അല്ലാഹുവിന്റെ ദീനാകുന്ന പരിശുദ്ധ ഇസ്ലാമിനെ ഈ ലോകത്ത് പ്രചരിപ്പിക്കാന്‍ ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. സ്വഫിയ്യുല്ലാഹി ആദം നബി (അ)മുതല്‍ അവസാനപ്രവാചകരായ മുഹമ്മദ് മുസ്ഥഫാ (സ)വരെയുള്ള ഈ പ്രവാചകന്മാര്‍ മുഖേന മാത്രമാണ് അല്ലാഹുവിന്റെ ദീന്‍ മറ്റു ജനങ്ങള്‍ക്ക് ലഭിക്കുന്നത്. മാത്രം എന്ന് പറഞ്ഞാല്‍ മറ്റാരോ മുഖേനയോ അല്ലാഹുവില്‍ നിന്ന് നേര്‍ക്ക്നേരെയോ അല്ല എന്നര്‍ത്ഥം. നമ്മെസംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ദീന്‍ നമുക്ക് ലഭിക്കുന്നത് മഹാനായ മുഹമ്മദ് മുസ്ഥഫ (സ)മുഖേനയാണ്. അത്കൊണ്ട് തന്നെ അല്ലാഹുവിനെ അംഗീകരിക്കുന്നവര്‍, അല്ലാഹുവിന്റെ അടിമകള്‍, പരിശുദ്ധ ഇസ്ലാമിനെ മതമായി സ്വീകരിക്കുന്നവര്‍ തീര്‍ച്ചയായും പ്രവാചകമാതൃക അനുസരിച്ച് അംഗീകരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥരാണ്.
പടച്ചതമ്പുരാന്‍ പരിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം വളരെ വ്യകതമായി പറഞ്ഞിട്ടുണ്ട്. "സത്യവിശ്വാസകളേ, നിങ്ങളെല്ലാവരും അല്ലാഹുവിനെയും പ്രവാചകരെയും അനുസരിക്കുക.'' ഇങ്ങനെ കല്‍പിക്കുന്ന അല്ലാഹു എങ്ങനെയാണ് അല്ലാഹുവിനെ അനുസരിക്കേണ്ടത് എന്നതിന്റെ പ്രായോഗികരൂപം പറഞ്ഞുതരുന്നു.
പ്രവാചകരെ ആര് അനുസരിക്കുന്നുവോ അവര്‍ അല്ലാഹുവിനെ അനുസരിച്ചു. അപ്പോള്‍ അല്ലാഹുവിനോടുള്ള അനുസരണ പ്രകടനം പ്രാവര്‍ത്തികമാക്കാന്‍ പ്രവാചകരെ അനുസരിക്കുകയും മാതൃകയാക്കുകയും അല്ലാതെ വേറെ മാര്‍ഗമില്ല. വളരെ ശ്രദ്ധേയമാണ് ആ പരാമര്‍ശം. ആലോചിച്ച് നോക്കൂ. അല്ലാഹുവിനോടുള്ള അനുസരണം പ്രാവര്‍ത്തികമാക്കാന്‍ കേവലം തിയറി പറഞ്ഞിരുന്നിട്ട് പ്രയോജനമില്ലല്ലോ. അതിന് പ്രവാചകരെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ.
ഖുര്‍ആന്‍വാക്യത്തില്‍ അല്ലാഹു പറയുന്നു.
'നബിയേ, തങ്ങള്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നവരാണെങ്കില്‍ എന്നെ പിന്‍പറ്റിജീവിക്കുക....'
അല്ലാഹുവിനെ സ്നേഹിക്കുന്നവരാണെങ്കില്‍ ആ സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചകരെ പിന്‍പറ്റി ജീവിച്ചുകൊണ്ടാണ്. അല്ലാഹുവിനോടുള്ള അനുസരണം പ്രകടിപ്പിക്കേണ്ടത് പ്രവാചകരെ അനുസരിച്ചുകൊണ്ടാണ്. ഈ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
തന്നെയുമല്ല, 'പ്രവാചകര്‍ നിങ്ങളിലേക്കുള്ള വിശ്വസ്തരായ തിരുദൂതരാണ്,' 'പ്രവാചകര്‍ നിങ്ങളെ നേരായ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു,' 'പ്രവാചകരില്‍ നിങ്ങള്‍ക്ക് ഉദാത്തമായ മാതൃകയുണ്ട്.' എന്നും മറ്റും അര്‍ത്ഥം വരുന്ന നിരവധി സൂക്തങ്ങള്‍ പരിശുദ്ധഖുര്‍ആനില്‍ കാണാവുന്നതാണ്. ഈ അടിസ്ഥാന സിദ്ധാന്തം അംഗീകരിക്കുന്ന മുസ്ലിംകളെ ശറഇന്റെ സാങ്കേതികഭാഷയില്‍ അഹ്ലുസ്സുന്ന എന്ന് പറയും. അഹ്ലുസ്സുന്ന എന്നത് അറബിശബ്ദമാണ്. സുന്നത്ത് എന്നതിന് പ്രവാചകചര്യ എന്ന് തല്‍ക്കാലം നമുക്ക് പരിഭാഷ പറയാം.
പ്രവാചകത്വലബ്ധി മുതല്‍ വഫാത്തുവരെയുള്ള കാലയളവില്‍ മുഹമ്മദ് മുസ്ഥഫ(സ)യില്‍ നിന്നുണ്ടായ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, സ്ഥിരീകരണങ്ങള്‍ എന്നാണിതിനര്‍ത്ഥം. അപ്പോള്‍ അഹ്ലുസ്സുന്ന എന്ന് പറഞ്ഞാല്‍ പ്രവാചകചര്യ അംഗീകരിക്കുന്നവര്‍ എന്ന് വിവക്ഷിക്കാം. പരിശുദ്ധ ഖുര്‍ആന്‍ ഇതു വ്യക്തമായി പഠിപ്പിച്ചതാണല്ലോ. "അല്ലാഹുവിനെ അനുസരിക്കുന്നവര്‍പ്രവാചകരെ അനുസരിക്കണം''. ഈ അടിസ്ഥാനത്തിലാണ്, പ്രവാചകചര്യ അംഗീകരിച്ച് അനുസരിച്ച് ജീവിക്കാന്‍ നാം-അല്ലാഹുവിന്റെ അടിമകള്‍- ബാധ്യസ്തരാണ് എന്ന് നാം മുസ്ലിംകളോട് പറയുന്നത്. അങ്ങനെ ജീവിക്കുന്നവര്‍ക്കാണ് അഹ്ലുസ്സുന്നത്ത് എന്ന് ശറഇല്‍ പറയുന്നതും. അല്ലാഹു നമ്മെ എല്ലാം അനുഗ്രഹിക്കുമാറാകട്ടെ.
യഥാര്‍ത്ഥത്തില്‍ സ്വഹാബത്തിന്റെ ജീവിതം പ്രവാചകചര്യ നോക്കിക്കാണാനുള്ള കണ്ണാടിയാകുന്നു. നബി(സ) യോട് സഹവസിക്കാന്‍ അല്ലാഹു അവരെ തെരഞ്ഞെടുക്കുകവഴി അവര്‍ അനുഗ്രഹീതരാണ്. ഓരോരുത്തരും ഏതു കാലത്ത് ജീവിക്കണം എന്നത് ജീവിക്കുന്നവരുടെ സെലക്ഷന്‍ അല്ല. പടച്ച തമ്പുരാന്റെ നിയോഗമാണ്. ഞാനും നിങ്ങളും ഈ കാലത്ത് ജീവിക്കുന്നു എന്നത് ഒരിക്കലും നമ്മുടെ സെലക്ഷന്‍ അല്ല. അത് അല്ലാഹു നിശ്ചയിച്ചതാണ്. പ്രവാചകരോട് സഹവസിച്ച് ജീവിക്കുവാന്‍ സ്വഹാബത്തിനെ അല്ലാഹു അനുഗ്രഹിച്ചു. അവരുടെ ഭാഗ്യം. പ്രവാചകരോട് സഹവസിക്കുക വഴി അനുഗ്രഹീതരാണ് എന്ന് മാത്രമല്ല. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു, അവര്‍ അനുകരണീയരും കൂടിയാണ്.
ഇസ്ലാമിലേക്ക് ആദ്യകാലത്ത് മുന്‍കടന്നുവന്ന മുഹാജിറുകളും അന്‍സ്വാറുകളുമാകുന്ന സ്വഹാബത്ത്, അന്ത്യനാള്‍ വരെ സ്വഹാബത്തിനെ പിന്‍പറ്റി ജീവിക്കുന്നവരാരോ അവരും. സ്വഹാബത്തിനെ പിന്‍പറ്റിജീവിക്കുന്നവരെ അല്ലാഹു പൊരുത്തപ്പെട്ടിരിക്കുന്നു. എന്നാണിവിടെ പറഞ്ഞത്. ഖിയാമത്ത്നാള്‍ വരെ സ്വഹാബത്തിനെ പിന്‍പറ്റി ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പൊരുത്തമുണ്ട്. ഖുര്‍ആനാണല്ലോ പറയുന്നത്. പിന്നെ സംശയിക്കാനൊന്നുമില്ല. ഒരു രീതിയിലും ശങ്ക വേണ്ട. അപ്പോള്‍ പ്രവാചകരെയും സ്വഹാബത്തിനെയും തങ്ങളുടെ ജീവിതത്തില്‍ മാതൃകയാക്കുക, ആ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. ഈ ആശയം, ഇതാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ നിലാപാട്. അഹ്ലുസ്സുന്നത്ത് എന്ന് പറഞ്ഞാല്‍ ഞാന്‍ നേരത്തേ പറഞ്ഞ പോലെ പ്രവാചകചര്യ അംഗീകരിക്കുന്നവര്‍, അല്‍ജമാഅ എന്നതിന്റെ വിവക്ഷ വന്ദ്യരായ സ്വഹാബത്ത് എന്നാണ്. അത് കൊണ്ട് പ്രവാചകചര്യയും സ്വഹാബത്തിന്റെ മാതൃകയും അംഗീകരിക്കുന്നവര്‍ക്കാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ എന്നു പറയുന്നത്.
ഈ നിലപാട് സത്യത്തില്‍ വിമര്‍ശിക്കപ്പെടാവുന്ന വിധത്തില്‍ വിഭാഗീയത വെച്ചുപുലര്‍ത്തുന്നില്ല. വിഭാഗീയത ഉണ്ട്. ഇല്ലാ എന്ന് ഞാന്‍ പറയുന്നില്ല. വിമര്‍ശിക്കപ്പെടാവുന്ന വിധത്തില്‍ വിഭാഗീയത ഇല്ല. മലയാളഭാഷപ്രകാരം വിഭാഗീയത ഇല്ല എന്നെങ്ങനെ പറയാന്‍ കഴിയും?. ആര്‍ക്കാണ് വിശാലാര്‍ത്ഥത്തില്‍ ഇവിടെ വിഭാഗീയത ഇല്ലാത്തത്?. ഹിന്ദുമതവിഭാഗം, ജൂതമതവിഭാഗം, ക്രിസ്തുമതവിഭാഗം, മതമില്ലാ എന്നുപറയുന്നവരുടെ വിഭാഗം ഇതൊക്കെ ഓരോ വിഭാഗമല്ലേ. വിഭാഗങ്ങളൊക്കെ വിഭാഗീയത സൂചിപ്പിക്കുന്നു.
എന്നാല്‍ നാം പറയുന്ന വിഭാഗം ഏതാണ്. പ്രവാചകചര്യയും സ്വഹാബത്തിന്റെ മാതൃകയും അംഗീകരിക്കുന്ന വിഭാഗം, അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത്. അപ്പോള്‍ വിമര്‍ശിക്കാനുള്ള വിഭാഗീയത അല്ലാഹുവിന്റെ അടിമകളായ വിശ്വാസികള്‍ക്കിവിടെയില്ല. യാഥാസ്ഥികത്വമുണ്ടോ? ആക്ഷേപിക്കപ്പെടേണ്ട; യാഥാസ്ഥികത്വവും ഇല്ല. എന്താണ് യാഥാസ്ഥികത്വം എന്ന് നിശ്ചയിച്ചിട്ട് വേണം ആക്ഷേപിക്കാന്‍. പഴയ നിലപാട് അപ്പടി നിലനിര്‍ത്തുന്നതാണോ യാഥാസ്ഥികിത്വം എന്നു പറയുന്നത്?. എങ്കില്‍ സദയം പറയട്ടെ, യാഥാസ്ഥികത്വം ഇവിടെയുണ്ട്, ഇല്ലേ? പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്ത് നിലനിന്നിരുന്ന സമ്പ്രദായങ്ങള്‍ ഖിയാമത്ത് നാള്‍ വരെ മാറ്റം വരാതെ നിലനിര്‍ത്തണമെന്നാണ് പറയുന്നത്. അതിന് യാഥാസ്ഥികത്വം എന്നാണ് പേരെങ്കില്‍ ആ യാഥാസ്തികത്വം നിലനിര്‍ത്തപ്പെടേണ്ടതാണ്.
കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയില്ല. അല്ലെങ്കില്‍ അതുള്‍കൊള്ളാന്‍ കഴിയാത്തവര്‍ പെന്റികോസ്റുകളാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞില്ല. നിങ്ങള്‍ നോക്കൂ. ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് ഉച്ചഭാഷിണിയിലൂടെയാണ്. ഞാനും നിങ്ങളും കാണാന്‍ വേണ്ടി ആശ്രയിച്ചിരിക്കുന്നത ്ട്യൂബ് ലൈറ്റിനെയാണ്. അഥവാ വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു. ഞാനും നിങ്ങളും ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍, വാച്ചിലൊക്കെ പുതുമയുണ്ട്. പ്രവാചകരുടെ കാലത്ത് ഇല്ലാത്ത പുതുമ. ആ പുതുമ ഉള്‍കൊള്ളുന്നതില്‍ നമുക്ക് വിരോധമില്ല. പിന്നെ എന്തിന് യാഥാസ്തികത്വമെന്ന് പറഞ്ഞ് വിമര്‍ശിക്കണം? എനിക്കറിഞ്ഞുകൂടാ.
പ്രവാചകചര്യയും സ്വഹാബത്തിന്റെ മഹിതമാതൃകയും അംഗീകരിച്ച്, അതനുസരിച്ച് ജീവിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇതു പരിശുദ്ധഖുര്‍ആനും നബി(സ)തങ്ങളുടെ ഹദീസുകളും പഠിപ്പിച്ചതാണ്. ഒന്നു രണ്ടു ഹദീസുകളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുന്നു. സുദീര്‍ഘമായ ഒരു ഹദീസിലൂട നബി(സ)തങ്ങള്‍ അരുള്‍ ചെയ്യുന്നു:
നിങ്ങളിലാരെങ്കിലും എനിക്കുശേഷം ജീവിക്കുകകയാണെങ്കില്‍ ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. ശñക്കമ എന്ന് പറഞ്ഞത് വളരെ അര്‍ത്ഥവത്താണ്. അഭിപ്രായവ്യത്യാസങ്ങള്‍ 'കേള്‍ക്കാന്‍' സാധിക്കുമെന്നല്ല 'കാണാന്‍' സാധിക്കുമെന്നാണ്. എന്നുവെച്ചാല്‍ മറനീക്കി പ്രകടമായി പുറത്തുവരും എന്നായിരിക്കണം അതിന്റെ അര്‍ത്ഥം. ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങള്‍ കാണുമ്പോള്‍ ആശയക്കുഴപ്പത്തിലകപ്പെട്ട് പരിഭ്രമിക്കേണ്ടതില്ല. പ്രവാചകര്‍ (സ) പരിഹാരം നിര്‍ദേശിച്ചു. ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ നിങ്ങള്‍ എന്റെ ചര്യ വിഷയമാക്കുക. സന്മാര്‍ഗം സിദ്ധിച്ച ഖുലഫാഉര്‍റാഷിദുകളായ സഹാബത്തിന്റെ മാതൃകയും, പോരാ, ആ ഖുലഫാഉര്‍റാഷിദുകളുടെ ചര്യ നിങ്ങള്‍ മുറുകെ പിടിക്കുക. ഇബ്നു തൈമിയ്യ തന്റെ മിന്‍ഹാജുസ്സുന്നയില്‍ ഈ ഹദീസിനെ ഇങ്ങനെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ആ ഖുലഫാഉര്‍റാഷിദുകളുടെ ചര്യ നിങ്ങള്‍ അണപ്പല്ലുകൊണ്ടു കടിച്ചുപിടിക്കുകയും ചെയ്യുക. നബി(സ)തങ്ങളുടെ ഈ കല്‍പന മൂന്നു തരത്തിലാണ്.
ഹദീസിന്റെ ആരംഭത്തില്‍ പറഞ്ഞു, ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ഇതുരണ്ടും- പ്രവാചകരുടെയും സ്വഹാബത്തിന്റെയും ചര്യ- മുറുകെ പിടിക്കണം. നിങ്ങള്‍ അത് വിഷയമാക്കണമെന്ന് തുടക്കത്തില്‍ പറഞ്ഞു. നമ്മള്‍ ഇങ്ങനെ അടുത്തിരുന്നാലും അതിനു വിഷയമാക്കുക എന്നു പറയും. രണ്ടാളുകള്‍ പരസ്പരം പിരിയാതെ അടുത്താല്‍ അവര്‍ വളരെ അടുപ്പമാണ്, വലിയ കൂട്ടുകാരാണ് എന്നു പറയും. അങ്ങനെ വിഷയമാക്കിയാല്‍ പോര. അഭിപ്രായവ്യത്യാസം ധാരാളമുള്ള ഈ മാര്‍ഗത്തില്‍ നിന്ന് ആളുകളെ വഴിതെറ്റിക്കും. അതുകൊണ്ട് നിങ്ങള്‍ മുറുകെ പിടിക്കണം. പിടിച്ചാലും പോര, ആളുകള്‍ ഒരു പക്ഷേ കൈയില്‍ നിന്ന് തട്ടിത്തെറിപ്പിച്ച് നിങ്ങളെ വ്യതിചലിപ്പിച്ചേക്കും. അതു കൊണ്ട് കടിച്ചുപിടിക്കണം. അഭിപ്രായവ്യത്യാസം ധാരാളമുള്ളതാണ്.മുന്‍പല്ലുകൊണ്ട് കടിച്ചുപിടിച്ചാല്‍ ആളുകള്‍ തട്ടിത്തെറിപ്പിച്ചേക്കും. അപ്പോള്‍ ഈ സാധനവും പല്ലും നഷ്ടപ്പെടും. അതുകൊണ്ട്, അണപ്പല്ലുകൊണ്ട് തന്നെ നിങ്ങള്‍ കടിച്ചുപിടിക്കുക. എന്നുവച്ചാല്‍ ഒരു കാരണവശാലും പ്രവാചകചര്യയില്‍ നിന്നും സ്വഹാബത്തിന്റെ മാതൃകയില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല. ഇത് ഹദീസിന്റെ അദ്ധ്യാപനമാണ്. നമ്മുടെ സമൂഹത്തിലെ ആശയക്കുഴപ്പങ്ങള്‍ സംഭവിച്ച ആളുകള്‍ക്കും യോജിക്കാവുന്ന ഒരു ആശയമാണിത്.
ആശയക്കുഴപ്പമുള്ളവര്‍ ആശയക്കുഴപ്പത്തിലകപ്പെട്ടു എന്നുവിചാരിച്ച് കാലാകാലവും അങ്ങനെ നില്‍ക്കേണ്ടതില്ല. വല്ല തെറ്റുദ്ധാരണയാണെങ്കില്‍ പുനരാലോചനക്ക് അവസരമുണ്ടാക്കണം. തങ്ങള്‍ അകപ്പെട്ടത് തെറ്റുദ്ധാരണയിലോ എന്ന് സ്വസ്ഥമായി ഒന്നാലോചിക്കണം. എന്നെ ഒരു പ്രതിയോഗിയായിക്കണ്ട് കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നത്പോലെ എന്റെ പ്രസംഗം ശ്രവിക്കരുത്. അങ്ങനെ ഞാനാര്‍ക്കും ഒരു പ്രതിയോഗിയും അല്ല. നിങ്ങള്‍ ഈ ആശയത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. പ്രവാചകര്‍(സ)യുടെ ചര്യയും സ്വഹാബത്തിന്റെ മാതൃകയും അഭിപ്രായവ്യത്യാസം ഉണ്ടാവുമ്പോള്‍ മുറുകെപ്പിടിക്കണമെന്നാണ് തങ്ങളുടെ ആഹ്വാനം.
അതാണല്ലോ അഹ്ലുസ്സുന്നത്തി വല്‍ജമാഅ:
മാത്രമല്ല, നിങ്ങളൊക്കെ വളരെയധികം കേട്ട മറ്റൊരു ഹദീസിലൂടെ നബി പറയുന്നു. "എന്റെ സമുദായം 73 ആയി ഭിന്നിക്കും. 72-ഉം പിഴച്ചുപോയി. ഒരു കക്ഷിമാത്രം രക്ഷപ്പെടും''. രക്ഷപ്പെടുന്ന കക്ഷി ഏത് എന്ന് സ്വഹാബത്ത് ചോദിച്ചപ്പോള്‍ തങ്ങള്‍ പറഞ്ഞു. 'ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തില്‍ ജീവിച്ചുവോ അതു പ്രകാരം ജീവിച്ചവര്‍' 'മാ അന' എന്നാല്‍ അഹ്ലുസ്സുന്ന 'വ അസ്ഹാബീ'' എന്നാല്‍ 'വല്‍ ജമാഅ:'. അപ്പോള്‍ പ്രവാചകരും സ്വഹാബത്തും ജീവിച്ചതുപോലെ ജീവിക്കണം. എന്നാല്‍ മാത്രമേ പരലോകത്ത് രക്ഷപ്പെടൂ എന്നാണ് പരിശുദ്ധ ഖുര്‍ആനിന്റെയും തിരു സുന്നത്തിന്റെയും വളരെ വ്യക്തമായ അദ്ധ്യാപനം. ആ രീതിയില്‍ ജീവിച്ചുമരിക്കാന്‍ പടച്ചതമ്പുരാന്‍ നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ. അതാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅ:യുടെ മാര്‍ഗം.
ഈ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പ്രയാണം മുസ്ലിം ലോകത്തിന് പുതുമയുള്ളതല്ല. മാഹാനായ ഉമറുല്‍ ഫാറൂഖ് (റ)വിന്റെ ദേഹവിയോഗത്തിന് ശേഷം ഇതിനു വിരുദ്ധമായ ചിന്താഗതികള്‍ ഉടലെടുക്കാന്‍ തുടങ്ങി. അലി(റ)വിന്റെ കാലത്ത് അത് ഉഗ്രരൂപം പ്രാപിച്ച് പ്രത്യക്ഷപ്പെട്ടു.
നിങ്ങള്‍ക്കറിയാമല്ലോ, അലി(റ)വിനോട് കടുത്ത വിരോധം വെച്ചുപുലര്‍ത്തിയിരുന്ന ഖവാരിജ് എന്നൊരു പ്രത്യേക വിഭാഗത്തെക്കുറിച്ച്. അതൊന്നും ചെറിയ പ്രസ്ഥാനമല്ല. വലിയ പ്രസ്ഥാനമായിരുന്നു. അലി(റ)വിന്റെ കാലത്ത് എല്ലാം കൊണ്ടും ഇസ്ലാമിനെതിരില്‍, അലി(റ)വിനെതിരില്‍, മുസ്ലിം സൈന്യത്തിനെതിരില്‍ മുസ്ലിംകളെന്നപേരില്‍ തന്നെ സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം. അല്ലാതെ ഒറ്റപ്പെട്ട നാലോ അഞ്ചോ ആളുകള്‍ കൂടികമ്മിറ്റി ഉണ്ടാക്കിയതല്ല. അലി(റ)വിനോട് ആവശ്യത്തിലേറെ മഹബ്ബത്ത് വെച്ചുപുലര്‍ത്തിയിരുന്ന ശിയാക്കളാണ് മറ്റൊരു വിഭാഗം. ശീഅയെ അലി- അലിയുടെ കക്ഷി-എന്നപേരിലാണ് അവര്‍ അറിയപ്പെടുന്നത് തന്നെ.
ഇന്ന് മുസ്ലിംലോകത്ത് ശിയാക്കള്‍ വലിയൊരു ശക്തിയാണ്. ഇറാനിലെ മൊത്തം 75%വും ഇറാഖില്‍ 25%വും ശിയാക്കളാണ്. മൊറോക്കോ മുതല്‍ നീണ്ടുകിടക്കുന്ന പ്രവിശാലമായ അറബ്രാജ്യങ്ങളിലും, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ളാദേശ് തുടങ്ങി അറബേതര രാജ്യങ്ങളിലും മുസ്ലിംകള്‍ക്കിടയില്‍ ശിയാക്കള്‍ക്ക് ഗണ്യമായ സ്വാധീനം ഉണ്ട്. കേരളത്തിലേ കുറവുള്ളൂ. ഡല്‍ഹിയിലും ബോംബെയിലും മറ്റുസ്ഥലങ്ങളിലും അവരുടെ പള്ളികളും സ്ഥാപനങ്ങളുമുണ്ട്. ഇതൊന്നും ആരും നിഷേധിക്കുന്ന വസ്തുതയല്ല. അലി(റ)വിനെ ചുറ്റിപ്പറ്റിയാണ് അവരുടെ വിശ്വാസങ്ങളൊക്കെ. അവരും മുസ്ലിംകളാണെന്നാണ് അവര്‍ പറയുന്നത്. നിസ്കരിക്കുന്നുണ്ട്, നോമ്പനുഷ്ടിക്കുന്നുണ്ട്, ഹജ്ജിനു വരെ വരുന്നുണ്ട്, മുസ്ലിംകളാണെന്ന് അവര്‍ അവകാശപ്പെടുന്നുമുണ്ട്. ശിയാക്കളില്‍ തന്നെ പല ഗ്രൂപ്പുകളുണ്ട്. ഒരു വിഭാഗം പറയുന്നു, നബി(സ)തങ്ങള്‍ക്ക് ശേഷം ഖിലാഫത്ത് ലഭിക്കേണ്ടത് സിദ്ദീഖ്(റ)വിനായിരുന്നില്ല, അലി(റ)വിനായിരുന്നു. ഇവരാണ് ശിയാക്കളുടെ കൂട്ടത്തില്‍ താരതമ്യേന അപകടം കുറഞ്ഞ കക്ഷി. ഖിലാഫത്തിനെ കുറിച്ച് അവര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്.ശിയാക്കളില്‍ അപകടകാരികളും ഉണ്ട്. അവരില്‍ ഒന്നാരാണെന്നറിയാമോ? ജിബ്രീല്‍ (അ)വഹ്യുമായി വന്നത് അലി എന്നവര്‍ക്ക് നല്‍കാനാണ്. ജിബ്രീലിന് ആളെ മാറിയിട്ടാണ് മുഹമ്മദ്(സ)ക്ക് കൊടുത്തത് എന്നു വിശ്വസിക്കുന്നവരാണവര്‍. ഈ രണ്ടു വിശ്വാസങ്ങള്‍ക്കിടയില്‍ പിന്നെയും ധാരാളം ഗ്രൂപ്പുകളുണ്ട്. നാമിപ്പോള്‍ ശിയാക്കളെക്കുറിച്ചുള്ള ചര്‍ച്ച ഉദ്ദേശിച്ചിട്ടില്ലല്ലോ. അതു കൊണ്ട് അതിനെക്കുറിച്ച് വിസ്തരിച്ച് പറയുന്നില്ല. ഇങ്ങനെ ഒന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ് ഉദ്ദേശം.
പിന്നെ ഖവാരിജ്, മുഅ്തസിലത്തിന് പുറമെ ഖദ്രിയ്യ, ജഹ്മിയ്യ, കറാമിയ്യ, മുജസ്സിമ, മുര്‍ജിഅ... തുടങ്ങിയ ഒരുപാടു പ്രസ്ഥാനങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞു. ഇവയൊക്കെ സുന്നത്ത് ജമാഅത്തിനെതിരില്‍ മുസ്ലിംകളിലുടലെടുത്ത ഏറെ പ്രസ്ഥാനങ്ങളില്‍ ചിലതാണ്. ഇത് മാത്രമല്ല മുഹമ്മദ് നബി(സ)യുടെ കാലത്ത് തന്നെ മുസൈലിമത്തുല്‍കദ്ദാബ് എന്ന് പേരായ ഒരുത്തന്‍ പ്രവാചകത്വം വാദിച്ചുവന്നു. മുഹമ്മദ്നബി(സ)യുടെ നുബുവ്വത്ത് നിഷേധിച്ചുകൊണ്ടല്ല, മറിച്ച് തങ്ങള്‍ നബിയാണ് അതിന് പുറമെ ഞാനും നബിയാണ് എന്നായിരുന്നു അയാളുടെ വാദം. എന്ന് മാത്രമല്ല നബി(സ)യോട് ഒരു മസ്ലഹത്തിന്, അനുരജ്ഞനത്തിന് ശ്രമിച്ചു. എന്തായിരുന്നു അത്? നബി(സ)ക്ക് ശേഷം തന്റെയും നുബുവ്വത്ത് വാദവുമായി മുന്നോട്ട് പോകാനുള്ള അനുമതി. അയാള്‍ കസേര കണ്ടുള്ള കളിയാണ്. അങ്ങനെയും ഉണ്ടാകും ചില ആളുകള്‍.
എന്നാല്‍ നുബുവ്വത്ത് വാദിച്ചയാളെ പ്രവാചകന്‍ വിശേഷിപ്പിച്ചത് കദ്ദാബ് എന്നാണ്.†ഏ˜ന്ദറഏ ‡ബ്ളപ്പശ്ളക്കല ത്ഭഋഏ ല്‍പ്പറഏ ബ്ബള്‍ക്കടഝ ~ബ്ളണ്ഡ യ്യല എന്നായിരുന്നു തങ്ങള്‍ അയാള്‍ക്കെഴുതിയ കത്തിന്റെ തുടക്കം.കദ്ദാബ് എന്നു പറഞ്ഞാല്‍ വല്ലാതെ കളവുപറയുന്നവന്‍, ഇടക്കു കളവുപറയുന്നവന്‍ എന്നല്ല, കാദിബ് അല്ല, കദ്ദാബ് 'പെരുംനുണയന്‍' എന്നര്‍ത്ഥം.
നബി(സ)യുടെ കാലശേഷം സിദ്ദീഖ് (റ)വിന്റെ മുമ്പിലും മുസൈലിമത്തുല്‍ കദ്ദാബ് വലിയ ഭീഷണിയുയര്‍ത്തി. സിദ്ദീഖ്(റ)വിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യത്തോട് യുദ്ധം ചെയ്യാന്‍ വരെ അവര്‍ മുന്നോട്ട് വന്നു. മുസ്ലിംകളായിരുന്നവര്‍ തന്നെ വലിയൊരു വിഭാഗം ചില പ്രദേശങ്ങളില്‍ മൊത്തമായി മുസൈലിമത്തുല്‍കദ്ദാബിന്റെ കൂടെക്കൂടി. എത്ര വലിയ പരീക്ഷണമാണിത്? നമുക്കൊന്നും പരീക്ഷണങ്ങളുണ്ടായിട്ടില്ല. വല്ല ബഹളവും കേള്‍ക്കുമ്പോഴേക്ക് നാം വെറുതെ ബേജാറാവുകയാണ്.
ഇങ്ങനെ മുസ്ലിംലോകത്തില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വീക്ഷണത്തിനെതിരില്‍ ഉസ്രി, ബിദഈ വ്യാജപ്രസ്ഥാനങ്ങള്‍ ഏത് കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളൊക്കെ ഉടലെടുക്കമ്പോള്‍ നാം അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഏതടിസ്ഥാനത്തിലാണ്? ആ ചര്‍ച്ച ഒരു വൈജ്ഞാനികമായ ചര്‍ച്ച ആയിരിക്കണം. എന്താണ് പാകപ്പിഴവുകള്‍ എന്ന് നിശ്പക്ഷബുദ്ധികളെ ബോധ്യപ്പെടുത്താനുള്ള ചര്‍ച്ച, അതായിരിക്കണം നമ്മുടെ ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ പരസ്പര വിദ്വോഷമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശത്രുതയോ വെച്ചുപുലര്‍ത്തേണ്ട കാര്യമില്ല. എന്തൊക്കെയാണ് അപാകതകള്‍ എന്നു ആലോചിക്കുക. തെറ്റിദ്ധരിച്ച ആളുകളെ നിചസ്ഥിതി ബോധ്യപ്പെടുത്താന്‍ മാന്യമായി ശ്രമിക്കുക. അതാണ് നമ്മുടെ പ്രബോധനരീതിയും പ്രചരണശൈലിയും. മാന്യത വിട്ടുള്ള വിമര്‍ശനം നാം മറ്റു ചിലരെ ഏല്‍പിച്ചിട്ടുണ്ട്. നമ്മള്‍ ഒരിക്കലും മാന്യത വിട്ട് വിമര്‍ശിക്കില്ല. എന്ത് കൊണ്ടാണ് മാന്യമായ രീതി സ്വീകരിക്കുന്നത്-തങ്ങളുടെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നയപരമായും സദുപദേശത്തോടുകൂടിയും ജനങ്ങളെ ക്ഷണിക്കുക- നല്ല രീതിയില്‍ ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്തണം. നമ്മുടെ ഭാഗത്ത് അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ളവര്‍ മുന്നോട്ട് വന്നോട്ടെ. നമുക്ക് വിരോധമില്ല.
ഞാന്‍ പറഞ്ഞുവല്ലോ. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പാതയാണ് നേരായ മാര്‍ഗം, പരലോകത്ത് രക്ഷപ്പെടാനുള്ള ഏകവഴിയും അതാണ് എന്നാണ് നമ്മുടെ സിദ്ധാന്തം. സുന്നത്തു ജമാഅതിനു വിരുദ്ധമായി ചരിത്രത്തില്‍ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ സ്ഥലം പിടിച്ചിട്ടുണ്ട്.നിര്‍ഭാഗ്യമെന്ന് പറയട്ടെ പഴയ പലതിന്റെയും പതിപ്പ് പുതിയ കാലത്ത് നിലനില്‍ക്കുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നു പറഞ്ഞതു പോലെ മുസൈലിമത്തുല്‍ കദ്ദാബ് പോയി, പക്ഷേ, ശ്രീമാന്‍ മീര്‍സാ ഗുലാം അഹ്മദ് വന്നു. മീര്‍സാഗുലാം അഹ്മദിനെക്കുറിച്ചും അഹ്മദിയ്യാജമാഅത്തിനെക്കുറിച്ചും നമുക്കുള്ള ആക്ഷേപം എന്താണ്? പരിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ അഹ്സാബില്‍ വളരെ വ്യക്തമായി പറയുന്നു:
òശ്ള„മ്ളറഏ ഹ്നƒചവ ല്‍പ്പറഏ ബ്ബള്‍ക്കടഝ യ്യന്ദറവ മ്പന്ദറƒഘഝ യ്യല ~ങഇഏ ƒഒഇഏ ~ബ്ളണ്ഡ ര്‍ƒര ƒലവ
മുഹമ്മദ്നബി (സ) തങ്ങള്‍ നിങ്ങളില്‍ പുരുഷന്മാരില്‍ ഒരാളുടെയും പിതാവല്ല. തങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരും അമ്പിയാക്കളില്‍ അവസാനത്തവരുമാകുന്നു. അമ്പിയാക്കളില്‍ അവസാനത്തവരാണെന്ന് പടച്ച തമ്പുരാന്‍ പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിരിക്കേ പിന്നീട് ഒരാള്‍ പുതുതായി പ്രവാചകത്വം അവകാശപ്പെടുന്നത് ശരിയല്ല. എന്നാല്‍ മീര്‍സാഗുലാം പുതുതായി പ്രവാചകത്വം അവകാശപ്പെട്ടിരിക്കുന്നു. പ്രവാചകത്വം മാത്രമല്ല അയാള്‍ മഹ്ദീ ഇമാമാണെന്നും ഈസബ്നുമര്‍യം ആണെന്നും കല്‍ക്കിയാണെന്നും കൃഷ്ണാവതാരമാണെന്നും പറഞ്ഞിട്ടുണ്ട്.
അയാള്‍ ഈസാനബിയാണെന്ന് അവകാശപ്പെട്ടപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു"നിങ്ങള്‍ എങ്ങനെ ഈസാനബിയാകും? പരിശുദ്ധ ഖുര്‍ആനില്‍ ഈസാ നബിയെക്കുറിച്ച് പറയുന്നത് ഈസബ്നുമര്‍യം, മര്‍യമിന്റെ പുത്രന്‍ ഈസാ എന്നാണല്ലോ'' എന്തിനാണീ സണ്‍ഓഫ് പറയുന്നത്. ആളെ തിരിച്ചറിയാനാണത്. കിതാബോതിയിട്ട് വേണ്ട, സാമാന്യ ബോധമുള്ള ആര്‍ക്കും അറിയാം, ഒരാളുടെ പേരിനുശേഷം അയാളുടെ പിതാവിന്റെ പേര്, രക്ഷിതാവിന്റെ പേര്, മാതാവിന്റെ പേര്, അയാളുടെ ഇസ്മുല്‍ ആയില, കുടുംബത്തിന്റെ പേര് എഴുതുന്നത് എന്തിനാണെന്ന്. അയാളെ മറ്റുള്ളവരില്‍ നിന്ന് തിരിച്ചറിയാനാണത്. ഇത് വളരെ വ്യക്തമല്ലെ?. പരിശുദ്ധ ഖുര്‍ആനിലും തിരു സുന്നത്തിലും ചരിത്രത്തിലും ഉടനീളം പറയുന്നത് ഈസബ്നു മര്‍യം -മര്‍യമിന്റെ പുത്രന്‍ ഈസാ- എന്നാണ്. മീര്‍സാഗുലാം അഹ്മദ് മര്‍യമിന്റെ പുത്രനല്ല. അയാളുടെ മാതാവിന്റെ പേര് ചിരാഗ് ബീവി എന്നും പിതാവിന്റെ പേര് ഗുലാം മുര്‍തഖീ എന്നുമാണ്. പിന്നെ ഈസബ്നുമര്‍യം ആണെന്ന അവകാശവാദം എങ്ങനെ ശരിയാകും? ഇക്കാര്യം ജനങ്ങള്‍ ചോദിച്ചപ്പോള്‍ അയാള്‍ മറുപടി നല്‍കി.എനിക്കല്ലാഹു മര്‍യമെന്ന് പേര് വെച്ചു. മര്‍യമും ഞാനാണ,് മര്‍യമിന്റെ പുത്രന്‍ ഈസയും ഞാനാണ്. ഇത് വളരെ വിചിത്രവും എന്നാല്‍ പരിഹാസ്യവുമായ ഒരു ചിന്താഗതിയാണ്. മറുപടി പോലും അര്‍ഹിക്കുന്നില്ല എന്നാണ് എന്റെ വൈയക്തികമായ പക്ഷം. എന്നാല്‍ പിന്നെ ബനൂ ഇസ്റാഈലിലുള്ള ഈസയല്ലാതെ മറ്റൊരു സെക്കന്റ് ഈസയാണോ? പരിശുദ്ധ ഖുര്‍ആനില്‍ തിരുസുന്നത്തില്‍ ഇസ്ലാമികചരിത്രത്തില്‍ നാളിതുവരെയുള്ള ഏതെങ്കിലും ഒരു ചരിത്രത്തില്‍ ഒരിക്കലും ഒരു സെക്കന്റ് ഈസയെ കുറിച്ചുള്ള പരാമര്‍ശമില്ല. ആകെ ഒരു ഈസയാണുള്ളത്.അത് ഈസബ്നു മര്‍യം ആണ്. പ്രവാചകനായഈസയെക്കുറിച്ചാണ് പറയുന്നത്, അല്ലാതെ ആരും ഈസ എന്ന് പേര് വെച്ചിട്ടില്ല. എന്നല്ല, പ്രവാചകരുടെ കൂട്ടത്തില്‍ ഒരു ഈസയെക്കുറിച്ച് പറയുന്നു. അത് മര്‍യമിന്റെ പുത്രന്‍ ഈസയാണ്.
അവര്‍ പറയുന്നത് ഈസാനബി മരിച്ചു എന്നാണ്.അതിന് ഞാന്‍ പറയുന്ന മറുപടി എന്താണെന്നോ?ബുദ്ധിപരമായ സാധ്യതകള്‍ വെച്ചുനോക്കിയാല്‍ ഒന്നുകില്‍ ഈസബ്നുമര്‍യം എന്നൊരാള്‍ ജനിച്ചിട്ടില്ല. ജനിച്ചിട്ടില്ലെങ്കില്‍ പിന്നെ മരിക്കില്ല.അല്ലെങ്കില്‍ അങ്ങനെ ഒരാള്‍ ജനിച്ചു. ആ ജനിച്ചയാള്‍ പിന്നെ മരിച്ചു. അല്ലെങ്കില്‍ മരിച്ചിട്ടില്ല എന്താണെങ്കിലും ഇയാള്‍ (മീര്‍സാ) എങ്ങനെ അയാളാവും. മരിച്ചെങ്കില്‍ മരിച്ചയാളെ മറവ് ചെയ്തു. മരിച്ചിട്ടില്ലെങ്കില്‍ മരിക്കാത്ത ആള്‍ തിരിച്ചുവരും. അതിന് ഇയാള്‍ക്കെന്തുവേണം?അഹ്മദിയ്യാ ജമാഅത്തിന്റെ ആളുകള്‍ ഈസാനബി മരിച്ചു എന്ന് ബഹളം വെയ്ക്കുന്നു. മരിച്ചോട്ടെ നിങ്ങള്‍ക്കെന്താ? മരിച്ചാല്‍ മറവ് ചെയ്തിട്ടുണ്ടാവും. മരിച്ചിട്ടില്ലേ? തിരിച്ചുവരും. മരിച്ചതിനൊക്കെ പകരം വരാനുള്ളത് ഇയാളാണോ? എന്നാല്‍ അങ്ങനെ എത്ര ആളുകള്‍ മരിച്ചിട്ടുണ്ട്. യാതൊരു സുഖവുമില്ലാത്ത ചിന്താഗതിയാണിത്.
യഥാര്‍ത്ഥത്തില്‍ മുഹമ്മദ് മുസ്ഥഫ(സ)യുടെ പ്രവാചകത്വ പരിസമാപ്തി നിഷേധിക്കുക വഴി ഇസ്ലാമിക വൃത്തത്തില്‍ നിന്ന് അഹ്മദിയ്യാ ജമാഅത്ത് പുറത്താണെന്ന് മുസ്ലീം ലോകം തീര്‍പ്പ് കല്‍പിച്ചിരിക്കുന്നു. ഞാന്‍ അത്രയേ തല്‍ക്കാലം പറയുന്നുള്ളൂ. മുസ്ലിം ലോകത്ത് അക്കാര്യത്തില്‍ രണ്ടു പക്ഷമില്ല.കാരണം മഹാന്മാരായ അഇമ്മത്ത് അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളത് മുഹമ്മദ് നിബി(സ)ക്ക് ശേഷം പുതുതായി ഒരാള്‍ പ്രവാചകത്വം വാദിച്ചാല്‍, അയാളോട് പ്രവാചകനാണ് എന്നതിന് തെളിവ് ചോദിച്ചാല്‍ തന്നെ കാഫിറാകും എന്നാണ്. കാരണം എന്താണ്? തെളിവ് ചോദിക്കുമ്പോള്‍ ഇവന്‍ പ്രവാചകനാവാനുള്ള സാധ്യത അംഗീകരിച്ചു എന്ന് വരുന്നു. അത്രയും ഗൌരവമേറിയ പ്രശ്നമാണിത്. അതുകൊണ്ടാണ് മുസ്ലിം ലോകം അഹ്മദിയ്യാ ജമാഅത്തിനെക്കുറിച്ച് കര്‍ക്കശമായ നിലപാട് സ്വീകരിച്ചത്.ഞാനതിനെക്കുറിച്ച് വിസ്തരിക്കുന്നില്ല.
നമ്മുടെ നാട്ടില്‍, മലബാറില്‍ മൂന്നുനേരം നിസ്കരിച്ചാല്‍ മതി എന്ന് പറായാനും കൂടി ഒരാളുണ്ടായി. അതിന് അയാള്‍ സൊസൈറ്റി രൂപീകരിച്ചു. പക്ഷേ, ഈയിടെയായി അയാള്‍ അപ്രത്യക്ഷനായിരിക്കുന്നു.
സാധാരണക്കാരായ ജനങ്ങള്‍ വിചാരിച്ചു. "റഹ്മാനായ തമ്പുരാനേ, മൂന്നു വഖ്ത് നിസ്കരിച്ചാല്‍ മതി എന്നത് കാത്മുളച്ച് ആദ്യം കേള്‍ക്കുകയാണ്, ഇതിന് മുമ്പ് കേട്ടിട്ടില്ലല്ലോ, നമ്മുടെ പൂര്‍വ്വീകരില്‍ നിന്ന് ഇങ്ങനെയൊന്ന് കേട്ടിട്ടില്ലല്ലോ'' പക്ഷേ, ചതിത്രത്തിന് ആ വാദഗതി പുത്തിരിയല്ല. നിങ്ങള്‍ക്കറിയാമോ, ഞാന്‍ നേരത്തെ പറഞ്ഞ മുസൈലിമത്തുല്‍ കദ്ദാബ് 'സജ്ജാഹ്' എന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവളും പ്രവാചകത്വം വാദിച്ച ആളാണ്. അപ്പോള്‍ കുഫ്അ് ഒത്ത നികാഹാണ്. അവളെക്കുറിച്ച് അവളുടെ ആളുകള്‍ പറഞ്ഞു:
'ഞങ്ങളുടെ പ്രവാചക വനിതയാണ്, ഞങ്ങള്‍ അവളെ ചുറ്റിപ്പറ്റി കൂടിയിരിക്കുന്നു. ജനങ്ങളുടെ മറ്റ് പ്രവാചകന്മാരെല്ലാം പുരുഷന്മാരാണ്.'
ഈ സജ്ജാഹിനെ മുസൈലിമ വിവാഹം കഴിച്ചപ്പോള്‍ മഹ്റ് കൊടുത്തില്ല. സജ്ജാഹ്ആവട്ടെ, മഹര്‍ ചോദിക്കാന്‍ മറക്കുകയും ചെയ്തു. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നാണല്ലോ. കുറേ നാളുകള്‍ക്ക് ശേഷം ഇക്കാര്യം ഓര്‍മ്മവന്നപ്പോള്‍ അവള്‍ മഹ്റ് ചോദിച്ചു. മുസൈലിമ പറഞ്ഞു. രണ്ട് വഖ്ത് നിസ്കാരം മഹ്റ് തന്നു. മൂന്ന് വഖ്ത് നിസ്കാരിച്ചാല്‍ മതി.
ഇബ്നു കസീര്‍ തങ്ങള്‍ തന്റെ അല്‍ബിദായത്തു വ ന്നിഹായ, അതു പോലെ പ്രമുഖ ചരിത്ര പണ്ഡിതന്‍മാര്‍ തങ്ങളുടെ ചരിത്ര ഗ്രന്ഥങ്ങളിലൊക്കെ ഞാനീ പറഞ്ഞ ഭാഗം വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നു. അപ്പോള്‍ ആദ്യം മൂന്ന് വഖ്ത് പറഞ്ഞത് നമ്മുടെ അറിവില്‍ മുസൈലിമയാണ്. അതിന്റെ ഒരാവര്‍ത്തനം മലബാറില്‍ ഒരു മാനസിക രോഗിയില്‍ നിന്നുണ്ടായി. മതത്തില്‍ നിന്ന് പുറത്തു പോകാന്‍ അഞ്ച് നേരത്തെ നിസ്കാരത്തിന്റെ നിര്‍ബന്ധം നിഷേധിച്ചാല്‍ മതി. ഗൌരവമുള്ള കേസാണ്. നാഥന്‍ നമ്മെ കാത്ത് രക്ഷിക്കട്ടെ.
മഹാന്‍മാരായ സ്വഹാബത്തിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പ്രചരണം നടത്തി, പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്ത് നിലനിന്നിരുന്ന വിശ്വാസാനുഷ്ടാനങ്ങള്‍ ഭംഗം വരുത്താതെ നില നിര്‍ത്തി പോന്നിരുന്ന മുസ്ലിംകേരളത്തില്‍1921 ഓടുകൂടി ചില ബിദഈ പ്രസ്ഥാനക്കാരുടെ രംഗപ്രവേശം ഉണ്ടായി. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കാനെന്നപേരിലായിരുന്നു ഈ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനരംഗത്ത് വന്നത്. നാം പരിശോധിച്ചു. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണോ അവരുടെ ഉദ്ദേശ്യം, എങ്കില്‍ സര്‍വ്വാത്മനാ നാം അതിനെ സ്വാഗതം ചെയ്യും. നമുക്കതില്‍ വിരോധമില്ല. സഹകരിക്കാന്‍ പ്രയാസമില്ല. പക്ഷേ, അന്ധവിശ്വാസമെന്നപേരില്‍ സത്യവിശ്വാസത്തെ എതിര്‍ക്കരുത്. അനാചാരമെന്നപേരില്‍ സദാചാരങ്ങളെ വിമര്‍ശിക്കരുത്. തങ്ങളുടെ വിമര്‍ശനത്തിനും ശരവ്യയത്തിനും വിധേയമായത് അന്ധവിശ്വാസവും അനാചാരവും ആണോ എന്നതിനെ കുറിച്ചവര്‍ ദീര്‍ഘമായി ആലോചിക്കണം.
No comments:
Post a Comment