22 August 2011

ഒരേയൊരു ദൈവം; അല്ലാഹു മാത്രം.


ഒരേയൊരുദൈവം; അല്ലാഹുമാത്രം.
ഇസ്ലാമികവിശ്വാസത്തിന്റെഒന്നാമത്തെ‘ാഗവുംഅടിത്തറയുംഏകദൈവമായഅല്ലാഹുവി
ലുംഅവന്റെഏകത്വത്തിലുംവിശ്വസിക്കുകഎന്നതാണ്. അതിനെതുടര്‍ന്നാണ്അന്ത്യപ്രവാചകരിലുംഇതരപ്രവാചകന്മാരിലുംവിശ്വസിക്കേണ്ടത്.
അല്ലാഹുഏകനാണെന്ന്സമര്‍ത്ഥിക്കുന്നതിന്മുമ്പ്അവന്റെഉണ്മയെസ്ഥിരപ്പെടുത്തേണ്ടതുണ്ട്. അതിന്പ്രഗത്ഭരായപണ്ഡിതന്മാര്‍സ്വീകരിക്കുന്നമാര്‍ഗംആദ്യമായിപുതുവസ്തുക്കള്‍ക്ക്അ
സ്തിത്വമുണ്െടന്ന്തെളിയിക്കുകയാണ്. അതിനുശേഷംഅവര്‍അവയുടെസ്രഷ്ടാവായഅല്ലാഹുവിലെത്തുകയുംഅവന്റെഉണ്മയുംഗുണ
വിശേഷങ്ങളുംസ്ഥിരീകരിക്കുകയുംചെയ്യുന്നു.
വസ്തുക്കളുടെഅസ്തിത്വം
ഒരുവസ്തുവിന്റെയാഥാര്‍ത്ഥ്യം (ഹഖീഖത്ത്), ഒരുവസ്തുവിന്റെപ്രകൃതം (മാഹിയത്ത്) എന്നിങ്ങനെപറയുമ്പോള്‍അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്ഏതൊരുസ്ഥിതിവിശേഷംകൊണ്ട്
ആവസ്തുഅതായിത്തീരുന്നുവോ, അതാണ്. അതായത്ഒരുവസ്തുവിനെഅതാക്കിത്തീര്‍ത്തത്ഏതോ, അതുതന്നെ. ഉദാഹരണം: മനുഷ്യന്റെപ്രകൃതവുംയാഥാര്‍ത്ഥ്യവുംഎന്ത്? സംസാരശേഷിയുള്ള (നാത്വിഖായ) ജീവിഎന്നതാണ്മനുഷ്യന്റെപ്രകൃതവുംയാഥാര്‍ത്ഥ്യവും.
വസ്തുവിന്റെഅസ്തിത്വവുംയാഥാര്‍ത്ഥ്യവുംഎങ്ങനെഅറിയാം?
ഒരുവസ്തുവിനെയുംഅതിന്റെയാഥാര്‍ത്ഥ്യത്തെയുംതിരിച്ചറിഞ്ഞ്മനസ്സിലാക്കാവുന്നത്. അതിന്വേണ്ടസംവിധാനങ്ങളുംഏകനായഅല്ലാഹുതന്നെസംവിധാനിച്ചിരിക്കുന്നു. വസ്തുക്കളുടെയാഥാര്‍ത്ഥ്യത്തെതിരിച്ചറിയാനാവില്ലെന്നഏതാനുംവാദഗതികള്‍ഉണ്െടങ്കിലും
അവയാഥാര്‍ത്ഥ്യത്തോട്തീരെകൂറുപുലര്‍ത്താത്തവയാണ്. അതുകൊണ്ട്തന്നെഅവയെക്കുറിച്ച്ചര്‍ച്ചചെയ്യേണ്ടതില്ല.
സൃഷ്ടികള്‍ക്ക്വിവരവുംജ്ഞാനവുംനേടിയെടുക്കാനുള്ളപ്രധാനമാര്‍ഗങ്ങള്‍മൂന്നെണ്ണമാണ്:
ഒന്ന്: അന്യൂനമായഇന്ദ്രിയങ്ങള്‍. (ദര്‍ശനം, സ്പര്‍ശനം, ഘ്രാണം, ശ്രവണം, രസനം)
രണ്ട്: സത്യസന്ധമായവിവരണം.
മൂന്ന്: ധിഷണ.
ഇവമൂന്നുമാണ്വിജ്ഞാനവുംവിവരവുംകരസ്ഥമാക്കാനാവുന്നമാര്‍ഗങ്ങളെന്ന്പണ്ഡിതര്‍പറഞ്ഞത്
അന്വേഷണാനു‘വജ്ഞാനത്തിന്റെ (ഇസ്തിഖ്റാജ്) അടിസ്ഥാനത്തിലാണ്.
പഞ്ചേന്ദ്രിയങ്ങള്‍
അന്യൂനമായഇന്ദ്രിയങ്ങള്‍വഴിവിവരംനേടാനാവുമെന്ന്സൂചിപ്പിച്ചു. അവഅഞ്ചെണ്ണമാണ്. അവയുടെഅസ്തിത്വംഅനിഷേധ്യമാണെന്ന്ബുദ്ധിവിധിക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍താഴെചേര്‍ക്കുന്നു:
ഒന്ന്: ശ്രവണശക്തി
പഞ്ചേന്ദ്രിയങ്ങളില്‍വളരെപ്രധാനപ്പെട്ടതാണ്ശ്രവണശക്തി. കാതിന്റെഅഗാധതയില്‍സംവിധാനിക്കപ്പെട്ടസിരാവ്യൂഹങ്ങളില്‍ സുരക്ഷിതമായിസൂക്ഷിക്കപ്പെട്ട (നിക്ഷിപ്തമായ) ഒരുതരംകഴിവാണത്. അതുവഴിയാണ്അന്തരീക്ഷത്തില്‍നിന്ന്തരംഗങ്ങള്‍വായുവിലൂടെശബ്ദമായി
പരിണമിച്ച്ചെവിക്കുഴയിലെത്തുന്നത്അതായത്, തരംഗംശബ്ദമായിഎത്തുന്നതോടെയാണ്കേള്‍ക്കാനുള്ളകഴിവ്അല്ലാഹുനമുക്ക്നല്‍കുന്നത്.
രണ്ട്: ദര്‍ശനം
പഞ്ചേന്ദ്രിയങ്ങളില്‍രണ്ടാമത്തേത്കാഴ്ചശക്തിയാണ്. രണ്ട്നേത്രഞരമ്പുകളില്‍പ്രത്യേകംസൂക്ഷിക്കപ്പെട്ടശേഷിയെയാണ്കാഴ്ചഎന്നുവിവക്ഷിക്കുന്നത്. ഉള്ളുപൊള്ളയായഈരണ്ടുഞരമ്പുകളുംസംഗമിക്കുകയുംതുടര്‍ന്നുവേര്‍പ്പെടുകയുംചെയ്യുന്നു. പിന്നീട്രണ്ടുകണ്ണുകളുമായിഅവചേരുന്നു. തല്‍ഫലമായിപ്രകാശങ്ങള്‍,നിറങ്ങള്‍,രൂപങ്ങള്‍,ചലനങ്ങള്‍,അളവുകള്‍,തോതുകള്‍തുടങ്ങിയവ
ദൃശ്യമാവുന്നു. മനുഷ്യന്‍ഈകാഴ്ചശക്തിയെഉപയോഗപ്പെടുത്തുമ്പോള്‍അല്ലാഹുഅവനില്‍കാണാനുള്ളശക്തി
സൃഷ്ടിക്കുന്നു.
മൂന്ന്: ഘ്രാണം
മണത്തറിയാനുള്ളകഴിവാണ്ഘ്രാണശക്തി. തലച്ചോറിന്റെമുന്‍‘ാഗത്ത്അങ്കുരിച്ചുനില്‍ക്കുന്നരണ്ടുസിരാ
പാലങ്ങളില്‍സൂക്ഷിക്കപ്പെട്ടശേഷിയാണിത്. ആസിരകളുടെസഹായത്തോടെയാണ്വസ്തുക്കളുടെമണംഅനു‘വപ്പെടുന്നത്. മണത്തിന്റെകണികകള്‍തരംഗങ്ങളായിവായുവില്‍കലര്‍ന്ന്കാറ്റിന്റെസഹായത്തോടെ
തരിമൂക്കിലെത്തുകയാണ്പതിവ്.
നാല്: രസനം (രുചി)
നാവിന്റെചര്‍മത്തില്‍വിന്യസിക്കപ്പെട്ടിരിക്കുന്നചിലഞരമ്പുകളില്‍പരന്നുനില്‍ക്കുന്നസ
വിശേഷമായൊരുശേഷിയാണ്രുചി. ഈകഴിവിന്റെസഹായംകൊണ്ട്വായിലെത്തുന്നവയുടെസ്വാദറിയാന്‍മനുഷ്യനുസാധിക്കുന്നു. ‘ക്ഷണംവായിലെഉമിനീരുമായികൂടിക്കലരുന്നതോടെഅതിന്റെസ്വാദ്ഞരമ്പുകള്‍നിര്‍ണയിക്കുന്നു.
അഞ്ച്: സ്പര്‍ശനം
ശരീരത്തിലൊന്നാകെപരന്നുകിടക്കുന്നഒരുതരംശക്തിയെയാണ്സ്പര്‍ശനംഎന്നുവിവക്ഷിക്കുന്നത്. ഈശേഷിയുടെസഹായത്തോടെചൂട്, തണുപ്പ്, ഈര്‍പ്പം, വരള്‍ച്ചതുടങ്ങിയവമനസ്സിലാക്കാന്‍സാധിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളില്‍ഓരോന്നിനുംഅതിന്റേതായ‘ാഗംമാത്രമേനിലവില്‍നിര്‍വഹിക്കാനാവൂ. അതായത്, ശ്രവണശക്തിയുപയോഗിച്ച്കേള്‍ക്കാനേകഴിയൂ. രസനശക്തിയുടെസഹായത്തോടെസ്വാദറിയാനേസാധ്യമാവൂ. ഘ്രാണശക്തിയുംദര്‍ശനശക്തിയുംസ്പര്‍ശനശക്തിയുമെല്ലാംഇങ്ങനെതന്നെ.
ഒരുഇന്ദ്രിയത്തിന്ബാക്കിഇന്ദ്രിയങ്ങളുടെപ്രവര്‍ത്തനംചെയ്യാന്‍സാധ്യമാവുമോഎന്നചോദ്യം
പലരുംചര്‍ച്ചക്കെടുക്കാറുണ്ട്. അല്ലാഹുഇച്ഛിച്ചാല്‍അത്സാധ്യമാവുംഎന്നുതന്നെയാണ്സുന്നത്ജമാഅതിന്റെവിശ്വാസം.
ഇന്ദ്രിയങ്ങളുമായിബന്ധപ്പെട്ടചര്‍ച്ചഇവിടെഅവസാനിപ്പിക്കുന്നു. ഇനിവിവരവുംവിജ്ഞാനവുംനേടിയെടുക്കാനുള്ളരണ്ടാമത്തെമാധ്യമമായസത്യസന്ധമായ
വാര്‍ത്തയെകുറിച്ച്അല്‍പംവിവരിക്കാം.
അവലംബം:
അഖാഇദ്
ശര്‍ഹുല്‍അഖാഇദ്
നിബ്റാസ്
ഹാശിയതുല്‍അഖാഇദ്-റമദാന്‍അഫന്‍ദി

ഇസ്ലാമും ജാതി സമ്പ്രദായവും






ജന്മത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ ഭിന്നതട്ടുകളിലാക്കിത്തിരിക്കുന്ന ഒരു സാമൂഹിക സമ്പ്രദായമെന്ന് നമുക്ക് ജാതീയതയെ നിര്‍വ്വചിക്കാം. സമൂഹത്തില്‍ ഓരോ വ്യക്തിയും നിര്‍വ്വഹിക്കേണ്ട കര്‍മ്മ ധര്‍മ്മങ്ങള്‍ക്ക് പകരം സമൂഹമവന് തിരിച്ചുനല്‍കുന്ന സ്ഥാനമാനങ്ങള്‍ ഇവയൊന്നും നിശ്ചയിക്കുന്നതില്‍ വ്യക്തിപരമായ കഴിവുകള്‍ക്കോ പരിശ്രമങ്ങള്‍ക്കോ യാതൊരു സ്വാധീനവുമില്ല. മറിച്ച് ഏത് ജാതിയില്‍ ജനിച്ചു എന്നതിനെ ആശ്രയിച്ചാണ്.
മനുഷ്യ ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനങ്ങളും ഉച്ചനീചത്വങ്ങളും ഒരു വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപാധിയായാണ് ഇന്ത്യയിലെ സവര്‍ണ്ണരിതിനെ പ്രയോഗിച്ചത്. ജീവിതത്തിന്റെ സകലതുറകളിലും അവഗണിക്കപ്പെട്ട താഴ്ന്ന ജാതിക്കാരന് മാനുഷിക മുഖം പോലും അനുവദിക്കപ്പെട്ടില്ല. അവരെ കാണുന്നതും തൊടുന്നതും കേള്‍ക്കുന്നതുമൊക്കെ സവര്‍ണ്ണന് അയിത്തവും അരോചകവുമാണ് എന്നാല്‍ അവന്റെ അടിമവേലകളും ശുശ്രൂഷകളുമൊക്കെ വേണ്ടുവോളം അനുഭവിക്കാമെന്ന നിരര്‍ത്ഥക നയമാണ് ബ്രാഹ്മണര്‍ അനുധാവനം ചെയ്തുപോന്നത്. ബ്രാഹ്മണനില്‍ നിന്ന് ചുരുങ്ങിയത് 32 അടിയെങ്കിലും ശൂദ്രന്‍ അകന്നു നില്‍ക്കണമെന്ന പൊതുവെ മൃദുലമായ നയമാണ് കേരളത്തിലുണ്ടായിരുന്നതെങ്കില്‍ ഉത്തരേന്ത്യയില്‍ അവന്‍ വെള്ളം കുടിക്കാനാശ്രയിച്ച കിണര്‍ മാത്രമല്ല കടന്നുപോയ നിരത്തുകൂടി അശുദ്ധമാണെന്നും അതിനാല്‍ ശുദ്ധികലശാര്‍ത്ഥം മുട്ടില്‍ ഒരു ചൂല് കെട്ടാതെ അവര്‍ പൊതുനിരത്തുകളിലൂടെ നടന്നുപോവരുതെന്നുമുള്ള മൃഗീയനയമാണ് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുശാസിക്കപ്പെട്ടിരുന്നത്.


ജാതീയതയെന്നത് കാലക്രമേണ ഇന്ത്യന്‍ സമൂഹത്തില്‍ കടന്നുകൂടിയ ഒരു സാമൂഹിക ദുരാചാരമാണെന്നും ഹൈന്ദവതയെ അതിന്റെ പേരില്‍ പഴിചാരുന്നതിനര്‍ത്ഥമില്ലെന്നും ആധുനിക പണ്ഡിതരില്‍ പലരും സമര്‍ത്ഥിക്കാന്‍ ശ്രമിക്കാറുണ്ട്. വേദഗ്രന്ഥങ്ങളില്‍ നിന്ന് ജാതീയതയെ ന്യായീകരിക്കുന്ന ഭാഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെങ്കിലും ഹൈന്ദവ സംസ്കാരം ജാതി സങ്കല്‍പ്പത്തിന്റെ അഭാവത്തില്‍ അപൂര്‍ണ്ണമാണ്. കാരണം ഒട്ടുമിക്ക ആചാരോപചാരങ്ങളും വിശ്വാസ-സൈനിക-ജീവിതക്രമവും അതിന്റെ ഏടാകൂടങ്ങളില്‍ ബന്ധിതമാണ്. മാത്രവുമല്ല, ഹൈന്ദവതയുടെ സുവര്‍ണ്ണകാലഘട്ടമെന്നു ഗണിക്കപ്പെടുന്ന ആര്‍ഷ ഭാരതഘട്ടത്തിലാണ് ഈ സമ്പ്രദായം ഏറ്റവും മൃഗീയമായ രീതിയില്‍ നിലകൊണ്ടിരുന്നത് എന്നാണ് ചരിത്രം. വേദങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെ ജാതിക്കനുകൂലമായ നിരവധി വാക്യങ്ങളുണ്ട്. ഹിന്ദുക്കളുടെ മൂലപ്രമാണങ്ങളിലൊന്നായ മനുസ്മൃതിയിലെ ഒരു വാക്യം ശ്രദ്ധേയമാണ്. "ശൂദ്രന്‍ നിന്ദ, ഈര്‍ഷ്യത, അഹങ്കാരം തുടങ്ങിയ മനോദോഷങ്ങള്‍ വെടിഞ്ഞ്, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യന്മാരെ ശുശ്രൂഷിക്കുകയും അതില്‍ നിന്നു കിട്ടുന്നതുകൊണ്ട് ജീവിക്കുകയും വേണം (മനുസ്മൃതി 1: 81-91) ശൂദ്രന്മാര്‍ മൂന്ന് വിഭാഗങ്ങളുടെയും അടിമയായിരിക്കണം (തൈത്തരീയ സംഹിത) "ശൂദ്രന് സ്വന്തമായ സ്വത്തവാകാശമില്ല. ഉള്ളത് ഏതുസമയത്തും അവന്റെ യജമാനന് സ്വന്തമായിരിക്കും (മഹാഭാരതം).'' ഹൈന്ദവസമൂഹത്തിലും വേദഗ്രന്ഥങ്ങളിലും ഒരു പോലെ നിരന്നു കിടക്കുന്ന ഇത്തരം ജാതിചിന്തകളുടെ മനം മടുപ്പിക്കുന്ന അനുഭവങ്ങളാണ് പ്രശസ്ത പണ്ഡിതനും ബുദ്ധിജീവിയുമായ ബി. ആര്‍. അംബേദ്കറിന്റെ മനം മാറ്റത്തിന് കാരണമായതെന്ന് 'എന്തുകൊണ്ട് മതം മാറ്റം' എന്ന പുസ്തകത്തില്‍ പലയിടത്തും അദ്ദേഹം തുറന്നു കാണിക്കുന്നു. “നാശം വിതക്കുന്ന ജാതിയെ തകര്‍ക്കാനും അയിത്തം അവസാനിപ്പിക്കാനും മതം മാറ്റമേ പരിഹാരമുള്ളൂ.”


പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കലും അവനെ സര്‍വ്വാത്മനാ അനുസരിക്കലുമാണല്ലോ ഇസ്ലാം കൊണ്ടര്‍ത്ഥമാക്കുന്നത്. ദൈവത്തിന്റെ ഏകത്വം പോലെ മാനുഷ്യകത്തിന്റെ ഐക്യമാണ് സാമൂഹികതലത്തിന്റെ മൌലിക വീക്ഷണം. വൈവിധ്യങ്ങളിലെ ഏകത്വമാണ് പ്രപഞ്ച സൃഷ്ടിപ്പില്‍ ദൈവം കൈകൊണ്ട തത്ത്വം. അവന്റെ സൃഷ്ടികളില്‍ വലുതും ചെറുതും സൌന്ദര്യവും ബലവും കുറഞ്ഞവയും കൂടിയവയുമുണ്ട്. സമാന വര്‍ഗ്ഗത്തില്‍ പെട്ട വസ്തുക്കള്‍ പോലും ഒന്ന് മറ്റൊന്നിന് സാമ്യമല്ല. ഈ വൈവിധ്യമാണവയുടെ സൌന്ദര്യത്തിന്റെയും പരസ്പരാശ്രയത്വത്തിന്റെയും ആന്തരിക രഹസ്യം. മനുഷ്യനിലും അനിവാര്യമായ ഈ വൈജാത്യം ദൃശ്യമാണ്. അവരിലും കറുത്തവനും വെളുത്തവനും സ്ത്രീയും പുരുഷനും ദരിദ്രനും ധനവാനും ആപേക്ഷികമായി കായികബലവും സൌന്ദര്യവും കുറഞ്ഞവനും ഉണ്ടാവും. പരസ്പരാശ്രയത്വം, സന്തുലിതത്വം എന്നിവയിലുപരിയായി മറ്റു ചില ഗുണങ്ങള്‍ കൂടി ഇതിലുണ്ട്. സാമൂഹ്യശാസ്ത്രവും ഇതിനെ ശരിവെക്കുന്നുണ്ട്.


ഓരോ വ്യക്തിക്കും സ്വന്തവും സ്വതന്ത്രവുമായ അസ്ഥിത്വവും മേല്‍വിലാസവും നേടുകയെന്നതാണ് ഇവയിലൊന്ന്. “നിങ്ങളെ വംശങ്ങളും ഗോത്രങ്ങളുമാക്കിത്തിരിച്ചത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണെന്ന’ ഖുര്‍ആന്‍ വാക്യമിതാണുള്‍ക്കൊള്ളുന്നത്. സമൂഹത്തിന്റെ വളര്‍ച്ചക്കനുസൃതമായി വ്യക്തികള്‍ക്ക് വിനഷ്ടമാവുന്ന സ്ഥാനവും വിലാസവും വീണ്െടടുക്കാന്‍ ഗോത്രങ്ങളും ഉപഗോത്രങ്ങളുമായുള്ള വിഭജനം സഹായകമാണ്. ഒരു സമൂഹത്തില്‍ എല്ലാവരും തുല്യരും സമശീര്‍ഷരുമായാല്‍ ആര്‍ക്കും ആരെയും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയും അരാജകത്വവും നടമാടും. ഓരോ വ്യക്തികള്‍ക്കുമുള്ള മികവുകളും മേല്‍ക്കൈകളുമാണ് പരസ്പരം കീഴ്പെട്ടുകൊണ്ടുള്ള സുഗമമായ ലോകക്രമത്തിന് സഹായകം. ഇതായിരിക്കാം 'നിശ്ചയം നിങ്ങളുടെ ഭാഷകളും വര്‍ണ്ണങ്ങളും ഭിന്നമായതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്െടന്ന, ഖുര്‍ആന്‍ വാക്യത്തിന്റെ ധ്വനി. ദൈവം ഉദ്ദേശിക്കുന്ന പക്ഷം ഈ വൈജാത്യങ്ങളൊന്നുമില്ലാതെ മനുഷ്യനെ ഒരൊറ്റ വര്‍ഗമായി സൃഷ്ടിക്കാവുന്നതാണ്. “അല്ലാഹു ഉദ്ദേശിച്ചിരുന്നവെങ്കില്‍ നിങ്ങളെ ഒറ്റ സമൂഹമാക്കിയിരുന്നു”. എന്നാല്‍ ഇതുവഴി അല്ലാഹു ഇതില്‍ നിശ്ചയിച്ച, നമുക്കറിയുന്നതും അല്ലാത്തതുമായ നേട്ടങ്ങളത്രയും വിനഷ്ടമാവും.


സമൂഹവിഭജനത്തിലുള്ള നേട്ടങ്ങളത്രയും നിസ്സീമമാണെങ്കില്‍ അതിന്റെ ദൂഷ്യവശങ്ങള്‍ പ്രകടവും നശീകരണാത്മകവുമാണ്. തുല്യപദവികളിലും ഭിന്ന തട്ടുകളിലുമുള്ള രണ്ട് തരം വിഭജനങ്ങളാണല്ലോ പൊതുവെ നടപ്പിലുള്ളത്. പരസ്പരവിദ്വേഷം, കിടമത്സരങ്ങള്‍ എന്നിവയുടെ രൌദ്രഭാവം വഴിയുള്ള മുരടിപ്പാണ് ഒന്നാമത്തെ ഇനം. വിഭജനം വഴിവെക്കുന്നതെങ്കില്‍ താഴേത്തട്ടിലുള്ളവരോടുള്ള പുഛം വിവേചനാത്മക സമീപനങ്ങള്‍ എന്നിവയാണ് രണ്ടാമത്തെ ഇനം വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍. അറബി ലോകത്തും യൂറോപ്പിലും ദീര്‍ഘകാലം നിലനിന്നിരുന്ന വംശീയ പോരുകളും ഇന്ത്യയിലെ ജാതീയതയും വിഭജനത്തിന്റെ ഈ രണ്ടു മുഖങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.


സമൂഹ വഭജനമെന്ന സാര്‍വലൌകിക പ്രതിഭാസത്തെ എതിര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിന് പകരം അതുവഴിയുണ്ടായേക്കാവുന്ന നെറികേടുകളെയും വിവേചനങ്ങളെയും ശക്തമായി നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്നതാണ് ശാസ്ത്രീയവും സ്വീകാര്യവുമായ നയം. ഇസ്ലാമിന്റെ നയങ്ങളില്‍ ഇത്തരമൊരു ഭാവമാണ് നമുക്ക് ദൃശ്യമാവുന്നത്. സമൂഹത്തിലെ അനിവാര്യമായ തിരിവുകളെ അംഗീകരിച്ചുകൊണ്ട് ഒരിക്കല്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: “മനുഷ്യര്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഖനികളെപ്പോലെയാണ്. അവരില്‍ ഉത്തമര്‍ ഇസ്ലാമിന്റെ അഭാവത്തിലും സാന്നിധ്യത്തിലും ഉത്തമരും അധമര്‍ അധമരുമായിത്തുടരും.’’ അഥവാ സ്വര്‍ണ്ണഖനിയില്‍ നിന്ന് വെള്ളി ലഭിക്കില്ലെന്ന പോലെ അഭിജാത കുടുംബത്തില്‍ അധമനും നീചകുടുംബത്തില്‍ ഉത്തമനും ജനിക്കുക ദുര്‍ലഭമാണ്. എന്നാല്‍ വെള്ളിയുടെ ഖനിയില്‍ നിന്ന് സ്വര്‍ണ്ണം ലഭിച്ചാല്‍ അതിന്റെ മൂല്യം വകവെച്ചുകൊടുക്കരുതെന്ന് ഇതിനര്‍ത്ഥമില്ലല്ലോ.


മനുഷ്യരെ അവരുടെ സാങ്കേതിക തിരിവുകള്‍ക്കനുസരിച്ച്, പരസ്പരം നിന്ദിക്കുകയോ വിവേചനാത്മക സമീപനം കൈക്കൊള്ളുകയോ ചെയ്യുന്നതിനെ ഇസ്ലാം കര്‍ശനമായെതിര്‍ക്കുനനു. പ്രവാചകര്‍(സ്വ) ഒരിക്കല്‍ പറഞ്ഞു: “അറബിക്ക് അനറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. നിങ്ങളെല്ലാം ആദമില്‍ നിന്നും ആദം മണ്ണില്‍ നിന്നും ഉടലെടുത്തതാണ്”. നീച ജീവിയെന്ന നിലയില്‍ എല്ലാവരും കല്ലെറിഞ്ഞ് അകറ്റുന്ന ഒരു തെരുവുനായയെപ്പോലും നിന്ദിക്കുന്ന്ത് അതിനെ സൃഷ്ടിച്ച ദൈവത്തോടുള്ള നിന്ദയാണെന്ന് സുപ്രസിദ്ധ ഇസ്ലാമിക ദാര്‍ശനികന്‍ ഇമാം ഗസാലി(റ) പഠിപ്പിക്കുന്നു.


അതുകൊണ്ട് മതമോ ജാതിയോ ആകാരരൂപമോ നോക്കാതെ മുഴുവന്‍ മനുഷ്യരെയും സമഭാവനയോടെ കാണണമെന്നതാണ് ഇസ്ലാമിക തത്ത്വശാസ്ത്രം. സമൂഹത്തിലെ താഴേക്കിടയിലായി ഗണിക്കപ്പെടുന്ന അവര്‍ണ്ണനായ ഒരടിമ അധികാരത്തില്‍ വരുന്ന പക്ഷം എത്ര വലിയ കുലീന ജാതനും തന്റെ ആഭിജാത്യത്തിന്റെ പുറംമോടികളഴിച്ചുവെച്ച് നേതൃത്വത്തെ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ചു. സമൂഹത്തിലെ ദുര്‍ബല വിഭാഗമായ അടിമകള്‍, അബലകള്‍, തൊഴിലാളികള്‍ തുടങ്ങിയവരെ അവമതിക്കുന്നതിനെക്കുറിച്ച് പ്രവാചകന്‍(സ്വ) തങ്ങളുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ തത്ത്വത്തിലൊതുക്കി നിര്‍ത്താതെ പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കിയെന്നതാണ് പ്രവാചകന്‍(സ്വ)യുടെ ഏറ്റവും വലിയ സവിശേഷത. ലോകസംസ്കാരങ്ങള്‍ക്കിടയില്‍ ഇസ്ലാമിന്റെ പ്രാധാന്യവും ഇതു തന്നെ. ഇന്ത്യയിലെ വലിയൊരു വിഭാഗം ഇസ്ലാമിലേക്ക് കടന്നുവന്നത് ജാതിസമ്പ്രദായത്തിന്റെ നെറികേടുകള്‍ക്കൊരു പരിഹാരമെന്ന നിലയിലാണ്. ചിന്തകനും രാഷ്ട്രീയ വിചക്ഷണനുമായ ജവഹര്‍ലാല്‍ നെഹ്റു തന്റെ ‘ഉശര്ീെല്യൃ ീള കിറശമ’ എന്ന പുസ്തകത്തിന്റെ 125 ാം പേജില്‍ ഇതു തുറന്നുസമ്മതിക്കുന്നു: ‘‘ദൈവത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന ആശയം ഉയര്‍ന്നവര്‍ക്കും താഴ്ന്നവര്‍ക്കും തുല്യമായ അവകാശബോധം നല്‍കി ഇസ്ലാമിലെ മാറ്റം.
സാഹോദര്യം, അടിസ്ഥാനസമത്വം എന്നിവ വിശിഷ്യാ തുല്യ പെരുമാറ്റം നിഷേധിക്കപ്പെട്ടവര്‍ക്കിടയില്‍ സ്വാധീനിച്ചു.''


മാനവസമത്വത്തിനും സാഹോദര്യത്തിനും ഏറ്റവും വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച പ്രവാചകര്‍(സ്വ)യുടെ ചില വാക്കുകള്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനം ചെയ്തും ഇസ്ലാം ജാതിസങ്കല്‍പത്തെയും വര്‍ഗവിവേചനങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നുവെന്നു ചിലര്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. 'എന്റെ ശേഷം ഖുറൈശികള്‍ക്കല്ലാതെ ഖിലാഫത്തില്ല” എന്നതാണ് ഇവയിലൊന്ന്. വാസ്തവത്തില്‍ തന്റെ ശേഷം സംഭവിക്കാനിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പ്രവചനമെന്നതില്‍ കവിഞ്ഞ് ഖുറൈശിയല്ലാത്ത മറ്റൊരാള്‍ക്കും ഖലീഫയാവാന്‍ അര്‍ഹതയില്ല എന്നൊന്നും ഇതിനര്‍ത്ഥമില്ല എന്നതാണ് പ്രഥമപണ്ഡിതപക്ഷം. ഇതുപോലെ തന്റെ ശേഷം 30 വര്‍ഷമേ ഖിലാഫത്തുള്ളൂ എന്ന് മറ്റൊരിക്കല്‍ പ്രവാചകര്‍(സ്വ) ദീര്‍ഘവീക്ഷണം നടത്തുകയുണ്ടായി. പ്രസ്തുത കാലാവധി കഴിഞ്ഞാല്‍ ഖിലാഫത്ത് സംവിധാനം പിരിച്ചുവിടണമെന്നൊന്നും ഇതിനര്‍ത്ഥമില്ലല്ലോ. സംഭവലോകത്ത് ഇവ രണ്ടും അക്ഷരാര്‍ത്ഥം പുലര്‍ന്നു എന്നത് മറ്റൊരു വസ്തുത. 'നിങ്ങള്‍ ഖുറൈശികളെ മുന്തിക്കണ' മെന്ന വാക്യമാണ് തെറ്റിദ്ധരിക്കപ്പെടാവുന്ന മറ്റൊരു ശകലം. വാസ്തവത്തില്‍ വിശ്വസ്തത, മാനുഷിക ഗുണങ്ങള്‍ എന്നിവയില്‍ അറബികള്‍ക്കിടയില്‍ മികച്ചു നില്‍ക്കുന്നവരും കഅ്ബയുടെ കാവല്‍ക്കാരുമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനമായിരുന്നു ഖുറൈശികള്‍ക്കുണ്ടായിരുന്നത്. പ്രസ്തുതഗുണങ്ങള്‍ അവരില്‍ ഉള്ളിടത്തോളം കാലം അവര്‍ ആദരിക്കപ്പെടുന്നത് തുടരണമെന്നേ ഇതിനര്‍ത്ഥമുള്ളൂ. ജനങ്ങളുടെ മേല്‍ തങ്ങളുടെ മേധാവിത്വം അടിച്ചേല്‍പ്പിച്ചു കൊണ്ടല്ല അവരിത് നേടിയെടുത്തത്. മറിച്ച് ജനങ്ങള്‍ സ്വമനസ്സാലെ വകവെച്ചുകൊടുത്തതാണ്. പ്രവാചക കടുംബത്തിന് ഇന്നും ജനങ്ങളിതു നല്‍കിപ്പോരുന്നുണ്ട്. എന്നാല്‍ അനര്‍ഹനായ ഒരു ഖുറൈശിയെ അര്‍ഹനായ അപരനെക്കാള്‍ ഒരു കാര്യത്തിലും മുന്തിക്കാന്‍ ഒരു ന്യായവുമില്ല.


ഇസ്ലാമിന്റെ സമത്വത്തിനും സമഭാവനക്കുമെതിരെ പല മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലും വിശിഷ്യാ ഉത്തരേന്ത്യന്‍മുസ്ലിംകള്‍ക്കിടയില്‍ വര്‍ഗവിവേചനത്തിന്റെ പല അവിശുദ്ധ പ്രവണതകളും കണ്ടുവരുന്നു എന്നത് ഒരനിഷേധ്യ വസ്തുതയാണ്. വര്‍ണ്ണ വിവേചനങ്ങള്‍ കൊടികുത്തിവാഴുന്ന അമുസ്ലിം ജനതയുമായുള്ള സമ്പര്‍ക്കമോ, ഇസ്ലാമിക സംസ്കാരത്തിന്റെ സാമൂഹിക ചൈതന്യം വേണ്ടുവോളം ഉള്‍ക്കൊണ്ടിട്ടില്ലാത്ത പൂര്‍വ്വികരില്‍ നിന്നു പകര്‍ന്നുകിട്ടിയ പാരമ്പര്യങ്ങളുടെ തിരുത്തേണ്ടാത്ത ശേഷിപ്പുകളോ ആയിരിക്കാം ഇതിനു കാരണം. ഏതായിരുന്നാലും ഇതിന്റെ ഉത്തരവാദിത്വം ഇസ്ലാമിന്റെ മേല്‍ ആരോപിക്കുന്നത് ഉചിതമല്ല.