20 December 2011

ഖുര്‍ആനും ശാസ്ത്രവും കൂട്ടിക്കെട്ടേണ്ടതുണ്ടോ?

 

'കൂടിച്ചേര്‍ന്നുണ്ടായ ഒരു ശുക്ളബിന്ദുവില്‍ നിന്ന് നിശ്ചയം നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.' (വി.ഖു 76: 2) ഭ്രൂണ ശാസ്ത്രം വിശകലനം ചെയ്യുന്ന ഈ സൂക്ത ഭാഗം ജൈവശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒരു വിസ്മയമാണ്. ടൊറന്‍ടൊ സ്കൂള്‍ ഓഫ് മെഡിസിന്‍ അനാട്ടമി പ്രൊഫസര്‍ ഡോ. കീത്ത് മൂര്‍ ഈ സൂക്തം നന്നായി വിശകലനം ചെയ്തുകൊണ്ട് പഠനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ചേര്‍ന്ന് സിക്താണ്ഡം രൂപപ്പെടുന്നത് മുതല്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് വരെ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തിയതു പ്രകാരം വളര്‍ച്ചാഘട്ടങ്ങളനുസരിച്ച് ഭ്രൂണാവസ്ഥ മുതല്‍ പൂര്‍ണ രൂപം പ്രാപിക്കുന്നത് വരെയുള്ള കളിമണ്‍ രൂപങ്ങളെയും അവന്‍ സൃഷ്ടിച്ചു. ഖുര്‍ആന്‍ ദൈവികമെന്ന് വാദിക്കാന്‍ ഒരു സൂക്തഭാഗം തന്നെ ധാരാളം എന്ന് അദ്ദേഹം വിലയിരുത്തുകയുണ്ടായി.

                യഥാര്‍ത്ഥത്തില്‍ ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ തെളിയിക്കുന്നത് എന്താണ്? അവ വെളിപാടിന്റെ ദൈവികതയെ ഉറപ്പുവരുത്തുകയാണോ? ഖുര്‍ആന്‍ ശാസ്ത്ര ജ്ഞാന സമാഹാരമാണെന്ന് തെളിയിക്കുകയാണോ? ഈ പ്രശ്നത്തിന് നിവാരണം കണ്ടേ തീരൂ. മുസ്ലിം ലോകം ശാസ്ത്രത്തോട് കാണിക്കുന്ന ഉള്‍ഭയവും അപകര്‍ഷതാബോധവും മാറേണ്ടതുണ്ട്. ഒപ്പം ഖുര്‍ആന്‍ എല്ലാ വിജ്ഞാനങ്ങളുടെയും അന്ത്യമാണ് എന്നു വിശ്വസിക്കുന്നതിന് പകരം ജ്ഞാന സമ്പാദനത്തിന് നിരന്തരം ഓര്‍മപ്പെടുത്തുന്ന പ്രേരകമാണ് എന്ന് തിരുത്തി വായിക്കണം.
                ശാസ്ത്രവും ഖുര്‍ആനും തമ്മിലുള്ള പൊരുത്തപ്പെടലുകള്‍ രണ്ടു വിധത്തില്‍ വായിക്കാം. ഒന്ന് ആധുനിക ശാസ്ത്രീയ സത്യങ്ങളും സിദ്ധാന്തങ്ങളും, 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആനിന്, അത് ദൈവികമാണെന്ന് വാദിക്കാനുതകുന്ന തെളിവായി വര്‍ത്തിക്കുന്നു. രണ്ടാമതായി, ശാസ്ത്രീയ സത്യങ്ങള്‍ക്ക് സമാനമായവ ഖുര്‍ആനില്‍ ദര്‍ശിക്കുമ്പോള്‍ ഖുര്‍ആനിനവകാശപ്പെട്ട സാര്‍വ കാലികതയും മറ്റും ശാസ്ത്രത്തിനും അവകാശപ്പെടാനാവും.
                വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ എല്ലാമെല്ലാമാണ്. അത് ദൈവികമാണ്. മറ്റൊന്നിന്റെ അംഗീകാരം ആവശ്യപ്പെടുന്നില്ല. ശാസ്ത്രം പറയുന്നത് സത്യമാണോ അസത്യമാണോ എന്ന് നീതിപൂര്‍വം വിശകലനം ചെയ്യാനാണ് യഥാര്‍ത്ഥത്തില്‍ ഒരു വിശ്വാസി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തേണ്ടത്. ശാസ്ത്രത്തെ ശരി വെക്കാന്‍ ഏകപക്ഷീയമായി ഖുര്‍ആനിനെ ഉപയോഗപ്പെടുത്തിയാല്‍ ഖുര്‍ആനിന് നിരക്കാത്ത അസംബന്ധങ്ങളിലേക്കത് നയിക്കും. അത് തീര്‍ത്തും അശുഭകരമത്രേ.
                ഇന്ന് ഖുര്‍ആന്‍  കൂടുതല്‍ ശാസ്ത്രീയവും ആധുനികവുമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന പ്രവണത മുസ്ലിം ഗ്രന്ഥകര്‍ത്താക്കള്‍ക്കിടയില്‍ കണ്ട് വരുന്നു. യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പഠന, മനനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തുങ്ങള്‍ക്കും നിറഞ്ഞ പ്രോത്സാഹനമായാണ് നില കൊള്ളുന്നത്. ഖുര്‍ആനില്‍ ആകെ ഇരുനൂറ്റമ്പതോളം വിധിവിലക്കുകളെ കുറിക്കുന്ന സൂക്തങ്ങളാണുള്ളതെങ്കില്‍ എഴുനൂറ്റമ്പതോളം സൂക്തങ്ങള്‍ മിക്കവാറും വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നവയാണ്. ചിന്തയും പഠനവുമെല്ലാം സാമൂഹ്യജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്.
                ഖുര്‍ആനിന് ശാസ്ത്രീയ പരിവേഷം നല്‍കുന്ന പ്രവണത അറുപതുകളില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രപഞ്ച സംബന്ധിയായ ഖുര്‍ആന്‍ സൂക്തങ്ങള്‍ എന്ന തലവാചകത്തില്‍ അക്കാലത്ത് കൈറോവില്‍ പ്രസിദ്ധീകൃതമായ ഒരു ലഘുലേഖനം അതിന് തെളിവാണ്. മുഹമ്മദ് ജമാലുദ്ദീന്‍ അല്‍ഫന്‍ദി ആണ് ലേഖകന്‍. ഗോളശാസ്ത്ര ശാഖയിലെ എല്ലാ കണ്ടുപിടുത്തങ്ങളും തിയറികളും ഖുര്‍ആനില്‍ പരാമര്‍ശവിധേയമായിട്ടുണ്ട് എന്നദ്ദേഹം സിദ്ധാന്തിക്കുന്നുണ്ട് പ്രസ്തുത ലേഖനത്തില്‍. ഖുര്‍ആനിലെ ഏറെക്കുറെ എല്ലാ അധ്യായങ്ങളും ഗോളശാസ്ത്രത്തെ പരാമാര്‍ശിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഉദാഹരണമായി 'നിങ്ങള്‍ക്ക് ഗോചരീഭവിക്കുന്ന തൂണുകള്‍ കൂടാതെ വാനങ്ങളെ ഉയര്‍ത്തിയവനാകുന്നു അല്ലാഹു'. (റഅ്ദ്: 2) ഈ സൂക്തം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: 'ശാസ്ത്ര സങ്കല്‍പമനുസരിച്ച് ഭൂമിയുടെ അന്തരീക്ഷം മുതല്‍ മേല്‍പോട്ട് ക്ഷീരപഥങ്ങളും നക്ഷത്രസമൂഹങ്ങളും സൂര്യചന്ദ്രാദി ഗ്രഹങ്ങളുമെല്ലാമടങ്ങുന്ന ആകാശമാണുള്ളത്'. വാനലോകത്തെ ഗോളങ്ങളൊക്കെയും ആദ്യം ഒരൊറ്റ വസ്തുവായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. പിന്നീട് ഒരു പൊട്ടിത്തെറിയിലൂടെയാണ് പലവിധ ഗോളങ്ങളായി മാറിയത്.
                നാനാവിധ സ്വഭാവമുള്ള ഗോളങ്ങളൊക്കെയും സ്വന്തമായ ഭ്രമണപഥത്തില്‍ പരസ്പരം നിശ്ചിത അകലം സൂക്ഷിച്ചു കറങ്ങിക്കൊണ്ടിരിക്കുകയാണ്. പരസ്പരം കൂട്ടിമുട്ടലുകളോ മറ്റോ ഇല്ലാതെ കൃത്യമായ സഞ്ചാരം നടത്താന്‍ സാധിക്കുന്നത്, പ്രപഞ്ചാകര്‍ഷണത്വം (ഡിശ്ലൃമെഹ ഏൃമ്ശ്യ) കേന്ദ്ര പരാങ്മുഖ ശക്തി (ഇലിൃശളൌഴമഹ ളീൃരല) എന്നിവ കൊണ്ടാണ്. അപ്പോള്‍ ഇവയെയാണ് നമുക്ക് കാണാന്‍ സാധിക്കാത്ത തൂണുകള്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
                കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖുര്‍ആന്‍ ശാസ്ത്ര പഠന ഗ്രന്ഥങ്ങളില്‍ ഏറ്റവും ഉദ്ഘോഷിക്കപ്പെട്ട ഒന്നാണ് മൌറിസ് ബുക്കായിന്റെ ഝൌൃ’മി, ആശയഹല മിറ ടരശലിരല എന്ന ഗ്രന്ഥം. അറബി, പേര്‍ഷ്യന്‍, തുര്‍ക്കി, ഉര്‍ദു, ഇന്തോനേഷ്യന്‍ തുടങ്ങി മിക്ക മുസ്ലിം ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം ഒരു മുസ്ലിം നിര്‍ബന്ധമായും വായിക്കേണ്ടതാണ്. ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഖുര്‍ആനിക സൂക്തങ്ങള്‍ വളരെ ആഴത്തില്‍ തന്നെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
                ഭൂമി, ഗോളശാസ്ത്രം, ജൈവ-സസ്യ ലോകം, മനുഷ്യോല്‍പാദനം എന്നിങ്ങനെ നാല് വിഷയങ്ങളാണ് അദ്ദേഹം ഫോക്കസ് ചെയ്തിട്ടുള്ളത്. ഒരു ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ച ശേഷം അതില്‍ പരാമൃഷ്ടമായ ശാസ്ത്രവും വിശദീകരിക്കുന്ന സരളമായ രചനാ രീതിയാണ് ബുക്കായിന്റേത്. 'ഖുര്‍ആന്റെ അവതരണ കാലത്തെ ശാസ്ത്ര ജ്ഞാനങ്ങളല്ല അതിലുള്ളത്. പലപ്പോഴും അന്നത്തെ ശാസ്ത്രസങ്കല്‍പങ്ങള്‍ക്ക് കടകവിരുദ്ധമായവയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇന്നും കണ്ടെത്താത്ത ശാസ്ത്ര സത്യങ്ങള്‍ ഖുര്‍ആനിലുണ്ട്. തീര്‍ച്ച!' ഇങ്ങനെയാണ് അദ്ദേഹം തന്റെ പഠനത്തിന് വിരാമമിടുന്നത്.
                ഖുര്‍ആനിലെ ശാസ്ത്ര പാഠങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തി അധ്യാപനം നടത്തപ്പെടണമെന്ന ആവശ്യം മുസ്ലിം വിദ്യാഭ്യാസ വിചക്ഷണര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനായുള്ള പ്രാഥമിക പദ്ധതികള്‍ പാകിസ്ഥാനിലും മറ്റും ആവിഷ്കരിച്ചുവരുന്നുണ്ട്. ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജൈവശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിലൊക്കെയും അനിയോജ്യമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതിയുടെ ഭാഗമായുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. പരിണാമവാദം പോലുള്ള മതവിശ്വാസത്തിന് നിരക്കാത്ത ശാസ്ത്ര സിദ്ധാന്തങ്ങളോട് വിയോജിക്കാനും അതുവഴി മതചിന്താഗതി വെച്ചുപുലര്‍ത്തുന്ന ശാസ്ത്ര പ്രതിഭകളെയും വാര്‍ത്തെടുക്കാനും സാധിക്കുമെന്നാണ് അവരുടെ വാദം.
                ഖുര്‍ആനും ശാസ്ത്രവും താരതമ്യ പഠന വിധേയമായതിന്റെ ഫലമായി മതത്തിലും ഖുര്‍ആനിലുമുള്ള വിശ്വാസം ശാസ്ത്രലോകത്ത് ശക്തിപ്പെട്ടെങ്കിലും ശാസ്ത്രത്തിന്റെ സാര്‍വകാലികതയെയും സുപ്രിമെസിയെയും അംഗീകരിക്കാന്‍ കൂടി നാം നിര്‍ബന്ധിതരാകും. ഇതൊരു തിക്തഫലമായിട്ടേ നമുക്ക് വിലയിരുത്താനൊക്കൂ. ഖുര്‍ആന്‍ ബ്രഹത്തായ ശാസ്ത്രഗ്രന്ഥമാണെന്ന കാഴ്ചപ്പാടനുസരിച്ച് പഠനങ്ങളും മറ്റും നടക്കുകയാണെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങളും സിദ്ധാന്തങ്ങളും കണ്ടെത്തിയെന്ന് വരാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ലല്ലോ. പ്രകൃതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്ന ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍.
                ശാസ്ത്രം കാലാന്തരേണ പരിഷ്കാരങ്ങളും മാറ്റങ്ങളും സ്വീകരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ജ്ഞാന ശാഖയാണ്. ഇന്നത്തെ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ പല സിദ്ധാന്തങ്ങളും നാളെ കണ്ടെത്തിയെന്നു വരാം. മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് പിന്തുണ നല്‍കുന്ന ഒരു ഖുര്‍ആന്‍ സൂക്തം സമര്‍പ്പിച്ചാല്‍ നാളെ ശാസ്ത്രം മാറിയാല്‍ ഖുര്‍ആന്റെ കാലികത ചോദ്യംചെയ്യപ്പെടും. 
                ഖുര്‍ആന്‍ ജ്ഞാനാധിനിവേശത്തിന് പ്രോത്സാഹിപ്പിക്കുന്ന പ്രേരകം മാത്രമാണ്. അതില്‍ നിന്നാണ് സകല ജ്ഞാനവും ഉത്ഭവിക്കുന്നത്. നേരെമറിച്ച് വിജ്ഞാനീയങ്ങളുടെ അവസാന വാക്കായി അതിനെ പരിഗണിക്കരുത്.
                ശാസ്ത്രത്തെ വെളിപാടിന് തുല്യമായി പരിഗണിക്കുന്ന പ്രവണത ശാസ്ത്രത്തെ പരമസത്യമായി അംഗീകരിക്കുകയും ഖുര്‍ആനിന് തുല്യമായ പവിത്ര ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ശരിയോ തെറ്റോ എന്ന് വിലയിരുത്താതെ ശാസ്ത്രമായതിനൊക്കെയും വാരിപ്പുണരുന്ന മുസ്ലിം ശാസ്ത്രജ്ഞര്‍ ശാസ്ത്രവിമര്‍ശകരുടെ വായടിപ്പിക്കാന്‍ കൂടി ഖുര്‍ആനിലെ ശാസ്ത്ര ദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ശാസ്ത്രം പരമമായ 'ശരി'യല്ല. ഖുര്‍ആനിനെ പരിഷ്കാരങ്ങള്‍ സ്വീകരിക്കാത്ത വിധം സാര്‍വകാലികതയും അതിന് അവകാശപ്പെടാനില്ല. ശാസ്ത്രം കേവല പ്രശ്നപരിഹാരത്തിനും ആവശ്യപൂര്‍ത്തീകരണത്തിനും വേണ്ട സാങ്കേതിക മാത്രമാണ്. പാക് ശാസ്ത്രജ്ഞരായ അബൂ സാലി, സജ്ജാദ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ട പോലെ, 'പരിണാമവാദം ദൈവവിശ്വാസത്തെ തളര്‍ത്താനായി സൃഷ്ടിച്ചെടുത്ത ഒരു സിദ്ധാന്തമാണ്. ശാസ്ത്രം ശ്രമിക്കുന്നത് പ്രകൃതിയെയും മനുഷ്യനെയും കീഴൊതുക്കാനാണ്. ഖുര്‍ആനിനെ ശാസ്ത്രത്തിലേക്ക് തിരിച്ചുവിടുന്നത് വഴി ഇവ പരിഹരിക്കാനാവുമെന്ന് വിശ്വസിക്കുക വയ്യ'. ശാസ്ത്രം കണ്ടെത്തുന്നതെന്തും സത്യമാണെന്ന് വിശ്വസിക്കുന്നത് തീര്‍ത്തും മൌഡ്യമാണ്. അന്ധമായ അനുകരണത്തിന് പകരം സൂക്ഷ്മ വിശകലനത്തിന് ശേഷം മാത്രമേ അവ സ്വീകരിക്കാവൂ. പലപ്പോഴും ശാസ്ത്രജ്ഞര്‍ തങ്ങളുടെ അഭിപ്രായങ്ങളും മുന്‍ധാരണകളും ശാസ്ത്രസിദ്ധാന്തങ്ങളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. പരിണാമവാദം ഒരു ഉദാഹരണം.
                ശാസ്ത്രം എത്ര തന്നെ പുരോഗതി കൈവരിച്ചാലും ഖുര്‍ആന്‍ നിര്‍വഹിച്ചു പോരുന്ന ധര്‍മം നിറവേറ്റാന്‍ അതിന് സാധിക്കില്ല. മഹത്തായ ധാര്‍മിക മൂല്യങ്ങളും ജീവിത വിജയവും നിര്‍ദേശിക്കുന്ന മാര്‍ഗദര്‍ശനമാണ് ഖുര്‍ആന്‍. ഈ ഉത്തരവാദിത്വം നര്‍വഹിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ല. ജ്ഞാനസമ്പാദനത്തിന് നിരന്തര പ്രേരണ നല്‍കുമ്പോള്‍ തന്നെ ചില മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. പ്രസ്തുത മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്ഥാനം പിടിക്കുകയാണെങ്കില്‍ ശാസ്ത്ര മേഖലയിലെ മുന്നേറ്റത്തോടൊപ്പം ഖുര്‍ആനിനോടുള്ള കടപ്പാട് വീട്ടിയവര്‍ കൂടിയാകും നമ്മള്‍.

13 December 2011

പൂജാ ലാമയും ഇസ്ലാമിലെത്തി
"ഇസ്ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി. മനുഷ്യ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായും നീതിപൂര്‍വകമായും പരിഹാരം നിര്‍ദേശിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ.'' ഇത് പൂജാ ലാമയുടെ വാക്കുകളാണെന്ന് പറഞ്ഞാല്‍ പൂജയെ അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. ആരാണ് പൂജാ ലാമ? നേപ്പാളിലെ പ്രശസ്ത നടി, മോഡല്‍, ഗായിക. അപവാദങ്ങള്‍ കൂടെപ്പിറപ്പ്. പേരിന് മൂന്ന് തവണ കല്യാണം കഴിച്ചു. എല്ലാം അപവാദങ്ങളില്‍ തട്ടിത്തകര്‍ന്നു. പിന്നെ കേള്‍ക്കുന്നത് പൂജ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ്.
ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല.
"ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.''
ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ്

ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു
Saturday, August 21, 2010
ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.
''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ 


ഇസ്രായേലി ഇടതു നേതാവ് ഇസ്‌ലാം സ്വീകരിച്ചു
ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു. ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

34കാരിയായ ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. 2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു. അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി.  തുടര്‍ന്ന്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു.
2008ല്‍ ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു.

നിരീശ്വരവാദിയുടെ മനംമാറ്റം
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്.

മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).
മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.
"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു. 

11 December 2011

വിധി

 


ഈ ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധിക്ക് വിധേയമാണെന്ന് വിശ്വസിക്കുവാന്‍ ഇസ്ലാം ഉദ്ഘോഷിക്കുന്നു. മനഃശാസ്ത്രപരമായി ഈ വിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ട്. വിപത്തുകള്‍ നേരിടുമ്പോള്‍ അസ്വസ്ഥ ചിത്തനാകാതെ അര്‍പ്പണ മനസ്കനായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ ഈ വിശ്വാസം മനുഷ്യനെ സഹായിക്കുന്നു. തനിക്ക് പിണഞ്ഞ അത്യാഹിതത്തെകുറിച്ചോര്‍ത്ത് മനസ്സിന്റെ സമനില തെറ്റി അവന്‍ മാരകമായ മാനസികരോഗത്തിന് വിധേയനാകും.

ഉഹാദരണമായി ഒരു യാത്രക്കാരനെ എടുക്കാം. അയാളുടെ ലക്ഷ്യത്തിലേക്ക് രണ്ട് വഴികളുണ്ട്. ഒന്ന് ജനനിബിഡവും മറ്റൊന്ന് വനാവൃതവും. ജനനിബിഡമായ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും മറ്റു അലോസരങ്ങളും പരിഗണിച്ച് അയാള്‍ വനാവൃത വഴിയിലൂടെ യാത്ര ചെയ്തു. ഏകനായി കുറേ ദൂരം സഞ്ചരിച്ചപ്പോഴേക്കും ഒരു ഭീകര കൊള്ളസംഘം അയാളെ വലയം ചെയ്തു. മാരകായുധങ്ങള്‍ കാണിച്ചു അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും കൈവശമുള്ള ധനങ്ങളെല്ലാം വിട്ടുതന്നില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഉണര്‍ത്തുകയും ചെയ്തു. എന്തു ചെയ്യും? രക്ഷപ്പെടാന്‍ നിര്‍വാഹമില്ല. മരണം നാനാഭാഗത്തുനിന്നും തന്നെ വലയം ചെയ്യുന്നു. ജീവിത സമ്പാദ്യങ്ങള്‍ കൊള്ളസംഘത്തിന് നല്‍കി ജീവന്‍ രക്ഷിക്കുക തന്നെ. അതു ചെയ്തപ്പോള്‍ പ്രാണന്‍ വീണ്ടുകിട്ടിയതില്‍ അയാള്‍ ആശ്വസിച്ചേക്കാം. 

പക്ഷേ, മാനസികമായി തീ തിന്നുകയാണയാളിപ്പോള്‍. തന്റെ ധനം നഷ്ടപ്പെട്ടതില്‍ അദ്ദേഹം അനുഭവിക്കുന്ന ആത്മക്ളാന്തത അനിര്‍വചനീയമായിരിക്കും. അയാള്‍ ചിന്തിക്കുകയാണ്, താനെന്തൊരു വിഡ്ഢിത്തമാണ് ചെയ്തത്. ജനനിബിഡമായ വഴിയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ വിപത്തില്‍ അകപ്പെടുമായിരുന്നില്ല. വനാവൃതമായ വഴിയിലൂടെയുള്ള യാത്രയാണ് തന്നെ ഈ അബദ്ധത്തില്‍ ചാടിച്ചത്.... അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. തന്മൂലം അദ്ദേഹം അസ്വസ്ഥചിത്തനാകുന്നു. ദൈനംദിനം അവന്റെ ശരീരം ശോഷിച്ചുവരുന്നു. പിന്നെ അധികം താമസമില്ല, അദ്ദേഹം ഒരു മാനസിക രോഗിയാവാന്‍.

മനുഷ്യന്റെ ദൌര്‍ബല്യം, നഷ്ടപ്പെട്ടതിനെകുറിച്ചോര്‍ത്ത് അസ്വസ്ഥനാകുവാന്‍ അവനെ പ്രേരിപ്പിക്കും. എന്നാല്‍ അത് നിരര്‍ത്ഥകമാകുന്നു. യാതൊരു പ്രയോജനവും അതുകൊണ്ടില്ല. അതേഅവസരം, അതെല്ലാം ദൈവവിധിയാണെന്ന് ചിന്തിച്ച് സമാധാനിക്കുന്ന പക്ഷം കൂടുതല്‍ സ്ഥൈര്യവും കര്‍മ്മശേഷിയും കരസ്ഥമാകുന്നതാണ്. അതുകൊണ്ടാണ് നബി ÷ ഇപ്രകാരം അരുളിയത്: നിനക്കെന്തെങ്കിലും വിപത്ത് സംഭവിച്ചാല്‍ 'ഞാന്‍ ഇന്ന വിധം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്ന രീതിയിലാകുമായിരുന്നു' എന്ന് നീ പറയരുത്. അത് അല്ലാഹു വിധിച്ചതാണെന്നും അവനുദ്ദേശിച്ചത് സംഭവിക്കാതിരിക്കയില്ലെന്നും നീ പറഞ്ഞുകൊള്ളുക (മുസ്ലിം).

നാം അനുഭവിക്കുന്നതെന്തും സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ നിശ്ചയമാണെന്നും അതില്‍ നിന്ന് ഒരു നിലക്കും രക്ഷപ്പെടുക സാധ്യമല്ലെന്നും മനസ്സിലാക്കുമ്പോള്‍ എത്രവലിയ മനോവിഷമങ്ങളും അപ്രത്യക്ഷമാകുന്നതാണ്. 'അല്ലാഹു വിധിച്ചതുകൊണ്ട് തൃപ്തിപ്പെടല്‍ മനുഷ്യന്റെ വിജയത്തില്‍ പെട്ടതാണ്. അല്ലാഹുവിന്റെ വിധിയില്‍ അമര്‍ഷം പ്രകടിപ്പിക്കല്‍ പരാജയത്തില്‍ പെട്ടതുമാകുന്നു' (തുര്‍മുദി). 

പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്


 



ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രമാണങ്ങളിലൊന്നായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് പ്രാപഞ്ചികപ്രതിഭാസങ്ങളെയാണ്. ചിന്താശീലനായ മനുഷ്യനു മുമ്പില്‍ അത്ഭുതങ്ങളുടെ കലവറകള്‍ തന്നെ ഖുര്‍ആന്‍ തുറന്നുവെക്കുന്നു. 
പച്ചപ്പരവതാനികളും പടുകൂറ്റന്‍ പാറക്കെട്ടുകളും നദികളും സമതലങ്ങളും നിറഞ്ഞ്, സസ്യ ജൈവജാലങ്ങള്‍ക്ക് ആവാസ കേന്ദ്രമായ ഭൂമി. ഭൂമിയെ വലയം ചെയ്ത് സൂര്യ ചന്ദ്ര നക്ഷത്രങ്ങളാല്‍ ദീപാലങ്കൃതമായി അമ്പരിപ്പിക്കുന്ന ഘന ഗാംഭീര്യവുമായി അനന്ത വിസ്തൃതിയിലേക്ക് നീണ്ടുകിടക്കുന്ന ആകാശം. ആര്‍ത്തലച്ച് തിരമാലകള്‍ തിങ്ങിനില്‍ക്കുന്ന മഹാസമുദ്രങ്ങള്‍......... തുടങ്ങി നിരവധി പ്രതിഭാസങ്ങള്‍ ഖുര്‍ആനിലങ്ങോളമിങ്ങോളം വ്യത്യസ്ത അധ്യായങ്ങളിലായി ചിതറിക്കിടക്കുന്നതു കാണാം.
എന്തിനാണ് ഖുര്‍ആന്‍ അതിമനോഹരമായ രീതിയില്‍ ഇവയെല്ലാം നമുക്ക് വിവരിച്ചു തരുന്നത്. വര്‍ണ്ണനാചാതുര്യം കൊണ്ട് അനുവാചക ഹൃദയങ്ങള്‍ക്ക് ഉള്‍പ്പുളകം പകരുകയെന്ന കേവല സാഹിതീയ ധര്‍മമാണോ ഇവയിലന്തര്‍ലീനമായിക്കിടക്കുന്നത്? അതോ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ ഉള്ളറകളിലേക്കാനയിച്ചു കൊണ്ട് മനുഷ്യ ഹൃദയങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തലാണോ ഇതിന്റെ ലക്ഷ്യം? വാസ്തവത്തില്‍ ഇവയൊന്നുമല്ല ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി വാനലോകത്തു നിന്ന് ഒരു വേദഗ്രന്ഥം ഇറക്കേണ്ട ആവശ്യമില്ലല്ലോ.

മനുഷ്യന്റെ ആന്തരാത്മാവില്‍ ദൈവിക സാന്നിധ്യവും ആത്മീയ ചൈതന്യവും ഊട്ടിയുറപ്പിക്കുകയെന്നതാണ് ഖുര്‍ആന്റെ ആദ്യന്തിക ലക്ഷ്യം. അതുകൊണ്ടു തന്നെ ദൈവാസ്തിക്യം, മനുഷ്യന്റെ ആഗമന ലക്ഷ്യം, ജീവിതത്തിന്റെ അര്‍ത്ഥം, നിലവിലുള്ള ലോകക്രമത്തിന്റെ തകര്‍ച്ചയും തുടര്‍ന്നുവരുന്ന നവലോകക്രമവും അതോടനുബന്ധിച്ചുള്ള മനുഷ്യന്റെ ഭാവിയും, ഭൌതിക ജീവിതത്തില്‍ ഒരാള്‍ നിര്‍ബന്ധമായും ആര്‍ജിച്ചിരിക്കേണ്ട ഇത്തരം മുന്നറിവുകള്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ വരികള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാന്‍ സാധ്യമാണ്.

സകലവിധ സുഖസൌകര്യങ്ങളുമുള്ള ഒരു വീടിനോടാണ് ഖുര്‍ആന്‍ പ്രപഞ്ചത്തെ ഉപമിക്കുന്നത്. ദൈവമാണതിന്റെ ഉടമസ്ഥന്‍. അവന്റെ പ്രതിനിധിയായ, സൃഷ്ടികളിലുല്‍കൃഷ്ടനായ മനുഷ്യനാണതിലെ അന്തേവാസി. വായു, വെള്ളം, വെളിച്ചം, വിനോദം തുടങ്ങി എല്ലാം ആവശ്യമായ അളവില്‍ അതില്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നു. പച്ചപ്പരവതാനി വിരിക്കപ്പെട്ട ഭൂമി താഴ്ഭാഗവും സൂര്യന്‍, നക്ഷത്രങ്ങള്‍ തുടങ്ങി വ്യത്യസ്ത സ്വഭാവങ്ങളുള്ള, മുകളില്‍ കുളത്തിയിട്ട പ്രകാശ ഗോളങ്ങളാല്‍ അലങ്കൃതമായ ആകാശം മേല്‍ക്കൂരയും. തൂണുകളില്ലാതെ ആകാശത്തെ ഒരു മേല്‍ക്കൂരയായി അവന്‍ ഉയര്‍ത്തി (ഖു: 31:10) തുടങ്ങി നിരവധി വാക്യങ്ങളില്‍ നിന്ന് ഖുര്‍ആന്റെ ഈ ചിത്രീകരണം വായിച്ചെടുക്കാവുന്നതാണ്.
ഭൂമിയില്‍ നാം അനുഭവിക്കുന്ന സൌകര്യങ്ങളോരോന്നും അവന്‍ ഉദ്ദേശ്യപൂര്‍വ്വം നമുക്ക് വേണ്ടി ഒരുക്കിയതാണ്. "അവനാണ് ആകാശത്ത് നിന്ന് മഴ വര്‍ഷിച്ചത്. അതുവഴി നിങ്ങള്‍ക്കു ഭക്ഷണമായ വിഭവങ്ങളെ ഭൂമിക്കുള്ളില്‍ നിന്ന് പുറത്ത് കൊണ്ടുവന്നു'' (ഖു: 2:22), "സൂര്യനെ ഒരു പ്രകാശ ഗോളമാക്കി'' അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഈ ആനുകൂല്യങ്ങളത്രയും എടുത്തുകളയാനും അവന്‍ കഴിവുറ്റവനാണ്. അങ്ങനെ സംഭവിച്ചാല്‍ ദുര്‍ബലനായ മനുഷ്യനെന്തു ചെയ്യാന്‍ സാധിക്കും. "പറയൂ നിങ്ങളുടെ കുടിവെള്ളം ഭൂമിക്കകത്തേക്ക് ആണ്ടുപോയാല്‍ ആരാണു നിങ്ങള്‍ക്കു ശുദ്ധജലം കനിയുക.'' (ഖു: 67:30) "ആലോചിച്ചു നോക്കൂ, ഉയര്‍ത്തെഴുന്നേല്‍പ്പുനാള്‍ വരെ അല്ലാഹു രാത്രി നിശ്ചലമാക്കിയാല്‍ (ഭൂമിയുടെ കറക്കം നിലച്ചാല്‍) അവനല്ലാതെ മറ്റേത് ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവരിക". (ഖു: 28:71)

നാം ഒരു വീട് വാടകക്കെടുക്കുന്ന പക്ഷം അതില്‍ നാമുപയോഗിക്കുന്ന വെള്ളം, വെളിച്ചം, ഭക്ഷണം തുടങ്ങി ഓരോ ആനുകൂല്യങ്ങള്‍ക്കും വെവ്വേറെ വാടക നല്‍കേണ്ടിവരും. നമുക്കേറ്റവും വിലപ്പെട്ട ശ്വാസവായു ബില്ലിനു പുറത്താണ്. ഒരു ദിവസത്തേക്ക് കൃത്രിമ ഒക്സിജന്‍ നല്‍കാന്‍ എത്ര രൂപ നല്‍കേണ്ടി വരും. ഇത്ര വിപുലമായ സൌകര്യ-സംവിധാനങ്ങളുള്ള പ്രപഞ്ചത്തെ അല്ലാഹു മനുഷ്യനെ ഏല്‍പ്പിക്കുന്നു. അവന്റെ പ്രതിനിധിയായി. "നിശ്ചയം ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുന്നു''(ഖു:). പ്രപഞ്ചത്തിലെ സകല സംവിധാനങ്ങളുമൊരുക്കിയത് നമുക്ക് വേണ്ടിയാണ്. "അവന്‍ നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ള സകലവും സൃഷ്ടിച്ചു” (2:29) എത്രമാത്രം വിപുലവും ചിന്തോദ്ദീപകവുമാണീ സംവിധാനം.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും പ്രാധന്യമര്‍ഹിക്കുന്ന ഒന്നാണല്ലോ സൂര്യന്‍. ഭൌതിക സംവിധാനത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണത്. സൂര്യനില്ലെങ്കില്‍ ഇരുളും വെളിച്ചവുമില്ല. വെയിലും മഴയുമില്ല. സസ്യങ്ങള്‍ വളരുകയോ ജൈവവായു ലഭിക്കുകയോ ഇല്ല. സര്‍വ്വോപരി ദൃശ്യപ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവും ഊര്‍ജ്ജ പ്രസരണത്തിന്റെ സ്രോതസ്സുമായ സുര്യനെങ്ങാനും കെട്ടണഞ്ഞാല്‍ അതിനെ ആശ്രയിച്ച്, ആകര്‍ഷണ വികര്‍ഷണക്രമത്തില്‍ കോര്‍ത്തിണക്കപ്പെട്ട സകല ഗോളങ്ങളും താരാപഥങ്ങളും അടര്‍ന്നു വീണ് പ്രപഞ്ചക്രമം തന്നെ താറുമാറായിപ്പോവും. ഇതു തന്നെയാണ് ലോകാവസാനത്തില്‍ വരാനിരിക്കുന്നതും.

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം നിലവിലുള്ളതില്‍ നിന്ന് അല്‍പം കായുകയോ ഭൂമിയുടെ ചലന വേഗത മന്ദഗതി പ്രാപിക്കുകയോ ചെയ്താല്‍ താങ്ങാനാവാത്ത സൂര്യതാപമേറ്റ് ഭൂമി കത്തിച്ചാമ്പലായിപ്പോകും. ഇതിനു നേര്‍വിപരീതം സംഭവിച്ചാലോ, സൂര്യനില്‍ നിന്നകന്നു കഴിയുന്ന യുറാനസിനെ പോലെ, പ്ളൂട്ടോയെ പോലെ ഭൂമി മനുഷ്യവാസ യോഗ്യമല്ലാത്ത നിലയില്‍ തണുത്തുറഞ്ഞ മഞ്ഞുകട്ടയായി മാറും. എല്ലാം ഒരു നിശ്ചിത ദൂരക്രമത്തിലും ചലനഗതിയിലും സംവിധാനിക്കപ്പെട്ടു. "സൂര്യനും ചന്ദ്രനും നിശ്ചിത കണക്കിലാണുള്ളത്''(ഖു: 55:5)

രാത്രികാലങ്ങളില്‍ നമുക്ക് കുളിരും വെളിച്ചവും പകര്‍ന്നുകൊണ്ട് ആകാശ ഗംഗയില്‍ വിരിഞ്ഞു നില്‍ക്കുന്ന ചന്ദ്രന് നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനമൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മിലധികവും. എന്നാല്‍ ഭൂമിക്ക് ഉപഗ്രഹമായി സൃഷ്ടിച്ച ചന്ദ്രനില്ലെങ്കില്‍ ഭൂമിലോകത്ത് ജൈവ സാന്നിധ്യം തന്നെ അപകടത്തിലാവും. ഭൂമിയുടെ ശക്തമായ ആകര്‍ഷണ ബലത്തെ ഭേദിച്ച് കണിറുകളിലും കുളങ്ങളിലും മറ്റുമായി വെള്ളം പിടിച്ചു നിര്‍ത്തുന്നത് സമുദ്രങ്ങളിലെ വേലിയേറ്റങ്ങള്‍ക്ക് കാരണക്കാരനായ ചന്ദ്രന്റെ ആകര്‍ഷണ ബലത്തിലാണ്. "നാം ആ വെള്ളത്തെ ഒരളവോളം ഉപരിതലത്തില്‍ ശേഷിപ്പിച്ചു. അവയെ കൊണ്ടുപോകാനും അവന്‍ കെല്‍പ്പുള്ളവനാണ്''(ഖു: 23:18) ഭൂമുഖത്ത് പുഷ്പങ്ങള്‍ വിരിയുന്നതിലും പ്രത്യുല്‍പാദനം നടക്കുന്നതിലും ചന്ദ്രന് അതിന്റേതായ സ്വാധീനമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും മനുഷ്യനുപകാരമുണ്ട്. നമുക്ക് ചുറ്റും ശല്യവലയം തീര്‍ക്കുന്ന ചെറു കീടങ്ങളും പുഴുക്കളുമില്ലെങ്കില്‍ ഭൂമുഖം മാലിന്യങ്ങളാല്‍ നിറഞ്ഞു പോകുമായിരുന്നു.

ഇനി ഭൂമുഖത്തെ പ്രഥമ താമസക്കാരനായ മനുഷ്യന്റെ കാര്യമെടുക്കാം. ആരാണ് നമ്മെ സൃഷ്ടിച്ചത്? നമ്മുടെ ജന്മഹേതുക്കാര്‍ മാതാപിതാക്കളാണെന്ന് നമ്മുടെ മനസ്സു നമ്മോടു മന്ത്രിക്കുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് നമ്മുടെ ജനനത്തിലെന്തു പങ്കാണുള്ളത്? നമ്മുടെ സ്വഭാവ-ലിംഗ നിര്‍ണയത്തില്‍ മാതാപിതാക്കള്‍ക്കെന്തു സ്വാധീനമാണുള്ളത്? മാതാപിതാക്കള്‍ മനസ്സുവെച്ചതു കൊണ്ടാണ് നാം ഉണ്ടായതെങ്കില്‍ സന്താന സൌഭാഗ്യം നിഷേധിക്കപ്പെട്ടവര്‍ക്ക് എല്ലാ ഭൌതിക സാഹചര്യങ്ങളുണ്ടായിട്ടും എന്തു കൊണ്ടതു നേടിയെടുക്കാന്‍ സാധിക്കുന്നില്ല? യഥാര്‍ത്ഥത്തില്‍ നമ്മെ സൃഷ്ടിച്ച് നമ്മുടെ സ്വഭാവ-രൂപ കല്‍പനകള്‍ നടത്തിയത് അല്ലാഹുവാണ്. മാതാപിതാക്കള്‍ അതിന്റെ ഭൌതിക ഉപാധികളായി നിശ്ചയിക്കപ്പെട്ടു എന്നു മാത്രം. 

ദൈവസാന്നിധ്യത്തിനുപോല്‍ബലകമായ, പ്രധാന ദൃഷ്ടാന്തങ്ങളിലൊന്നായി ഖുര്‍ആന്‍ ഗണിക്കുന്നത് മനുഷ്യോല്‍പ്പത്തിയാണ്. ഖുര്‍ആനില്‍ മനുഷ്യനോടു നടത്തുന്ന പ്രഥമ അഭിസംബോധനം: "രക്ത പിണ്ഡത്തില്‍ നിന്ന് മനുഷ്യന്റെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ച നാഥന്റെ നാമത്തില്‍ വായിക്കുക''(ഖു: 96:1,2) എന്നായിരുന്നു. മറ്റു പല സ്ഥലങ്ങളില്‍ "മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു'' എന്നും കാണാം. മനുഷ്യ സൃഷ്ടിപ്പിന്റെ രണ്ട് ഘട്ടങ്ങളെയാണിത് പ്രതിനിധീകരിക്കുന്നത്. ആദിമ മനുഷ്യനായ ആദമിനെ നേരിട്ട് മണ്ണില്‍ നിന്നും ആദമിന്റെ പിന്തലമുറയെ മണ്ണിന്റെ ഉപോല്‍പ്പന്നമായ ഇന്ദ്രിയതുള്ളിയില്‍ നിന്നും സൃഷ്ടിച്ചു എന്നാണിതിനര്‍ത്ഥം. ആദം മണ്ണിന്റെ ഉല്‍പന്നമാണെങ്കില്‍ നാം മണ്ണിന്റെ ഉപോല്‍പന്നങ്ങളാണ്. 

“ഒരു തുള്ളി ഇന്ദ്രിയത്തില്‍ നിന്ന്, വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് മനുഷ്യന്‍ പിറവിയെടുക്കുന്ന രംഗങ്ങള്‍ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നു. ശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത ഒരു സാമൂഹിക പശ്ചാത്തലത്തിലവതീര്‍ണ്ണമായ ഖുര്‍ആനില്‍, ഭ്രൂണശാസ്ത്ര സങ്കീര്‍ണ്ണതകളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ സവിശേഷ ഭാഗമാണ് മോറിസ് ബുക്കായ് എന്ന വിശ്വ പ്രശസ്ത ശാസ്ത്ര ചിന്തകനെ ഇസ്ലാമിലേക്കാകര്‍ഷിച്ചത്. ഒരു തുള്ളി ഇന്ദ്രിയത്തില്‍ തന്നെ ഒരു മനുഷ്യന് ജന്മം നല്‍കാനുതകുന്ന 2 കോടിയോളം കോശങ്ങളുണ്ടത്രെ. ഈ നിശ്ചിത അളവില്‍ ഒന്നു കുറഞ്ഞു പോയാല്‍ പ്രത്യുല്‍പാദനം നടക്കില്ല. ഇത്ര ശേഷിയുള്ള ഈ ദ്രാവകം "നട്ടെല്ലിനും മുതുകെല്ലിനുമിടയില്‍ നിന്നാണ് പുറപ്പെടുന്നത്'' (ഖു: 86:7) ഒറ്റ നോട്ടത്തില്‍ നിസാരമായ ഇതിനകത്തുള്ള സങ്കീര്‍ണ്ണതകളോരോന്നും ശാസ്ത്രം വെളിച്ചത്തു കൊണ്ടുവരുന്നതു കാണുമ്പോഴാണ് ഇന്ദ്രിയ തുള്ളിയെക്കുറിച്ച് ഖുര്‍ആനിലുള്ള വ്യത്യസ്ത പ്രയോഗ ശൈലികളുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടുന്നത്. 

ഒരു നിമിഷം മനുഷ്യനില്‍ നിന്ന് സ്രവിക്കുന്ന കോടക്കണക്കിന് കോശങ്ങളിലൊന്നു മാത്രമാണല്ലോ സ്ത്രീയുടെ അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായി മാറുന്നത്. "നീ സ്കലിക്കുന്ന ഇന്ദ്രിയത്തില്‍ നിന്ന് ഒരു കണമായിരുന്നില്ലേ.'' (ഖു: 75:37). അണ്ഡവും ബീജവും ചേര്‍ന്ന് സ്ത്രീയുടെ അണ്ഡവാഹിനിക്കുഴലിന്റെ സങ്കോച വികാസങ്ങളുടെ ഫലമായി ഇളക്കുന്ന വാലുമായി മുന്നോട്ട് സഞ്ചരിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷം ഗര്‍ഭ പാത്രമുഖത്ത് ചെന്ന് അനുവാദം കാത്ത് നില്‍ക്കുന്നു. ആറ് ദിവസങ്ങളോളം അതിന്റെ മുഖത്ത് ചെന്ന് മുട്ടുന്നതിന്റെ ഫലമായി ആറാം ദിവസം അകത്ത് കടക്കുന്നു. ഗര്‍ഭപാത്രത്തിനകത്ത് തികഞ്ഞ അപരിചതത്വത്തോടെ ഒരു മൂലയില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ഭ്രൂണത്തിന്റെ ഭിന്ന സ്വഭാവങ്ങളും വളര്‍ച്ചയുടെ ഘട്ടങ്ങളോരോന്നും ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിക്കുന്നു: "ഒട്ടിപ്പിടിക്കുന്നതിനെ നാം മാംസ പിണ്ഡമാക്കി മാറ്റി. മാംസ പിണ്ഡത്തെ അസ്ഥികളാക്കുകയും അസ്ഥികളെ ഊനം തട്ടാത്ത മാംസംകൊണ്ട് ഉടുപ്പണിയിക്കുകയും ചെയ്തു.'' (ഖു: 23:14)

മേല്‍ സൂക്തത്തിലുപയോഗിച്ച വാക്കുകളോരോന്നും വളരെ കൃത്യവും വസ്തുനിഷ്ഠവുമാണെന്ന് ഭ്രൂണശാസ്ത്രം ഇന്നു കണ്െടത്തിയിരിക്കുന്നു. അറബിയില്‍ ‘അട്ട’ എന്നര്‍ത്ഥമുള്ള 'അലഖ'യാണ് ഗര്‍ഭ പാത്രത്തിനകത്തു കടന്ന ഭ്രൂണിത്തിനുപയോഗിക്കുന്നത്. ഒരു ഭാഗത്ത് അള്ളിപ്പിടിച്ചു നില്‍ക്കുന്ന ഭ്രൂണത്തിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കാന്‍ ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പദം അറബിയിലില്ല. ഭ്രൂണത്തിന്റെ അടുത്ത ഘട്ടം വിവരിക്കാന്‍ 'മുള്ഗ' എന്ന പദമാണ് സ്വീകരിച്ചിരിക്കുന്നത്. അറബിയില്‍ ‘ചവച്ചു’ എന്നാണ് 'മളഗ'ക്കര്‍ത്ഥം. മാംസക്കഷ്ണമായി മാറിയ ഈ ഭ്രൂണത്തിന് സാധാരണ നിലയിലുള്ള മാംസ (ലഹം) ത്തിന്റെ സ്വഭാവമല്ല ഉള്ളത്. കടിച്ചു തുപ്പിയ വസ്തുവെപോലെ ഒരുതരം പതുപതുപ്പ് അതില്‍ ദൃശ്യമാണ്. ചവച്ചു തുപ്പിയ പോലെ, പല്ലിന്റെ അടയാളങ്ങള്‍ക്ക് സമാനമായ പാടുകള്‍ പോലും അതില്‍ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ശേഷം ഇതിനകത്ത് അസ്ഥിയും അതിനെ പൊതിഞ്ഞ് മാംസവും രൂപപ്പെടുന്നു. നാല് മാസത്തോടെ മനുഷ്യരൂപം പ്രാപിച്ച ഭ്രൂണത്തിന് വായുവും അന്നവും ആവശ്യമായ മുഴുവന്‍ പരിരക്ഷകളും സംവിധാനിച്ച്-വളര്‍ച്ച പൂര്‍ണ്ണമാവുമ്പോള്‍ വളരെ അത്ഭുതകരമായ നിലയില്‍ ഭൂമിലോകത്തേക്ക് കടന്നു വരാന്‍ വഴിയൊരുക്കുകയും ചെയ്യുന്നവന്‍ എത്രമാത്രം പ്രതാപശാലിയാണ്.

ശരീരത്തിലെ അവയവങ്ങളായ കണ്ണ്, കാത്, മൂക്ക്, നാക്ക് എല്ലാം അവന്‍ സൃഷ്ടിച്ചു. അറിവും ബോധവും നല്‍കി. പഞ്ചേന്ദ്രിയങ്ങളോരോന്നും ശരിപ്പെടുത്തി. "അല്ലാഹു നിങ്ങളെ ഉമ്മമാരുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്ത് കൊണ്ടുവന്നു. നിങ്ങള്‍ക്കപ്പോള്‍ ഒന്നുമറിയില്ലായിരുന്നു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു''. (ഖു: 16:78) കാഴ്ചയെന്നത് അല്ലാഹു നല്‍കിയ എത്രവലിയ അനുഗ്രഹമാണ്. മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്ന് സിദ്ധാന്തിച്ച ഡാര്‍വിന്‍ കണ്ണിന്റെ സങ്കീര്‍ണ്ണതകള്‍ക്കു മുമ്പില്‍ അത്ഭുതപ്പെട്ടുകൊണ്ട് നിര്‍ജീവ വസ്തുവില്‍ നിന്ന് കണ്ണു പോലുള്ള ഒരവയവം എങ്ങനെ ഉണ്ടായി എന്നത് ഊഹിക്കാനാവുന്നില്ലെന്ന് പ്രസ്താവിച്ചുവത്രെ.

മനുഷ്യ സൃഷ്ടിയിലെ ഓരോഭാഗവും സൂക്ഷ്മമായി പരിശോധിച്ചാല്‍ അല്ലാഹുവിന്റെ അജയ്യമായ സൃഷ്ടി വൈഭവം നമുക്ക് ബോധ്യമാവുന്നു. ഭൂമിയിലെ അഖില അഖില വസ്തുക്കളും മനുഷ്യനു വേണ്ടിയാണ് സൃഷ്ടിച്ചത്. എന്നാല്‍ മനുഷ്യരായ നമ്മെ എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്? നാം ഒരു തെങ്ങ് നടുന്നത് നാളികേരം ലഭിക്കാന്‍ വേണ്ടിയാണ്. ഒരു നേട്ടവുമില്ലാത്ത ഒരു വൃക്ഷം ഒരാള്‍ നട്ടുവളര്‍ത്തുമോ? ഇതുപോലെ നമ്മെയും അല്ലാഹു വെറുതെ സൃഷ്ടിച്ചതല്ല. "നാം നിങ്ങളെ വെറുതെയാണ് സൃഷ്ടിച്ചതെന്ന് ധരിക്കുന്നുണ്േടാ''(ഖു: 23:115) ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ടനായ ജീവിയാണല്ലോ മനുഷ്യന്‍. ഭൂമിയിലെ സകല വസ്തുക്കളുമവന് കീഴ്പ്പെടുത്തി കൊടുത്തു. "നിശ്ചയം ആദം സന്തതികളെ നാം ആദരിച്ചു കടലിലും കരയിലും നാം അവനെ വാഹനത്തില്‍ കയറ്റി.'' (ഖു: 17:70) മനുഷ്യനെക്കാള്‍ കരുത്തും കായിക ബലവുമുള്ള ജീവികള്‍ പോലും അവനു മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്നില്ല. ഇത്രമാത്രം ആദരണീയനായ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും ഉല്‍കൃഷ്ട്ായ അല്ലാഹുവിനെ ആരാധിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. "മനുഷ്യ ഭൂത വര്‍ഗത്തെ എന്നെ ആരാധിക്കാനല്ലാതെ ഞാന്‍ പടച്ചിട്ടില്ല.'' (ഖു: 51:56)

ഭൂമിയെ ഒരു വീടായി നല്‍കിയ, അതിലെ സകലമാന ആനുകൂല്യങ്ങളും അനുഭവിക്കാനവസരം നല്‍കിയ അല്ലാഹു മനുഷ്യനെ അതിന്റെ അവകാശിയായി നിശ്ചയിച്ചത് തന്നെ ആരാധിക്കാനും അനുസരിക്കാനുമാണ്. അവനെ ആരാധിച്ചാലും ഇല്ലെങ്കിലും ഭൌതിക ലോകത്ത് അവന്റെ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുക്കുന്നതില്‍ യാതൊരു ഭംഗവും വരുത്തുകയില്ല. എന്നാല്‍ താല്‍ക്കാലികമായ ഈ സംവിധാനം തകര്‍ന്ന് പുതിയ ഒരു ലോകക്രമം കൈവരുമ്പോഴാണ് അനുസരിച്ചവന് പ്രതിഫലവും നിഷേധിച്ചവന് പ്രത്യാഘാതവും നേരിടുക. ഈയൊരു രംഗം വിശദീകരിക്കാന്‍ വേണ്ടി ഖുര്‍ആനിലെ വലിയൊരു ഭാഗം മാറ്റിവെക്കപ്പെട്ടിരിക്കുന്നു.

"സൂര്യന്‍ കെട്ടണയുമ്പോള്‍'' (ഖു: 81:1) "നക്ഷത്രങ്ങള്‍ ഇടിഞ്ഞു വീഴുമ്പോള്‍''(ഖു: 82:2) "കടലുകള്‍ കത്തിയെരിയുമ്പോള്‍, ഭൂമി അതിന്റെ കിടിലം കൊള്ളലാരംഭിച്ചാല്‍''(ഖു: 99:1) തുടങ്ങി വിവിധ സൂക്തങ്ങളിലൂടെ പ്രപഞ്ചത്തിലെ ഗോളങ്ങള്‍ മുഴുവന്‍ കത്തിച്ചാമ്പലാവുകയും പൊട്ടിത്തകര്‍ന്ന് പോവുകയും ചെയ്യുന്ന ദൌര്‍ഭാഗ്യകരമായ രംഗങ്ങളുടെ ഭീതിത ദൃശ്യങ്ങളോരോന്നും വിശദീകരിക്കുന്നുണ്ട്. സൌരയൂഥത്തിന്റെ കേന്ദ്രമായ സൂര്യന്‍ കെട്ടണഞ്ഞു പോവുന്നതാണ് ഇതിന്റെ പ്രാരംഭ ദശയായി സൂചിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യം അധികമൊന്നും ദൂരയല്ലെന്ന പൊള്ളുന്ന സത്യം പാശ്ചാത്യലോകം വലിയ ഉല്‍കണ്ഠയോടെയാണ് ഇന്ന് വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. പാശ്ചാത്യലോകത്ത് വെളിച്ചം കാണുന്ന പല ഭാവാനാ സൃഷ്ടികളിലും നോവലുകളിലും നിറഞ്ഞു നില്‍ക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. 

മത ശാസ്ത്ര പക്ഷങ്ങള്‍

ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. അവ രണ്ടും ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതത്തിനും പരസ്പരം ഊര്‍ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്‍ണ്ണമാണ്. ശാസ്ത്രവളര്‍ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്.

മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന ഗ്രീക്കുകാര്‍ക്കിടയില്‍ ഒരു ഐതിഹ്യമുണ്ടായിരുന്നു. മനുഷ്യപൂര്‍വ്വികരിലൊരാളായ പ്രോമിത്യൂസ് ദൈവത്തെയും മാലാഖമാരെയും മറികടന്ന് സ്വര്‍ഗ്ഗലോകത്തു നിന്ന് ആവാഹിച്ചെടുത്ത പ്രകാശമാണ് മനുഷ്യ ഹൃദയങ്ങളില്‍ വെളിച്ചവും ജ്ഞാന പ്രചോദകവുമായി വര്‍ത്തിച്ചത് എന്ന് അവരിലൊരു വിഭാഗം വിശ്വസിച്ചുവരുന്നു. ദൈവത്തെ പ്രതിനിധീകരിക്കുന്ന മതവും ഭൌതിക വിജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രവും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്നതില്‍ കഴമ്പില്ലാത്ത ഈ കെട്ടുകഥക്ക് വളരെ വലിയ സ്വാധീനമുണ്ട്. 

ഇതനുസരിച്ച് മനുഷ്യന്റെ ശാസ്ത്രപുരോഗതിയെ ദൈവം നീരസത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം ദൈവകരങ്ങളില്‍ നിന്ന് മനുഷ്യന് മോചനം നേടാനുള്ള മാര്‍ഗമാണ് ശാസ്ത്രം. ശാസ്ത്ര രംഗത്ത്, മനുഷ്യന്‍ ഓരോ അടി മുമ്പോട്ട് വെക്കുമ്പോഴും ദൈവം ഒരിഞ്ച് പിന്‍വലിയാന്‍ നിര്‍ബന്ധിതനാവുന്നുവെന്നര്‍ത്ഥം. 'പ്രപഞ്ചത്തെ കീഴടക്കുക' 'ചന്ദ്രനില്‍ ആധിപത്യമുറപ്പിക്കുക' തുടങ്ങിയ, നാം സാധാരണ ഉപയോഗിക്കാറുള്ള ഭാഷാ ശൈലികള്‍ പോലും ഇത്തരമൊരു വീക്ഷണത്തിന്റെ ശേഷിപ്പുകളാണ്.

രണ്ടാം നൂറ്റാണ്ടില്‍ ഗ്രീസിലും റോമിലും ലക്ഷക്കണക്കിനാളുകള്‍ക്ക് കൂട്ടത്തോടെ ക്രൈസ്തവതയിലേക്ക് ചേക്കേറേണ്ടിവന്നു. തങ്ങളുടെ പരമ്പരാഗത വിശ്വാസൈതിഹ്യങ്ങളൊന്നും അവര്‍ കൈവെടിഞ്ഞിരുന്നില്ല. ക്രിസ്തുമതത്തിനങ്ങനെ ഒരു നിര്‍ബന്ധ ബുദ്ധിയുമുണ്ടായിരുന്നില്ല. തദ്ഫലമായി പ്രപഞ്ചം, സൂര്യന്‍, ഭൂമി എന്നിവയെക്കുറിച്ച് അരിസ്റോട്ടിലും സോക്രട്ടീസും പറഞ്ഞുവെച്ച കാഴ്ചപ്പാടുകളത്രയും ചര്‍ച്ച് അംഗീകരിക്കുകയും ബൈബിളില്‍ പോലും അവക്കിടം നല്‍കുകയും ചെയ്തു. അതിന്റെ ഭാഗമെന്നോണം പ്രോമിത്യൂസിനെക്കുറിച്ചുള്ള ഐതിഹ്യം ആദമിന്റെ സ്വര്‍ഗാരോഹണക്കഥയുമായി കൂടിക്കലര്‍ന്നു. പ്രോമിത്യൂസ് ആദമും, അകത്താക്കിയ ഫലം അറിവിന്റേതുമായി ചിത്രീകരിക്കപ്പെട്ടു. അറിവും ശാസ്ത്രബോധവുമൊക്കെ ദൈവ വിശ്വാസത്തില്‍ നിന്ന് മനുഷ്യനെ പിന്തരിപ്പിക്കുന്ന ഘടകങ്ങളാണെന്ന ധാരണ വളര്‍ന്നുവന്നു.
 
ബൈബിള്‍ നേരത്തെ അംഗീകാരം നല്‍കിയ നിഗമനങ്ങള്‍ക്കെതിരെയുള്ള ആശയങ്ങള്‍, അവക്ക് എത്ര തന്നെ ബൌദ്ധിക പ്രമാണങ്ങളുടെ പിന്‍ബലമുണ്െടങ്കിലും ദൈവനിരാസമായി മുദ്രകുത്തപ്പെട്ടു. അതിനോട് ഔദ്ധത്യം കാണിക്കുന്ന ശാസ്ത്രഗവേഷകരെ കൈകാര്യം ചെയ്യാന്‍ ‘ഇന്‍ക്യൂസിഷന്‍ കോര്‍ട്ട്’ എന്ന കുറ്റാന്വേഷണ വിഭാഗം നിലവില്‍ വന്നു. തുടര്‍ന്ന്, ഗലീലിയോ, ബ്രൂണെ, കെപ്ളര്‍ തുടങ്ങി നിരവധി ശാസ്ത്രജ്ഞര്‍ ചര്‍ച്ചിന്റെ കൊലക്കോ ക്രൂര പീഡനങ്ങള്‍ക്കോ വിധേയരായി. നവോത്ഥാന യുഗം പുലര്‍ന്നതോടെ ശാസ്ത്രം ചര്‍ച്ചിന്റെ ഉരുക്കു മുഷ്ടികളില്‍ നിന്നു കുതറിമാറി അനതിവിദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. മുന്നിലെത്തിയ ശാസ്ത്രം പന്നിലുള്ള മതത്തെ നോക്കി പഴഞ്ചന്‍, പിന്തിരിപ്പന്‍ എന്നൊക്കെ പരിഹസിച്ചു. 

ഇസ്ലാമിന് ഒരുകാലത്തും ശാസ്ത്രവുമായി സംഘട്ടനത്തിലേര്‍പ്പെടേണ്ട ഗതികേടുണ്ടായിട്ടില്ല. മുസ്ലിം ലോകത്ത് ഒരു കാലത്തും ഒരു ‘ഇന്‍ക്യുസിഷന്‍ കോടത്ി’ ഉണ്ടായിട്ടുമില്ല. കാലോചിതമായ ശാസ്ത്ര നിഗമനങ്ങള്‍ക്കനുസരിച്ച് മതത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരെത്തന്നെ പില്‍ക്കാലത്ത് തിരുത്തിയിട്ടുമുണ്ട്. മുസ്ലിംകളെ ശാസ്ത്രരംഗത്ത് മുന്നേറാന്‍ സഹായിച്ചത് പണ്ഡിതസഭയുടെ പ്രചോദനവും ഭരണകൂടത്തിന്റെ നിര്‍ലോഭ പിന്തുണയുമായിരുന്നു. ഒട്ടുമിക്ക മുസ്ലിം ശാസ്ത്രജ്ഞരും ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധജ്ഞാനം നേടിയവര്‍ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ പ്രാചീന ഗ്രീക്കിലും റോമിലും പേര്‍ഷ്യയിലുമുണ്ടായിരുന്ന വിജ്ഞാനങ്ങള്‍ അവര്‍ അഭ്യസിച്ചിരുന്നെങ്കിലും ഇസ്ലാമേതര ഐതിഹ്യങ്ങളും വിശ്വാസ ദര്‍നങ്ങളും നുഴഞ്ഞുകയറി ഇസ്ലാമിന്റെ ശുദ്ധതയെ കളങ്കപ്പെടുത്തുന്നത് ഒരു പരിധിവരെ പ്രതിരോധിക്കാനും ഇസ്ലാമിക അടിസ്ഥാനങ്ങള്‍ക്കനുസരിച്ച് അവക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാനുമവര്‍ക്ക് സാധിച്ചു.

നിലവിലുള്ള ശാസത്രീയ വീക്ഷണങ്ങളില്‍ മതവിരുദ്ധമായവയെ അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ മുസ്ലിം ചിന്തകര്‍ തയ്യാറായില്ല. ഇസ്ലാമിക പരിപ്രേക്ഷ്യത്തലവയുടെ യഥാര്‍ത്ഥ വശം കണ്െടത്താനാണവര്‍ ശ്രമിച്ചത്. കാര്യകാരണ ബന്ധങ്ങളുടെ ആദ്യന്തികതയില്‍ വിശ്വസിച്ചു പോന്ന ചിന്താരീതിക്ക്, ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധജ്ഞാനം നേടിയ ഇമാം ഗസ്സാലി(റ) പുതിയ വ്യാഖ്യാനം നല്‍കി. (പ്രപഞ്ചത്തില്‍ ഒരു കാര്യം സംഭവിക്കുന്നത് അതിനാവശ്യമായ കാരണങ്ങള്‍ ഒത്തു ചേരുമ്പോഴാണ്. ഇത്തരം കാണങ്ങളുടെ കണ്ടുപിടിക്കലാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം.) കാരണങ്ങളൊത്തു ചേരുമ്പോഴൊക്കെ കാര്യങ്ങള്‍ സംഭവിക്കണമെന്നില്ലെന്നും കാരണങ്ങളുടെ കാരണക്കാരാനായ സ്രഷ്ടാവിന്റെ ഉദ്ദേശ്യം കൂടി അനുകൂലമായാലേ കാര്യങ്ങള്‍ സംഭവിക്കൂ എന്നും, കാരണങ്ങളൊന്നുമില്ലെങ്കിലും കാര്യം സംഭവിക്കാമെന്നും അദ്ദേഹം സിദ്ധാന്തിച്ചു. പ്രാപഞ്ചിക കാര്യനിര്‍വ്വഹണത്തില്‍ ദൈവ സാന്നിധ്യം അപ്രസക്തമാണെന്ന ഭൌതികവാദത്തില്‍ നിന്നുള്ള ഇസ്ലാമിക ശാസ്ത്രചിന്തയുടെ ചുവടുമാറ്റമാണിതിലൂടെ സംഭവിച്ചത്. ഇതുപോലെ ഭൌതിക-തത്ത്വശാസ്ത്ര വീക്ഷണങ്ങള്‍ മതവുമായി വൈരുദ്ധ്യം വെച്ചു പുലര്‍ത്തുന്നിടത്തൊക്കെ ഇസ്ലാമിന്റെ യുക്തി ഭദ്രത തെളിവു സഹിതം സമര്‍ത്ഥിക്കാനാണ് മുസ്ലിം പണ്ഡിതന്മാര്‍ ശ്രമിച്ചത്.

പരിശുദ്ധ ഖുര്‍ആന്റെ സൂചനകളും പ്രവാചകരുടെ തിരുമൊഴികളുമാണ് മുസ്ലിംകളെ ശാസ്ത്ര രംഗത്തേക്ക് തിരിച്ചുവിട്ടത്. ഇടക്ക് പേര്‍ഷ്യ, റോം, ഗ്രീക്ക് തുടങ്ങിയ സംസ്കാരങ്ങളില്‍ നിന്നു കൈമാറിക്കിട്ടിയ ഗ്രന്ഥങ്ങള്‍ അവര്‍ക്ക് വഴിതെളിയിച്ചുട്ടുണ്ട് എന്നത് നിഷേധിക്കേണ്ടതില്ല. അബ്ബാസീ കാലഘട്ടമാവുമ്പോഴേക്കും ബഗ്ദാദും കോര്‍ദോവയും കേന്ദ്രീകരിച്ച് ഒരു കുതിച്ചുചാട്ടം തന്നെ സാധ്യമായി. യുദ്ധ കോലാഹലങ്ങളില്ലാത്ത സ്വതന്ത്രഗവേഷണത്തിനുതകുന്ന, സാഹചര്യം അന്നാണ് സംജാതമായത് എന്നതായിരിക്കാം ശാസ്ത്ര പുരോഗതിയെ ഇത്രയെങ്കിലും പിന്തിപ്പിച്ചത്. മറുവശത്ത് യൂറോപ്യന്‍ നാടുകളില്‍ ശാസ്ത്രം അപ്പോഴും ചര്‍ച്ചിന്റെ തടവറയിലായിരുന്നു.

ശാസ്ത്രത്തിന്റെ വളര്‍ച്ച അല്ലാഹുവിന്റെ ശക്തി വിശേഷങ്ങളെയും അനുഗ്രഹങ്ങളെയും കൂടുതല്‍ ഉള്‍ക്കൊണ്ട് അവനിലേക്ക് അടുക്കുവാനുള്ള അവസരമായാണ് ഇസ്ലാം വിലയിരുത്തുന്നത്. കണ്ണ്, കാത് എന്നിവ പോലെ ബുദ്ധി ഉപയോഗിച്ച് പുതിയ മേഖലകളും സൌകര്യങ്ങളും കണ്ടുപിടിക്കുന്നതിനെ അഹങ്കാരത്തിന്റെയും ദൈവനിന്ദയുടെയും ഉപാധിയായി സ്വീകരിക്കുമ്പോഴാണ് ഇസ്ലാം അതിനെ വിമര്‍ശിക്കുന്നത്. ഖാറൂന്‍, ഫിര്‍ഔന്‍ തുടങ്ങിയവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ദൈവ നിന്ദക്ക് വേണ്ടി ദുരുപയോഗപ്പെടുത്തിയപ്പോള്‍ അല്ലാഹു അവരെ നശിപ്പിച്ചു. എന്നാല്‍ കാറ്റ് കീഴ്പ്പെടുത്തപ്പെട്ട സുലൈമാന്‍ (അ)ഉം ഇരുമ്പ് കുഴമ്പാക്കാനുള്ള സവിശേഷ കഴിവ് നല്‍കപ്പെട്ട ദാവൂദ്(അ)ഉം അല്ലാഹുവിന്ന് കൂടുതല്‍ കൃതജ്ഞത രേഖപ്പെടുത്തിയ ഭാഗം ഖുര്‍ആന്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. ഇതുപോലെ ശാസ്ത്രീയ നേട്ടങ്ങളോരോന്നും മനുഷ്യനെ കൂടുതല്‍ വിനീതനും ദൈവഭക്തനുമാക്കി മാറ്റുകയാണ് വേണ്ടത്.
താന്‍ ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചും ചുറ്റുപാടുമുള്ള വസ്തുക്കളെക്കുറിച്ചുമൊന്നും ചിന്തിക്കാതെ അടഞ്ഞ കണ്ണുകളും ഇരുള്‍ മൂടിയ ഹൃദയവുമായി ജീവിതം തുലക്കുന്ന ചിന്താവിഹീനരെ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നു. "അവര്‍ക്കെന്തു പറ്റി അവരുടെ ഹൃദയം പൂട്ടുവെച്ച് അടക്കപ്പെട്ടുവോ''(ഖു: 47:24) എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത്.
 
എന്നാല്‍ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ കണ്ട്, അവയുടെ സംഭവ്യകാരണങ്ങളന്വേഷിക്കുകയോ, അവയെ സൃഷ്ടിച്ച അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളിലേക്ക് കണ്ണെത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്യാതെ, ആകാശം, ഭൂമി, സൂര്യന്‍ തുടങ്ങിയവയെ ദേവികളും ദേവന്മാരുമാക്കി ആരാധിക്കുന്ന ബുദ്ധിഹീനതയെ ഖുര്‍ആന്‍ ശക്തമായെതിര്‍ക്കുന്നു. "നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ ആരാധിക്കരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിനെ ആരാധിക്കുക''(ഖു: 41:37). പ്രാചീന ഇന്ത്യയിലും റോമിലും ചൈനയിലുമുള്ള ജനങ്ങളെല്ലാം ഈ അബദ്ധത്തിന്റെ വക്താക്കളായിരുന്നു.

17 November 2011

മദ്ഹബുകള്‍




സ്വന്തമായി ഗവേഷണം ചെയ്യുന്നതിന് അംഗീകരിക്കപ്പെട്ടിട്ടുള്ള - എന്നീ യോഗ്യതകളുള്ള മുജ്തഹിദുമാരും ഇമാമുമാരും അവരുടെ അനുചരരും എത്തിച്ചേര്‍ന്ന കര്‍മ്മശാസ്ത്ര വിധികളുടെ ക്രോഡീകരണമാണ് മദ്ഹബുകള്‍. യോഗ്യരായ ഗവേഷകരില്ലാത്ത ഈ കാലത്ത് പ്രബലമായ ഏതെങ്കിലുമൊരു മദ്ഹബ് അനുസരിച്ച് ജീവിക്കല്‍ നിര്‍ബന്ധമാണ്.

സ്വഹാബികളുടെ കാലത്ത് തന്നെ കര്‍മശാസ്ത്ര രംഗത്ത് മദ്ഹബുകള്‍ രൂപപ്പെട്ടിരുന്നു. പക്ഷേ, ക്രോഡീകരിക്കപ്പെടാത്തത് കാരണം ഇവ അനുകരിക്കപ്പെടാതെ പോവുകയും കാലക്രമേണ നഷ്ടപ്പെടുകയും ചെയ്തു. താബിഉകളുടെ കാലത്തും മദീനയിലും കൂഫയിലും ബസ്വറയിലും പ്രമുഖരായ പല മുജ്തഹിദുകളുമുണ്ടായിരുന്നു. അക്കാലത്തെ പൊതു ജനങ്ങളുടെ പ്രധാന ആശ്രയം ഇത്തരം പണ്ഡിതരായിരുന്നു

ഹിജ്റ രണ്ടാം നൂറ്റാണ്ടു മുതല്‍ നാലാം നൂറ്റാണ്ടിന്റെ പകുതി വരെ ഇജ്തിഹാദിന്റെ സുവര്‍ണ ഘട്ടമായി ഗണിക്കപ്പെടുന്നു. ഈ കാലയളവില്‍ പതിമൂന്നോളം യോഗ്യരായ മുജ്തഹിദുകളുണ്ടായിരുന്നെങ്കിലും ഇവരില്‍ നാല് പേരുടെ മദ്ഹബുകളാണ് ക്രോഡികരിക്കപ്പെട്ടതും ജനങ്ങളുടെ സര്‍വ വിധ പ്രശ്നങ്ങളും ഉള്‍കൊണ്ടതുമായവ എന്നതിനാല്‍ പില്‍ക്കാലത്ത് ഇവ ലോക മുസ്ലിംകളാല്‍ പിന്തുടരപ്പെട്ടു പോന്നു

മാലികി മദ്ഹബ്

 



അല്‍ ഇമാം മാലികുബ്നു അനസിബിനു അബീആമിര്‍ അല്‍ അസ്ബഹീ(റ) (ഹി: 94-179)
മദീന കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇമാം മാലിക്(റ) ഹദീസുകള്‍ സമാഹരിച്ചതിന് പുറമെ സ്വഹാബികളുടെയും താബിഉകളുടെയും ഫത്വകളും ശേഖരിച്ചു. അബദുറഹ്മാനുബ്നു ഹുര്‍മുസ്, ഇബ്നു ശിഹാബിസ്സുഹ്രി, നാഫിഅ്(റ) തുടങ്ങിയവരാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗുരുവര്യര്‍.

ഖുര്‍ആനും ഹദീസിനും പുറമെ മറ്റു മദ്ഹബുകളില്‍ നിന്നും വ്യത്യസ്തമായി മദീനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം തന്റെ മദ്ഹബിന്റെ അടിസ്ഥാനമായി അവലംബിച്ചിരുന്നു. ഇവക്ക് പുറമെ സ്വഹാബിമാരുടെ വാക്കുകളും ഖിയാസും ഇസ്തഹ്സാനും ഇദ്ദേഹം കര്‍മ ശാസ്ത്ര വിധികളുടെ ആധാരമാക്കിയിരുന്നു.
ഈജ്പ്ത്, സ്പൈന്‍, ആഫ്രിക്ക, തുടങ്ങിയ വിദൂര ദേശങ്ങളില്‍ നിന്ന് വരെ വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തിന്റെ ശിഷ്യത്വം നേടാന്‍ മദീനയിലെത്തിയിരുന്നു. 

ഇവരില്‍ പ്രമുഖരാണ്:
1) അബൂ അബ്ദില്ലാഹ് അബ്ദുറഹ്മാനിബ്നുല്‍ ഖാസിം( -191)
2) അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു വഹബ് ബിന്‍ മുസ്ലിം അല്‍ ഖുറശിയ്യ്
3) അശ്ഹബ് ബ്നു അബ്ദില്‍ അസീസില്‍ ഖൈസിയ്യില്‍ ആമിരീ
4) അബൂ അബ്ദില്ലാഹ് സിയാദ്ബ്നു അബ്ദുറഹ്മാന്‍ അല്‍ഖുര്‍ഥ്വുബീ
5) യഹ്യബ്നു യഹ്യബ്നു കസീരില്ലൈസീ

ഹനഫി മദ്ഹബ്:



ബൂഹനീഫത്തുന്നുഅ്മാന്‍ ബിന്‍ സാബിത് അല്‍കൂഫി(റ) (ഹി. 80-150) തന്റെ ജീവിത കാലത്ത് ഇസ്ലാമിക പ്രമാണങ്ങളില്‍ നടത്തിയ ഗവേഷണങ്ങളും നല്‍കിയ ഫത്വകളും ക്രോഡീകരിക്കപ്പെട്ടതാണ് ഹനഫീ മദ്ഹബ്. കൂഫയിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. അക്കാലത്തെ ഫിഖ്ഹീ പണ്ഡിതനായിരുന്ന ഹമ്മാദ് ബിന്‍ അബീസുലയ്മാനില്‍ നിന്നാണ് അദ്ദേഹം ഫിഖ്ഹ് പഠിച്ചത്. അഹ്ലുറഅ്യിന്റെ മാര്‍ഗമാണ് കര്‍മ ശാസ്ത്ര വിധികള്‍ കണ്ടെത്തുന്നതില്‍ ഇദ്ദേഹം അവലംബിച്ചത്.

ഖുര്‍ആനും ഹദീസും ഇജ്മാഉം സ്വഹാബികളുടെ വചനങ്ങളും ഇസ്തിഹ്സാനും ഉര്‍ഫും ഇസ്തിസ്വ്ഹാബും ഖിയാസുമായിരുന്നു ഇദ്ദേഹത്തിന്റെ അടിസ്ഥാനങ്ങള്‍.
അബൂ ഹനീഫ(റ)വിന് ധാരാളം ശിഷ്യന്‍മാരുണ്ടായിരുന്നു. ഇവരാണ് മഹാനവര്‍കളുടെ മരണ ശേഷം ഈ മദ്ഹബ് പ്രചരിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്.
 
 പ്രധാനികള്‍:

1) അബൂ യൂസുഫ് യഅ്ഖൂബ് ബിന്‍ ഇബ്റാഹീം അല്‍അന്‍സ്വാരി (ഹി: 112-182)
ഹനഫീ മദ്ഹബില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയത് ഇദ്ദേഹമാണ് ഫിഖ്ഹ് പണ്ഡിതന്‍ കൂടിയായിരുന്നു.
2) സഫറുബിന്‍ അല്‍ഹുദൈലിബ്ന്‍ ഖൈസില്‍ കൂഫി
ജീവിതം മുഴുവന്‍ പഠനത്തിലും അദ്ധ്യാപനത്തിനും ചെലവഴിച്ച ഇദ്ധേഹം പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസുമായിരുന്നു.
3) മുഹമ്മദു ബിന്‍ അല്‍ഹസന്‍ ബിന്‍ ഫര്‍ഖദ് അശ്ശൈബാനീ (ഹി: 110-158)
കൂഫയിലാണ് ജനനമെങ്കിലും ബഗ്ദാദില്‍ അബ്ബാസികളുടെ സംരക്ഷണത്തിലാണ് ഇദ്ദേഹം വളര്‍ന്നതെങ്കിലും അബൂ ഹനീഫാ ഇമാമില്‍ നിന്നും പിന്നീട് അബൂയൂസുഫ്(റ)വില്‍ നിന്നും ഇദ്ദേഹം ഫിഖ്ഹും ഹദീസും പഠിച്ചു. ഹനഫീ മദ്ഹബില്‍ ഏറ്റവും കൂടുതല്‍ രചനകള്‍ നടത്തിയത് ഇദ്ദേഹമാണ്
4) അല്‍ഹസനുബിന്‍ സിയാദ് അല്ലുഅ്ലുഇല്‍ കൂഫീ.
അബൂഹനീഫാ ഇമാമില്‍ നിന്നും പിന്നീട് അബൂയൂസുഫ്(റ)വില്‍ നിന്നും മുഹമ്മദ്(റ)വില്‍ നിന്നും പഠനം നടത്തി. മദ്ഹബില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു.

ഹമ്പലീ മദ്ഹബ്

 



അബൂ അബ്ദില്ലാഹ് അഹ്മദുബ്നു ഹമ്പല്‍ ബ്നു ഹിലാല്‍ ബ്നു അസദ് ദ്ദഹ്ള്ലീ (164-241) ആണ് ഈ മദ്ഹബിന്റെ ഇമാം. ഹിജ്റ 164ല്‍ ബഗ്ദാദില്‍ ജനിച്ച ഇദ്ദേഹം ഖുര്‍ആന്‍ സൃഷ്ടി വാദത്തെ അംഗീകരിക്കാത്തതിനാല്‍ അന്നത്തെ ഭരണാധികാരിയുടെ പീഢനങ്ങള്‍ക്ക് വിധേയമായി. തന്റെ 22-ാം വയസ്സ് വരെ വിവിധ ഹദീസ് പണ്ഡിതന്മാരില്‍ നിന്ന് ഹദീസും ഇമാം അബൂഹനീഫ(റ)വിന്റെ ശിഷ്യനായ അബൂയൂസുഫ്(റ)വില്‍ നിന്നു ഫിഖ്ഹും പഠിച്ച ശേഷം ഇസ്ലാമിക ഭരണത്തിലെ വിവിധ നാടുകളിലേക്ക് വിജ്ഞാനം തേടി സഞ്ചരിച്ചു. ഇമാമു അഹ്ലിസ്സുന്ന എന്നാണിദ്ദേഹം അറിയപ്പെടുന്നത്.
ഖുര്‍ആന്‍, ഹദീസ്, സ്വഹാബികളുടെ ഫത്വകള്‍, ഇജ്മാഅ് ഖിയാസ്, എന്നിവയാണ് ഹമ്പലീ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍. 

ഈ മദ്ഹബിന്റെ പ്രചാരകരില്‍ ചിലരാണ്:
1) അബൂബക്റ് അഹ്മദ് ബനു മുഹമ്മദ് ബ്നു ഹാഈ
2) അഹ്മദ് ബനു അബ്ദു ബ്നു ഹജ്ജാജുല്‍ മര്‍വദീ
3) ഇസ്ഹാഖ് ബ്നു ഇബ്റാഹീമുല്‍ മഅ്റൂഫ് ബി
4) സ്വാലിഹുബ്നു അഹമദ്ബ്നു ഹമ്പല്‍
5) അബ്ദുല്ലാഹിബ്ന്‍ അഹ്മദ് ബ്നു ഹമ്പല്‍

ഹിജ്റ 241ല്‍ ഇമാം അഹ്മദ് (റ) വഫാത്തായതോടെ ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ നാല് മദ്ഹബിന്റെ ഇമാമുമാരുടെയും ജീവിത കാലം അവസാനിച്ചു. ഇവരുടെ പരിശ്രമ ഫലമായി ഉണ്ടായ നാല് മദ്ഹബുകളാണ് ഇത് വരെ നിലനിന്ന് പോരുന്നത്.
 

ശാഫിഈ മദ്ഹബ്



അല്‍ഇമാം അബൂ അബദില്ലാഹ് മുഹമ്മദ് ബ്നു ഇദ്രീസി ബ്നു അബ്ബാസി ബ്നു ഉസ്മാന്‍ ബ്നു ശാഫിഈ(റ) (150-204)ന്റെയും അനുയായികളുടെയും ഗവേഷണ ക്രോഡീകരണമാണ് ശാഫിഈ മദ്ഹബ്. ഹിജ്റ 150 ല്‍ ഫലസ്ഥീനിലെ ഗാസയിലാണ് മഹാനവറുകള്‍ ജനിച്ചത്. യതീമായി വളര്‍ന്ന അദ്ദേഹം ചെറുപ്പത്തില്‍ തന്നെ അറബി സാഹത്യത്തിലും കര്‍മശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടി. ഇമാം മാലിക്(റ), മുസ്ലിമുബ്നു ഖാലിദിസ്സിന്‍ജി, മുഹമ്മദ്ബനുല്‍ ഹസന്‍(റ) തുടങ്ങിയവരാണ് ഇദ്ദേഹത്തിന്റെ ഗുരുവര്യര്‍.

ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ശാഫിഈ(റ)ന്റെ അരിസാല എന്ന ഗ്രന്ഥം ഉസ്വൂലുല്‍ ഫിഖ്ഹില്‍ രചിക്കപ്പെട്ട ആദ്യ ഗ്രന്ഥമാണ്.
ബഗ്ദാദില്‍ നിന്ന് രചിച്ചതും അഭിപ്രായപ്പെട്ടതുമായവ ഖദീമെന്നും ഈജിപ്തില്‍ വന്നതിന് ശേഷമുള്ളവ ജദീദെന്നും അറിയപ്പെടുന്നു

ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍:
1) ഖുര്‍ആന്‍
2) സുന്നത്ത്
3) ഇജ്മാഅ് 
4) ഖിയാസ്

ഈജിപ്തിലും ഹിജാസിലും ഇറാഖിലും ശാഫിഈ ഇമാമിന് ധാരാളം ശിഷ്യന്‍മാരും അനുചരന്മാരുമുണ്ടായിരുന്നു. അവരില്‍ പ്രധാനപ്പെട്ടവരാണ്:
1) യൂസുഫുബ്നു യഹ്യ ല്‍ബുവൈഥ്വീ ല്‍ബസ്വരി
2) റബീഉബ്നു സുലൈമാന്‍ ബ്നു അബ്ദില്‍ ജബ്ബാര്‍ ല്‍മുറാദീ
3) അബൂ ഇബ്റാഹീം ഇസ്മാഈല്‍ ബ്നു യഹ്യ ല്‍മുസ്നീ
4) അബൂ സൌര്‍ ഇബ്റാഹീം ബ്നു ഖാലിദ് ബ്നു ഈമാനില്‍ ബഗാദാദി
5) ഹര്‍മലത്തുബ്നു യഹ്യബനു അബദുല്ലാഹി തജീബീ
6) മുഹമ്മദുബ്നു അബദില്ലാഹിബ്നു അബ്ദില്‍ ഹകം
ഇവരാണ് ശാഫഈ(റ)ന്റെ വഫാത്തിനു ശേഷം അദ്ദേഹത്തതിന്റെ മദ്ഹബിനെ ക്രോഡീകരിച്ച് ജനകീയമാക്കിയത്

ശാഫിഈ(റ)ന്റെ ശൈലി തുടര്‍ന്ന് കൊണ്ട് ഫിഖ്ഹിലും ഹദീസിലും പ്രാഗല്‍ഭ്യം നേടിയ പിന്‍കാല പണ്ഡിതന്മാരെയും അവരുടെ കൃതികളേയും താഴെ ചേര്‍ക്കുന്നു:
മുസ്നി(റ): മുഖ്തസര്‍
മാവര്‍ദി(റ): അല്‍ഹാവില്‍ കബീര്‍
ഗസ്സാലി(റ): ബസ്വീഥ്വ്, വസ്വീഥ്വ്, വജീസ്, ഖലാസ
ശീറാസി(റ): അല്‍ മുഹദ്ദബ്, തന്‍ബീഹ്
റാഫിഈ(റ): ശര്‍ഉല്‍ കബീര്‍, മുഹറര്‍
നവവീ(റ): ശറഉല്‍ മുഹദ്ദബ്, തഹ്ഖീഖ്, മിന്‍ഹാജ്
സകരിയ്യല്‍ അന്‍സ്വാരീ(റ): മന്‍ഹജ്, അര്‍ഹുല്‍ മന്‍ഹജ്

രൂപ ഘടന


സയന്‍സിനെക്കുറിച്ച് പ്രതിപാദിക്കുന്നതിനു മുമ്പ് ഖുര്‍ആന്റെ ശൈലിയെക്കുറിച്ചല്‍പം പറയട്ടെ. ഇതര ഗ്രന്ഥങ്ങളില്‍ നിന്നൊക്കെ എത്രയും വ്യത്യസ്തവും അത്ഭുതാവഹവുമാണ് ഖുര്‍ആന്റെ ശൈലി. വളരെ ഹ്രസ്വമായ വാക്കുകളിലാണ് അല്ലാഹു ആജ്ഞാപിക്കുന്നത്. കമ്പി സന്ദേശങ്ങള്‍ അയക്കാറുണ്ടല്ലോ, അതുപോലെ. ചുരുങ്ങിയ വാക്കുകള്‍, അര്‍ഥം വിപുലവും. 

മുഖവുരയും അഭ്യര്‍ഥനയുമല്ല; ആജ്ഞകളും താക്കീതുകളും നിയമങ്ങളും മറ്റുമാണ്. നിങ്ങളും ഞാനും സംസാരിക്കുംപോലെ ചര്‍വിതചര്‍വണമല്ല ഖുര്‍ആന്‍. ഒരു രാഷ്ട്രീയ നേതാവിന്റെയോ മറ്റോ പ്രസംഗങ്ങളും കഥകളും ദീര്‍ഘനേരം കേട്ടിരുന്നാലും അവസാനം ഒരുപക്ഷേ, ഒന്നും ഗ്രഹിക്കാനുണ്ടാവില്ല. ദൈവികവചനങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

ൃപ്ളീയ എന്ന വാക്ക് നോക്കൂ. അതിന്റെ അര്‍ഥം 'പറയുക' എന്നാണ്. ആര്, ആരോട്, എന്ത് പറഞ്ഞു, ആരോട് പറയാന്‍വേണ്ടി പറഞ്ഞു എന്നൊന്നുമില്ല. അതൊക്കെ നാം മനസ്സിലാക്കണം. മുഹമ്മദ് നബി(സ)യോട് അല്ലാഹു പറയുകയാണ്, ജനങ്ങളോട് പറയാന്‍ വേണ്ടി. യാതൊരുവിധ കുറക്കലും കൂട്ടിച്ചേര്‍ക്കലുമില്ലാതെ നബി(സ) ആ സന്ദേശം ജനങ്ങള്‍ക്കെത്തിക്കുന്നു. എന്നോട് ഇങ്ങനെ പറയാന്‍ പറഞ്ഞിട്ടുണ്ട് എന്നൊന്നുമല്ല അവിടന്ന് പറയുന്നത്.

വള്ളിപുള്ളി വ്യത്യാസമില്ലാതെ ഒരു സ്പീക്കറില്‍ കൂടി കേള്‍ക്കുന്നതുപോലെ നമുക്ക് ഇലാഹീ വാക്യങ്ങള്‍ അങ്ങയില്‍ നിന്ന് കേള്‍ക്കാന്‍ കഴിയുന്നു. (മൈക്കില്‍ കൂടി സംസാരിക്കുമ്പോള്‍ ആ ആളുടെ വാക്കുകളാണല്ലോ പുറത്തുവരുന്നത്. മൈക്ക് അതില്‍ വ്യത്യാസം വരുത്തില്ലല്ലോ.)

ഉദാഹരണം നോക്കുക:

1. പറയൂ, കാര്യം അല്ലാഹു ഏകനാകുന്നു.
2. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സര്‍വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാണ്.
3. അവന്‍ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല. അവന്‍ സന്താനമായി ജനിച്ചിട്ടുമില്ല.
4. അവനോട് തുല്യനായി ആരും (ഒന്നും) ഇല്ല.

ഈസാനബി(അ)ക്ക് ശേഷം അഞ്ഞൂറിലധികം കൊല്ലം കഴിഞ്ഞാണ് മുഹമ്മദ്(സ) ജനിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയ ഒരു ജനതയുടെ ദീര്‍ഘകാലത്തെ തെറ്റായ ധാരണകളെയും പ്രവൃത്തികളെയും പാടേ നിഷേധിക്കുന്നതാണ് വാക്യം

ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത് ദൈവം മനുഷ്യരൂപത്തിലും മറ്റും ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അത്തരം രൂപങ്ങള്‍ ഉണ്ടാക്കിവെച്ച് അവയെ ആരാധിക്കണമെന്നുമാണ്. യുഗങ്ങളോളം പഴക്കമുള്ള ഇത്തരം തെറ്റിദ്ധാരണകളെ തിരുത്തുകയാണ് വാക്യം 4. സൌരയൂഥങ്ങളും മറ്റും എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് ഒറ്റവാക്കില്‍ 2-ാം വാക്യം പറഞ്ഞു.

ഖുര്‍ആനിക ശൈലി എത്രയും ആശ്ചര്യജനകമാണ്. അമാനുഷികമായ ആ വിശുദ്ധ ഗ്രന്ഥത്തിന്റെ അസാധാരണശൈലി വര്‍ണനാതീതമാണ്. ഇവിടെ അത് പ്രതിപാദ്യവിഷയമല്ലാത്തതിനാല്‍ ചുരുക്കുന്നു. നമുക്ക് വിഷയത്തിലേക്ക് കടക്കാം.

27 October 2011

അഹ്ലുസ്സുന്നത്തി വല്‍ ജമാഅ

 



അല്ലാഹുവിന്റെ ദീനാകുന്ന പരിശുദ്ധ ഇസ്ലാമിനെ ഈ ലോകത്ത് പ്രചരിപ്പിക്കാന്‍ ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. സ്വഫിയ്യുല്ലാഹി ആദം നബി (അ)മുതല്‍ അവസാനപ്രവാചകരായ മുഹമ്മദ് മുസ്ഥഫാ (സ)വരെയുള്ള ഈ പ്രവാചകന്മാര്‍ മുഖേന മാത്രമാണ് അല്ലാഹുവിന്റെ ദീന്‍ മറ്റു ജനങ്ങള്‍ക്ക് ലഭിക്കുന്നത്. മാത്രം എന്ന് പറഞ്ഞാല്‍ മറ്റാരോ മുഖേനയോ അല്ലാഹുവില്‍ നിന്ന് നേര്‍ക്ക്നേരെയോ അല്ല എന്നര്‍ത്ഥം. നമ്മെസംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ദീന്‍  നമുക്ക് ലഭിക്കുന്നത് മഹാനായ മുഹമ്മദ് മുസ്ഥഫ (സ)മുഖേനയാണ്. അത്കൊണ്ട് തന്നെ അല്ലാഹുവിനെ അംഗീകരിക്കുന്നവര്‍, അല്ലാഹുവിന്റെ അടിമകള്‍, പരിശുദ്ധ ഇസ്ലാമിനെ മതമായി സ്വീകരിക്കുന്നവര്‍ തീര്‍ച്ചയായും പ്രവാചകമാതൃക അനുസരിച്ച് അംഗീകരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥരാണ്. 

പടച്ചതമ്പുരാന്‍ പരിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം വളരെ വ്യകതമായി പറഞ്ഞിട്ടുണ്ട്. "സത്യവിശ്വാസകളേ, നിങ്ങളെല്ലാവരും അല്ലാഹുവിനെയും പ്രവാചകരെയും അനുസരിക്കുക.'' ഇങ്ങനെ കല്‍പിക്കുന്ന അല്ലാഹു എങ്ങനെയാണ് അല്ലാഹുവിനെ അനുസരിക്കേണ്ടത് എന്നതിന്റെ പ്രായോഗികരൂപം പറഞ്ഞുതരുന്നു. 
പ്രവാചകരെ ആര് അനുസരിക്കുന്നുവോ അവര്‍ അല്ലാഹുവിനെ അനുസരിച്ചു. അപ്പോള്‍ അല്ലാഹുവിനോടുള്ള അനുസരണ പ്രകടനം പ്രാവര്‍ത്തികമാക്കാന്‍ പ്രവാചകരെ അനുസരിക്കുകയും മാതൃകയാക്കുകയും അല്ലാതെ വേറെ മാര്‍ഗമില്ല. വളരെ ശ്രദ്ധേയമാണ് ആ പരാമര്‍ശം. ആലോചിച്ച് നോക്കൂ. അല്ലാഹുവിനോടുള്ള അനുസരണം പ്രാവര്‍ത്തികമാക്കാന്‍ കേവലം തിയറി പറഞ്ഞിരുന്നിട്ട് പ്രയോജനമില്ലല്ലോ. അതിന് പ്രവാചകരെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ. 

ഖുര്‍ആന്‍വാക്യത്തില്‍ അല്ലാഹു പറയുന്നു. 
'നബിയേ, തങ്ങള്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നവരാണെങ്കില്‍ എന്നെ പിന്‍പറ്റിജീവിക്കുക....'
അല്ലാഹുവിനെ സ്നേഹിക്കുന്നവരാണെങ്കില്‍ ആ സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചകരെ പിന്‍പറ്റി ജീവിച്ചുകൊണ്ടാണ്. അല്ലാഹുവിനോടുള്ള അനുസരണം പ്രകടിപ്പിക്കേണ്ടത് പ്രവാചകരെ അനുസരിച്ചുകൊണ്ടാണ്. ഈ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കൂ. 
തന്നെയുമല്ല, 'പ്രവാചകര്‍ നിങ്ങളിലേക്കുള്ള വിശ്വസ്തരായ തിരുദൂതരാണ്,' 'പ്രവാചകര്‍ നിങ്ങളെ നേരായ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു,' 'പ്രവാചകരില്‍ നിങ്ങള്‍ക്ക് ഉദാത്തമായ മാതൃകയുണ്ട്.' എന്നും മറ്റും അര്‍ത്ഥം വരുന്ന നിരവധി സൂക്തങ്ങള്‍ പരിശുദ്ധഖുര്‍ആനില്‍ കാണാവുന്നതാണ്. ഈ അടിസ്ഥാന സിദ്ധാന്തം അംഗീകരിക്കുന്ന മുസ്ലിംകളെ ശറഇന്റെ സാങ്കേതികഭാഷയില്‍ അഹ്ലുസ്സുന്ന എന്ന് പറയും. അഹ്ലുസ്സുന്ന എന്നത് അറബിശബ്ദമാണ്. സുന്നത്ത് എന്നതിന് പ്രവാചകചര്യ എന്ന് തല്‍ക്കാലം നമുക്ക് പരിഭാഷ പറയാം. 

പ്രവാചകത്വലബ്ധി മുതല്‍ വഫാത്തുവരെയുള്ള കാലയളവില്‍ മുഹമ്മദ് മുസ്ഥഫ(സ)യില്‍ നിന്നുണ്ടായ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, സ്ഥിരീകരണങ്ങള്‍ എന്നാണിതിനര്‍ത്ഥം. അപ്പോള്‍ അഹ്ലുസ്സുന്ന എന്ന് പറഞ്ഞാല്‍ പ്രവാചകചര്യ അംഗീകരിക്കുന്നവര്‍ എന്ന് വിവക്ഷിക്കാം. പരിശുദ്ധ ഖുര്‍ആന്‍ ഇതു വ്യക്തമായി പഠിപ്പിച്ചതാണല്ലോ. "അല്ലാഹുവിനെ അനുസരിക്കുന്നവര്‍പ്രവാചകരെ അനുസരിക്കണം''. ഈ അടിസ്ഥാനത്തിലാണ്, പ്രവാചകചര്യ അംഗീകരിച്ച് അനുസരിച്ച് ജീവിക്കാന്‍ നാം-അല്ലാഹുവിന്റെ അടിമകള്‍- ബാധ്യസ്തരാണ് എന്ന് നാം മുസ്ലിംകളോട് പറയുന്നത്. അങ്ങനെ ജീവിക്കുന്നവര്‍ക്കാണ് അഹ്ലുസ്സുന്നത്ത് എന്ന് ശറഇല്‍ പറയുന്നതും. അല്ലാഹു നമ്മെ എല്ലാം അനുഗ്രഹിക്കുമാറാകട്ടെ. 

യഥാര്‍ത്ഥത്തില്‍ സ്വഹാബത്തിന്റെ ജീവിതം പ്രവാചകചര്യ നോക്കിക്കാണാനുള്ള കണ്ണാടിയാകുന്നു. നബി(സ) യോട് സഹവസിക്കാന്‍ അല്ലാഹു അവരെ തെരഞ്ഞെടുക്കുകവഴി അവര്‍ അനുഗ്രഹീതരാണ്. ഓരോരുത്തരും ഏതു കാലത്ത് ജീവിക്കണം എന്നത് ജീവിക്കുന്നവരുടെ സെലക്ഷന്‍ അല്ല. പടച്ച തമ്പുരാന്റെ നിയോഗമാണ്. ഞാനും നിങ്ങളും ഈ കാലത്ത് ജീവിക്കുന്നു എന്നത് ഒരിക്കലും നമ്മുടെ സെലക്ഷന്‍ അല്ല. അത് അല്ലാഹു നിശ്ചയിച്ചതാണ്. പ്രവാചകരോട് സഹവസിച്ച് ജീവിക്കുവാന്‍ സ്വഹാബത്തിനെ അല്ലാഹു അനുഗ്രഹിച്ചു. അവരുടെ ഭാഗ്യം. പ്രവാചകരോട് സഹവസിക്കുക വഴി അനുഗ്രഹീതരാണ് എന്ന് മാത്രമല്ല. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു, അവര്‍ അനുകരണീയരും കൂടിയാണ്.

ഇസ്ലാമിലേക്ക് ആദ്യകാലത്ത് മുന്‍കടന്നുവന്ന മുഹാജിറുകളും അന്‍സ്വാറുകളുമാകുന്ന സ്വഹാബത്ത്, അന്ത്യനാള്‍ വരെ സ്വഹാബത്തിനെ പിന്‍പറ്റി ജീവിക്കുന്നവരാരോ അവരും. സ്വഹാബത്തിനെ പിന്‍പറ്റിജീവിക്കുന്നവരെ അല്ലാഹു പൊരുത്തപ്പെട്ടിരിക്കുന്നു. എന്നാണിവിടെ പറഞ്ഞത്. ഖിയാമത്ത്നാള്‍ വരെ സ്വഹാബത്തിനെ പിന്‍പറ്റി ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പൊരുത്തമുണ്ട്. ഖുര്‍ആനാണല്ലോ പറയുന്നത്. പിന്നെ സംശയിക്കാനൊന്നുമില്ല.  ഒരു രീതിയിലും ശങ്ക വേണ്ട. അപ്പോള്‍ പ്രവാചകരെയും സ്വഹാബത്തിനെയും തങ്ങളുടെ ജീവിതത്തില്‍ മാതൃകയാക്കുക, ആ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. ഈ ആശയം, ഇതാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ നിലാപാട്. അഹ്ലുസ്സുന്നത്ത് എന്ന് പറഞ്ഞാല്‍ ഞാന്‍ നേരത്തേ പറഞ്ഞ പോലെ പ്രവാചകചര്യ അംഗീകരിക്കുന്നവര്‍, അല്‍ജമാഅ എന്നതിന്റെ വിവക്ഷ വന്ദ്യരായ സ്വഹാബത്ത് എന്നാണ്. അത് കൊണ്ട് പ്രവാചകചര്യയും സ്വഹാബത്തിന്റെ മാതൃകയും അംഗീകരിക്കുന്നവര്‍ക്കാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ എന്നു പറയുന്നത്.
ഈ നിലപാട് സത്യത്തില്‍ വിമര്‍ശിക്കപ്പെടാവുന്ന വിധത്തില്‍ വിഭാഗീയത വെച്ചുപുലര്‍ത്തുന്നില്ല. വിഭാഗീയത ഉണ്ട്. ഇല്ലാ എന്ന് ഞാന്‍ പറയുന്നില്ല. വിമര്‍ശിക്കപ്പെടാവുന്ന വിധത്തില്‍ വിഭാഗീയത ഇല്ല. മലയാളഭാഷപ്രകാരം വിഭാഗീയത ഇല്ല എന്നെങ്ങനെ പറയാന്‍ കഴിയും?. ആര്‍ക്കാണ് വിശാലാര്‍ത്ഥത്തില്‍ ഇവിടെ  വിഭാഗീയത ഇല്ലാത്തത്?. ഹിന്ദുമതവിഭാഗം, ജൂതമതവിഭാഗം, ക്രിസ്തുമതവിഭാഗം, മതമില്ലാ എന്നുപറയുന്നവരുടെ വിഭാഗം ഇതൊക്കെ ഓരോ വിഭാഗമല്ലേ. വിഭാഗങ്ങളൊക്കെ വിഭാഗീയത സൂചിപ്പിക്കുന്നു. 

എന്നാല്‍ നാം പറയുന്ന വിഭാഗം ഏതാണ്. പ്രവാചകചര്യയും സ്വഹാബത്തിന്റെ മാതൃകയും അംഗീകരിക്കുന്ന വിഭാഗം, അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത്. അപ്പോള്‍ വിമര്‍ശിക്കാനുള്ള വിഭാഗീയത അല്ലാഹുവിന്റെ അടിമകളായ വിശ്വാസികള്‍ക്കിവിടെയില്ല. യാഥാസ്ഥികത്വമുണ്ടോ? ആക്ഷേപിക്കപ്പെടേണ്ട; യാഥാസ്ഥികത്വവും ഇല്ല. എന്താണ് യാഥാസ്ഥികത്വം എന്ന് നിശ്ചയിച്ചിട്ട് വേണം ആക്ഷേപിക്കാന്‍. പഴയ നിലപാട് അപ്പടി നിലനിര്‍ത്തുന്നതാണോ യാഥാസ്ഥികിത്വം എന്നു പറയുന്നത്?. എങ്കില്‍ സദയം പറയട്ടെ, യാഥാസ്ഥികത്വം ഇവിടെയുണ്ട്, ഇല്ലേ? പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്ത് നിലനിന്നിരുന്ന സമ്പ്രദായങ്ങള്‍ ഖിയാമത്ത് നാള്‍ വരെ മാറ്റം വരാതെ നിലനിര്‍ത്തണമെന്നാണ് പറയുന്നത്. അതിന് യാഥാസ്ഥികത്വം എന്നാണ് പേരെങ്കില്‍ ആ യാഥാസ്തികത്വം നിലനിര്‍ത്തപ്പെടേണ്ടതാണ്. 

കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയില്ല. അല്ലെങ്കില്‍ അതുള്‍കൊള്ളാന്‍ കഴിയാത്തവര്‍ പെന്റികോസ്റുകളാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞില്ല. നിങ്ങള്‍ നോക്കൂ. ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് ഉച്ചഭാഷിണിയിലൂടെയാണ്. ഞാനും നിങ്ങളും കാണാന്‍ വേണ്ടി ആശ്രയിച്ചിരിക്കുന്നത ്ട്യൂബ് ലൈറ്റിനെയാണ്. അഥവാ വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു. ഞാനും നിങ്ങളും ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍, വാച്ചിലൊക്കെ പുതുമയുണ്ട്. പ്രവാചകരുടെ കാലത്ത് ഇല്ലാത്ത പുതുമ. ആ പുതുമ ഉള്‍കൊള്ളുന്നതില്‍ നമുക്ക് വിരോധമില്ല. പിന്നെ എന്തിന് യാഥാസ്തികത്വമെന്ന് പറഞ്ഞ് വിമര്‍ശിക്കണം? എനിക്കറിഞ്ഞുകൂടാ. 

പ്രവാചകചര്യയും സ്വഹാബത്തിന്റെ മഹിതമാതൃകയും അംഗീകരിച്ച്, അതനുസരിച്ച് ജീവിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇതു പരിശുദ്ധഖുര്‍ആനും നബി(സ)തങ്ങളുടെ ഹദീസുകളും പഠിപ്പിച്ചതാണ്. ഒന്നു രണ്ടു ഹദീസുകളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുന്നു. സുദീര്‍ഘമായ ഒരു ഹദീസിലൂട നബി(സ)തങ്ങള്‍ അരുള്‍ ചെയ്യുന്നു:

നിങ്ങളിലാരെങ്കിലും എനിക്കുശേഷം ജീവിക്കുകകയാണെങ്കില്‍ ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും.  ശñക്കമ എന്ന് പറഞ്ഞത് വളരെ അര്‍ത്ഥവത്താണ്. അഭിപ്രായവ്യത്യാസങ്ങള്‍ 'കേള്‍ക്കാന്‍' സാധിക്കുമെന്നല്ല 'കാണാന്‍' സാധിക്കുമെന്നാണ്. എന്നുവെച്ചാല്‍ മറനീക്കി പ്രകടമായി പുറത്തുവരും എന്നായിരിക്കണം അതിന്റെ അര്‍ത്ഥം. ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങള്‍ കാണുമ്പോള്‍ ആശയക്കുഴപ്പത്തിലകപ്പെട്ട് പരിഭ്രമിക്കേണ്ടതില്ല. പ്രവാചകര്‍ (സ) പരിഹാരം നിര്‍ദേശിച്ചു. ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍  നിങ്ങള്‍ എന്റെ ചര്യ വിഷയമാക്കുക. സന്മാര്‍ഗം സിദ്ധിച്ച ഖുലഫാഉര്‍റാഷിദുകളായ സഹാബത്തിന്റെ മാതൃകയും, പോരാ, ആ ഖുലഫാഉര്‍റാഷിദുകളുടെ ചര്യ നിങ്ങള്‍ മുറുകെ പിടിക്കുക.   ഇബ്നു തൈമിയ്യ   തന്റെ മിന്‍ഹാജുസ്സുന്നയില്‍  ഈ ഹദീസിനെ  ഇങ്ങനെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ആ ഖുലഫാഉര്‍റാഷിദുകളുടെ ചര്യ നിങ്ങള്‍ അണപ്പല്ലുകൊണ്ടു കടിച്ചുപിടിക്കുകയും ചെയ്യുക. നബി(സ)തങ്ങളുടെ ഈ കല്‍പന മൂന്നു തരത്തിലാണ്.

ഹദീസിന്റെ ആരംഭത്തില്‍ പറഞ്ഞു, ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ഇതുരണ്ടും- പ്രവാചകരുടെയും സ്വഹാബത്തിന്റെയും ചര്യ- മുറുകെ പിടിക്കണം. നിങ്ങള്‍ അത് വിഷയമാക്കണമെന്ന് തുടക്കത്തില്‍ പറഞ്ഞു. നമ്മള്‍ ഇങ്ങനെ അടുത്തിരുന്നാലും അതിനു വിഷയമാക്കുക എന്നു പറയും. രണ്ടാളുകള്‍ പരസ്പരം പിരിയാതെ അടുത്താല്‍ അവര്‍ വളരെ അടുപ്പമാണ്, വലിയ കൂട്ടുകാരാണ് എന്നു പറയും. അങ്ങനെ വിഷയമാക്കിയാല്‍ പോര. അഭിപ്രായവ്യത്യാസം ധാരാളമുള്ള ഈ മാര്‍ഗത്തില്‍ നിന്ന് ആളുകളെ വഴിതെറ്റിക്കും. അതുകൊണ്ട് നിങ്ങള്‍ മുറുകെ പിടിക്കണം. പിടിച്ചാലും പോര, ആളുകള്‍ ഒരു പക്ഷേ കൈയില്‍ നിന്ന് തട്ടിത്തെറിപ്പിച്ച് നിങ്ങളെ വ്യതിചലിപ്പിച്ചേക്കും. അതു കൊണ്ട് കടിച്ചുപിടിക്കണം. അഭിപ്രായവ്യത്യാസം ധാരാളമുള്ളതാണ്.മുന്‍പല്ലുകൊണ്ട് കടിച്ചുപിടിച്ചാല്‍ ആളുകള്‍ തട്ടിത്തെറിപ്പിച്ചേക്കും. അപ്പോള്‍ ഈ സാധനവും പല്ലും നഷ്ടപ്പെടും. അതുകൊണ്ട്, അണപ്പല്ലുകൊണ്ട് തന്നെ നിങ്ങള്‍ കടിച്ചുപിടിക്കുക. എന്നുവച്ചാല്‍ ഒരു കാരണവശാലും പ്രവാചകചര്യയില്‍ നിന്നും സ്വഹാബത്തിന്റെ  മാതൃകയില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല.  ഇത് ഹദീസിന്റെ അദ്ധ്യാപനമാണ്. നമ്മുടെ സമൂഹത്തിലെ ആശയക്കുഴപ്പങ്ങള്‍ സംഭവിച്ച ആളുകള്‍ക്കും യോജിക്കാവുന്ന ഒരു ആശയമാണിത്. 

ആശയക്കുഴപ്പമുള്ളവര്‍ ആശയക്കുഴപ്പത്തിലകപ്പെട്ടു എന്നുവിചാരിച്ച് കാലാകാലവും അങ്ങനെ നില്‍ക്കേണ്ടതില്ല. വല്ല തെറ്റുദ്ധാരണയാണെങ്കില്‍ പുനരാലോചനക്ക് അവസരമുണ്ടാക്കണം. തങ്ങള്‍ അകപ്പെട്ടത് തെറ്റുദ്ധാരണയിലോ എന്ന് സ്വസ്ഥമായി ഒന്നാലോചിക്കണം. എന്നെ ഒരു പ്രതിയോഗിയായിക്കണ്ട് കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നത്പോലെ എന്റെ പ്രസംഗം ശ്രവിക്കരുത്. അങ്ങനെ ഞാനാര്‍ക്കും ഒരു പ്രതിയോഗിയും അല്ല. നിങ്ങള്‍ ഈ ആശയത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. പ്രവാചകര്‍(സ)യുടെ ചര്യയും സ്വഹാബത്തിന്റെ മാതൃകയും അഭിപ്രായവ്യത്യാസം ഉണ്ടാവുമ്പോള്‍ മുറുകെപ്പിടിക്കണമെന്നാണ് തങ്ങളുടെ ആഹ്വാനം. 

അതാണല്ലോ അഹ്ലുസ്സുന്നത്തി വല്‍ജമാഅ:
മാത്രമല്ല, നിങ്ങളൊക്കെ വളരെയധികം കേട്ട മറ്റൊരു ഹദീസിലൂടെ നബി പറയുന്നു. "എന്റെ സമുദായം 73 ആയി ഭിന്നിക്കും. 72-ഉം പിഴച്ചുപോയി. ഒരു കക്ഷിമാത്രം രക്ഷപ്പെടും''. രക്ഷപ്പെടുന്ന കക്ഷി ഏത് എന്ന് സ്വഹാബത്ത് ചോദിച്ചപ്പോള്‍ തങ്ങള്‍ പറഞ്ഞു. 'ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തില്‍ ജീവിച്ചുവോ അതു പ്രകാരം ജീവിച്ചവര്‍' 'മാ അന' എന്നാല്‍ അഹ്ലുസ്സുന്ന 'വ അസ്ഹാബീ'' എന്നാല്‍ 'വല്‍ ജമാഅ:'. അപ്പോള്‍ പ്രവാചകരും സ്വഹാബത്തും ജീവിച്ചതുപോലെ ജീവിക്കണം. എന്നാല്‍ മാത്രമേ പരലോകത്ത് രക്ഷപ്പെടൂ എന്നാണ് പരിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും വളരെ വ്യക്തമായ അദ്ധ്യാപനം. ആ രീതിയില്‍ ജീവിച്ചുമരിക്കാന്‍ പടച്ചതമ്പുരാന്‍ നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ. അതാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ:യുടെ മാര്‍ഗം. 
ഈ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പ്രയാണം മുസ്ലിം ലോകത്തിന് പുതുമയുള്ളതല്ല. മാഹാനായ ഉമറുല്‍ ഫാറൂഖ് (റ)വിന്റെ ദേഹവിയോഗത്തിന് ശേഷം ഇതിനു വിരുദ്ധമായ ചിന്താഗതികള്‍ ഉടലെടുക്കാന്‍ തുടങ്ങി. അലി(റ)വിന്റെ കാലത്ത് അത് ഉഗ്രരൂപം പ്രാപിച്ച് പ്രത്യക്ഷപ്പെട്ടു. 
നിങ്ങള്‍ക്കറിയാമല്ലോ, അലി(റ)വിനോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തിയിരുന്ന ഖവാരിജ് എന്നൊരു പ്രത്യേക വിഭാഗത്തെക്കുറിച്ച്. അതൊന്നും ചെറിയ പ്രസ്ഥാനമല്ല. വലിയ പ്രസ്ഥാനമായിരുന്നു. അലി(റ)വിന്റെ കാലത്ത് എല്ലാം കൊണ്ടും ഇസ്ലാമിനെതിരില്‍, അലി(റ)വിനെതിരില്‍, മുസ്ലിം സൈന്യത്തിനെതിരില്‍ മുസ്ലിംകളെന്നപേരില്‍ തന്നെ സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം. അല്ലാതെ ഒറ്റപ്പെട്ട നാലോ അഞ്ചോ ആളുകള്‍ കൂടികമ്മിറ്റി ഉണ്ടാക്കിയതല്ല. അലി(റ)വിനോട് ആവശ്യത്തിലേറെ മഹബ്ബത്ത് വെച്ചുപുലര്‍ത്തിയിരുന്ന ശിയാക്കളാണ് മറ്റൊരു വിഭാഗം. ശീഅയെ അലി- അലിയുടെ കക്ഷി-എന്നപേരിലാണ് അവര്‍ അറിയപ്പെടുന്നത് തന്നെ. 
ഇന്ന് മുസ്ലിംലോകത്ത് ശിയാക്കള്‍ വലിയൊരു ശക്തിയാണ്. ഇറാനിലെ മൊത്തം 75%വും ഇറാഖില്‍ 25%വും ശിയാക്കളാണ്. മൊറോക്കോ മുതല്‍ നീണ്ടുകിടക്കുന്ന പ്രവിശാലമായ അറബ്രാജ്യങ്ങളിലും, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ളാദേശ് തുടങ്ങി അറബേതര രാജ്യങ്ങളിലും മുസ്ലിംകള്‍ക്കിടയില്‍ ശിയാക്കള്‍ക്ക് ഗണ്യമായ സ്വാധീനം ഉണ്ട്. കേരളത്തിലേ കുറവുള്ളൂ. ഡല്‍ഹിയിലും ബോംബെയിലും മറ്റുസ്ഥലങ്ങളിലും അവരുടെ പള്ളികളും സ്ഥാപനങ്ങളുമുണ്ട്. ഇതൊന്നും ആരും നിഷേധിക്കുന്ന വസ്തുതയല്ല. അലി(റ)വിനെ ചുറ്റിപ്പറ്റിയാണ് അവരുടെ വിശ്വാസങ്ങളൊക്കെ. അവരും മുസ്ലിംകളാണെന്നാണ് അവര്‍ പറയുന്നത്. നിസ്കരിക്കുന്നുണ്ട്, നോമ്പനുഷ്ടിക്കുന്നുണ്ട്, ഹജ്ജിനു വരെ വരുന്നുണ്ട്, മുസ്ലിംകളാണെന്ന് അവര്‍ അവകാശപ്പെടുന്നുമുണ്ട്. ശിയാക്കളില്‍ തന്നെ പല ഗ്രൂപ്പുകളുണ്ട്. ഒരു വിഭാഗം പറയുന്നു, നബി(സ)തങ്ങള്‍ക്ക് ശേഷം ഖിലാഫത്ത് ലഭിക്കേണ്ടത് സിദ്ദീഖ്(റ)വിനായിരുന്നില്ല, അലി(റ)വിനായിരുന്നു. ഇവരാണ് ശിയാക്കളുടെ കൂട്ടത്തില്‍ താരതമ്യേന അപകടം കുറഞ്ഞ കക്ഷി. ഖിലാഫത്തിനെ കുറിച്ച് അവര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്.ശിയാക്കളില്‍ അപകടകാരികളും ഉണ്ട്. അവരില്‍ ഒന്നാരാണെന്നറിയാമോ? ജിബ്രീല്‍ (അ)വഹ്യുമായി വന്നത് അലി എന്നവര്‍ക്ക് നല്‍കാനാണ്. ജിബ്രീലിന് ആളെ മാറിയിട്ടാണ് മുഹമ്മദ്(സ)ക്ക് കൊടുത്തത് എന്നു വിശ്വസിക്കുന്നവരാണവര്‍. ഈ രണ്ടു വിശ്വാസങ്ങള്‍ക്കിടയില്‍ പിന്നെയും ധാരാളം ഗ്രൂപ്പുകളുണ്ട്. നാമിപ്പോള്‍ ശിയാക്കളെക്കുറിച്ചുള്ള ചര്‍ച്ച ഉദ്ദേശിച്ചിട്ടില്ലല്ലോ. അതു കൊണ്ട് അതിനെക്കുറിച്ച് വിസ്തരിച്ച് പറയുന്നില്ല. ഇങ്ങനെ ഒന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ് ഉദ്ദേശം. 
പിന്നെ ഖവാരിജ്, മുഅ്തസിലത്തിന് പുറമെ ഖദ്രിയ്യ, ജഹ്മിയ്യ, കറാമിയ്യ, മുജസ്സിമ, മുര്‍ജിഅ... തുടങ്ങിയ ഒരുപാടു പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞു. ഇവയൊക്കെ സുന്നത്ത് ജമാഅത്തിനെതിരില്‍ മുസ്ലിംകളിലുടലെടുത്ത ഏറെ പ്രസ്ഥാനങ്ങളില്‍ ചിലതാണ്. ഇത് മാത്രമല്ല മുഹമ്മദ് നബി(സ)യുടെ കാലത്ത് തന്നെ മുസൈലിമത്തുല്‍കദ്ദാബ് എന്ന് പേരായ ഒരുത്തന്‍ പ്രവാചകത്വം വാദിച്ചുവന്നു. മുഹമ്മദ്നബി(സ)യുടെ നുബുവ്വത്ത് നിഷേധിച്ചുകൊണ്ടല്ല, മറിച്ച് തങ്ങള്‍ നബിയാണ് അതിന് പുറമെ ഞാനും നബിയാണ് എന്നായിരുന്നു അയാളുടെ വാദം. എന്ന് മാത്രമല്ല നബി(സ)യോട് ഒരു മസ്ലഹത്തിന്, അനുരജ്ഞനത്തിന് ശ്രമിച്ചു. എന്തായിരുന്നു അത്? നബി(സ)ക്ക് ശേഷം തന്റെയും നുബുവ്വത്ത് വാദവുമായി മുന്നോട്ട് പോകാനുള്ള അനുമതി. അയാള്‍ കസേര കണ്ടുള്ള കളിയാണ്. അങ്ങനെയും ഉണ്ടാകും ചില ആളുകള്‍. 
എന്നാല്‍ നുബുവ്വത്ത് വാദിച്ചയാളെ പ്രവാചകന്‍ വിശേഷിപ്പിച്ചത് കദ്ദാബ് എന്നാണ്.†ഏ˜ന്ദറഏ ‡ബ്ളപ്പശ്ളക്കല ത്ഭഋഏ ല്‍പ്പറഏ ബ്ബള്‍ക്കടഝ ~ബ്ളണ്ഡ യ്യല എന്നായിരുന്നു തങ്ങള്‍ അയാള്‍ക്കെഴുതിയ കത്തിന്റെ തുടക്കം.കദ്ദാബ് എന്നു പറഞ്ഞാല്‍ വല്ലാതെ കളവുപറയുന്നവന്‍, ഇടക്കു കളവുപറയുന്നവന്‍ എന്നല്ല, കാദിബ് അല്ല, കദ്ദാബ് 'പെരുംനുണയന്‍' എന്നര്‍ത്ഥം. 
നബി(സ)യുടെ കാലശേഷം സിദ്ദീഖ് (റ)വിന്റെ മുമ്പിലും മുസൈലിമത്തുല്‍ കദ്ദാബ് വലിയ ഭീഷണിയുയര്‍ത്തി. സിദ്ദീഖ്(റ)വിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യത്തോട് യുദ്ധം ചെയ്യാന്‍ വരെ അവര്‍ മുന്നോട്ട് വന്നു. മുസ്ലിംകളായിരുന്നവര്‍ തന്നെ വലിയൊരു വിഭാഗം ചില പ്രദേശങ്ങളില്‍ മൊത്തമായി മുസൈലിമത്തുല്‍കദ്ദാബിന്റെ കൂടെക്കൂടി. എത്ര വലിയ പരീക്ഷണമാണിത്? നമുക്കൊന്നും പരീക്ഷണങ്ങളുണ്ടായിട്ടില്ല. വല്ല ബഹളവും കേള്‍ക്കുമ്പോഴേക്ക് നാം വെറുതെ ബേജാറാവുകയാണ്. 
ഇങ്ങനെ മുസ്ലിംലോകത്തില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വീക്ഷണത്തിനെതിരില്‍ ഉസ്രി, ബിദഈ വ്യാജപ്രസ്ഥാനങ്ങള്‍ ഏത് കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളൊക്കെ ഉടലെടുക്കമ്പോള്‍ നാം അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഏതടിസ്ഥാനത്തിലാണ്? ആ ചര്‍ച്ച ഒരു വൈജ്ഞാനികമായ ചര്‍ച്ച ആയിരിക്കണം. എന്താണ് പാകപ്പിഴവുകള്‍ എന്ന് നിശ്പക്ഷബുദ്ധികളെ ബോധ്യപ്പെടുത്താനുള്ള ചര്‍ച്ച, അതായിരിക്കണം നമ്മുടെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ പരസ്പര വിദ്വോഷമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശത്രുതയോ വെച്ചുപുലര്‍ത്തേണ്ട കാര്യമില്ല. എന്തൊക്കെയാണ് അപാകതകള്‍ എന്നു ആലോചിക്കുക. തെറ്റിദ്ധരിച്ച ആളുകളെ നിചസ്ഥിതി ബോധ്യപ്പെടുത്താന്‍ മാന്യമായി ശ്രമിക്കുക. അതാണ് നമ്മുടെ പ്രബോധനരീതിയും പ്രചരണശൈലിയും. മാന്യത വിട്ടുള്ള വിമര്‍ശനം നാം മറ്റു ചിലരെ ഏല്‍പിച്ചിട്ടുണ്ട്. നമ്മള്‍ ഒരിക്കലും മാന്യത വിട്ട് വിമര്‍ശിക്കില്ല. എന്ത് കൊണ്ടാണ് മാന്യമായ രീതി സ്വീകരിക്കുന്നത്-തങ്ങളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നയപരമായും സദുപദേശത്തോടുകൂടിയും ജനങ്ങളെ ക്ഷണിക്കുക- നല്ല രീതിയില്‍ ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്തണം. നമ്മുടെ ഭാഗത്ത് അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ളവര്‍ മുന്നോട്ട് വന്നോട്ടെ. നമുക്ക് വിരോധമില്ല. 
ഞാന്‍ പറഞ്ഞുവല്ലോ. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പാതയാണ് നേരായ മാര്‍ഗം, പരലോകത്ത് രക്ഷപ്പെടാനുള്ള ഏകവഴിയും അതാണ് എന്നാണ് നമ്മുടെ സിദ്ധാന്തം. സുന്നത്തു ജമാഅതിനു വിരുദ്ധമായി ചരിത്രത്തില്‍ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ സ്ഥലം പിടിച്ചിട്ടുണ്ട്.നിര്‍ഭാഗ്യമെന്ന് പറയട്ടെ പഴയ പലതിന്റെയും പതിപ്പ് പുതിയ കാലത്ത് നിലനില്‍ക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നു പറഞ്ഞതു പോലെ മുസൈലിമത്തുല്‍ കദ്ദാബ് പോയി, പക്ഷേ, ശ്രീമാന്‍ മീര്‍സാ ഗുലാം അഹ്മദ് വന്നു. മീര്‍സാഗുലാം അഹ്മദിനെക്കുറിച്ചും അഹ്മദിയ്യാജമാഅത്തിനെക്കുറിച്ചും നമുക്കുള്ള ആക്ഷേപം എന്താണ്? പരിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ അഹ്സാബില്‍ വളരെ വ്യക്തമായി പറയുന്നു:
òശ്ള„മ്ളറഏ ഹ്നƒചവ ല്‍പ്പറഏ ബ്ബള്‍ക്കടഝ യ്യന്ദറവ മ്പന്ദറƒഘഝ യ്യല ~ങഇഏ ƒഒഇഏ ~ബ്ളണ്ഡ ര്‍ƒര ƒലവ
 മുഹമ്മദ്നബി (സ) തങ്ങള്‍ നിങ്ങളില്‍ പുരുഷന്മാരില്‍ ഒരാളുടെയും പിതാവല്ല. തങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരും അമ്പിയാക്കളില്‍ അവസാനത്തവരുമാകുന്നു. അമ്പിയാക്കളില്‍ അവസാനത്തവരാണെന്ന് പടച്ച തമ്പുരാന്‍ പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിരിക്കേ പിന്നീട് ഒരാള്‍ പുതുതായി പ്രവാചകത്വം അവകാശപ്പെടുന്നത് ശരിയല്ല.  എന്നാല്‍ മീര്‍സാഗുലാം പുതുതായി പ്രവാചകത്വം അവകാശപ്പെട്ടിരിക്കുന്നു. പ്രവാചകത്വം മാത്രമല്ല അയാള്‍ മഹ്ദീ ഇമാമാണെന്നും ഈസബ്നുമര്‍യം ആണെന്നും കല്‍ക്കിയാണെന്നും കൃഷ്ണാവതാരമാണെന്നും പറഞ്ഞിട്ടുണ്ട്. 
അയാള്‍ ഈസാനബിയാണെന്ന് അവകാശപ്പെട്ടപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു"നിങ്ങള്‍ എങ്ങനെ ഈസാനബിയാകും? പരിശുദ്ധ ഖുര്‍ആനില്‍ ഈസാ നബിയെക്കുറിച്ച് പറയുന്നത് ഈസബ്നുമര്‍യം, മര്‍യമിന്റെ പുത്രന്‍ ഈസാ എന്നാണല്ലോ'' എന്തിനാണീ സണ്‍ഓഫ് പറയുന്നത്. ആളെ തിരിച്ചറിയാനാണത്. കിതാബോതിയിട്ട് വേണ്ട, സാമാന്യ ബോധമുള്ള ആര്‍ക്കും അറിയാം, ഒരാളുടെ പേരിനുശേഷം അയാളുടെ പിതാവിന്റെ പേര്, രക്ഷിതാവിന്റെ പേര്, മാതാവിന്റെ പേര്, അയാളുടെ ഇസ്മുല്‍ ആയില, കുടുംബത്തിന്റെ പേര് എഴുതുന്നത് എന്തിനാണെന്ന്. അയാളെ മറ്റുള്ളവരില്‍ നിന്ന് തിരിച്ചറിയാനാണത്. ഇത് വളരെ വ്യക്തമല്ലെ?. പരിശുദ്ധ ഖുര്‍ആനിലും തിരു സുന്നത്തിലും ചരിത്രത്തിലും ഉടനീളം പറയുന്നത് ഈസബ്നു മര്‍യം -മര്‍യമിന്റെ പുത്രന്‍ ഈസാ- എന്നാണ്. മീര്‍സാഗുലാം അഹ്മദ് മര്‍യമിന്റെ പുത്രനല്ല. അയാളുടെ മാതാവിന്റെ പേര് ചിരാഗ് ബീവി എന്നും പിതാവിന്റെ പേര് ഗുലാം മുര്‍തഖീ എന്നുമാണ്. പിന്നെ ഈസബ്നുമര്‍യം ആണെന്ന അവകാശവാദം എങ്ങനെ ശരിയാകും? ഇക്കാര്യം ജനങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ മറുപടി നല്‍കി.എനിക്കല്ലാഹു മര്‍യമെന്ന് പേര് വെച്ചു. മര്‍യമും ഞാനാണ,് മര്‍യമിന്റെ പുത്രന്‍ ഈസയും ഞാനാണ്. ഇത് വളരെ വിചിത്രവും എന്നാല്‍ പരിഹാസ്യവുമായ ഒരു ചിന്താഗതിയാണ്. മറുപടി പോലും അര്‍ഹിക്കുന്നില്ല എന്നാണ് എന്റെ വൈയക്തികമായ പക്ഷം. എന്നാല്‍ പിന്നെ ബനൂ ഇസ്റാഈലിലുള്ള ഈസയല്ലാതെ മറ്റൊരു സെക്കന്റ് ഈസയാണോ? പരിശുദ്ധ ഖുര്‍ആനില്‍ തിരുസുന്നത്തില്‍ ഇസ്ലാമികചരിത്രത്തില്‍ നാളിതുവരെയുള്ള ഏതെങ്കിലും ഒരു ചരിത്രത്തില്‍ ഒരിക്കലും ഒരു സെക്കന്റ് ഈസയെ കുറിച്ചുള്ള പരാമര്‍ശമില്ല. ആകെ ഒരു ഈസയാണുള്ളത്.അത് ഈസബ്നു മര്‍യം ആണ്. പ്രവാചകനായഈസയെക്കുറിച്ചാണ് പറയുന്നത്, അല്ലാതെ ആരും ഈസ എന്ന് പേര് വെച്ചിട്ടില്ല. എന്നല്ല, പ്രവാചകരുടെ കൂട്ടത്തില്‍ ഒരു ഈസയെക്കുറിച്ച് പറയുന്നു. അത് മര്‍യമിന്റെ പുത്രന്‍ ഈസയാണ്. 
അവര്‍ പറയുന്നത് ഈസാനബി മരിച്ചു എന്നാണ്.അതിന് ഞാന്‍ പറയുന്ന മറുപടി എന്താണെന്നോ?ബുദ്ധിപരമായ സാധ്യതകള്‍ വെച്ചുനോക്കിയാല്‍ ഒന്നുകില്‍ ഈസബ്നുമര്‍യം എന്നൊരാള്‍ ജനിച്ചിട്ടില്ല. ജനിച്ചിട്ടില്ലെങ്കില്‍ പിന്നെ മരിക്കില്ല.അല്ലെങ്കില്‍ അങ്ങനെ ഒരാള്‍ ജനിച്ചു. ആ ജനിച്ചയാള്‍ പിന്നെ മരിച്ചു. അല്ലെങ്കില്‍ മരിച്ചിട്ടില്ല എന്താണെങ്കിലും ഇയാള്‍ (മീര്‍സാ) എങ്ങനെ അയാളാവും. മരിച്ചെങ്കില്‍ മരിച്ചയാളെ മറവ് ചെയ്തു. മരിച്ചിട്ടില്ലെങ്കില്‍ മരിക്കാത്ത ആള്‍ തിരിച്ചുവരും. അതിന് ഇയാള്‍ക്കെന്തുവേണം?അഹ്മദിയ്യാ ജമാഅത്തിന്റെ ആളുകള്‍ ഈസാനബി മരിച്ചു എന്ന് ബഹളം വെയ്ക്കുന്നു. മരിച്ചോട്ടെ നിങ്ങള്‍ക്കെന്താ? മരിച്ചാല്‍ മറവ് ചെയ്തിട്ടുണ്ടാവും. മരിച്ചിട്ടില്ലേ? തിരിച്ചുവരും. മരിച്ചതിനൊക്കെ പകരം വരാനുള്ളത് ഇയാളാണോ? എന്നാല്‍ അങ്ങനെ എത്ര ആളുകള്‍ മരിച്ചിട്ടുണ്ട്. യാതൊരു സുഖവുമില്ലാത്ത ചിന്താഗതിയാണിത്. 
യഥാര്‍ത്ഥത്തില്‍ മുഹമ്മദ് മുസ്ഥഫ(സ)യുടെ പ്രവാചകത്വ പരിസമാപ്തി നിഷേധിക്കുക വഴി  ഇസ്ലാമിക വൃത്തത്തില്‍ നിന്ന് അഹ്മദിയ്യാ ജമാഅത്ത് പുറത്താണെന്ന് മുസ്ലീം ലോകം തീര്‍പ്പ് കല്‍പിച്ചിരിക്കുന്നു. ഞാന്‍ അത്രയേ തല്‍ക്കാലം പറയുന്നുള്ളൂ. മുസ്ലിം ലോകത്ത് അക്കാര്യത്തില്‍ രണ്ടു പക്ഷമില്ല.കാരണം മഹാന്മാരായ അഇമ്മത്ത് അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളത് മുഹമ്മദ് നിബി(സ)ക്ക് ശേഷം പുതുതായി ഒരാള്‍ പ്രവാചകത്വം വാദിച്ചാല്‍, അയാളോട് പ്രവാചകനാണ് എന്നതിന് തെളിവ് ചോദിച്ചാല്‍ തന്നെ കാഫിറാകും എന്നാണ്. കാരണം എന്താണ്? തെളിവ് ചോദിക്കുമ്പോള്‍ ഇവന്‍ പ്രവാചകനാവാനുള്ള സാധ്യത അംഗീകരിച്ചു എന്ന് വരുന്നു. അത്രയും ഗൌരവമേറിയ പ്രശ്നമാണിത്. അതുകൊണ്ടാണ് മുസ്ലിം ലോകം അഹ്മദിയ്യാ ജമാഅത്തിനെക്കുറിച്ച് കര്‍ക്കശമായ നിലപാട് സ്വീകരിച്ചത്.ഞാനതിനെക്കുറിച്ച് വിസ്തരിക്കുന്നില്ല. 
നമ്മുടെ നാട്ടില്‍, മലബാറില്‍ മൂന്നുനേരം നിസ്കരിച്ചാല്‍ മതി എന്ന് പറായാനും കൂടി ഒരാളുണ്ടായി. അതിന് അയാള്‍ സൊസൈറ്റി രൂപീകരിച്ചു. പക്ഷേ, ഈയിടെയായി അയാള്‍ അപ്രത്യക്ഷനായിരിക്കുന്നു. 
സാധാരണക്കാരായ ജനങ്ങള്‍ വിചാരിച്ചു. "റഹ്മാനായ തമ്പുരാനേ, മൂന്നു വഖ്ത് നിസ്കരിച്ചാല്‍ മതി എന്നത് കാത്മുളച്ച് ആദ്യം കേള്‍ക്കുകയാണ്, ഇതിന് മുമ്പ് കേട്ടിട്ടില്ലല്ലോ, നമ്മുടെ  പൂര്‍വ്വീകരില്‍ നിന്ന് ഇങ്ങനെയൊന്ന് കേട്ടിട്ടില്ലല്ലോ'' പക്ഷേ, ചതിത്രത്തിന് ആ വാദഗതി പുത്തിരിയല്ല. നിങ്ങള്‍ക്കറിയാമോ, ഞാന്‍ നേരത്തെ പറഞ്ഞ മുസൈലിമത്തുല്‍ കദ്ദാബ് 'സജ്ജാഹ്' എന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവളും പ്രവാചകത്വം വാദിച്ച ആളാണ്. അപ്പോള്‍ കുഫ്അ് ഒത്ത നികാഹാണ്. അവളെക്കുറിച്ച് അവളുടെ ആളുകള്‍ പറഞ്ഞു:

'ഞങ്ങളുടെ പ്രവാചക വനിതയാണ്, ഞങ്ങള്‍ അവളെ ചുറ്റിപ്പറ്റി കൂടിയിരിക്കുന്നു. ജനങ്ങളുടെ മറ്റ് പ്രവാചകന്മാരെല്ലാം പുരുഷന്മാരാണ്.'
ഈ സജ്ജാഹിനെ മുസൈലിമ വിവാഹം കഴിച്ചപ്പോള്‍ മഹ്റ് കൊടുത്തില്ല. സജ്ജാഹ്ആവട്ടെ, മഹര്‍ ചോദിക്കാന്‍ മറക്കുകയും ചെയ്തു. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നാണല്ലോ. കുറേ നാളുകള്‍ക്ക് ശേഷം ഇക്കാര്യം ഓര്‍മ്മവന്നപ്പോള്‍ അവള്‍ മഹ്റ് ചോദിച്ചു. മുസൈലിമ പറഞ്ഞു.  രണ്ട് വഖ്ത് നിസ്കാരം മഹ്റ് തന്നു. മൂന്ന് വഖ്ത് നിസ്കാരിച്ചാല്‍ മതി.
ഇബ്നു കസീര്‍ തങ്ങള്‍ തന്റെ അല്‍ബിദായത്തു വ ന്നിഹായ, അതു പോലെ പ്രമുഖ ചരിത്ര പണ്ഡിതന്‍മാര്‍ തങ്ങളുടെ ചരിത്ര ഗ്രന്ഥങ്ങളിലൊക്കെ ഞാനീ പറഞ്ഞ ഭാഗം വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നു. അപ്പോള്‍ ആദ്യം മൂന്ന് വഖ്ത് പറഞ്ഞത് നമ്മുടെ അറിവില്‍ മുസൈലിമയാണ്. അതിന്റെ ഒരാവര്‍ത്തനം മലബാറില്‍ ഒരു മാനസിക രോഗിയില്‍ നിന്നുണ്ടായി. മതത്തില്‍ നിന്ന് പുറത്തു പോകാന്‍ അഞ്ച് നേരത്തെ നിസ്കാരത്തിന്റെ നിര്‍ബന്ധം നിഷേധിച്ചാല്‍ മതി. ഗൌരവമുള്ള കേസാണ്. നാഥന്‍ നമ്മെ കാത്ത് രക്ഷിക്കട്ടെ.
മഹാന്‍മാരായ സ്വഹാബത്തിന്റെ നേതൃത്വത്തില്‍  ഇസ്ലാമിക പ്രചരണം നടത്തി, പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്ത് നിലനിന്നിരുന്ന വിശ്വാസാനുഷ്ടാനങ്ങള്‍ ഭംഗം വരുത്താതെ നില നിര്‍ത്തി പോന്നിരുന്ന മുസ്ലിംകേരളത്തില്‍1921 ഓടുകൂടി ചില ബിദഈ പ്രസ്ഥാനക്കാരുടെ രംഗപ്രവേശം ഉണ്ടായി.  അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കാനെന്നപേരിലായിരുന്നു ഈ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനരംഗത്ത് വന്നത്. നാം പരിശോധിച്ചു. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണോ അവരുടെ ഉദ്ദേശ്യം, എങ്കില്‍ സര്‍വ്വാത്മനാ നാം അതിനെ സ്വാഗതം ചെയ്യും. നമുക്കതില്‍ വിരോധമില്ല. സഹകരിക്കാന്‍ പ്രയാസമില്ല. പക്ഷേ, അന്ധവിശ്വാസമെന്നപേരില്‍ സത്യവിശ്വാസത്തെ എതിര്‍ക്കരുത്. അനാചാരമെന്നപേരില്‍ സദാചാരങ്ങളെ വിമര്‍ശിക്കരുത്. തങ്ങളുടെ വിമര്‍ശനത്തിനും ശരവ്യയത്തിനും വിധേയമായത് അന്ധവിശ്വാസവും അനാചാരവും ആണോ എന്നതിനെ കുറിച്ചവര്‍ ദീര്‍ഘമായി ആലോചിക്കണം.

10 October 2011

ഹജ്ജിന്റെ പ്രായോഗിക രീതി

 



ഇന്ന് നില നില്‍കുന്ന രീതിയില്‍ ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ ആറാം വര്‍ഷത്തിലാണെന്നാണ് പ്രബല പക്ഷം. നബി(സ) തങ്ങള്‍ പ്രവാചകത്വത്തിന്റെ മുമ്പും മദീനാ പലായനത്തിന്റെ മുമ്പും നിരവധി തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇത് എത്ര പ്രാവശ്യമാണെന്ന് ചരിത്രം വ്യക്തമായും രേഖപ്പെടുത്തിയിട്ടില്ല. മദീനാ പലായനത്തിന് ശേഷം പ്രവാചകന്‍ തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുല്‍ വദാഇന് പുറമെ ഒരു ഹജ്ജും ചെയ്തിട്ടില്ല. 

നിര്‍ബന്ധമാകല്‍

ചില നിബന്ധനകള്‍ ഒത്തുവരുന്നവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍ബന്ധമാകൂ. എത്ര കഴിവുണ്ടായാലും ജീവിതത്തില്‍ ഒരു തവണയേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. 
നിബന്ധനകള്‍
1- പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിയുള്ള മുകല്ലഫ് (ഇസ്ളാമിക കീര്‍ത്തനകള്‍ അനുസരിക്കാനര്‍ഹനായവന്‍) ആയിരിക്കണം. 
2- സ്വതന്ത്രനായിരിക്കണം.
3- ഹജ്ജ് ചെയ്യാന്‍ ശാരീരികമായി കഴിവുള്ളവനായിരിക്കണം.
4- മക്കയില്‍ പോയി തിരിച്ച് വരുന്നത് വരെയുള്ള ഭക്ഷണം, വാഹനത്തിന്റെ ചെലവ്, സേവകന്‍ കൂടെ ആവശ്യമെങ്കില്‍ അവന്റെ യാത്രാക്കൂലി, ഭക്ഷണം, തിരിച്ച് വരുന്നത് വരെ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ഭക്ഷണം, വസ്ത്രം, ശരീരത്തിനും സമ്പത്തിനും പരിപൂര്‍ണ്ണ സുരക്ഷിതമായ വഴി (കപ്പല്‍ യാത്രക്കാരനാണെങ്കില്‍ കരപറ്റുമെന്ന ധാരണ)
5- ഹജ്ജിന് വേണ്ടി പുറപ്പെടുന്ന സ്ത്രീക്ക് അവളുടെ കൂടെ വിവാഹ ബന്ധം ഹറാമായ ഒരുത്തന്‍ (ഭര്‍ത്താവ്, വിശ്വാസ യോഗ്യരായ ഒരു പറ്റം സ്ത്രീകള്‍) അനിവാര്യമാണ്. 
മേലുദ്ധരിച്ച സൌകര്യങ്ങള്‍ മഴുവന്‍ ഒത്തുകൂടിയ ഒരുത്തന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹജ്ജ് നിര്‍ബന്ധമായിത്തീരുന്നത്. 

നിര്‍ബന്ധഘടകങ്ങള്‍ 

ഹജ്ജിന് ആറ് ഘടകങ്ങളാണുള്ളത്. 
1- ഇഹ്റാം- ഹജ്ജില്‍ പ്രവേശിക്കുന്നതിന് സാങ്കേതികമായി ഇഹ്റാം എന്ന് പറയപ്പെടുന്നു.
2- അറഫയില്‍ നില്‍ക്കല്‍- ദുല്‍ഹിജ്ജ 9ന് ഉച്ചയുടെയും 10ന് സുബഹിയുടെയും ഇടയില്‍ അറഫാമൈതാനിയിലാണ് നില്‍ക്കേണ്ടത്. ഇത് ഒരു സെക്കന്റായാലും കുഴപ്പമില്ല. 
3- ത്വവാഫുല്‍ ഇഫാളത്ത്- ഹജ്ജിന്റെ പ്രധാന ഇനമായ ഈ ത്വവാഫ് ദുല്‍ഹിജ്ജ 10ന് ആണ് നിര്‍വ്വഹിക്കേണ്ടത്. 
4-സ്വഫാ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടല്‍.. ഇത് സ്വഫയില്‍ നിന്ന് തുടങ്ങി മര്‍വ്വയില്‍ അവസാനിപ്പിക്കണം. 
5- തലമുടി നീക്കം ചെയ്യല്‍- മൂന്ന് മുടി നീക്കം ചെയ്യല്‍. 
6- ഇവ ക്രമത്തില്‍ കൊണ്ടുവരല്‍ (ഇഹ്റാം, അറഫയില്‍ നില്‍ക്കല്‍, മുടി കളയല്‍, ഥ്വവാഫ് ചെയ്യല്‍, സ്വഫാ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ ഓടല്‍. ഇതാണ് നബിയില്‍ നിന്ന് അറിയപ്പെട്ട ക്രമം.) 
ഹജ്ജും ഉംറയും ഒരുമിച്ച് ചെയ്യുമ്പോള്‍ മൂന്ന് രീതിയില്‍ നിര്‍വ്വഹിക്കാം. 
1- ഇഫ്റാദ്- ആദ്യം ഹജ്ജും പിന്നെ ഉംറയും നിര്‍വ്വഹിക്കുന്ന രീതിയാണ് ഇത്. 
2- തമത്തുഅ്- ആദ്യം ഉംറയും പിന്നെ ഹജ്ജും നിര്‍വ്വഹിക്കുന്ന രീതിയാണ് ഇത്.
3- ഖിറാന്‍- ഈ രീതിയില്‍ ഹജ്ജിനും ഉംറക്കും വേണ്ടി ഒറ്റ ഇഹ്റാം ചെയ്യുന്നു. 

ഥ്വവാഫിന്റെ നിബന്ധനകള്‍

ആറ് നിബന്ധനകളാണ് ഥ്വവാഫിനുള്ളത്;
1- ശുദ്ധിയുള്ളവനായിരിക്കുക 
2- ഔറത്ത് മറക്കുക
3- ത്വവാഫിന്റെ ഉദ്ദേശ്യത്തോടെ( )യായിരിക്കുക
4- ഹജറുല്‍ അസ്വദിന്റെ ഭാഗത്തു നിന്ന് തുടങ്ങുക.
5- കഅ്ബയെ അവന്റെ ഇടത് വശത്താക്കുക.
6- ഏഴ് പ്രാവശ്യം ത്വവാഫ് നിര്‍വ്വഹിക്കുക.

ഹജ്ജിന്റെ ബാധ്യതകള്‍ ()

ഹജ്ജിന്റെ വാജിബാത്തുകള്‍ അഞ്ചെണ്ണമാണ്;
1- മീഖാത്തില്‍നിന്ന് ഇഹ്റാം കെട്ടല്‍: മീഖാത്ത് ദിശയനുസരിച്ച് വ്യത്യാസപ്പെടും. മക്കയില്‍ നിന്ന് നിശ്ചിത പരിധിക്കപ്പുറത്ത് നിര്‍മ്മിതമായ ഓരോ പ്രദേശങ്ങളെയാണ് മീഖാത്ത് എന്ന് വിളിക്കുന്നത്. ഈ പ്രദേശങ്ങള്‍ക്കുള്ളില്‍ നിന്ന് ഇഹ്റാം ചെയ്യാന്‍ പാടില്ല. വിവിധ ദിശകളില്‍ നിന്ന് വരുന്നവര്‍ക്ക് വ്യത്യസ്ഥ മീഖാത്താണുള്ളത്. 
2- ദുല്‍ഹിജ്ജ 10ന്റെ രാത്രിയുടെ അവസാന പകുതിയില്‍ ഒരു മണിക്കൂറെങ്കിലും മുസ്ദലിഫയില്‍ നില്‍ക്കല്‍
3- മിനായില്‍ രാപാര്‍ക്കല്‍ (അയ്യാമുത്തശ്രീഖിന്റെ രാത്രികളില്‍)
4- വിടവാങ്ങല്‍ ത്വവാഫ് ചെയ്യല്‍: മക്കയുമായി വിടപറയുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാവുന്നത്.
5- ജംറയിലേക്ക് എറിയല്‍: ജംറതുല്‍ അഖബയിലേക്ക് ദുല്‍ഹിജ്ജ 10ന്റെ ഉച്ചക്ക് ശേഷം ഏഴ് പ്രാവശ്യം എറിയുക. ബാക്കിയുള്ള ജംറകളിലേക്ക് 11, 12, 13 എന്നീ ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം ഏഴ് പ്രാവശ്യവും എറിയണം. ജംറകള്‍ക്കിടയില്‍ ക്രമം പാലിക്കേണ്ടതുണ്ട്. 
ഈ നിര്‍ബന്ധങ്ങള്‍ക്കിടയില്‍ നിന്ന് വല്ലതും നഷ്ടപ്പെട്ടാല്‍ 'ദമ്'(അറവ്) കൊണ്ട് പരിഹരിക്കപ്പെടുന്നതാണ്.

സുന്നത്തുകള്‍

ഇഹ്റാമിന് തൊട്ട് മുമ്പ് സുഗന്ധം പൂശല്‍, കുളിക്കല്‍ തുടങ്ങി നിരവധി സുന്നത്തുകള്‍ ഹജ്ജിനുണ്ട്. 
മക്കയില്‍ വന്നാലുള്ള ത്വവാഫ്(), സഅ്യ് ഇവയല്ലാത്തതിലൊക്കെ തല്‍ബിയത് ചൊല്ലല്‍ സുന്നത്താണ്(). ഇത് മൂന്ന് പ്രാവശ്യം ചൊല്ലിയതിന് ശേഷം നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍, സ്വര്‍ഗ്ഗ പ്രവേശത്തെ ചോദിക്കല്‍, നരകത്തില്‍ നിന്ന് കാവല്‍ ചോദിക്കല്‍ എന്നിവ സുന്നത്താണ്. 
ഹജ്ജില്‍ പ്രവേശിക്കല്‍(ഇഹ്റാം) കൊണ്ട് നിശിദ്ധമാകുന്ന കാര്യങ്ങള്‍ 
ലൈംഗികമായി ഭാര്യഭര്‍ത്താക്കന്മാര്‍ ബന്ധപ്പെടല്‍, ചുംബിക്കല്‍, ഇന്ദ്രിയം സ്കലിപ്പിക്കല്‍, വിവാഹം കഴിക്കല്‍, വിവാഹം ചെയ്ത് കൊടുക്കല്‍, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കല്‍, തലയില്‍ എണ്ണപുരട്ടല്‍, മുടി നീക്കം ചെയ്യല്‍, നഖം മുറിക്കല്‍, പുരുഷന് തല മറക്കല്‍, സ്ത്രീക്ക് മുഖം മറക്കല്‍, അകാരണമായി വസ്ത്രങ്ങള്‍ ചുറ്റി ധരിക്കല്‍ തുടങ്ങിയവെ ഹജ്ജില്‍ പ്രവേശിക്കലിനാല്‍ നിശിദ്ധമായി തീരുന്നതാണ്.

പരിഹാരം ()

ഇഹ്റാം കൊണ്ട് നിഅറവ് ()
നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളില്‍ നിന്ന് വല്ലതും ഉപേക്ഷിക്കുമ്പോഴാണ് ദമ് നിര്‍ബന്ധമാവുന്നത്. ഒരു ആടിനെ അറുക്കുക, അതല്ലെങ്കില്‍ നഹറിന്റെ മുമ്പ് മൂന്ന് നോമ്പും നാട്ടിലെത്തിയതിന് ശേഷം ഏഴ് നോമ്പും അനുഷ്ടിക്കുക. ഭാര്യയുമായി ബന്ധപ്പെട്ട് ഹജ്ജിന് ഭംഗം വരുത്തിയവന്‍ ഒരു ഒട്ടകത്തെ അറുക്കണം. ഇതിനവന്‍ അശക്തനാണെങ്കില്‍ ഏഴ് ആടിനെയാണ് അറുക്കേണ്ടത്.
ഉംറ()
ഹജ്ജ് കര്‍മ്മത്തെപ്പോലെ ഓരോ മുസ്ളിമിനും നിര്‍ബന്ധമായ ഒരു കര്‍മ്മമാണ് ഉംറ. ഇത് കൊണ്ട് ലക്ഷീകരിക്കപ്പെടുന്നതും ചില പ്രത്യേക കര്‍മ്മങ്ങള്‍ക്കായി കഅ്ബയെ ഉദ്ധേശിക്കുക എന്നുള്ളത് തന്നെയാണ്. അറഫയില്‍ നില്‍ക്കുക എന്ന ഘടകം () ഒഴിച്ച് ഹജ്ജിലെ ബാക്കിമുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉംറയിലും നിര്‍ബന്ധമാണ്. 
സിയാറത്ത് ()
നബി(സ), അബൂബക്ര്‍ സിദ്ദീഖ്(റ), ഉമര്‍(റ), എന്നിവരുടെയും മറ്റു ചില സ്വഹാബാക്കളുടെയും ഖബ്ര്‍ സന്ദര്‍ശിക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷീകരിക്കപ്പെടുന്നത്. നിര്‍ബന്ധമല്ലെങ്കിലും ഹജ്ജിനോട് അനുബന്ധമായി ഇതും നിര്‍വ്വഹിക്കല്‍ ശക്തമായ സുന്നത്താണെന്ന് പ്രമുഖ പണ്ഢിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസുകളെക്കൊണ്ടും സ്വഹാബാക്കളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്ഥിരീകരിക്കപ്പെട്ടതാണ് തദ് കര്‍മ്മം. പ്രവാചകര്‍(സ) ജീവിച്ചിരിക്കുമ്പോള്‍ ദര്‍ശിക്കാന്‍ സൌഭാഗ്യമില്ലാത്ത പിന്‍ഗമികള്‍ക്ക് അവിടത്തെ ഖബ്ര്‍ സന്ദര്‍ശനം നടത്തിയുള്ള പുണ്യം തേടല്‍ അനിവാര്യമാണ്. ഒരു യതാര്‍ത്ഥ വിശ്വാസിക്ക് എങ്ങനെയാണ് ലോകാനുഗ്രഹി അന്ത്യ വിശ്രമം ചെയ്യുന്ന ആ ഭവനം സന്ദര്‍ശിക്കാതെ തിരിച്ച് പോവാന്‍ കഴിയും?.
ഹജ്ജില്‍ നിന്ന് വിരമിക്കല്‍ ( )
സഅ്യ്, ജംറക്കുള്ള ഏറ്, മുടി കളയല്‍ ഇവയില്‍ രണ്െടണ്ണം ചെയ്ത് കഴിഞ്ഞാല്‍ ഭാര്യയുമായി ബന്ധപ്പെടലല്ലാത്തത് മുഴുവന്‍ അനുവദനീയമാവും. മൂന്നും ചെയ്യലോട് കൂടി എല്ലാം അനുവദനീയമാവുകയും ഹജ്ജ് കര്‍മ്മത്തില്‍ നിന്ന് വിരമിക്കുകയും ചെയ്യും. 

ഹജ്ജിന്റെ ചരിത്ര പൈതൃകം

 

ഭൂമിയിലെ പ്രഥമ ദേവാലയമാണ് കഅ്ബ. ഇബ്രാഹീം(അ)ന്റെ ശേഷമാണ് ഇത് ജനശ്രദ്ധയാകര്‍ഷിച്ചത്. അതിന് മുമ്പ് മാലാഖമാര്‍ പണിതീര്‍ത്ത് അവരുടെ പ്രദക്ഷിണങ്ങളാല്‍ സാന്ദ്രഗംഭീരമായിരുന്ന ഈ പുണ്യഗേഹത്തിന് നൂഹ്(അ)ന്റെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പില്‍ക്കാലത്ത് ദൈവനിര്‍ദ്ദേശപ്രകാരം അങ്ങകലെ ഇറാഖിലെ ഊറില്‍ നിന്ന് (ഹില്ല) നാടുംവീടും വിട്ട് വിജനമായിക്കിടന്ന മക്കാമരുപ്രദേശത്ത് താമസമുറപ്പിച്ച ഇബ്രാഹീം (അ)ഉം മകന്‍ ഇസ്മാഈല്‍(അ)ഉം തങ്ങളുടെ തൃക്കരങ്ങളാല്‍ കഅ്ബയുടെ പുനര്‍നിര്‍മ്മാണം നടത്തി. ശേഷം പ്രവാചകര്‍(സ്വ)യുടെ ആഗമനത്തിന് തൊട്ട് മുമ്പ് ഖുറൈശികളും ശേഷം അബ്ദുല്ലാഹിബ്നു സുബൈര്‍, ഹജ്ജാജുബ്നു യൂസുഫ് തുടങ്ങിയവരും നേരത്തെയുണ്ടായിരുന്ന അടിത്തറയുടെ മുകളില്‍ ചില അഴിച്ചു പണികള്‍ നടത്തിയിട്ടുണ്ട്. 

ലോകത്തുള്ള കോടാനുകോടി മുസ്ലിംകളുടെ എക്കാലത്തെയും സിരാകേന്ദ്രമായ കഅ്ബയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അമ്പരചുംബിയായ ഒരു കനകക്കൊട്ടാരത്തിന്റെ സുമോഹന സ്വപ്നമായിരിക്കും നമ്മുടെ മനസ്സില്‍ തെളിയുന്നത്. എന്നാല്‍ കഅ്ബയുടെ യഥാര്‍ത്ഥ ചിത്രം ഇതില്‍ നിന്നെത്രയോ ഭിന്നമാണ്. രൂപലാവണ്യമോ ശില്‍പ ചാതുര്യമോ ഇല്ലാത്ത, അമൂല്യ രത്നങ്ങളുടെ തിളക്കമോ വെണ്ണക്കല്ലുകളുടെ മിനുക്കമോ കൊത്തുപണികളുടെ വര്‍ണ്ണശബളിമയോ ഇല്ലാതെ ലളിത മനോഹരവും ഭാവഗംഭീരവുമായ ഒരു കൊച്ചുഗേഹം. പച്ചയായ മണ്ണും കല്ലും അടുക്കിവെച്ച് ഏകദേശം പതിനൊന്ന് മീറ്റര്‍ വീതം നീളവും വീതിയുമുള്ള സമചതുരാകൃതിയില്‍ രൂപകല്‍പ്പന ചെയ്യപ്പട്ട എളിയ രൂപം.

ഭൂമിയില്‍ വാസ്തുശില്‍പ കലയുടെ അനശ്വര ദര്‍പ്പണങ്ങളെന്നോണം തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരങ്ങളും രമ്യഹര്‍മ്യങ്ങളും മനം കവരുന്ന ടൂറിസ്റ് കേന്ദ്രങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് നയന മനോഹരമായ നിര്‍മ്മാണ ഭംഗിയോ പ്രകൃതിരമണീയമായ പശ്ചാതലമോ ഇല്ലാത്ത വരണ്ടുണങ്ങിയ ഒരു മരുപ്രദേശത്ത് കുടികൊള്ളുന്ന കഅ്ബക്കിത്ര വലിയ സവിശേഷത. ലോകസ്രഷ്ടാവായ അല്ലാഹു മനുഷ്യരോടതിനെ ആദരിക്കാന്‍ കല്‍പ്പിച്ചപ്പോള്‍ മനുഷ്യനതനുസരിക്കാന്‍ സന്നദ്ധമായി എന്നതാണിതിനു കാരണം. അതുകൊണ്ട് തന്നെ കഅ്ബയോടോ ഹജറുല്‍ അസ്വദിനോടോ (കറുത്ത ശില) ഉള്ള ബഹുമാനത്തില്‍ തൌഹീദിന് യാതൊരു കളങ്കവുമേല്‍ക്കുന്നില്ല. മറിച്ചതിന് മാറ്റുകൂടുകയാണ് ചെയ്യുന്നത്. അവക്കൊന്നും സ്വമേധയാ യാതൊരു സ്ഥാനവുമില്ല.

ദൈവ കല്‍പ്പന പ്രകാരം കഅ്ബയുടെ പണി പൂര്‍ത്തിയാക്കിയ ശേഷം ഇബ്രാഹീം(അ)നോട് വീണ്ടും കല്‍പ്പിക്കപ്പെട്ടു. "ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെക്കുറിച്ച് വിളംബരം നടത്തുക. നടന്നു കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ (മികവുറ്റ വാഹനം) പുറത്ത് കയറിയും അവര്‍ നിന്റെയടുത്തെത്തും'' (ഖു: 22:27). നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇബ്രാഹീം (അ)ന്റെ ആന്തരാത്മാവില്‍ നിന്നുയര്‍ന്ന ഈ വിളിയുടെ ശബ്ദവീചികള്‍ ശ്രവിച്ചുകൊണ്ടാണ് ഇന്നും ജനലക്ഷങ്ങള്‍ കഅ്ബയിലേക്കൊഴുകികൊണ്ടിരിക്കുന്നത്. ജൂതരും ക്രൈസ്തവരും ഒരേ സമയം ഇബ്രാഹീ(അ)മില്‍ തങ്ങളുടെ നായകത്വമാരോപിക്കുമ്പോള്‍ ഖുര്‍ആന്‍ തുറന്നു പറയുന്നു: "ഇബ്രാഹീം യഹൂദനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഋജുമാനസനും കീഴ്പ്പെട്ടവനു(മുസ്ലിം)മായിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവരായിരുന്നില്ല. നിശ്ചയം ഇബ്രാഹീമിനോട് ജനങ്ങളിലേറ്റവും അടുത്തവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാകുന്നു.'' (ഖു: 3:67, 68) ജൂതമതവും ക്രൈസ്തവതയും ഇബ്രാഹീം(അ)ന് ശേഷം വന്നവയാണ്.

ചരിത്രപുരുഷനായ ഇബ്രാഹീം(അ)ന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണെന്ന് സ്ഥിരപ്പെടുത്തുംവിധം അദ്ദേഹത്തിന്റെ അനശ്വര സ്മരണകള്‍ക്ക് ജീവന്‍ പകരുന്ന പ്രവര്‍ത്തനക്രമങ്ങളാണ് ഹജ്ജില്‍ ഉള്‍പെട്ടിരിക്കുന്നത്. തൌഹീദിന്റെ പ്രചാരണത്തിനു വേണ്ടി അങ്ങകലെ ഇറാഖില്‍ നിന്നും മലകളും മരുഭൂമികളും താണ്ടി മക്കയിലെത്തിച്ചേര്‍ന്നതുപോലെ സത്യവിശ്വാസികളും സ്വന്തം നാടും കുടുംബവും വെടിഞ്ഞ് ഹജ്ജിന് വേണ്ടി മക്കയിലെത്തുന്നു. ഇബ്രാഹീം(അ) പണിതീര്‍ത്ത കഅ്ബയിലേക്കാകാംശപൂര്‍വ്വം ഉറ്റു നോക്കിക്കൊണ്ടതിന് പ്രദക്ഷിണം ചെയ്യുന്നു. അദ്ദേഹത്തിന്റെ തൃപ്പാദങ്ങള്‍പതിഞ്ഞിടത്ത് അല്ലാഹുവിനു വേണ്ടി നിസ്കരിക്കുന്നു. ഒരു തുള്ളിവെള്ളത്തിന് വേണ്ടി സ്വഫ, മര്‍വ എന്നീ കുന്നുകള്‍ക്കിടെ നെട്ടോടമോടിയ ഇബ്രാഹീം(അ)ന്റെ ഭാര്യയുടെ ഈ ത്യാഗസ്മരണയെ അനുസ്മരിപ്പിച്ചു കൊണ്ട് ഹജ്ജ് ചെയ്യുന്നവന്‍ ഈ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടുന്നു. സല്‍ക്കര്‍മങ്ങളില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ തുനിഞ്ഞ പിശാചിനെ കല്ലെടുത്തെറിഞ്ഞ ഇബ്രാഹീം(അ)നെ പിന്തുടര്‍ന്ന് സത്യവിശ്വാസികളും ഏറ് തുടരുന്നു. ഇങ്ങനെ ഒട്ടുമിക്ക കര്‍മങ്ങളിലൂടെയും ഇബ്രാഹീം (അ)ന്റെ കുടുംബപശ്ചാത്തലമാണയവിറക്കപ്പെടുന്നത്.

ഇബ്രാഹീം(അ)നെ അങ്ങേയറ്റം ആദരിച്ച തന്റെ പിന്‍ഗാമികളും മറ്റു സമീപവാസികളും അദ്ദേഹത്തില്‍ നിന്നുപകര്‍ന്നു കിട്ടിയ വിശ്വാസങ്ങളും അനുഷ്ഠാനമുറകളും കളങ്കമേല്‍ക്കാതെ കാത്തു സൂക്ഷിച്ചു. കഅ്ബയെ വലിയ ബഹുമാനത്തോടെയാണവര്‍ നോക്കിക്കണ്ടത്. പ്രവാചകത്വ നിയോഗത്തിന്റെ ദീര്‍ഘകാല ഇടവേള അവരില്‍ പല അനാചാരങ്ങളും കടന്നുവരാന്‍ വഴിതുറന്നു. പില്‍ക്കാലത്ത് സിറിയയുമായി കച്ചവട ബന്ധം പുലര്‍ത്തിപ്പോന്ന അംറുബ്നു ലുഅയ്യ് വിഗ്രഹങ്ങളെ ഇറക്കുമതി ചെയ്തത് കൌതുകത്തോടെ കഅ്ബയില്‍ പ്രതിഷ്ഠിച്ചു. അവരുടെ ആചാരങ്ങളുടെ അടിത്തറ നഷ്ടപ്പെട്ടു. ആചാരങ്ങളില്‍ പല വ്യതിയാനങ്ങളും സംഭവിച്ചു. എന്നിരുന്നാലും കഅ്ബയെ വലിയ ബഹുമാനത്തോടുകൂടിത്തന്നെയാണ് ജനങ്ങള്‍ വീക്ഷിച്ചത്. 

നബി(സ്വ)യുടെ ആഗമനത്തിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കഅ്ബയുടെ ജനസമ്മതിയില്‍ അസൂയപൂണ്ട യമനിലെ അബ്റഹത്ത് എന്നയാള്‍ ഒരു സമാന്തരഗേഹം പണിതു. പ്രതീക്ഷിച്ച നേട്ടം കൈവരാതെ വന്നപ്പോള്‍ അയാള്‍ ഗജവീരന്മാരടങ്ങുന്ന ഒരു വന്‍ സൈനിക സന്നാഹവുമായി കഅ്ബ പൊളിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ മക്കയോടടുക്കുന്നതോടെ വാനലോകത്ത് നിന്ന് ഒരുതരം പക്ഷികള്‍ വന്ന് അവര്‍ക്കു മുകളില്‍ മാരകശേഷിയുള്ള ശിലകള്‍ വര്‍ഷിച്ച് വിരട്ടിയോടിച്ചു. പ്രതിരോധിക്കാനാവാതെ ഒളിത്താവളങ്ങളിലണഞ്ഞ മക്കാനിവാസികളില്‍ ഈ സംഭവം കഅ്ബയോടുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു

18 September 2011

തിരുസന്നിധിയിലേക്കൊരു സങ്കട ഹരജി



പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെ ശ്രേണിയില്‍ ശ്രദ്ധേയമായ ഇടം അടയാളപ്പെടുത്തുന്ന പ്രകൃഷ്ട രചനയാണ് കഅ്ബുബ്നു സുഹൈറി(റ)ന്റെ ഖസ്വീദതു ബാനത് സുആദ്. മറ്റൊരു പ്രകീര്‍ത്തന കാവ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ഉന്നതമാണ് ബാനത് സുആദിന്റെ രചനാ പശ്ചാത്തലവും കവന ശൈലിയും അവതരണ മേന്മയുമെല്ലാം. പ്രവാചക തിരുമേനിയുടെയും ഇസ്ലാമിക സമൂഹത്തിന്റെയും കൊടിയ വൈരിയായിരുന്നൊരു മനുഷ്യന്‍ ഒരൊറ്റ കവിതയുടെ മാത്രം പിന്‍ബലത്തില്‍ പൂര്‍വകാല തെറ്റുകളില്‍ നിന്നെല്ലാം സംശുദ്ധനായിത്തീര്‍ന്നതിന്റെ ഉദ്വേഗ ജനകമായ കഥയാണ് ബാനത് സുആദിന്റേത്. 
പ്രവാചക തിരുമേനിയുടെ ജന്മനഗരമായ മക്കതുല്‍ മുകര്‍റമയിലെ ഇസ്ലാമിക വിജയവുമായി ബന്ധം പുലര്‍ത്തുന്നതാണ് ബാനത് സുആദിന്റെ രചനാ പശ്ചാത്തലം. ഹിജ്റ ഏഴാം വര്‍ഷം വരെ ബഹുദൈവാരാധനയുടെയും ഇസ്ലാം വിരോധത്തിന്റെയും ഈറ്റില്ലമായി വാണിരുന്ന കഅ്ബയും പരിസരവും ഫത്ഹു മക്കയോടെ ശുദ്ധമാക്കപ്പെട്ടു. ജന്മനാടില്‍ നിന്ന് തന്നെയും അനുചരരെയും ആട്ടിയോടിച്ചവര്‍ക്ക് പോലും ലോകാനുഗ്രഹി(സ്വ)യിലൂടെ പൊതുമാപ്പ് ലഭിച്ചതുവഴി ഇസ്ലാമിക വിരോധികള്‍ പോലും പ്രവാചക തീരത്തേക്ക് കടന്നുവന്നു. ഇസ്ലാമിക വിരോധം തലക്കുകയറിയ അപൂര്‍വം അറബികള്‍ മാത്രമേ ഈ ഇസ്ലാം ആശ്ളേഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുണ്ടായുള്ളൂ.
മക്കാവിജയം കൊണ്ടൊന്നും ഇസ്ലാം ആശ്ളേഷിക്കാന്‍ കൂട്ടാക്കാത്തവരായിരുന്നു ഹിജാസിലെ പേരെടുത്ത കവി സുഹൈര്‍ ബിന്‍ അബീസുല്‍മയുടെ പുത്രന്മാരായ കഅ്ബ്, ബുജൈര്‍ എന്നിവര്‍. ഇസ്ലാമിക വിരോധവുമായി മക്കയിലിനിയും തങ്ങുക അസാധ്യമാണെന്നറിഞ്ഞതോടെ വിശുദ്ധ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ അസ്റഖുല്‍ അസാഫിലേക്ക് ഇരുവരും താമസം മാറ്റി. ഇക്കാലയളവിലാണ് പ്രവാചകനെ നിരീക്ഷിക്കുക ലക്ഷ്യം വെച്ച് മദീനയിലേക്കു ചെന്ന ബുജൈര്‍ സത്യമതം പുല്‍കുന്നത്. 
ഏക ആശ്രയമായിരുന്ന സഹോദരനും ഇസ്ലാമിക ചേരിയിലേക്ക് കാലുമാറിയതോടെ കഅ്ബ് തികച്ചും ഏകാകിയായിത്തീര്‍ന്നു. പ്രവാചകനെയും അനുയായികളെയും അതിനിശിതമായി വിമര്‍ശിച്ചു തുടങ്ങി. വിമര്‍ശനത്തിന്റെ തീക്ഷ്ണത പരിധി വിട്ടതോടെ സ്വഹാബികള്‍ നബി തിരുമേനിയോട് ആവലാതി പറഞ്ഞു. കഅ്ബിനെ ഇനിയും വെച്ചുപൊറുപ്പിക്കുന്നത് അനുചരന്മാരോട് ചെയ്യുന്ന ക്രൂരതയാകുമെന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍ കഅ്ബിനെ വധിച്ചുകളയാന്‍ തന്നെ ആജ്ഞാപിച്ചു; എവിടെ വെച്ച് കണ്ടാലും വധിച്ചുകളയുക!
പ്രവാചകന്റെ പുതിയ ഉത്തരവിറങ്ങിയതോടെ കഅ്ബിന് ജീവിതം കുറേക്കൂടി ദുഷ്കരമായി. നഗരങ്ങളിലും പ്രാന്തങ്ങളിലുമെല്ലാം ഇസ്ലാം മതാനുയായികളുടെ സാന്നിധ്യമുണ്ടെന്നതിനാല്‍ ജീവന്‍ സംരക്ഷിക്കുക ഇനിയത്ര എളുപ്പമല്ല. ഇതേ ഘട്ടത്തിലാണ് ഇസ്ലാം ആശ്ളേഷിക്കുകയാണ് ഏക പോംവഴിയെന്ന് ഉണര്‍ത്തിക്കൊണ്ട് ബുജൈറിന്റെ സന്ദേശവും ലഭിക്കുന്നത്. എല്ലാം കൂടി ഒത്തുവന്നതോടെ അദ്ദേഹമൊരു ദൃഢ നിശ്ചയമെടുത്തു; ഇസ്ലാം ആശ്ളേഷിക്കുക തന്നെ! എന്നാല്‍, ഒരു മുസ്ലിമിന്റെയും കണ്ണില്‍ പെടാതെ സത്യമതം എങ്ങനെ പുല്‍കും? ഇതായിരുന്നു അടുത്ത പ്രതിസന്ധി. അതിനും പ്രതിവിധി മനസ്സിലെത്തി; മുഖംമൂടിയണിഞ്ഞ് പ്രവാചക സന്നിധിയിലെത്തുക. സുരക്ഷ ഉറപ്പിച്ചതിനു ശേഷം മാത്രം മുഖം വെളിവാക്കുക! ഒടുവില്‍, മുഖംമൂടിയണിഞ്ഞ് കഅ്ബ് പ്രവാചക സന്നിധിയിലെത്തിയതും സത്യവിശ്വാസം പുല്‍കിയതും അറിയപ്പെട്ട ചരിത്രം. ഇസ്ലാം മതാശ്ളേഷത്തിന്റെ ഉദ്വേഗഭരിത വേളയില്‍, കഠിനവൈരിയായ തനിക്ക് പോലും മാപ്പരുളിയ പ്രവാചക ശ്രേഷ്ഠനെ പ്രകീര്‍ത്തിച്ച് കഅ്ബ് പാടിയ കവിതാ ശകലങ്ങളാണ് ഖസ്വീദതു ബാനത് സുആദ്.
പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഹൃദയസാന്ദ്രമായ അനുഭൂതിയാണ് ബാനത് സുആദ് പ്രദാനം ചെയ്യുന്നത്. കഠിനവൈരിയായ തനിക്കുപോലും മാപ്പരുളാന്‍ തിരുനബി(സ്വ) കാണിക്കുന്ന ഹൃദയ വിശാലതയില്‍ മനംകുളിര്‍ക്കുന്ന കവി തിരുനബിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന അത്യുജ്ജ്വലമായ കാണിക്കയാണിത്. ഇക്കാലമത്രയും തന്റെ കവിതകളിലൂടെ തിരുനബിയെ നിരന്തരം വേട്ടയാടിയതിന് ഈ ഒരൊറ്റ കവിതയിലൂടെ കവി പ്രായശ്ചിത്തം ചെയ്യുന്നു. സമ്പൂര്‍ണതയുടെ നിറകുടമായൊരു വ്യക്തിയെ പ്രകീര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അനിശ്ചിതത്വം ബാനത് സുആദ് ഗീതകത്തിലും വേണ്ടുവോളം നമുക്ക് കണ്ടെത്താന്‍ കഴിയും. 
മുന്‍കാല ചെയ്തികള്‍ക്കെല്ലാമുള്ള മാപ്പപേക്ഷയായാണ് ബാനത് സുആദ് കവിതയെ കവി സമര്‍പ്പിക്കുന്നത്. തന്നെ എവിടെക്കണ്ടാലും വധിച്ചുകളയണമെന്ന് ലോകാനുഗ്രഹി ഉത്തരവിടാന്‍ മാത്രം ഘോരമാണ് തന്റെ പൂര്‍വകാല വിമര്‍ശനങ്ങള്‍. അവക്കെല്ലാം തിരുനബിയില്‍ നിന്ന് മാപ്പ് ലഭിക്കും എന്ന ശുഭപ്രതീക്ഷയാണ് കവിതയുടെ ആത്യന്തിക തന്തു. 'ഉന്‍ബിഅ്തു അന്ന റസൂലല്ലാഹി ഔഅദനീ; വല്‍ അഫ്വു ഇന്‍ദ റസൂലില്ലാഹി മഅ്മൂലു' തുടങ്ങിയ ബാനത് സുആദ് വരികള്‍ ഈ മനോവികാരത്തിന്റെ ഹൃദയഭേദക വര്‍ണനകളാണ്. തിരുനബി തനിക്ക് മാപ്പരുളുക തന്നെ ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ് ഇത്തരം വരികളിലുടനീളം തുടിച്ചു നില്‍ക്കുന്നത്.
സാഹിതീയമായി വിലയിരുത്തുമ്പോള്‍ ആദ്യകാല പ്രകീര്‍ത്തന കാവ്യങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ് ബാനത് സുആദിന്റെ സ്ഥാനമെന്ന് നിസംശയം വിലയിരുത്താം. അക്കാലത്തെ അറബി കവിതകളുടെ പൊതുവായ സവിശേഷതകളും ഗുണഗണങ്ങളുമെല്ലാം ബാനത് സുആദിലും ഒത്തിണങ്ങിയിട്ടുണ്ട്. കവിയുടെ സ്നേഹ ഭാജനത്തിന്റെ വിശേഷണങ്ങളുമായാണ് ഒരുവിധ കവിതകളെല്ലാം അക്കാലങ്ങളില്‍ വിരചിതമായിരുന്നത്. സുആദ് എന്ന കാമുകിയുടെ വര്‍ണനകളോടെയാണ് ബാനത് സുആദ് ആരംഭിക്കുന്നത്. കവിയുടെ യഥാര്‍ത്ഥ കാമുകി തന്നെയാണ് സുആദ് എന്നും, ആലങ്കാരികമായൊരു ചിത്രീകരണം മാത്രമാണ് സുആദിലൂടെ കഅ്ബ്(റ) നടത്തുന്നതെന്നുമെല്ലാം പലവിധ വായനകളുണ്ട്. 'ബാനത് സുആദു ഫഖല്‍ബില്‍ യൌമ മക്ബൂലു' എന്ന ആദ്യ കവിതാര്‍ധത്തില്‍ നിന്നാണ് (മിസ്വ്റാഅ്) കവിതയുടെ പേരും നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്.
സുആദിനെക്കുറിച്ചുള്ള കാവ്യാത്മക വര്‍ണനകളാണ് ഗീതകത്തിന്റെ ആദ്യപകുതിയത്രയും. ആദ്യാര്‍ധം തികച്ചും സാഹിത്യപ്രധാനമാണ് എന്ന നിരൂപക ഭാഷ്യത്തിനു പിന്നിലെ പ്രേരകവും ഇതുതന്നെ. അക്ഷര ക്രമീകരണത്തിലും പദവിന്യാസത്തിലും കഅ്ബുബ്നു സുഹൈര്‍(റ) പുലര്‍ത്തിയിരുന്ന അസാമാന്യ പാടവം ഈ ഭാഗത്ത് പ്രകടമായിത്തന്നെ ദര്‍ശിക്കാന്‍ കഴിയും. സംഗീതാത്മകത തുടിച്ചുനില്‍ക്കുന്ന പരസ്പര ബന്ധിത പദങ്ങള്‍ ഈ ഭാഗത്ത് വേണ്ടുവോളം കാണാം.
കവിതയുടെ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ പ്രവാചകാനുരാഗത്തിന്റെ വേറിട്ടൊരു തലത്തിലേക്ക് കവി കടന്നുവരുന്നു. തന്നെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും ഒട്ടധികമാണെങ്കിലും അവയത്രയും പൊറുത്തുനല്‍കാന്‍ മാത്രം വിശാലമാണ് പ്രവാചക തിരുമേനിയുടെ വിശുദ്ധ മനസ്സ്. കുറ്റവാളിയുടെ കേവല കുമ്പസാരത്തിനപ്പുറം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ളതാണ് കവിതയിലെ ഓരോ വചനങ്ങളും എന്നത് ബാനത് സുആദ് ആസ്വാദനം നടത്തുന്ന ഏതൊരു സഹൃദയനും വായിച്ചെടുക്കാവുന്നതേയുള്ളൂ. 
പ്രവാചക പ്രകീര്‍ത്തനത്തിന്റെ ക്രമപ്രവൃദ്ധവും താളാത്മകവുമായ ഒഴുക്കാണ് ബാനത് സുആദിലുടനീളം പ്രകടമാകുന്നത്. ലാം അക്ഷരത്തില്‍ പ്രാസാത്മകമായി മുന്നേറുന്ന പ്രവാചക പ്രകീര്‍ത്തനം പരകോടിയിലെത്തുന്നത് നാല്‍പത്തഞ്ചാം കവിതയിലാണ്. 'ഇന്നര്‍റസൂല ലസൈഫുന്‍ യുസ്തളാഉ ബിഹി; മുഹന്നദുന്‍ മിന്‍ സുയൂഫില്ലാഹി മസ്ലൂലു' (പ്രകാശ പ്രസരണം നടത്തുന്നൊരു ഖഡ്ഗമാണ് തിരുദൂതര്‍; അല്ലാഹുവിന്റെ ഖഡ്ഗങ്ങളില്‍ നിന്ന് ഊരിപ്പിടിച്ചൊരു ഇന്ത്യന്‍ വാള്‍) എന്ന് കവി പാടുമ്പോള്‍ പ്രവാചകാനുരാഗത്തിന്റെ സമ്പൂര്‍ണത അക്ഷരാര്‍ത്ഥത്തില്‍ തന്നെ ദൃശ്യമാകുന്നുണ്ട്.
ബാനത് സുആദ് ഗീതകത്തിലെ ഏറ്റവും ശ്രദ്ധേയമായ വരികള്‍ ഇവയാണെന്നാണ് നിരൂപക പക്ഷം. ഒട്ടേറെ അഭിപ്രായാന്തരങ്ങളും ഈ രണ്ടു വരികളില്‍ പണ്ഡിതന്മാര്‍ക്കുണ്ട്. ഖഡ്ഗം എന്നതിനു പകരം പ്രകാശം എന്നര്‍ത്ഥം വരുന്ന 'നൂറുന്‍' എന്നായിരുന്നു കഅ്ബ് ചൊല്ലിയത് എന്നാണ് അവയിലൊന്ന്. ഇതുപ്രകാരം 'ഇന്നര്‍റസൂല ല നൂറുന്‍...' എന്നാണ് കവിതാ ഭാഗം. അല്ലാഹുവിന്റെ ഖഡ്ഗം എന്നതിന് പകരം ഇന്ത്യയില്‍ നിന്നുള്ള ഖഡ്ഗം (മിന്‍ സുയൂഫില്ലാഹ് എന്നതിന് പകരം മിന്‍ സുയൂഫില്‍ ഹിന്‍ദ്) എന്നായിരുന്നു കവി പാടിയതെന്നും നബി തിരുമേനിയുടെ തിരുത്താണ് 'സുയൂഫുല്‍ ഹിന്‍ദ്' എന്നുമാണ് മറ്റൊരഭിപ്രായം. 
കവിതയുടെ തുടക്കഭാഗം മുതല്‍ക്കേ കവിതയില്‍ ആണ്ടിറങ്ങിയിരുന്നു നബി തിരുമേനി(സ്വ). തീക്ഷ്ണാനുരാഗത്തിന്റെ ഈ കാവ്യഭാഗമെത്തിയതോടെ തന്റെ വിശുദ്ധമായ പുതപ്പ് (ബുര്‍ദ) തോളിടത്തില്‍ നിന്നെടുത്ത് കഅ് ബി(റ)ന് പുതപ്പിച്ചു കൊടുത്തു അവിടന്ന്. കൊടിയ ശത്രുവായി വന്നൊരാള്‍ പരമോന്നത ബഹുമതിയുമായി കടന്നുപോകുന്ന സുരഭില മുഹൂര്‍ത്തമാണ് ഈ രംഗത്തിലൂടെ നാം അനുഭവിച്ചറിയുന്നത്. (പില്‍ക്കാല ഇസ്ലാമിക ചരിത്രത്തില്‍ ഈ വിശുദ്ധ പുതപ്പിനെക്കുറിച്ച് ഏറെ വിവരണങ്ങളുണ്ട്. പതിനായിരം ദിര്‍ഹമിന് പകരം പുതപ്പ് സ്വന്തമാക്കാന്‍ മുആവിയ(റ) ശ്രമം നടത്തിയെങ്കിലും കഅ്ബ് വഴങ്ങിയില്ല. കവിയുടെ മരണശേഷം അനന്തരാവകാശികള്‍ക്ക് ഇരുപതിനായിരം ദിര്‍ഹം നല്‍കിയാണ് മുആവിയ പിന്നീടിത് സ്വന്തമാക്കിയത്. ഖിലാഫത്ത് പദവി അലങ്കരിക്കുന്നവരാണ് കുറേ കാലത്തേക്ക് പിന്നീടിത് കൈമാറിപ്പോന്നത്.) സ്തുതി, ശൃംഗാരം, ആക്ഷേപം, വിലാപം തുടങ്ങിയ മേഖലകളിലെല്ലാം കവിത രചിച്ചിരുന്ന കഅ്ബുബ്നു സുഹൈര്‍ ബാനത് സുആദിന് ശേഷം മറ്റൊരു ഗീതകവും രചിച്ചതായി രേഖകളില്ല. 
ബാനത് സുആദിനെ വേണ്ടവിധത്തില്‍ വായന നടത്തുന്നതില്‍ വര്‍ത്തമാന മുസ്ലിം പരാജയമാണ്. പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന്റെ പ്രവിശാല തലത്തില്‍ നിന്ന് സാഹിതീയ മേന്മയുടെ ഇടുങ്ങിയ ഇടങ്ങളിലാണ് ഈ അനാസ്ഥ മൂലം വിശ്രുത ഗീതകത്തിന്റെ സ്ഥാനം. ജമാലുദ്ദീന്‍ അബ്ദുല്ലാഹ് ബിന്‍ ഹാശിം, ബാജൂരി തുടങ്ങി അനവധി പണ്ഡിത വര്യര്‍ ബാനത് സുആദിന് വിശദീകരണ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.

പ്രവാചകരു (സ) ടെ ഖബ്ര്‍ സന്ദര്‍ശനം



ആദ്യ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമാണ് മദീന. നബി (സ) ക്ക് അളവറ്റ സ്വീകാര്യത ലഭിച്ച അനുഗ്രഹീത പട്ടണം. അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) അന്ത്യവിശ്രമം കൊള്ളുന്നത് ഈ പട്ടണത്തിലാണ്. ഹജ്ജ് ഉദ്ദേശിക്കുന്നവര്‍ റൌളാശരീഫ് (അന്ത്യപ്രവാചകരുടെ ഖബ്ര്‍) സിയാറത്ത് -സന്ദര്‍ശനം- നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 
ഏതൊരു വിശ്വാസിയുടെയും അടങ്ങാത്ത അഭിലാഷമാണ് പുണ്യ നബി (സ) യുടെ ഖബറിനരികില്‍ എത്തുക എന്നത്. നബി (സ)യുടെ ഖബര്‍ സന്ദര്‍ശനം നടത്തല്‍ ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുമായ സല്‍കര്‍മ്മമാണ്. 

ഹജ്ജ് കഴിഞ്ഞാല്‍ അന്ത്യപ്രവാചകരുടെ റൌളാശരീഫ് സന്ദര്‍ശനം നടത്തല്‍ പ്രത്യേകം സുന്നത്താണെന്നതിന് പ്രവാചക വചനങ്ങള്‍ തെളിവായിക്കാണാം. മഹാനായ റസൂല്‍ (സ) പറഞ്ഞു: ഹജ്ജ് ചെയ്തിട്ട് എന്റെ ഖബര്‍ സന്ദര്‍ശിക്കാത്തവന്‍ എന്നോട് പിണങ്ങിയിരിക്കുന്നു. (ഈ ഹദീസ് ഇബ്നു അബിയ്യ് എന്നവര്‍ 'അല്‍കാമില്‍' എന്ന ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇമാം മഹല്ലി (റ) തന്റെ "കന്‍സുര്‍റാഗിബ്-മഹല്ലി- ല്‍ വ്യക്തമാക്കന്നുണ്ട്)

മുഹമ്മദ് നബി (സ) മറ്റൊരിക്കല്‍ പറഞ്ഞു: വല്ലവനും എന്റെ ഖബര്‍ സന്ദര്‍ശനം നടത്തിയാല്‍ ഞാന്‍ എന്തായാലും അവനു വേണ്ടി ശഫാഅത് ( ഭീതി നിറഞ്ഞ അന്ത്യനാളിന്റെ നടപടികളില്‍ ബുദ്ധിമുട്ടിക്കഴിയുമ്പോള്‍ അല്ലാഹുവിനോട് പൊതു സമൂഹത്തെ രക്ഷിക്കാനാവശ്യപ്പെടുന്ന പ്രവൃത്തി) ചെയ്യും.
റസൂലി (സ) ന്റെ ഖബര്‍ സന്ദര്‍ശനം സുപ്രധാനമായ ആരാധനയാണെന്നും അതുദ്ദേശിച്ച് കൊണ്ട് മദീനയിലേക്ക് പുറപ്പെടുമ്പോള്‍ പുണ്യ റസൂലിനു അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവാന്‍ അല്ലാഹുവോട് ധാരാളമായി അപേക്ഷിക്കണമെന്നും (സ്വലാത്തും സലാമും വര്‍ദ്ധിപ്പിക്കണമെന്നും) ഭുവന പ്രശസ്ത പണ്ഡിതന്‍ ഇമാം നവവി (റ) തന്റെ ശറഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം സുന്നത്തുള്ള കുളി നിര്‍വ്വഹിച്ച് ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിച്ച് മദീനയിലെ മസ്ജിദുന്നബവിയെന്ന പള്ളിയില്‍ പ്രവേശിക്കുന്ന വിശ്വാസി പുണ്യറസൂലി (റ) ന്റെ ഖബറിന്റെയും അവിടെന്ന് ഉപയോഗിച്ചിരുന്ന പ്രസംഗ പീഡത്തിന്റെയും ഇടയിലുള്ള സ്ഥലത്ത് ചെന്ന് സ്വലാത്തുത്തഹിയ്യത്ത് (അഭിവാദ്യനിസ്കാരം, ഈ നിസ്കാരം നേരത്തെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്) നിര്‍വ്വഹിക്കണം.

അഭിവാദന നിസ്കാരത്തിന് ഏറ്റവും ഉത്തമമായ സ്ഥലമാണ് മേല്‍പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ പള്ളിയില്‍ എപ്പോഴും ജനത്തിരക്കനുഭവപ്പെടും. മേല്‍സൂചിപ്പിച്ച സ്ഥലത്ത് വെച്ച് നിസ്കരിക്കാന്‍ ശ്രദ്ധിക്കണം.
നിസ്കാരാനന്തരം തികഞ്ഞ അച്ചടക്കത്തോടെയും ആദരവോടെയും പ്രവാചകരുടെ ഖബര്‍ ലക്ഷ്യം വെച്ച് നീങ്ങുകയാണ് വേണ്ടത്. ഖബറുശ്ശരീഫില്‍ നിന്നും ഏകദേശം നാല് മുഴമെങ്കിലും അകലം പാലിച്ച് കൊണ്ട് വേണം ഖബറില്‍ കിടക്കുന്ന പ്രവാചകര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കേണ്ടത്. അഭിവാദനസമയത്ത് പതിഞ്ഞ ശബ്ദമാണ് വേണ്ടത്. ഉയര്‍ന്നശബ്ദത്തില്‍ റസൂലി (സ) നെ അഭിമുഖീകരിക്കുന്നത് അനാദരവാണ്.
അന്ത്യപ്രവാചകരുടെ ഖബറിനരികില്‍ എത്തുമ്പോള്‍ അര്‍പ്പിക്കേണ്ട അഭിവാദ്യത്തിന്റെ രൂപം ഇങ്ങനെയാണ്: السلام عليك يا رسول الله صلي الله عليه وسلم
അല്ലാഹുവിന്റെ തിരുദൂദരെ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, അവന്റെ അനുഗ്രഹവും രക്ഷയും അങ്ങയ്ക്ക് സദാലഭിക്കട്ടെ.

തിരു നബി (സ) യുടെ അന്ത്യവിശ്രമ സ്ഥലത്തിന് തൊട്ടടുത്ത് തന്നെയായി അബൂബക്ര്‍ സ്വിദ്ദീഖ് (റ),ഉമറുല്‍ ബ്നു ഖത്വാബ് (റ) എന്നിവരുടെ ഖബറുകളുമുണ്ട്. പുണ്യറസൂലിനു അഭിവാദ്യങ്ങളര്‍പ്പിച്ച ശേഷം ഒരു മുഴം വലതു ഭാഗത്തേക്ക് നീങ്ങി സിദ്ദീഖി (റ) നും വീണ്ടും ഒരുമുഴം വലത്തോട്ട് നീങ്ങി ഉമറുബ്നു ഖത്വാബി(റ) നും അഭിവാദ്യമര്‍പ്പിക്കണം.

അവസാനത്തെ രണ്ട് പേര്‍ക്കുള്ള അഭിവാദ്യത്തിന്റെ ചുരുങ്ങിയ രൂപം യഥാക്രമം ഇങ്ങനെയാണ്: 
1. السلام عليك يا خليفة رسول الله  , السلام عليك يا ابا بكر الصديق
(പുണ്യ റസൂലിന്റെ പ്രതിനിധിയായവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ, അബൂബക്ര്‍ സ്വിദ്ദീഖെന്നവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ)
2. السلام عليك يا فاروق , السلام عليك يا عمر بن الخطاب
 (ഫാറൂഖ് എന്ന നാമത്തില്‍ സുപ്രസിദ്ധരായവരെ അങ്ങയ്ക്ക് രക്ഷയുണ്ടാവട്ടെ)
തുടര്‍ന്ന് ആദ്യം നിന്നിരുന്ന സ്ഥലത്തേക്ക് തന്നെ നീങ്ങി ഐക്യവും പാരത്രികവുമായ ന•കള്‍ക്കുവേണ്ടി മനമുരുകി പ്രാര്‍ത്ഥന നടത്തണം.

അനുബന്ധം

1. മദീനയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖ്ബറ (ഭൌതിക ശരീരങ്ങള്‍ അടക്കം ചെയ്യുന്ന പ്രദേശം) യാണ് ജന്നത്തുല്‍ ബഖീഅ്. അന്ത്യപ്രവാചകരുടെ സതീര്‍ഥ്യരായ സ്വഹാബിമാര്‍ അവരുടെ പിന്ഗാമികളായ  താബിഉകള്‍ മുഹമ്മദ് നബി (സ)യുടെ ചില ഭാര്യമാര്‍, മക്കള്‍, ബന്ധുക്കള്‍ അല്ലാഹുവിന്റെ ഇഷ്ടജനങ്ങളായ ഔലിയാക്കള്‍, പ്രഗല്‍ഭരായ ഇസ്ലാമിക പണ്ഡിത•ാര്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം കൂടിയാണ് ജന്നത്തുല്‍ ബഖീഅ്. അവരെയും (അവിടെയും) സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥന നടത്തലും കൂടുതതല്‍ പ്രോല്‍സാഹിപ്പിക്കേണ്ടതും പുണ്യമുള്ളതുമായ കാര്യമാണ്.
2. ഉഹുദും അവിടത്തെ ശുഹദാക്കളും ഖുബാഇലെ പള്ളി, മസ്ജിദുല്‍ ഖിബ്ലതൈന്‍, ഖന്‍ദഖിലെ മസ്ജിദുല്‍ ഫത്ഹ് എന്നിവയും മറ്റുചില ചരിത്രപ്രധാന പള്ളികളും സ്ഥലങ്ങളും സന്ദര്‍ശിക്കാനും ഹാജിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
3. സുപ്രസിദ്ധമായ 'ബദര്‍' മദീനയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ ദീരത്താണ് സ്ഥിതിചെയ്യുന്നത്. അവിടെ സിയാറത്ത് (സന്ദര്‍ശനം) നടത്താനും ബദ്ര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യ (സലാം) മര്‍പ്പിക്കലും പുണ്യമുള്ള മറ്റൊരു സംഗതിയാണ്.
4. മദീനാ താമസ വേളയില്‍ നബി (സ) യെ സിയാറത്തു ചെയ്യാനും സലാം പറയാനും മസ്ജിദുന്നബവിയിലെ ജമാഅത്തു (സംഘടിത നിസ്കാരങ്ങള്‍) കളില്‍ പങ്കെടുക്കാനും പരമാവധി ഉത്സാഹം കാണിക്കണം. ഇഅ്തികാഫ്, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, ദാനധര്‍മ്മങ്ങള്‍ മുതലായവയും ആവുന്നത് ചെയ്യണം.
5. മദീനയുമായി യാത്രപറയുമ്പോള്‍ അന്ത്യപ്രവാചകന്റെ തിരു സന്നിധിയില്‍ ചെന്ന് അഭിവാദ്യങ്ങളര്‍പ്പിച്ച് യാത്രചോദിക്കാന്‍ മറന്നുപോവരുത്.
6. ഹജ്ജ്, ഉംറ ചെയ്യുന്നവനും അല്ലാത്തവനും പ്രസ്തുത സിയാറത്തുകള്‍ ശക്തിയായ സുന്നത്താകുന്നു.
അവലംബം:
മഹല്ലി
ഫതഹുല്‍ മുഈന്‍
ഇആനത്തുത്വാലിബീന്‍
ഹജ്ജും ഉംറയും - ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍
ഹജ്ജും ഉംറയും - ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി