ബൂഹനീഫത്തുന്നുഅ്മാന്‍ ബിന്‍ സാബിത് അല്‍കൂഫി(റ) (ഹി. 80-150) തന്റെ ജീവിത കാലത്ത് ഇസ്ലാമിക പ്രമാണങ്ങളില്‍ നടത്തിയ ഗവേഷണങ്ങളും നല്‍കിയ ഫത്വകളും ക്രോഡീകരിക്കപ്പെട്ടതാണ് ഹനഫീ മദ്ഹബ്. കൂഫയിലാണ് അദ്ദേഹം ജനിച്ചതും വളര്‍ന്നതും. അക്കാലത്തെ ഫിഖ്ഹീ പണ്ഡിതനായിരുന്ന ഹമ്മാദ് ബിന്‍ അബീസുലയ്മാനില്‍ നിന്നാണ് അദ്ദേഹം ഫിഖ്ഹ് പഠിച്ചത്. അഹ്ലുറഅ്യിന്റെ മാര്‍ഗമാണ് കര്‍മ ശാസ്ത്ര വിധികള്‍ കണ്ടെത്തുന്നതില്‍ ഇദ്ദേഹം അവലംബിച്ചത്.
ഖുര്‍ആനും ഹദീസും ഇജ്മാഉം സ്വഹാബികളുടെ വചനങ്ങളും ഇസ്തിഹ്സാനും ഉര്‍ഫും ഇസ്തിസ്വ്ഹാബും ഖിയാസുമായിരുന്നു ഇദ്ദേഹത്തിന്റെ അടിസ്ഥാനങ്ങള്‍.
അബൂ ഹനീഫ(റ)വിന് ധാരാളം ശിഷ്യന്‍മാരുണ്ടായിരുന്നു. ഇവരാണ് മഹാനവര്‍കളുടെ മരണ ശേഷം ഈ മദ്ഹബ് പ്രചരിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്.
പ്രധാനികള്‍:
1) അബൂ യൂസുഫ് യഅ്ഖൂബ് ബിന്‍ ഇബ്റാഹീം അല്‍അന്‍സ്വാരി (ഹി: 112-182)
ഹനഫീ മദ്ഹബില്‍ ആദ്യമായി ഗ്രന്ഥരചന നടത്തിയത് ഇദ്ദേഹമാണ് ഫിഖ്ഹ് പണ്ഡിതന്‍ കൂടിയായിരുന്നു.
2) സഫറുബിന്‍ അല്‍ഹുദൈലിബ്ന്‍ ഖൈസില്‍ കൂഫി
ജീവിതം മുഴുവന്‍ പഠനത്തിലും അദ്ധ്യാപനത്തിനും ചെലവഴിച്ച ഇദ്ധേഹം പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസുമായിരുന്നു.
3) മുഹമ്മദു ബിന്‍ അല്‍ഹസന്‍ ബിന്‍ ഫര്‍ഖദ് അശ്ശൈബാനീ (ഹി: 110-158)
കൂഫയിലാണ് ജനനമെങ്കിലും ബഗ്ദാദില്‍ അബ്ബാസികളുടെ സംരക്ഷണത്തിലാണ് ഇദ്ദേഹം വളര്‍ന്നതെങ്കിലും അബൂ ഹനീഫാ ഇമാമില്‍ നിന്നും പിന്നീട് അബൂയൂസുഫ്(റ)വില്‍ നിന്നും ഇദ്ദേഹം ഫിഖ്ഹും ഹദീസും പഠിച്ചു. ഹനഫീ മദ്ഹബില്‍ ഏറ്റവും കൂടുതല്‍ രചനകള്‍ നടത്തിയത് ഇദ്ദേഹമാണ്
4) അല്‍ഹസനുബിന്‍ സിയാദ് അല്ലുഅ്ലുഇല്‍ കൂഫീ.
അബൂഹനീഫാ ഇമാമില്‍ നിന്നും പിന്നീട് അബൂയൂസുഫ്(റ)വില്‍ നിന്നും മുഹമ്മദ്(റ)വില്‍ നിന്നും പഠനം നടത്തി. മദ്ഹബില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു.
No comments:
Post a Comment