന്ഗാമികളായ  താബിഉകള്‍ മുഹമ്മദ് നബി (സ)യുടെ ചില ഭാര്യമാര്‍, മക്കള്‍, ബന്ധുക്കള്‍ അല്ലാഹുവിന്റെ ഇഷ്ടജനങ്ങളായ ഔലിയാക്കള്‍, പ്രഗല്‍ഭരായ ഇസ്ലാമിക പണ്ഡിത•ാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം കൂടിയാണ് ജന്നത്തുല്‍ ബഖീഅ്. അവരെയും (അവിടെയും) സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥന നടത്തലും കൂടുതതല്‍ പ്രോല്‍സാഹിപ്പിക്കേണ്ടതും പുണ്യമുള്ളതുമായ കാര്യമാണ്.
2. ഉഹുദും അവിടത്തെ ശുഹദാക്കളും ഖുബാഇലെ പള്ളി, മസ്ജിദുല്‍ ഖിബ്ലതൈന്‍, ഖന്‍ദഖിലെ മസ്ജിദുല്‍ ഫത്ഹ് എന്നിവയും മറ്റുചില ചരിത്രപ്രധാന പള്ളികളും സ്ഥലങ്ങളും സന്ദര്‍ശിക്കാനും ഹാജിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
3. സുപ്രസിദ്ധമായ 'ബദര്‍' മദീനയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ ദീരത്താണ് സ്ഥിതിചെയ്യുന്നത്. അവിടെ സിയാറത്ത് (സന്ദര്‍ശനം) നടത്താനും ബദ്ര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യ (സലാം) മര്‍പ്പിക്കലും പുണ്യമുള്ള മറ്റൊരു സംഗതിയാണ്.
4. മദീനാ താമസ വേളയില്‍ നബി (സ) യെ സിയാറത്തു ചെയ്യാനും സലാം പറയാനും മസ്ജിദുന്നബവിയിലെ ജമാഅത്തു (സംഘടിത നിസ്കാരങ്ങള്‍) കളില്‍ പങ്കെടുക്കാനും പരമാവധി ഉത്സാഹം കാണിക്കണം. ഇഅ്തികാഫ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍ മുതലായവയും ആവുന്നത് ചെയ്യണം.
5. മദീനയുമായി യാത്രപറയുമ്പോള്‍ അന്ത്യപ്രവാചകന്റെ തിരു സന്നിധിയില്‍ ചെന്ന് അഭിവാദ്യങ്ങളര്‍പ്പിച്ച് യാത്രചോദിക്കാന്‍ മറന്നുപോവരുത്.
6. ഹജ്ജ്, ഉംറ ചെയ്യുന്നവനും അല്ലാത്തവനും പ്രസ്തുത സിയാറത്തുകള്‍ ശക്തിയായ സുന്നത്താകുന്നു.
അവലംബം:
മഹല്ലി
ഫതഹുല്‍ മുഈന്‍
ഇആനത്തുത്വാലിബീന്‍
ഹജ്ജും ഉംറയും - ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍
ഹജ്ജും ഉംറയും - ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി

പ്രവാചക പ്രകീര്‍ത്തനം മതപ്രമാണങ്ങളില്‍


               

                വിശുദ്ധ ഖുര്‍ആനും ഹദീസ് ശരീഫും പുണ്യ പ്രവാചകരെ പ്രകീര്‍ത്തിക്കുന്നതായി കണ്ടെത്താവുന്നതാണ്. ഒട്ടേറെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും പുണ്യപ്രവാചക(സ്വ)നെ പ്രശംസിക്കുന്നതായും നാം കാണാറുണ്ട്. അതെല്ലാം മത വിരുദ്ധമാണെന്നോ മദ്ഹുന്നബി ആവശ്യമില്ലെന്നോ വസ്തുനിഷ്ഠനായ ഒരാളും പറയില്ല; പറയാന്‍ സാധ്യവുമല്ല. മദ്ഹുര്‍റസൂലിന്റെ വികസിത രൂപമാണ് മൌലിദും മൌലിദാഘോഷവും.
                തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചും പ്രകീര്‍ത്തിക്കാന്‍ പ്രേരണ നല്‍കിയും അവതരിക്കുപ്പെട്ട ചില ഖുര്‍ആനിക വചനങ്ങള്‍ താഴെ ചേര്‍ക്കുന്നു:
                1- ഓ ജനങ്ങളേ, നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സദുപദേശവും ഹൃദയരോഗങ്ങള്‍ക്കുള്ള ശമനൌഷധവും മാര്‍ഗ നിര്‍ദേശവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. പറയുക, അതൊക്കെയും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ട് മാത്രമാകുന്നു. അത് കൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്. (10: 57,58)
                നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം എത്തിയിരിക്കുന്നു എന്നു പറഞ്ഞ അല്ലാഹു തന്നെ തിരുനബി(സ്വ)യാണ് അനുഗ്രഹമെന്ന് മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്; 'പ്രവാചകരേ, ലോകര്‍ക്ക് അനുഗ്രമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല'. (അമ്പിയാഅ്: 107) ഈ രണ്ട് സൂക്തങ്ങളും പുണ്യറസൂലിന്റ പ്രകീര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും തിരുപ്പിറവിയില്‍ സന്തോഷം പ്രകടിപ്പിക്കേണ്ടതിന്റെയും ആധികാരികത വരച്ചു കാട്ടുന്നുണ്ട്.
                2- നിങ്ങളില്‍ നിന്ന് തന്നെയുള്ള നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായി താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. (9: 128)
                3- അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അയച്ചുകൊണ്ട് വിശ്വാസികളുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. (3: 164)
                4- നാം താങ്കളെ (സത്യ)സാക്ഷിയും (വിശ്വാസികള്‍ക്ക്) സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും (അവിശ്വാസികള്‍ക്ക്) മുന്നറിയിപ്പുകാരനുമായാണ് അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ അല്ലാഹുവിലേക്ക് അവന്റെ സമ്മത പ്രകാരം (ജനങ്ങളെ) ക്ഷണിക്കുന്നവരുമായിരിക്കുന്നു. (33: 45,46)
                ഇങ്ങനെ നിരവധി സൂക്തങ്ങള്‍ തിരുമേനിയെ സ്പഷ്ടമായിത്തന്നെ പ്രകീര്‍ത്തിക്കുന്നത് കണ്ടെത്താന്‍ കഴിയും. സമാന പ്രകീര്‍ത്തനങ്ങളും മദ്ഹുന്നബിയും ഹദീസിലും സുലഭമാണ്.
                ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഏതാനും സ്വഹാബികള്‍ പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. അവരുടെയടുത്തേക്കു കടന്നുവന്ന നബി(സ്വ) അവരെ ശ്രദ്ധിച്ചു കേട്ടു. ചിലര്‍ ഇബ്രാഹീം നബി(അ)യെക്കുറിച്ച് സംസാരിക്കുന്നു. മറ്റുചിലര്‍ മൂസാ നബി(അ)യെ വാഴ്ത്തി സംസാരിക്കുന്നു. വേറെ ചിലര്‍ ഈസാ നബി(അ)യെക്കുറിച്ചും ആദം നബി(അ)യെ സംബന്ധിച്ചും സംസാരിക്കുന്നു.
                അവരോട് സലാം പറഞ്ഞ ശേഷം റസൂല്‍(സ്വ) പറഞ്ഞു: മുന്‍കാല പ്രവാചകന്മാരെക്കുറിച്ച് നിങ്ങള്‍ പറഞ്ഞതെല്ലാം വസ്തുതകളാണ്. അറിയുക; ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. ഞാനാണ് അന്ത്യനാളില്‍ ലിവാഉല്‍ ഹംദിന്റെ വാഹകന്‍. ഞാനാണ് ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. എന്റെ കൂടെ അപ്പോള്‍ സത്യവിശ്വാസികളിലെ ദരിദ്രരായ നിരവധി പേരുണ്ടാകും. മൊത്തം മനുഷ്യരില്‍ അത്യുത്തമന്‍ ഞാന്‍ തന്നെയാണ്. ഇത്രയും പറഞ്ഞത് ദുരഭിമാനം കൊണ്ടല്ല. (തിര്‍മുദി, ദാരിമി)
                ഈ ഹദീസിലെന്ന പോലെ തിരുനബി(സ്വ)യുടെ മഹത്വം വര്‍ണിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്: അബ്ബാസ്(റ) തിരുനബി(സ്വ)യുടെ സവിധത്തില്‍ വന്നു. തത്സമയം പ്രവാചകന്‍ പ്രസംഗപീഠത്തില്‍ കയറി നിന്നുകൊണ്ട് ചോദിച്ചു: ഞാനാരാണ്?  സ്വഹാബികള്‍ പ്രതികരിച്ചു: അങ്ങ് അല്ലാഹുവിന്റെ ദൂതരാണ്. അവന്റെ രക്ഷ അങ്ങയുടെ മേല്‍ സദാവര്‍ഷിക്കട്ടെ. (ഇതുകേട്ട്) റസൂല്‍(സ്വ) പറഞ്ഞു: ഞാന്‍ അബ്ദുല്‍ മുത്ത്വലിബ് മകന്‍ അബ്ദുല്ലാ മകന്‍ മുഹമ്മദ് ആണ്. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ എന്നെ അവരില്‍ അത്യുത്തമനാക്കി. പിന്നെ അവരെ അവന്‍ രണ്ട് ചേരി(ഫിര്‍ഖത്)കളാക്കിയപ്പോള്‍ എന്നെ ഉത്തമ ചേരിയിലാക്കി. അല്ലാഹു അവരെ വീണ്ടും വിവിധ ഗോത്രങ്ങളാക്കിയപ്പോള്‍ എന്നെ അവന്‍ ഉന്നത ഗോത്രത്തിലാക്കി. വീണ്ടും അവരെ അല്ലാഹു ചെറുകുടുംബങ്ങളാക്കി. എന്റെ കുടുംബത്തെ ഉത്തമ കുടുംബമാക്കി. പ്രസ്തുത കുടുംബത്തിലെ അത്യുത്തമനാക്കി എന്നെ അവന്‍ അനുഗ്രഹിച്ചു (തിര്‍മുദി)
                സമാനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകള്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും ലഭ്യമാണ്. ഈ ഹദീസുകളുടെ വെളിച്ചത്തില്‍ പ്രവാചക പ്രകീര്‍ത്തനം സുന്നത്താണെന്നും പ്രതിഫലാര്‍ഹമാണെന്നും വ്യക്തമാണ്. അതിനു വിരുദ്ധമായ പ്രചരണങ്ങളും പ്രസ്താവനകളും തിരുദൂതരോട് കാണിക്കുന്ന അനാദരവും ധിക്കാരവുമാണ്.
                പ്രവാചക പ്രകീര്‍ത്തനം ഹുബ്ബുര്‍റസൂലിന്റെ ഒരു രീതി മാത്രമാണ്. പ്രസ്തുത രീതി അവലംബിക്കുന്നവരെ അധാര്‍മികതയുടെ വക്താക്കളെന്ന് മുദ്രയടിക്കുന്നവര്‍ പ്രവാചകാനുരാഗത്താല്‍ സ്വപിതാവിനെ വധിച്ചുകളഞ്ഞ പ്രഗത്ഭനായ സ്വഹാബി വര്യന്‍ അബൂ ഉബൈദ(റ)യെയും തിരുനബി(സ്വ)യെ ചീത്തപറഞ്ഞ തന്റെ പിതാവിന്റെ മുഖത്തടിച്ച സ്വിദ്ദീഖ്(റ)നെയും ഏതു കണ്ണുകൊണ്ടാണ് നോക്കിക്കാണുക?
                ഖുര്‍ആന്‍ തന്നെ ഒരര്‍ത്ഥത്തില്‍ മൌലിദ് ആണ്. മുന്‍കാല പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങള്‍ ഖുര്‍ആനില്‍ സുലഭമാണ്. അവയില്‍ ചില സൂചകങ്ങള്‍  ഇങ്ങനെ:
                മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം (37: 120)
ഇല്‍യാസ് നബിക്ക് സമാധാനം (37: 130)
ഇബ്റാഹീം നബിക്ക് സമാധാനം (37: 109)
ലോകരില്‍ നഹ് നബിക്ക് സമാധാനം (37: 79)
ഖുര്‍ആനിലും ഹദീസിലും പ്രവാചകന്‍മാരുടെ പ്രകീര്‍ത്തനങ്ങളുള്ളതിനാല്‍ അത് തള്ളിക്കളയാന്‍ മുസല്‍മാന് കഴിയുമോ? ഇല്ല. അതിനാല്‍, തിരുനബി (സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ വിരചിതമായ ഗ്രന്ഥങ്ങളും അവഗണിക്കപ്പെടാന്‍ പാടില്ല.

നബിദിനത്തിന്റെ മാഹാത്മ്യം
                ഓരോ രാജ്യവും അതിന്റെ സ്വാതന്ത്യ്രദിനത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. സ്വാതന്ത്യ്രത്തിന്റെ ആവര്‍ത്തിച്ചു വരുന്ന വാര്‍ഷികാഘോഷങ്ങള്‍ അതാത് രാജ്യത്തിന്റെ മോചനത്തെയും വളര്‍ന്നു വരുന്ന ഒരു രാജ്യമെന്ന നിലക്ക് തങ്ങള്‍ നേടിയെടുത്ത വ്യക്തിത്വത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്നുവരെ മുസ്ലിം രാഷ്ട്രങ്ങള്‍ പോലും അവരുടെ സ്വാതന്ത്യ്രദിനാഘോഷം നടത്തുന്നതിന് ആരും ഒരാക്ഷേപം പറഞ്ഞിട്ടില്ല.
                മുസ്ലിംകളായ നമ്മെ അല്ലാഹുവേതര ആരാധ്യരുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഏകദൈവാരാധനയിലേക്ക് വഴിനടത്തിയ തിരുനബി(സ്വ)യുടെ ജന്‍മദിനം വര്‍ഷം തോറും ആഘോഷിക്കുന്നതില്‍ എന്തു പന്തികേടാണുള്ളത്?
                ചില ദിവസങ്ങള്‍ക്ക് മറ്റുദിനങ്ങളില്‍ നിന്നു വിഭിന്നമായി മഹത്വവും പവിത്രതയുമുണ്ടെന്ന് ഖുര്‍ആന്‍, ഹദീസ്, മഹാന്‍മാരുടെ ഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്ന് ഗ്രഹിക്കാവുന്നതുമാണ്.
                'മര്‍യമിന്റെ പുത്രന്‍ ഈസാ(അ) പറഞ്ഞു: ഞങ്ങളുടെ നാഥനായ അല്ലാഹുവേ, നിന്റെ പക്കല്‍നിന്നുള്ള ഒരു ദൃഷ്ടാന്തമായും ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും വാനലോകത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ, ഞങ്ങള്‍ക്കു നീ അന്നം നല്‍കുകയും ചെയ്യേണമേ' (5:114) എന്ന ഖുര്‍ആനിക സൂക്തത്തിലെ 'ഞങ്ങളുടെ മുന്‍ഗാമികള്‍ക്കും ശേഷക്കാര്‍ക്കും ഒരു ആഘോഷമായും' എന്ന ഭാഗം പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് ഭക്ഷണത്തളിക ഇറങ്ങന്ന ദിനം ഞങ്ങള്‍ക്കും ശേഷക്കാര്‍ക്കും ആദരവര്‍ഹിക്കുന്ന ആഘോഷ ദിനമാക്കി മാറ്റണം എന്നാണ് (റാസി, ദുര്‍റുല്‍ മന്‍സൂര്‍). ഭക്ഷണത്തളിക ഇറങ്ങിയ തിയ്യതി യുഗാന്തരങ്ങളില്‍ ആവര്‍ത്തിച്ച് വരുമ്പോഴൊക്കെ അതിന് മഹത്വവും പവിത്രതയും ഉണ്ടെന്നാണ് ഈ വിശദീകരണവും സൂക്തവും അറിയിക്കുന്നത്. ആകാശത്ത് നിന്ന് വിഭവ സമൃദ്ധമായൊരു സ്വര്‍ഗീയ സുപ്ര കിട്ടിയതിനാണ് ഇവിടെ ആഘോഷം നടത്തുന്നത്. ചിലര്‍ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പറഞ്ഞതനുസരിച്ച് ഏഴ് മത്സ്യവും ഏഴ് റൊട്ടിക്കഷ്ണവുമായിരുന്നു വിഭവമെങ്കില്‍ മുഴുവന്‍  ജന വിഭാഗങ്ങള്‍ക്കും അനുഗ്രഹമായി പിറന്നുവീണ മുഹമ്മദ് നബി(സ്വ)യുടെ പേരില്‍ എന്തുകൊണ്ട് ജന്മദിനം ആഘോഷിച്ചു കൂടാ? ആവര്‍ത്തിച്ചുവരുമ്പോള്‍ എന്തുകൊണ്ട് ആ ദിനം ആഘോഷിച്ചുകൂടാ?
                ദിനത്തിന്റെ പ്രാധാന്യവും മഹത്വവും അറിയിക്കുന്ന ഒരു സംഭവം കൂടി വിശദീകരിക്കാം. തിരുനബി(സ്വ) മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍, ജൂതന്മാര്‍ തങ്ങളുടെ പ്രവാചകന്‍ മുസാ (അ) നബിയും ബനൂ ഇസ്രാഈലും രക്ഷപ്പെട്ടതില്‍ അല്ലാഹുവിനു കൃതജ്ഞത അറിയിച്ചു മുഹര്‍റം പത്തിനു നോമ്പനുഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഈ സംഭവം അറിഞ്ഞ നബി(സ്വ) തന്റെ ഉമ്മത്തിനോട് കല്‍പിച്ചു: നമുക്കാണ് മൂസാ നബി(അ)യോട് കൂടുതല്‍ കടപ്പാടുള്ളത്. അത്കൊണ്ട് നിങ്ങളും നോമ്പനുഷ്ഠിക്കുക.
                മുഹമ്മദ് (സ്വ)യുടെ അനുയായികള്‍ എന്ന നിലക്ക് ഇതര മതസ്ഥര്‍ അവരവരുടെ പ്രവാചകന്‍മാരുടെ ആഘോഷങ്ങള്‍ അനുസ്മരിക്കുമ്പോള്‍ നാം നമ്മുടെ നബി(സ്വ)യുടെ ജന്മദിനം ആഘോഷിക്കാന്‍ കൂടുതല്‍ കടപ്പെട്ടവരാണ്.
                മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യദിനം തിരുനബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് (ശര്‍വാനി, ബാജൂരി, ജമല്‍). ലൈലതുല്‍ ഖദ്റിനേക്കാള്‍ മഹത്വവും പ്രാധാന്യവും നല്‍കപ്പെടുന്ന രാത്രി തിരുനബി(സ്വ)യുടെ ജന്മദിനത്തിന്റേതായതിനാല്‍ അത് ആഘോഷിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?
                എല്ലാനിലയിലും മതപ്രമാണങ്ങള്‍ക്ക് അനുകൂലമായിത്തീരുന്ന മൌലിദും നബിദിനാഘോഷവും മതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവ നിര്‍വഹിക്കുകയും പുണ്യറസൂലി(സ്വ)ന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറാന്‍ അവ ഉപയോഗിക്കുകയുമാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്

മുഹമ്മദ് നബി (സ) അന്യ മതങ്ങളില്‍





പ്രപഞ്ച സൃഷ്ടിപ്പിന്റെ കാരണക്കാരനും സര്‍വജനങ്ങളില്‍ അത്തുത്തമരുമാണ് ഇസ്ലാമിലെ അവസാനത്തെ പ്രവാചകരായ മുഹമ്മദ് നബി (സ). വളരെ നേരത്തെ തന്നെ ഇത്തരമൊരു പ്രവാചകരുടെ നിയോഗത്തെക്കുറിച്ച് മോസസും(മൂസാ നബി) യേശുവും(ഈസാ നബി) തങ്ങളുടെ സമൂഹത്തോട് ശുഭവാര്‍ത്തയറിയിച്ചിരുന്നു. പില്‍കാലത്ത് ജൂതരും ക്രിസ്ത്യാനികളുമായി മാറിയ ഇസ്രാഈല്യര്‍ ഇക്കാര്യം നിശേധിക്കുകയും ബൈബിള്‍ വെട്ടിത്തിരുത്തുകയുമാണുണ്ടായത്. മുഹമ്മദ് നബി (സ) പിറന്നത് തങ്ങളുടെ പ്രവാചക പരമ്പരയായ ഇസ്ഹാഖന്റെ വംശത്തിലായിരുന്നില്ല എന്നാണ് കാരണം.
മുഹമ്മദ് നബി (സ)യുടെ പ്രവാചകത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ധാരാളം വചനങ്ങള്‍ ഇപ്പോഴും ബൈബിളില്‍ കാണാവുന്നതാണ്. നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്നും അവര്‍ക്കായി നാം ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അയാളു
ടെ നാവില്‍ നിവേശിപ്പിക്കും (ആവര്‍ത്തനം 18 -18). മേല്‍ വചനത്തിലെ നിന്നെപ്പോലെ എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത് മോസസും വരാനിരിക്കുന്ന ആപ്രവാചകനും തുല്യന്മാരായിരിക്കുമെന്നാണ്. ജനനം,വിവാഹം, കുടുംബജീവിതം, പാലായനം, അന്ത്യവിശ്രമം,ജനങ്ങളുടെ അംഗീകാരവും നിരാകരണവും, പുതിയ ശരീഅത്തിന്റെ സമര്‍പ്പണം തുടങ്ങിയ വിശയങ്ങളിലെല്ലാം മുഹമ്മദ് നബി (സ) മോസസിനോട് ഏറെ സാദൃശ്യം പുലര്‍ത്തിയിരുന്നു. അഥവാ, മോസസും വിവാഹിതനായിരുന്നു. മുഹമ്മദ് നബി (സ)യും വിവാഹിതനായിരുന്നു. ഇരുവരും പിതാക്കളുള്ളവരും സ്വന്തം ജനതയുടെ പരണാധിപന്മാരുമായിരുന്നു. രണ്ട് പേരും കുടുംബ ജീവിതം നയിക്കുകയും ജന്മ നാട്ടില്‍ നിന്ന് പാലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മോസസും മുഹമ്മദ് നബി (സ)യും നയിച്ചത് മുന്‍ ശരീഅത്തില്‍ നിന്നും വിത്യസ്തമായ ശരീഅത്തുകളുയിരുന്നു.

13 September 2011

Qur'an and Astronomy



Astronomy is called 'Ilmul Hai-a' in Arabic. It is also known as 'Ilmunnujoom' and Ilmul Falak in the Muslims world. The branch of astronomy which studies the direction and the time is known as 'Ilmul Meeqath'. Before the spread of Islam these scientific branches had not been studied in the Arabia like all other ancient societies stars and planets were worshipped by the Arabs. They relied the rising and settings of stars to discover directions which were very useful for them to their nocturnal journey's in the mirage. They could also predict the changes in climate by observing the stars. Beyond these, they were ignorant of the planets and their movements. The advent of Islam in Arabia started a new era of knowledge explosion, mainly the field of Astronomy.
There are two reasons for this (1)The importance given by Qura'n to Astronomy (2)The study of astronomy was inevitable to know the prayer time and to find out the direction of Qibla.

Qura'n as a motivator

The earth and the sky are the creature of God and they came into existence according to his will. This is the Islamic view on creature, Qura'n says (6/72). The universe is moving according to his will and He is controller and the custodian of all in it- He confirms it in Qura'n (7/54). Declaring these facts Qura'n relieved the weak mind of ancient man from pulling the natural phenomenon on the altar of worship. Qura'n made the universe an open book in front of the human beings. Qura'n led the human minds to the wonders of deistical world (21/33, 41/12). Qura'n repeated by urging man to study and ponder over the wonder ful system of universe and to understand the ultimate reality (13/2,3). Man begins to think as he feels the phenomena on the earth and sees the wonders in the sky when his thought is got energized the doors of knowledge will be widely opened in front of them (3/190). This is the model of Quran's thought provocation like this in many places in many words Qura'n has awakened man's power of thinking.

Astronomy and the daily life of Muslims

In the day to day life of Muslims study of astronomy is inevitable. This resulted in the development of this discipline in the Muslim world. The movement of sun and its attitude must be studied to calculate the worship time of five Prayers when Masjids are built the direction of 'Qibla' has to be discovered. The ancient Muslims invented different methods to make their calculation. The people who goes for Hajj had to know the direction of Qibla for their 'Ihram' more over they had know the direction to make their propagation journeys. These facts made astronomy very useful Muslims. So its study became the part of religious study.

Muslims adopted the Hijri calendar, which is based on lunar movements. The religions occasions such as fast and Hajj are performed in tune with this calendar. When this calendar is followed the toughness and easiness of performed this worship in different climates will be affected to any one in any corner of the world. At the same time Muslims followed solar calendar for their agricultural needs. The solar calendar developed by Muslims scientists in Cordova gained great popularity.

Knowledge collection and systemic studies

During the Abbasiyya reign in the second half of 8th century knowledge collection in large scale and the systemic study of them are started in Baghdad. Scientific knowledge followed to Baghdad from Greek, Persian, Syrian and Indian sources. Several books were translated from Greek and Sanskrit in to Arabic. Observatories were made in public and private sections, with in a century Bagdad became the biggest astronomical study centre in the world and scientists began to stay there. In the 11th and 12th centuries Muslims Spain also turned in to an astronomical centre.

The famous book of Ptolemy, 'Megale syntacxed mathematica' had more than one translation in Arabic in third century itself. The translations of Ghunyanu ibn Ishaq and Thabith bn qurrha are well known. The other book of Ptolemy such as 'Tabulae manutes' 'Hypothses planetorum', 'phinispharium' and tetra biblos are also translated into Arabic in this period. Muslims in those times were not ready to use the tables and schedules of Ptolemy as it is. They indulged in long term observations in order to get more clear assumptions some scientists had made 40 years long researches on some complicated problems. Main centers of these researches were Baghdad, Samarqand, Nishapur, Cordova, Damascus and Rayy. The researches of Muslims scientists such as Nazirudheen Thoosi and Kuthubudheen Sheerazi can point out the mistakes in the existing theories of Ptolemy. Essays criticizing the theories of Ptolemy were written in Arabic. In the 13th and 14th centuries studies of astronomy reached its zenith in the Muslims world. In this period several books on astronomy were translated from Arabic to Latin and Hebrew. Books on every branches of astronomy were published. AlFarghani's large volume, kithab 'Herakathi Samaviyya val Javami-ul Ilmu nnujoom' is well known. Abdurahmanu ibn Sufi's ' Suvarul Kavakib' had helped a great deal the later studies in astronomy. In edition to the Muslims scholars, Arab Jews and Christians gave their contributions to the development of Astronomy

Sufism and Islam



  Man was created with the aim of worshipping the creator, Allah by submitting everything to him alone. "Praise your lord, the great. He is the one who created and arranged everything in order. (H.Q. 87:2). Qur'an in the chapter 51: 56 says the ultimate aim of the creation of man, is to worship Allah knowing him. Allah gave him infinite blessings in the field of men's creation, growth, development, elevation, achievement etc., To thank one who blessed is one of the responsibility of man. In that respect it will not be enough how much one thanks Allah for his blessings. Worships are intimations of that gratitude. This gratitude will not be enough through how much it is expressed. Still his presence should be made sure by worshipping him as if he is seen. This can be achieved only through the purification of the soul.  
All qualities like good character, polite, respect, devotion etc, depend upon the soul. Body is only its carrier. When the soul is purified then the body turns good. When one stays away from the desires and wishes of the soul and saves the soul from the evils then its goodness is expressed through the organs like ears, eyes, hands, legs etc. Hence in holy Qur'an the need for the purification of the soul is stressed in many places. Allah clearly shows the soul the good way and the bad. And he intimates that those who have achieved 'thazkiyath' (Purification of heart) by accepting the right path and giving up the bad have succeeded. 'Truth is one who has created men's souls and arranged it in order. He makes the soul feel the bad instincts and the piety. It is definite that he who purified his soul has succeeded and the one who is immersed in evil ways has failed. (Qur'an 91:9)

Allah entrusted Prophets to remove people from all evil ways and to do purification. Allah describing the aim of prophet's entrustment says in holy Qur'an (3: 164). "Allah has certainly blessed the faithful people when he appointed a Messenger from among themselves." The Prophet recites His illustrations to the people and purifies them and teaches them the book and the philosophy. 'Truly, they were in obvious darkness. When the heart is purified then that refinement is fruitful. Men reaches the steps of elevation and purification through self refinement in different parts of holy Qur'an there is description about the attributes of heart like fear, piety, regret, hope, desire, love, humbleness, gentleness etc. Man becomes good only when he makes his heart good by inculcating those teachings. It is that mission that the Prophet (Peace be upon him) performed. If we examine any of the advices of the Prophet (PBH) we can see only those who could raise the humanity to the pinnacle of spiritual progress.

As an example let us see this:
In the books of traditions there is the incident of the angel Gabriel's arrival in the form of man to teach religious matters to the Prophet (PBH), while he sits with his Companions. That incident is described by Bukhari and Muslim. Gabriel who sat beside the Prophet enquired about matters like 'Iman and Islam'. The Prophet (PBH) taught him all that. Then his next question was on 'Ihsan'. 'Ihsan' or sincerity is a necessary quality that a person who prepares to do the duties of Islamic religion and believe in the six things should have.
Prophet's reply to the question regarding it was like this.
"You should pray to Allah as if you see him. If you don't see him then you should assume that he sees you." The reverent Prophet teaches two things. One: Worship should be by seeing the lord in front. If a master is attending then there will be sincerity in the work of a servant. In the same way, if we salute Allah by seeing him in front it will be innocent. Ordinary people are in capable of this finite expression. The second is for those who cannot get the elevated position or to worship in the assumption that the owner, Allah is looking and attending. The heart shines with devotion if one has this assumption.

'There is a piece of meat in the body. If it is becomes good then the whole body turns good. If it is polluted then the whole body will be ruined. Know, it is the heart' (Bukhari). Certainly, God will not look into your body or form. In turn he looks into your heart. (Muslim) In short, how you shrink to get into the midst of people wearing dirty cloths in the same way you should feel ashamed to approach Allah with a polluted heart. The Prophet refined his Companions - his disciples- by taking hold of their hearts. There is no need to give special inspiration for worldly things and to prepare dishes of life. For man is naturally prepared for that. But inspiration and advice has to be given continuously for spiritual enrichment. It is those concepts that we see in the advices and writings of reverent Prophet (PBH) In that respect Prophet has given many advices to get spiritual enlightenment through purification of the heart.

One becomes a complete Muslim if only he gives up what ever is not needed for him. Move towards that is not doubtful as being good or bad. Love, hatred etc only for Allah… like this, prophet has stated many suggestions for purification of the heart. The heart gets eternal peace if only the success in the other world is made sure. And that too cannot be made sure till we cross the bridge 'sirathu' that is constructed over the hell. Hence Mu'ad bin Jabal (May Allah Mercy upon him) says that the heart of a true believer would be filled with fear of Allah. Great souls like the Companions of our beloved Messenger of Allah, the followers of his Companions etc, were devotees who had imbibed these excellent quality. Aboobaker (R) looking at the bird flying in the sky, said: "If I were like this bird, if I were not created as a human being then I would not have to face the trial in the other world. (Ihya 4: 160) Once, Umar (May Allah Mercy upon him) holding a grass from the land said: "If I were this grass, if mother had not delivered me.. i might be free from the fear the trail. These two lines were clearly visible on the cheeks of khalifa Umar who wept thinking of hell (Ihya 4: 161).

Believers with purified hearts were astonished to hear the warnings regarding the punishments in the other world. It engendered fear and restlessness. One night khalifa Umar (May Allah Mercy upon him) was walking. In a house on the way a man was praying loudly by reciting the holy Qur'an. 'Definitely the punishment from your lord will come. There is nothing to obstruct it' hearing this godly saying umar was frightened and he got down from his vehicle and rested for a while. He returned with a morose heart. And he become bedridden for a month (Ihya 4: 160).

Thasawwuf

There is an assumption that Thasawwuf and Sufism are outside of Islam. Actually, it is sheer ignorance. Sufism is not alien to Islam. Its base was laid down from the revered lord's school. It is evident from the keen study that it is there in holy Qur'an and Sunnah. For, there are many sayings in the holy Qur'an which aims at self refinement, purification of the heart and disinterestedness in worldly affairs. It is the same idea of Purification that Prophet meant by the term 'Islam'. We achieve from 'Thasawwuf' the same that we achieve from 'Thazkiyath' and 'Ihsan'. Really, Sufi ways are of Prophet. But, when sufis failed to attain perfect initiation, they select shortcut. they cannot but it. Because, Prophet is supernatural peerless personality. so, he could.

The famous sufi Abunaser siraj (hijri 378) has explained in his book 'Lumma' that Sufies have accepted Qur'an and underwent to sacrifices to follow the routines of Prophet and they are the successors of the companions and the Thabi'es. He has remarked: The most important peculiarity of Sufies is that they give up unworthy things. They abandon everything that obstructs in attaining the contentment of Allah which is the ultimate aim. Let us see how he says about the fundamental rocks of tolerance that is necessary to nourish this sacrifices: Be enough with the little worldly comfort, consume food in small quantity that is needed to sustain life. Be satisfied in poverty and hate richness, never wish for elevation and position, show unequalled humbleness, Endure sufferings with sacrificing mind. Never yield to the desires of the body and do hard work in worship etc, are the face marks of Sufies (Lumma: 11).

Sufism was born in the Prophet's imaginations. There is nothing in it that is not tested and made sure in the worship of shariath. See what the eminent sufi Imam Quraishi says: "The sum total of Thasawwuf is to live by safe guarding religious rules, and never extend one's hands towards anything that is doubted to be the most evil. Not only that, one should turn one's senses away from the evil things and try even to breath in the way that satisfies Allah" (Risalathul Qushairi 185). Shaikh Jilani (May Allah Mercy upon him) pointing at the essence of sufi teachings said like this: Follow the path of truth. Do not make Bidath. Be in the way, but never get separated. Grasp Thauhid, never do shirk. Accept the truth, never doubt it. Pardon, but never be perplexed. Unite through offerings, never get fragmented! (Futhuhul Ghoib 10). Look at the words of Imam Shadulee too: "Train the body to slavery and bring it to the rule of the lord". In the words of Imam Gazzali (May Allah Mercy upon him) acquiring Thasawwuf, is compulsory for every Muslim. For, except Prophet there is none who is not devoid of frailties and short comings. (Sharh- Al- Hikam, Ibnu Ajiba 1: 7) Let us also see how Imam Gazzali (May Allah Mercy upon him) describe from his experience the spiritual enlightenment that occurred after his contact with the Sufies: "I, in the early years of my life denied the qualities of pious persons and the position of Arifs. Then I met my spiritual teacher Yusufunnasaj. He by great efforts cleared my mind. Many fortunes began to grant my mind. Once I saw Allah in my dream. He commanded me: "Abu hamid, you give up your job. I have assigned in the earth some servants who are under my reign. They have sold this world for my pleasure. Get acquainted with them. I said: Allah, lend me noble thoughts about them. It is the worldly love that keeps you away from them. Return willingly from this world before you have to go from here humiliated. I woke from the dream. I approached the sheikh happily; explained all the incidents. He smiled and said: It has only begun. If our acquaintance gets stronger then your eyes could be sheared with Allah's strength" (Sheikh Siyathu sufia, Abdul Bakhi srurur 154). In short, thasavuf is nothing but suggestions and visions of t he Prophet (P.b.h); the embodiment of eternal love and the furnace of experiment. The slogan is 'heaven and the gratification of the creature'. The aim is the destruction of enemies and throws the devil to the sacrificial fire. There is no place for evils and false customs. Sufies are none but the disciples in the heritage of the Prophet. They do nothing against Islam.


Sufis

If Sufis are the offspring of spiritual vision of the reverent Prophet (PBH) then why did not the Companions accept the name of sufi. The qualities of sufi were most combined in the Companions. Still they were known by the name the Companions. Imam Quraishi's reply for this doubts is this: "The Companions were known by that name as they were the people who were blessed to live with Prophet(PBH) and hence no name could better qualify then than the Companion. Later those who acquainted and lived with the Companions were called the 'Followers' (Thabies) and those who followed them were called the 'Followers of the Followers'(Thabi'a al thabi'a).
Later when such positions could not be given then those who observed the religious matters in more strict ways began to be called 'Zahids' and 'Abids'. In the later period there grew wrath and separatism in the religious field. Each group began to demand claims in the name of 'Zahid'. It is then the great people in the Ahlussunna who were refined at hearts, who even breath for the pleasure of Allah began to be called by the name 'Sufi'. This name got famous even before Hijra 200, for those great souls who had reached the peaks of self refinement (Risalathul qushairi page 7).

Listen to what is said in the 'Muqaddhima' by the famous historian Ibnu Khaldoon. Thasawwuf was later created in the religious knowledge of the society. Sufi style and Thareeqath were prevalent in the life of the eminent forefathers, the Companions, The Followers and religious Imams. It's basis is to undergo sacrifices, to reserve life for Allah and worship. To live disinterested by forsaking worldly pleasures completely and live away from worldly desires, The same was there in the sujabath and salafies. Later when people distanced from this line in the second century and later, those who lived with worship alone began to be called Sufis.


Principles of Sufism

Principles of Sufism is based on two significant and original foundations. These are self struggle (Mujahadah) and eternal love for Allah. Man will become good when he attains purification of the heart. 'Mujahadah' is the sacrifice and struggle to attain that. Masters are those who advice it. The way to self purification is to under internalize the teachings of the Prophet(PBH) through spiritual masters who are known by different names like valiyyers, zahids, Sufies and sheikhs. This fact can be understood by an example: The darkness of dusk is removed with dawn. We see nothing in the night for want of light. Fear of darkness alone remains. In the sunlight we see everything. Still there are many things that escape our naked sight. Things like germs, pest, the little insects etc cannot be seen even in sunlight. But if the sun light is made to fall on a mirror which reflects it such germs could be found out. Similarly the message of the Prophet who is the sun in the family of Prophet recedes the darkness and brightens the mind of Muslim with religious light. Still there are many bacteria and germs that get cumulated in that mind. They are false pride, jealousy, worldly reputation, hatred, anger, revenge etc. They cannot be detected easily. Companions and Thabies by their most fortunate living with the Prophet(PBH) were able to attains it. The easiest way for the followers to detect it and get it cured is to reflect the Prophet's message through the mirror namely spiritual masters. Self refinement could be attained through that philosophy. Let us see a Hadith that inspires the spiritual masters. Anas (May Allah Mercy upon him says: "Prophet(BBH) called me and counseled. If you can live without hating anyone from down to dusk then do it. That is my routine. One who enlivens my routine will reach heaven (Thurmudi).

The Sufi world was able to enliven this sunnah by attaining complete disinterestedness in this world. This routine will not enter into a mind where exists Peoples influence, love for power and worldly love (Awariful Maarif 33). The Picture of Mujahadah who works hard to attain self purity is like this: There are four things which alienate man from Allah. Mind, world, devil and creatures. These four in different ways create obstruction in the path of man's progress. The first stage in the self struggle is to realize that the mind is the first accused one among them in attaining the urge to detect and correct one's own weaknesses. If one successfully face this stage then the devil continuously tries to ruin and exploit him in the successive progress. It is in that situation that one should have the backing of Sheikh. We can see what the famous Sufi thinker Ibnu Ajiba (May Allah Mercy upon him Says: "Those who strive for the right path can shine only through Mujahadah. If the beginning is good then the end also will be good. Only those who abandon laziness and faults and do hard work can hope for success (Ieqadul Himam 2: 370).

The second in the principles of Sufism is the eternal love for Allah. The spiritual teachers 'Murshids' do infinite sacrifices to attain this. They face many trails. Finiteness is one of the important duties of that life. Anyone who studies the life of Sufis and Auliyas is convinced of the fact that they observe minutely the sunnah they have inculcated from the school of Prophet. Some instances: Shibli Nu'amani (May Allah Mercy upon him) (death Hijra 334) was a great Zahid who learnt Sufi philosophy even from Mumbars. When asked his servants about the situation at the time of the death of their teacher 'Shibli' this was the reply: His voice stilled. When the organs became inactive, then he informed in gestures that I should do him ablution. I did him ablution. But I forgot to comb his thick and luxurious beard. Suddenly he grabbed my hands and moved it to his beard. I performed that sunnah for my master (Awarif 317).

Sheikh Jilani (R) bathed forty times in one night. It is an instance of preserving the sunnath. When a great impurity occurs in the night it is not compulsory to take bath. But it is a desirable to do so. It is only compulsory to take bath before Subah prayer. Yet sheikh Jilani (R) bathed soon after he was polluted by semen discharge. Again pollution, again bath. This trial continued forty times. Sheikh won. Sunnahs were observed. Nafisathul Misriyah (R) (Death Hijra 208) was one of the noble person who inculcated spirituality by controlling the body. The life of this noble woman, who was born in holy Makkah, brought up in Madina shareef and migrataed to Egypt, spreads the light of Islam in the people. This noble woman who spent her life in prayers, fast and recitation of Qura'n dug her own grave, sat there and recited the whole Qur'an 190 times. She was fasting when she lay in death bed. When the doctors suggested to break the fast, she responded in this way: "I was praying for the last thirty years to make me die in fasting. Now I have got the opportunity. Then should I break the fast now? Never" (Nurul Abswar).

In brief, Auliyas, Sheikhs and Sufis were not away from the spiritual conception of the Prophet's (PBH); they are more near to him. They were not people who immersed their face in worldly pleasure by including in cheating and stealing. But were people who did self sacrifice. They are not lazy wanders who live away forsaking Voluntary doings and compulsory doings; But suffered hunger and sacrificed sleep for worship.