24 May 2012

തബ്ലീഗ് ജമാഅത്ത്




ആദര്‍ശശുദ്ധിയും ജീവിതനിര്‍മലതയും വശമാക്കി, സമൂഹത്തിനുമുമ്പില്‍ നജ്ദിയന്‍ ചിന്താധാരകളെ പലവിധേനയും പിന്‍പറ്റി, പരിശുദ്ധ ഇസ്ലാമിന് പുതിയ അര്‍ത്ഥവും ഭാവവും പകര്‍ന്ന് രംഗത്തുവന്ന ഒരു സംഘടനയാണ് തബ്ലീഗ് ജമാഅത്ത്.

സ്ഥാപകന്‍

ഹിജ്റ 1303 (ക്രി. 1863) ഉത്തര്‍പ്രദേശിലെ കന്ദ്ല എന്ന സ്ഥലത്ത് ജനിച്ച മുഹമ്മദ് ഇല്‍യാസ് ആണ് സ്ഥാപകന്‍. ഇല്‍യാസ് മൌലാനാ എന്ന് തബ്ലീഗുകാര്‍ ഇദ്ദേഹത്തിന് സ്ഥാനപ്പേരിട്ട് വിളിക്കുന്നു. തികഞ്ഞ മതഭക്തനായിരുന്ന ഇല്‍യാസ് ചെറുപ്പകാലം മുതലേ തബ്ലീഗ് പ്രവര്‍ത്തനത്തില്‍ തല്‍പരനായിരുന്നു. നിസ്കരിക്കാത്തവര്‍ക്കെതിരെ വടിയുമായി രംഗത്ത് വരുമായിരുന്നു.

സ്വന്തം മാതാവ് ഉമ്മീബി ഇദ്ദേഹത്തോട്, നിന്നില്‍ നിന്ന് സ്വഹാബത്തിന്റെ വാസന ലഭിക്കുന്നുണ്ടെന്നും സ്വഹാബത്തിന്റെ രൂപം നിന്റെ കൂടെ സഞ്ചരിക്കുന്നതായി എനിക്ക് തോന്നുന്നുണ്ടെന്നും പറയാറുണ്ടൊയിരുന്നുവത്രേ. പിതാവ് മരണപ്പെട്ടപ്പോള്‍ സഹോദരന്‍ മുഹമ്മദ് യഹ്യായുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഗംഗോഹിയിലേക്ക് പോയി. ദയൂബന്ദിലെ ഉന്നത നേതാവ് റശീദ്അഹ്മദ് ഗംഗോഹിയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. എട്ടുവര്‍ഷം അവിടെ പഠിച്ച ഇല്‍യാസിന് പതിവിന് വിപരീതമായി ഗംഗോഹി പഠനകാലത്ത് തന്നെ ബൈഅത്തിന് അവസരം നല്‍കി. 

No comments:

Post a Comment