07 July 2011

അന്യസ്ത്രീ പുരുഷന്‍മാര്‍: കാഴ്ചയും സഹവാസവും


ഒരു പുരുഷന് അന്യസ്ത്രീയെ കാണല്‍ ഹറാമാണ്. കണ്ടാല്‍ ആഗ്രഹം തോന്നിപ്പിക്കുന്ന പ്രായമെത്തിയ  സ്ത്രീയെ - വൃദ്ധയാവട്ടെ സ്വതന്ത്യ്രയാവട്ടെ അടിമയോ വിരൂപിയോ ആവട്ടെ - കാണല്‍ നിഷിദ്ധമാണെന്നര്‍ത്ഥം. ഇതേ നിയമം തന്നെയാണ് അന്യസ്ത്രീക്ക് ഒരു പുരുഷനെ നോക്കലും നിഷിദ്ധമാണ്, ഇസ്ലാം വിലക്കിയതാണത്. 

എന്നാല്‍ സ്ത്രീയുടെ ശബ്ദം ഔറത്തല്ലാത്തതിനാല്‍ വികാരമല്ലാത്തിടത്തോളം കാലം കേള്‍ക്കുന്നതില്‍ ഹറാമില്ല. കൊച്ചുപെണ്‍കുട്ടികളുടെ ഗുഹ്യസ്ഥാനത്തേക്ക് നോക്കല്‍ നിഷിദ്ധമാണെന്നാണ് പ്രബല പണ്ഡിതമതം. 

എന്നാല്‍ അടിമ-ഉടമ കാഴ്ച ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരടിമക്ക് തന്റെ പതിവൃതയായ യജമാനത്തിയുടെ മുട്ടിപൊക്കിളിന്റെ ഇടയിലുള്ള ഭാഗമല്ലാത്തതെല്ലാം കാണുന്നതില്‍ വിരോധമില്ല. യജമാനത്തിക്കു തിരിച്ചു ഇങ്ങനെത്തന്നെയാണ് ഇസ്ലാമിക വിധി. 

ഇതേ വിധി തന്നെയാണ് വിവാഹ ബന്ധം നിഷിദ്ധമായ പുരുഷ-സ്ത്രീകള്‍ പരസ്പരം കാണുന്നതും മുട്ട്പൊക്കിളിന്നിടയിലല്ലാത്തതൊക്കെ പരസ്പരം കാണുന്നതില്‍ നിഷിദ്ധ(حرام)മൊന്നുമില്ല. 
കാണല്‍ ഹറാമായ ഏത് സ്ഥലവും സപര്‍ശിക്കലും ഹറാമാണ്. അന്യ സ്ത്രീയുടെ മുഖം തൊടുന്നത് നിരപാധികം ഹറാമാണ്. സ്ത്രീ പുരുഷന്‍മാരുടെ ദേഹത്ത് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഹറാമായതൊക്കെ ശരീരത്തില്‍ നിന്ന് വിട്ട് പിരിഞ്ഞാലും ഹറാം തന്നെയാണ്. അവ കണ്ടാല്‍ ഹറാം തന്നെ. അത് കൊണ്ട് തന്നെ നഖം, മുടി തുടങ്ങിയവ കഴിച്ചുമൂടേണ്ടതാണ്. 
അന്യസ്ത്രീ പുരുഷന്‍മാര്‍ കൂടെക്കിടക്കുന്നതും ഹറാം തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ രണ്ട് പുരുഷന്‍മാരോ രണ്ട് സ്ത്രീകളോ ഒരേ പുതപ്പിന് കീഴെ നഗ്നരായി കിടക്കുന്നതും നിഷിദ്ധമാണ്. എത്ര വിദൂരത്താണെങ്കിലും ശരി ഒരേ വസ്ത്രത്തിന് താഴെയാണെങ്കില്‍ ഹറാം തന്നെ. അതുപോലെ, പത്ത് വയസ്സായ കുട്ടികളെ മാതാപിതാക്കളുടെ കൂടെയോ സഹോദരി സഹോദരന്‍മാരുടെയോ കൂടെയോ കിടക്കാതിരിക്കലും നിര്‍ബന്ധമാണ്. 

പുരുഷന്‍മാര്‍ പരസ്പരവും സ്ത്രീകള്‍ പരസ്പരവും കണ്ടുമുട്ടിയാല്‍ ഹസ്താദനം ചെയ്യല്‍ സുന്നത്താണ്. എന്നാല്‍ കൌമാരപ്രായക്കാരനായ സുന്ദരനായ ആണ്‍കുട്ടി (أمرد)യെ വികാരവായ്പോടെ നോക്കലും ഹസ്തദാനം ചെയ്യലും ഇസ്ലാം വിലക്കിയിരിക്കുന്നു. ചിലയിടങ്ങളിലൊഴികെ സ്ത്രീയെ  നോക്കലും കാണലും ഇസ്ലാം അനുവദിച്ചിട്ടുണ്ട്.
വ്യാപാരം, കച്ചവടം, സാക്ഷിനില്‍ക്കല്‍ തുടങ്ങിയ അവസരങ്ങളില്‍ ആളെ മനസ്സിലാവാന്‍ വേണ്ടി സ്ത്രീയെ നോക്കല്‍ അനുവദനീയമാണ്. അതുപോലെ നിര്‍ബന്ധകാര്യങ്ങള്‍ പഠിപ്പിക്കുന്ന അവസരത്തിലും അന്യസ്ത്രീയെ കാണല്‍ അനുവദിക്കപ്പെട്ടതാണ്.

1)محلي  3 ب النكاح
2)فتح المعين   باب النكاح
3)الفقه على المذاهب الأربعة 3

No comments:

Post a Comment