സയന്‍സിനെക്കുറിച്ച് പ്രതിപാദിക്കുന്നതിനു മുമ്പ് ഖുര്‍ആന്റെ ശൈലിയെക്കുറിച്ചല്‍പം പറയട്ടെ. ഇതര ഗ്രന്ഥങ്ങളില്‍ നിന്നൊക്കെ എത്രയും വ്യത്യസ്തവും അത്ഭുതാവഹവുമാണ് ഖുര്‍ആന്റെ ശൈലി. വളരെ ഹ്രസ്വമായ വാക്കുകളിലാണ് അല്ലാഹു ആജ്ഞാപിക്കുന്നത്. കമ്പി സന്ദേശങ്ങള്‍ അയക്കാറുണ്ടല്ലോ, അതുപോലെ. ചുരുങ്ങിയ വാക്കുകള്‍, അര്‍ഥം വിപുലവും.
മുഖവുരയും അഭ്യര്‍ഥനയുമല്ല; ആജ്ഞകളും താക്കീതുകളും നിയമങ്ങളും മറ്റുമാണ്. നിങ്ങളും ഞാനും സംസാരിക്കുംപോലെ ചര്‍വിതചര്‍വണമല്ല ഖുര്‍ആന്‍. ഒരു രാഷ്ട്രീയ നേതാവിന്റെയോ മറ്റോ പ്രസംഗങ്ങളും കഥകളും ദീര്‍ഘനേരം കേട്ടിരുന്നാലും അവസാനം ഒരുപക്ഷേ, ഒന്നും ഗ്രഹിക്കാനുണ്ടാവില്ല. ദൈവികവചനങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
ൃപ്ളീയ എന്ന വാക്ക് നോക്കൂ. അതിന്റെ അര്‍ഥം 'പറയുക' എന്നാണ്. ആര്, ആരോട്, എന്ത് പറഞ്ഞു, ആരോട് പറയാന്‍വേണ്ടി പറഞ്ഞു എന്നൊന്നുമില്ല. അതൊക്കെ നാം മനസ്സിലാക്കണം. മുഹമ്മദ് നബി(സ)യോട് അല്ലാഹു പറയുകയാണ്, ജനങ്ങളോട് പറയാന്‍ വേണ്ടി. യാതൊരുവിധ കുറക്കലും കൂട്ടിച്ചേര്‍ക്കലുമില്ലാതെ നബി(സ) ആ സന്ദേശം ജനങ്ങള്‍ക്കെത്തിക്കുന്നു. എന്നോട് ഇങ്ങനെ പറയാന്‍ പറഞ്ഞിട്ടുണ്ട് എന്നൊന്നുമല്ല അവിടന്ന് പറയുന്നത്.
വള്ളിപുള്ളി വ്യത്യാസമില്ലാതെ ഒരു സ്പീക്കറില്‍ കൂടി കേള്‍ക്കുന്നതുപോലെ നമുക്ക് ഇലാഹീ വാക്യങ്ങള്‍ അങ്ങയില്‍ നിന്ന് കേള്‍ക്കാന്‍ കഴിയുന്നു. (മൈക്കില്‍ കൂടി സംസാരിക്കുമ്പോള്‍ ആ ആളുടെ വാക്കുകളാണല്ലോ പുറത്തുവരുന്നത്. മൈക്ക് അതില്‍ വ്യത്യാസം വരുത്തില്ലല്ലോ.)
ഉദാഹരണം നോക്കുക:
1. പറയൂ, കാര്യം അല്ലാഹു ഏകനാകുന്നു.
2. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സര്‍വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാണ്.
3. അവന്‍ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല. അവന്‍ സന്താനമായി ജനിച്ചിട്ടുമില്ല.
4. അവനോട് തുല്യനായി ആരും (ഒന്നും) ഇല്ല.
ഈസാനബി(അ)ക്ക് ശേഷം അഞ്ഞൂറിലധികം കൊല്ലം കഴിഞ്ഞാണ് മുഹമ്മദ്(സ) ജനിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയ ഒരു ജനതയുടെ ദീര്‍ഘകാലത്തെ തെറ്റായ ധാരണകളെയും പ്രവൃത്തികളെയും പാടേ നിഷേധിക്കുന്നതാണ് വാക്യം
ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നത് ദൈവം മനുഷ്യരൂപത്തിലും മറ്റും ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അത്തരം രൂപങ്ങള്‍ ഉണ്ടാക്കിവെച്ച് അവയെ ആരാധിക്കണമെന്നുമാണ്. യുഗങ്ങളോളം പഴക്കമുള്ള ഇത്തരം തെറ്റിദ്ധാരണകളെ തിരുത്തുകയാണ് വാക്യം 4. സൌരയൂഥങ്ങളും മറ്റും എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് ഒറ്റവാക്കില്‍ 2-ാം വാക്യം പറഞ്ഞു.
ഖുര്‍ആനിക ശൈലി എത്രയും ആശ്ചര്യജനകമാണ്. അമാനുഷികമായ ആ വിശുദ്ധ ഗ്രന്ഥത്തിന്റെ അസാധാരണശൈലി വര്‍ണനാതീതമാണ്. ഇവിടെ അത് പ്രതിപാദ്യവിഷയമല്ലാത്തതിനാല്‍ ചുരുക്കുന്നു. നമുക്ക് വിഷയത്തിലേക്ക് കടക്കാം.
No comments:
Post a Comment